കേരളത്തിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന വിധം വർധിച്ചു വരികയാണെന്ന് ശിശുരോഗ വിദഗ്ധനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ദേശീയ പ്രസിഡന്റുമായ ഡോ. ആർ. രമേഷ് കുമാർ പറഞ്ഞു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന വിധം വർധിച്ചു വരികയാണെന്ന് ശിശുരോഗ വിദഗ്ധനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ദേശീയ പ്രസിഡന്റുമായ ഡോ. ആർ. രമേഷ് കുമാർ പറഞ്ഞു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന വിധം വർധിച്ചു വരികയാണെന്ന് ശിശുരോഗ വിദഗ്ധനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ദേശീയ പ്രസിഡന്റുമായ ഡോ. ആർ. രമേഷ് കുമാർ പറഞ്ഞു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന വിധം വർധിച്ചു വരികയാണെന്ന് ശിശുരോഗ വിദഗ്ധനും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ദേശീയ പ്രസിഡന്റുമായ ഡോ. ആർ. രമേഷ് കുമാർ പറഞ്ഞു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയാനായി സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഐഎപി നടപ്പാക്കുന്ന പദ്ധതി ദേശീയ തലത്തിൽ ശക്തിപ്പെടുത്തും. 2025 ആകുമ്പോഴേക്കും 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 25 ആയി കുറയ്ക്കാനാണു ലക്ഷ്യമിടുന്നതെന്നും ഡോ. ആർ. രമേഷ് കുമാർ പറഞ്ഞു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷ്യൻ കൂടിയായ ഡോ. ആർ. രമേഷ് കുമാർ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

ഡോ. ആർ. രമേഷ് കുമാർ

 

ADVERTISEMENT

ലഹരി ഉപയോഗം ചെറുക്കണം

കേരളത്തിൽ കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? 

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ നിലവാരം ഏറെ മെച്ചപ്പെട്ടതാണ്. മറ്റു പല സംസ്ഥാനങ്ങളും നേരിടുന്ന പോഷകാഹാര കുറവു പോലുള്ള പ്രശ്നങ്ങളൊന്നും കേരളത്തിലെ കുട്ടികൾ നേരിടുന്നില്ല. പക്ഷേ, കേരളത്തിലെ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. 10 വയസ്സുള്ള കുട്ടികൾക്കു പോലും ലഹരി മരുന്നു കിട്ടുന്ന സ്ഥിതിയാണുള്ളത്. സ്കൂളുകളുടെ പരിസരങ്ങളിൽ പോലും വ്യാപകമായി ലഹരിമരുന്നു വിൽപന നടക്കുന്നു.

 

ADVERTISEMENT

സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രണ്ടോ, മൂന്നോ വർഷം കഴിഞ്ഞാൽ വലിയ പ്രതിസന്ധിയിലേക്കാണു കാര്യങ്ങൾ എത്തുക. വളർന്നു വരുന്ന തലമുറ ലഹരിമരുന്നിന് അടിമപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. ഇപ്പോൾ തന്നെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു ലഹരി പാർട്ടികളിൽ യുവാക്കൾ വലിയ തോതിൽ പങ്കെടുക്കുന്നുണ്ടെന്നാണു വാർത്തകൾ.

 

കേരളം കഴിഞ്ഞാൽ പഞ്ചാബിലാണു കുട്ടികളിലെ ലഹരി ഉപയോഗം കൂടുതലുള്ളത്. പഞ്ചാബിന്റെ കാര്യത്തിലും ആളോഹരി വരുമാനം കൂടുതലുള്ള സംസ്ഥാനമാണ്. അവിടെയുള്ള കുട്ടികൾക്കും നല്ല രീതിയിലുള്ള ഭക്ഷണവും പോഷകാഹാരവുമെല്ലാം കിട്ടുന്നുണ്ട്. അത്തരം സ്ഥലങ്ങളിലാണ് കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്. ഡൽഹി, മുംബൈ പോലുള്ള മെട്രോ നഗരങ്ങളിലും കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വരുന്നുണ്ട്. 

