രക്തസ്രാവമുണ്ടാക്കുന്ന ഗുരുതര വൈറല്‍ രോഗമായ ലാസ്സാ ഫീവര്‍ ഒരു ദശാബ്ദത്തിന് ശേഷം യുകെയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പശ്ചിമ ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരിലാണ് ലാസാ ഫീവര്‍ സ്ഥിരീകരിച്ചത്. പശ്ചിമ ആഫ്രിക്കയില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തോളം ലാസാ ഫീവര്‍ കേസുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തസ്രാവമുണ്ടാക്കുന്ന ഗുരുതര വൈറല്‍ രോഗമായ ലാസ്സാ ഫീവര്‍ ഒരു ദശാബ്ദത്തിന് ശേഷം യുകെയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പശ്ചിമ ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരിലാണ് ലാസാ ഫീവര്‍ സ്ഥിരീകരിച്ചത്. പശ്ചിമ ആഫ്രിക്കയില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തോളം ലാസാ ഫീവര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ശരാശരി 5000 മരണങ്ങളും ഇത് മൂലം ഉണ്ടാകുന്നു. 80 ശതമാനം കേസുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല. 

ADVERTISEMENT

എബോളയ്ക്ക് സമാനമായ ഈ രോഗം വൈറസ് അടങ്ങിയ ഭക്ഷണത്തിലൂടെയും മറ്റ് പദാര്‍ഥങ്ങളിലൂടെയുമാണ് പകരുന്നത്. വൈറസ് ബാധിതരായ എലികളുടെ മലമൂത്ര വിസര്‍ജ്ജനത്തിലൂടെയാണ് വൈറസ് ഭക്ഷണപദാര്‍ഥങ്ങളിലേക്ക് എത്തുക.  ശരീരത്തിലെ സ്രവങ്ങളിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും ലാസാ ഫീവര്‍ പകരാം. പനി, തലവേദന, തൊണ്ടവേദന, പേശീവേദന, ഛര്‍ദ്ദി, അതിസാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കേസുകളില്‍ യോനി, വായ, മൂക്ക് എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയും മുഖത്ത് നീരു വയ്ക്കുകയും ചെയ്യാം. ലാസാ ഫീവറിന് ഇതേ വരെ ഫലപ്രദമായ ചികിത്സയോ വാക്സീനോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ 2019ല്‍ രണ്ട് വാക്സീനുകള്‍ ഒന്നാം ഘട്ട പരീക്ഷണം ആരംഭിക്കുകയും 2021ല്‍ ഒരു വാക്സീന്‍റെ മനുഷ്യരിലെ പരീക്ഷണം തുടങ്ങുകയും ചെയ്തു. 

ADVERTISEMENT

മഹാമാരിയായി തീരാന്‍ സാധ്യതയുള്ള ലാസാ ഫീവര്‍ എബോള, ഡെങ്കു വൈറസുകളെ പോലെ മുന്‍ഗണന നല്‍കേണ്ടവയാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. എന്നാല്‍ യുകെയില്‍ ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ആരോഗ്യ അധികൃതര്‍ തള്ളി കളയുന്നു.   യുകെയില്‍ ലാസാ ഫീവര്‍ കേസുകള്‍ അപൂര്‍വമാണെന്നും ജനങ്ങള്‍ക്കിടയില്‍ അത്ര എളുപ്പം പടരില്ലെന്നതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. വൈറസ് ബാധിക്കപ്പെട്ട വ്യക്തികളുടെ സമ്പര്‍ക്കാന്വേഷണം നടത്തി വരികയാണെന്നും സൂസന്‍ കൂട്ടിച്ചേര്‍ത്തു.

Content Summary : Lassa fever: Symptoms, Causes and treatment