ചില സെലിബ്രിറ്റികളുടെ അകാലത്തിലുള്ള വിയോഗത്തെ തുടര്‍ന്ന് ഹൃദയാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അടുത്ത കാലത്ത് വീണ്ടും ചൂട് പിടിച്ചിരുന്നു. പുറമേക്ക് ആരോഗ്യവാന്മാർതന്നെ ആയിരുന്ന പുനീത് രാജ്കുമാറിനെയും സിദ്ധാര്‍ത്ഥ് ശുക്ലയെയും പോലുള്ള നടന്മാര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് ആരാധകരെ മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില സെലിബ്രിറ്റികളുടെ അകാലത്തിലുള്ള വിയോഗത്തെ തുടര്‍ന്ന് ഹൃദയാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് അടുത്ത കാലത്ത് വീണ്ടും ചൂട് പിടിച്ചിരുന്നു. പുറമേക്ക് ആരോഗ്യവാന്മാർതന്നെ ആയിരുന്ന  പുനീത് രാജ്കുമാറിനെയും സിദ്ധാര്‍ത്ഥ് ശുക്ലയെയും പോലുള്ള നടന്മാര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് ആരാധകരെ മാത്രമല്ല ഞെട്ടിച്ചത്. ആരെയും എപ്പോള്‍ വേണമെങ്കിലും തേടിയെത്താവുന്ന നിശ്ശബ്ദ കൊലയാളിയാണ് ഹൃദ്രോഗം എന്നതിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഇവരുടെ മരണങ്ങള്‍. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണനിരക്ക് അടുത്ത കാലത്ത് വര്‍ധിച്ചതായി ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

ഈ പശ്ചാത്തലത്തില്‍ ഹൃദയാരോഗ്യത്തിന്‍റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബംഗലൂരു കാവേരി ഹോസ്പിറ്റല്‍സിലെ സീനിയര്‍ ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഗണേഷ് നല്ലൂര്‍ ഷിവു. തലച്ചോര്‍, കിഡ്നി, ശ്വാസകോശം ഉള്‍പ്പെടെയുള്ള വിവിധ അവയവങ്ങളിലേക്ക് രക്തം പമ്പ്  ചെയ്യാന്‍ ഹൃദയത്തിന് ശേഷിയില്ലാതെ ഹൃദയം നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. നടക്കുമ്പോഴോ, എന്തെങ്കിലും പ്രവൃത്തികള്‍ ചെയ്യുമ്പോഴോ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, ഊര്‍ജ്ജക്കുറവ്, ക്ഷീണം, കാലിലും വയറിലും നീര്‍ക്കെട്ട് എന്നിവയെല്ലാം ഹൃദയസ്തംഭനത്തിന്‍റെ മുന്നറിയിപ്പ് നൽകുന്ന  ലക്ഷണങ്ങളാണ്. ധമനികളിൽ  രക്തം കട്ടപിടിച്ച്  ഹൃദയാഘാതം ഉണ്ടായവര്‍ക്കോ ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് സര്‍ജറിയോ മുന്‍പ് ചെയ്തവര്‍ക്കോ ഹൃദയം നിലയ്ക്കാനുള്ള സാധ്യത അധികമാണെന്ന് ഡോ. ഗണേഷ് പറയുന്നു. ദീര്‍ഘകാലത്തെ അനിയന്ത്രിത രക്തസമ്മര്‍ദമോ പ്രമേഹമോ ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. 

വൈറല്‍ പനിയെ തുടര്‍ന്ന് യുവാക്കളിലും ഹൃദയം നിലയ്ക്കുന്ന അവസ്ഥയുണ്ടാകാമെന്നും ഇതിന് വൈറല്‍ മയോകാര്‍ഡൈറ്റിസ് എന്ന് പറയുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. റുമാറ്റിക് ഹൃദ്രോഗം ഉള്ളവര്‍ക്കും ചെറുപ്പത്തില്‍ ഹൃദയസ്തംഭനം ഉണ്ടാകാം. ഇസിജി, എക്കോകാര്‍ഡിയോഗ്രാം, രക്തപരിശോധന എന്നിവയിലൂടെയാണ് ഹൃദ്രോഗനിര്‍ണയം നടത്തുന്നത്. ഹൃദയത്തിന്‍റെ അള്‍ട്രാസൗണ്ട് പരിശോധനയാണ്  എക്കോകാര്‍ഡിയോഗ്രാം. കിഡ്നി സ്തംഭനം, കരള്‍ സ്തംഭനം, വിളര്‍ച്ച, തൈറോയ്ഡ് പ്രശ്നങ്ങള്‍ തുടങ്ങിയ മറ്റ് രോഗങ്ങളുടെ സാധ്യത തള്ളിക്കളയാനാണ് രക്ത പരിശോധന നടത്തുന്നത്.

ADVERTISEMENT

 ബൈപാസ് സര്‍ജറി, ആന്‍ജിയോപ്ലാസ്റ്റി, വാല്‍വ് മാറ്റിവയ്ക്കല്‍ പോലുള്ള ചികിത്സകളാകും രോഗാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുക. രോഗം അതീവ ഗുരുതരമാണെങ്കില്‍ ഹൃദയം മാറ്റിവയ്ക്കുന്നത് അടക്കമുള്ള  സാധ്യതകളും  ഡോക്ടര്‍മാര്‍ പരിഗണിക്കും. 

ഹൃദ്രോഗികള്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോ. ഗണേഷ് നിര്‍ദ്ദേശിക്കുന്നു

ADVERTISEMENT

∙ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേഗത്തിലുള്ള നടത്തം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം

∙ ഭക്ഷണത്തില്‍ ഏറ്റവും കുറച്ച് മാത്രം ഉപ്പ് ഉള്‍പ്പെടുത്തുക

∙ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് ആവശ്യമായ തോതില്‍ മാത്രം പാനീയങ്ങളും കുടിക്കുക

∙ മരുന്നുകള്‍ യഥാസമയത്ത് കഴിക്കാന്‍ മറക്കരുത്

∙ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തിയും ഡോക്ടറെ കണ്ടും ഹൃദയാരോഗ്യം മോശമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

∙ ലക്ഷണങ്ങള്‍ വഷളാകുന്ന പക്ഷം ഡോക്ടറെ കാണാനും  വൈകരുത്.

Content Summary : Important Aspects of Heart Failure