 

ADVERTISEMENT

കുട്ടികൾക്കെതിരെ ലൈംഗിക ചൂഷണം

The mother of the children had come forward with a complaint against the father. Photo: Shutterstock

കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം ഇപ്പോൾ കൂടി വരുന്നു. ഈ വിഷയത്തെ എങ്ങനെ കാണുന്നു.

കോവിഡ് കാലത്ത് കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം കൂടിയെന്നാണു റിപ്പോർട്ടുകൾ കാണിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ പലപ്പോഴും നടക്കുന്നത് അവർക്കു പരിചയമുള്ളവരിൽ നിന്നായിരിക്കും. കോവിഡ് കാലത്ത് കുട്ടികൾ വീടുകൾക്കുള്ളിൽ ഒതുങ്ങിയതോടെ അത്തരം സാഹചര്യങ്ങൾ കൂടി. ഈ വിഷയത്തിൽ സജീവമായി ഇടപെടാൻ ഐഎപി ശ്രമിക്കുന്നുണ്ട്.

 

പക്ഷേ, പല രക്ഷിതാക്കളും ഇപ്പോഴും ഇത്തരം പ്രശ്നങ്ങൾ അംഗീകരിക്കാൻ തയാറാകുന്നില്ല. ഇത്തരം ലൈംഗിക അതിക്രമങ്ങൾ നമ്മുടെ വീടുകളിലൊന്നും സംഭവിക്കില്ലെന്നാണ് അവർ കരുതുന്നത്. എന്നാൽ അതു ശരിയല്ല. ഏതെങ്കിലും കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്നു കണ്ടെത്തി കൗൺസലിങ് നടത്തുമ്പോഴായിരിക്കും അതിനു പിന്നിൽ ഒളിഞ്ഞു കിടക്കുന്ന ഇത്തരം കാര്യങ്ങൾ കൂടി പുറത്തു വരുന്നത്. 

കുട്ടികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ചു സമൂഹത്തിന് ഇപ്പോഴും ബോധ്യം വന്നിട്ടില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ ഉൾക്കൊള്ളാൻ രക്ഷിതാക്കൾ പലരും തയാറല്ല. ഇത്തരം സമീപനങ്ങളിൽ വലിയ മാറ്റമുണ്ടാകേണ്ടതുണ്ട്.

 

പോഷകമില്ലാത്ത സംസ്ഥാനങ്ങൾ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുട്ടികൾക്കിടയിൽ പോഷകാഹാര കുറവുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടോ?

‘ബീമാരി’ സംസ്ഥാനങ്ങൾ എന്നു പറയാറില്ലേ. അതിലുൾപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഇപ്പോഴും കുട്ടികളുടെ ആരോഗ്യം വലിയ പ്രശ്നം തന്നെയാണ്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ,  ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കുട്ടികൾക്കിടയിൽ പോഷകാഹാര കുറവിന്റെ പ്രശ്നങ്ങൾ രൂക്ഷമാണ്. ദാരിദ്ര്യം, ഭക്ഷണം കിട്ടാത്ത അവസ്ഥ, വളർച്ചാക്കുറവ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അവർ നേരിടുന്നു.

 

കുട്ടികളിലെ മരണനിരക്ക് കുറയ്ക്കുക ലക്ഷ്യം

കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) പ്രഥമ പരിഗണനയിലുള്ള വിഷയമെന്താണ്?

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് പരമാവധി കുറയ്ക്കുകയെന്ന ദൗത്യമാണ് ഐഎപിക്കു മുൻപിലുള്ളത്. ഇപ്പോൾ കുട്ടികളുടെ മരണ നിരക്കിന്റെ ദേശീയ ശരാശരി 29 ആണ്. അതായത് 1000 കുട്ടികളിൽ 29 പേർ 5 വയസ്സിനു മുൻപു മരിക്കുന്നു. 2025 ആകുമ്പോഴേക്കും അത് 20ൽ താഴെയെത്തിക്കാനാണു കേന്ദ്ര സർക്കാരിന്റെ കുടുംബാരോഗ്യ നയം ലക്ഷ്യമിടുന്നത്. ദേശീയ ശരാശരി 25ലെങ്കിലും എത്തിക്കുകയെന്നതാണു ഐഎപിക്കു മുൻപിലുള്ള പ്രഥമ ലക്ഷ്യം.

