ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഈയിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമായി. അപൂർവ രക്തഗ്രൂപ്പിൽപ്പെട്ട താരം രക്തദാനം ചെയ്ത ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. വളരെ അപൂർവമായ ബി െനഗറ്റീവ് ആണ് തന്റെ രക്തഗ്രൂപ്പെന്ന് വെളിപ്പെടുത്തിയ താരം മറ്റുള്ളവരോടും രക്തദാനം നടത്താൻ ആവശ്യപ്പെടുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഈയിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമായി. അപൂർവ രക്തഗ്രൂപ്പിൽപ്പെട്ട താരം രക്തദാനം ചെയ്ത ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. വളരെ അപൂർവമായ ബി െനഗറ്റീവ് ആണ് തന്റെ രക്തഗ്രൂപ്പെന്ന് വെളിപ്പെടുത്തിയ താരം മറ്റുള്ളവരോടും രക്തദാനം നടത്താൻ ആവശ്യപ്പെടുകയും രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും രക്തം ദാനം ചെയ്താൽ സ്വീകര്‍ത്താവിനുണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചും തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ബി നെഗറ്റീവ്  കൂടാതെ മറ്റ് രണ്ട് അപൂർവ രക്തഗ്രൂപ്പുകൾ ആണ് എബി നെഗറ്റീവ്, എബി പോസിറ്റീവ് എന്നിവ. 

ADVERTISEMENT

എന്താണ് ഈ രക്തഗ്രൂപ്പുകളെ വ്യത്യസ്തമാക്കുന്നതെന്ന് അറിയാം. ഒപ്പം നിങ്ങൾ ഇതുവരെ രക്തഗ്രൂപ്പ് ഏതെന്ന് പരിശോധിച്ചിട്ടില്ലെങ്കിൽ തീർച്ചയായും അത് പരിശോധിക്കണം. 

എബി നെഗറ്റീവ്

ADVERTISEMENT

എ, ബി, ഒ രക്തഗ്രൂപ്പുകളിൽ ഏറ്റവും അപൂർവമായ ഗ്രൂപ്പ് ആണ് എബി നെഗറ്റീവ്. നൂറിൽ ഒരാൾക്കു മാത്രമേ ഈ രക്തഗ്രൂപ്പ് ഉണ്ടാകൂ. എബി നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ളവർ എബി നെഗറ്റീവ്, എബി പോസിറ്റീവ് രക്തഗ്രൂപ്പിൽ പെട്ടവർക്ക് രക്തം ദാനം െചയ്യാം. എന്നാൽ അവർക്ക് എബി നെഗറ്റീവ്, ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് ദാതാക്കളിൽ നിന്നു മാത്രമേ രക്തം സ്വീകരിക്കാൻ പാടുള്ളൂ. എല്ലാ രക്തഗ്രൂപ്പിലും പെട്ട രോഗികളുടെ ചികിത്സയ്ക്കായി എബി നെഗറ്റീവ് രക്തഗ്രൂപ്പിന്റെ പ്ലാസ്മ സഹായിക്കും എന്നതാണ് എബി നെഗറ്റീവ് ഗ്രൂപ്പിന്റെ പ്രാധാന്യം. 

എബി പോസിറ്റീവ്

ADVERTISEMENT

ജനസംഖ്യയിൽ രണ്ടു ശതമാനം പേർക്കു മാത്രമേ ഈ രക്തഗ്രൂപ്പ് ഉണ്ടാകൂ. അൻപതിൽ ഒരാൾക്ക് വീതം എബി പോസിറ്റീവ് രക്തഗ്രൂപ്പ് ആയിരിക്കും. എബി പോസിറ്റീവ് രക്തഗ്രൂപ്പിൽ പെട്ടവർക്ക് ഇതേ ഗ്രൂപ്പിൽപ്പെട്ടവർക്കു മാത്രമേ രക്തം ദാനം ചെയ്യാൻ  സാധിക്കൂ. എന്നാൽ ഏതു രക്തഗ്രൂപ്പിൽപ്പെട്ടവരിൽ നിന്നും സുരക്ഷിതമായി രക്തം സ്വീകരിക്കാം. ഇത് എബി പോസിറ്റീവ് രക്തത്തിൽ അരുണരക്ത കോശങ്ങളിൽ ആന്റിജൻ എയും ബിയും ഉണ്ട്. പ്ലാസ്മയിൽ ഇതില്ല. ഇത് എബി പോസിറ്റീവിനെ യൂണിവേഴ്സൽ പ്ലാസ്മ ഡോണർ ആക്കുന്നു. അതായത് എബി പോസിറ്റീവ് രോഗികളിലെ പ്ലാസ്മ എ, ബി, ഒ എന്നീ രക്തഗ്രൂപ്പിൽപ്പെട്ടവരിലേക്ക് ട്രാൻസ്ഫ്യൂസ് ചെയ്യാൻ പറ്റും. 

ബി നെഗറ്റീവ്

മൂന്നാമത്തെ അപൂർവ രക്തഗ്രൂപ്പാണിത്. ഹൃത്വിക് റോഷൻ ഈ രക്തഗ്രൂപ്പിൽപ്പെട്ട ആളാണ്. അൻപതിൽ ഒരാൾ വീതം ഈ രക്തഗ്രൂപ്പിൽ പെട്ടതാണ്. ബി നെഗറ്റീവ് രക്തഗ്രൂപ്പിൽപ്പെട്ടവർക്ക് എബി പോസിറ്റീവ്, ബി പോസിറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ് രക്തഗ്രൂപ്പുള്ളവർക്ക് രക്തദാനം ചെയ്യാം. എന്നാൽ ഇവർക്ക് ബി നെഗറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പിൽപ്പെട്ടവരിൽ നിന്നു മാത്രമേ രക്തം സ്വീകരിക്കാൻ പാടുള്ളൂ.

Content Summary : Hrithik Roshan Donated His Rare Blood Group