കൊളുത്തി വലിക്കുന്ന വയറുവേദന ഇടയ്ക്കിടെ വരാറുണ്ടോ, ഒപ്പം മാസമുറയിലെ താളപ്പിഴകളും? ചില സമയം വയറിന് വല്ലാത്ത ഭാരം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഒട്ടും വൈകാതെ ആരോഗ്യ വിദഗ്ധരുടെ സേവനം തേടണമെന്ന് ഓർമപ്പെടുത്തുകയാണ് മനോരമ ക്വിക് ഡോക്. അതിസങ്കീർണഘടനയുള്ള സ്ത്രീശരീരം പലപ്പോഴും തരുന്ന മുന്നറിയിപ്പുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളുത്തി വലിക്കുന്ന വയറുവേദന ഇടയ്ക്കിടെ വരാറുണ്ടോ, ഒപ്പം മാസമുറയിലെ താളപ്പിഴകളും? ചില സമയം വയറിന് വല്ലാത്ത ഭാരം അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഒട്ടും വൈകാതെ ആരോഗ്യ വിദഗ്ധരുടെ സേവനം തേടണമെന്ന് ഓർമപ്പെടുത്തുകയാണ് മനോരമ ക്വിക് ഡോക്. അതിസങ്കീർണഘടനയുള്ള സ്ത്രീശരീരം പലപ്പോഴും തരുന്ന മുന്നറിയിപ്പുകളെ നിസ്സാരമായി അവഗണിക്കരുതെന്നും അത്തരം സൂചനകൾ യഥാസമയം തിരിച്ചറിയേണ്ടത് എങ്ങനെയാണെന്നും വിദഗ്ധ ഡോക്ടർമാരിലൂടെ പറഞ്ഞുതരികയാണ്  ക്വിക് ഡോക്. 

ഡോ. ചിത്രതാര കെ.
ADVERTISEMENT

മേൽപറഞ്ഞ അസ്വസ്ഥതകൾ പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണങ്ങൾ ആകാമെങ്കിലും കൃത്യമായ നിരീക്ഷണത്തിലൂടെയും വിദഗ്ധ പരിശോധനയിലൂടെയും അത് അണ്ഡാശയവുമായി ബന്ധപ്പെട്ട രോഗങ്ങളാണോയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രായഭേദമന്യേ സ്ത്രീകളെ അലട്ടുന്ന പ്രശ്നമാണ്  അണ്ഡാശയ മുഴകളും  അതിനെത്തുടർന്നു വരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും. അണ്ഡാശയ മുഴകളും കാൻസറും എന്ന വിഷയത്തിൽ നിങ്ങളുടെ സംശയങ്ങൾ വിദഗ്ധരായ ഡോക്ടർമാരോട് ചോദിക്കാനുള്ള അവസരമൊരുക്കുകയാണ് ക്വിക് ഡോക് സൗജന്യ വെബിനാറിലൂടെ.

ഡോ. ഗോവിന്ദ് ഗംഗാധരൻ

ADVERTISEMENT

മാർച്ച് 30 ന് വൈകിട്ട് 7 ന് നടക്കുന്ന സൗജന്യ വെബിനാറിൽ എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. ചിത്രതാര കെ.യും മെഡിക്കൽ ഓങ്കോളജി അസോഷ്യേറ്റ് കൺസൽറ്റന്റ് ഡോ. ഗോവിന്ദ് ഗംഗാധരനും ചേർന്ന് ‘അണ്ഡാശയ മുഴകളും കാൻസറും’ എന്ന വിഷയത്തിൽ വെബിനാർ നയിക്കും. അണ്ഡാശയ മുഴയെക്കുറിച്ചും അണ്ഡാശയ കാൻസറിനെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ഇവർ മറുപടി നൽകും.

ADVERTISEMENT

അണ്ഡാശയ മുഴകളെല്ലാം ശസ്ത്രക്രിയകളിലൂടെ മാത്രമേ നീക്കം ചെയ്യാൻ സാധിക്കൂ എന്ന തെറ്റിദ്ധാരണയും പലപ്പോഴും ചികിൽസ തേടാൻ മടിക്കുന്നതിനു പിന്നിലൊരു കാരണമാകാം. എന്നാൽ ശരീരത്തിലെ മാറ്റങ്ങൾ തുടക്കത്തിൽ തിരിച്ചറിഞ്ഞാൽ പലപ്പോഴും മരുന്നുകൾ കൊണ്ടു മാത്രം രോഗം ഭേദമാകാനുള്ള സാധ്യതയുണ്ട്. സ്വന്തം ശരീര ഘടനയെ തിരിച്ചറിയാനും ശരീരം തരുന്ന സൂചനകളെ അവഗണിക്കാതിരിക്കാനും ആളുകളെ പ്രാപ്തരാക്കാനും അതിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകാനുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധരെ അണിനിരത്തി മലയാള മനോരമ QKDOC.com സൗജന്യ  വെബിനാർ സംഘടിപ്പിക്കുന്നത്.

സൗജന്യവെബിനാറിലൂടെ സംശയനിവാരണം വരുത്തുന്നതിനോടൊപ്പം ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോക്കിലൂടെ വിഡിയോ കൺസൽറ്റേഷൻ സൗകര്യവും ഉപയോഗപ്പെടുത്താം. സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ 9048050689 എന്ന നമ്പറിൽ ബന്ധപ്പെടുക. വെബിനാറിന്റെ ഭാഗമാകാൻ താൽപര്യമുള്ള ഹോസ്പിറ്റലുകൾ /ക്ലിനിക്കുകൾ / ഡോക്ടർമാർ എന്നിവർക്ക് 9744208942 എന്ന നമ്പറിൽ ബന്ധപ്പെടാം.

Content Summary : Content Summary : Malayala Manorama QKDOC App Free Webinar on Ovarian cysts and cancer