 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇതും വലിയ പ്രശ്നമല്ല. കേരളത്തിൽ 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 7 മാത്രമാണ്. 2010– 11വർഷത്തിൽ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എൻആർഎച്ച്എം) വഴി നിയോനേറ്റൽ റിസസിറ്റേഷൻ പ്രോഗ്രാമിന് (എൻആർപി) ഐഎപി നേതൃത്വം നൽകിയിരുന്നു. പദ്ധതിയിലൂടെ 1000 ഡോക്ടർമാർക്കും 4000 നഴ്സുമാർക്കുമാണു പരിശീലനം നൽകിയത്. കേരളത്തിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 12ൽ നിന്ന് 9ലേക്ക് (അന്നത്തെ നിരക്ക്) എത്തിക്കാൻ ഈ പദ്ധതി വലിയ പങ്കാണു വഹിച്ചത്. ഈ മാതൃക ദേശീയ തലത്തിലേക്ക് ഐഎപി വ്യാപിപ്പിച്ചിട്ടുണ്ട്.

Photo credit : Shyamalamuralinath / Shutterstock.com

 

സുവർണ മിനിറ്റ് നിർണായകം

നിയോനേറ്റൽ റിസസിറ്റേഷൻ പ്രോഗ്രാം (എൻആർപി) ദേശീയ തലത്തിൽ ഏതു രീതിയിലാണു വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നത്?

എൻആർപി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 3–4 വർഷത്തിനുള്ളിൽ ഒരു ലക്ഷം പാരാമെഡിക്കൽ ജീവനക്കാർക്ക് ഐഎപി പരിശീലനം നൽകിയിട്ടുണ്ട്. ഈ വർഷം ഒരു ലക്ഷം പേർക്കു കൂടി പരിശീലനം നൽകും. 

ജനിച്ചയുടൻ ആദ്യത്തെ ശ്വാസമെടുക്കാൻ കുഞ്ഞിനെ സഹായിക്കാനുള്ള പരിശീലനമാണ് നൽകുന്നത്. ചെറിയൊരു ബാഗും മാസ്കും മാത്രമാണ് ഇതിനു വേണ്ടി ഉപയോഗിക്കേണ്ടി വരുന്നത്. ശിശു ജനിച്ചയുടനെ ആദ്യ ശ്വാസമെടുക്കുന്ന ‘ഗോൾഡൻ മിനിറ്റ്’ ഏറെ നിർണായകമാണ്. കുഞ്ഞിനു കൃത്യമായി ആദ്യ ശ്വാസം നൽകാൻ കഴിഞ്ഞാൽ തന്നെ ശിശു മരണ നിരക്ക് വലിയ തോതിൽ കുറയ്ക്കാം. പല സംസ്ഥാനങ്ങളിലും കുട്ടികളിലെ മരണ നിരക്ക് ഉയർന്നിരിക്കാനുള്ള കാരണം ഈ ‘ഗോൾഡൻ മിനിറ്റ്’ ശരിയായ രീതിയിൽ കൈകാര്യം െചയ്യാൻ കഴിയാത്തതാണ്.

 

Representative image. Photo Credits : Veja/ Shutterstock.com

എൻആർപി പദ്ധതിയിലൂടെ അതിനുള്ള പരിശീലനം നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കു നൽകും. രാജ്യത്തെ തിരഞ്ഞെടുത്ത 159 ജില്ലകളിലാണു പദ്ധതി നടപ്പാക്കുക. ലോകാരോഗ്യ സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായ തരത്തിൽ കുട്ടികളുടെ മരണ നിരക്ക് കുറയ്ക്കാൻ ഇതുവഴി സാധിക്കും.

 

‘ലോങ് കോവിഡ്’ പ്രതിസന്ധി

നമ്മുടെ കുട്ടികൾ തീർത്തും ഒറ്റപ്പെട്ടു പോയ കാലഘട്ടമാണു കഴിഞ്ഞു പോയത്. ഇത് അവരുടെ ശാരീരിക, മാനസിക അവസ്ഥകളെ ദുർബലപ്പെടുത്തിയിട്ടില്ലേ?

തീർച്ചയായും. കോവിഡ് കുട്ടികളിൽ സൃഷ്ടിച്ച സാമൂഹിക, മാനസിക ആഘാതങ്ങൾ ഏറെയാണ്. യഥാർഥത്തിൽ കോവിഡ് കുട്ടികളെ ശാരീരികമായി കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അവരിൽ കോവിഡനന്തര പ്രശ്നങ്ങളുമില്ല. പക്ഷേ, കോവിഡ് സൃഷ്ടിച്ച സാമൂഹിക സാഹചര്യങ്ങൾ അവരെ മാനസികമായി വളരെയധികം ബാധിച്ചു. കുട്ടികളുടെ വികാസത്തിൽ വലിയൊരു ‘ലോങ് കോവിഡ്’ പ്രതിസന്ധി തന്നെയാണിതു സൃഷ്ടിക്കുക.

 

കഴിഞ്ഞ 2 വർഷമായി കുട്ടികൾ ഓൺലൈൻ വഴിയാണു പഠിച്ചത്. ഇതു കുട്ടികളുടെ സ്ക്രീൻ ഉപയോഗ സമയം കൂട്ടി. സ്ക്രീൻ ഉപയോഗ സമയം എന്നു പറയുമ്പോൾ ടിവി, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുന്നിൽ ചെലവഴിക്കുന്ന മൊത്തം സമയമാണ്. 

 

രാത്രി ഏറെ വൈകിയും ഇപ്പോൾ കുട്ടികൾ ഇപ്പോൾ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു. ചില കുട്ടികൾ ഈ സാഹചര്യങ്ങൾ  ദുരുപയോഗം ചെയ്യുന്നു. ഓൺലൈൻ പഠനമുള്ളതിനാൽ രക്ഷിതാക്കൾക്ക് കുട്ടികളെ ഒരു പരിധിക്കപ്പുറം നിയന്ത്രിക്കാനും കഴിയുന്നില്ല. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ ചില കുട്ടികൾക്കു ചികിത്സ തന്നെ ആവശ്യമായി വരുന്ന അവസ്ഥയാണ്.

 

പുറത്തിറങ്ങാതെ വീടുകളിൽ‌ തന്നെ കഴിയേണ്ടി വന്നതോടെ കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞു. ഒട്ടേറെ കുട്ടികൾ അമിത വണ്ണം മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്കൂളുകൾ തുറക്കുന്ന സമയത്താണു കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടത്. സാമൂഹികമായി തീരെ ഇടപെടാത്ത കുട്ടികൾ പോലും സ്കൂളുകളിലെത്തും. അവരിൽ ചിലർക്കു കൗൺസലിങ് പോലുള്ളവ ആവശ്യമായി വരും. എല്ലാ സ്കൂളുകളിലും പരിശീലനം സിദ്ധിച്ച കൗൺസിലറെ നിയോഗിക്കണം.

 

പഠന വൈകല്യം കുട്ടികളിൽ

പഠന വൈകല്യം നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ വലിയ ആശങ്കയിലാണ്. ഇവർക്കു വേണ്ടി പ്രത്യേക നിയമങ്ങളൊക്കെ ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പ്രാവർത്തികമാകാറില്ല.

 

കുട്ടികളിലെ പഠന വൈകല്യം ആദ്യം തിരിച്ചറിയേണ്ടതു രക്ഷിതാക്കളും അധ്യാപകരുമാണ്. പിന്നീടാണു ശിശു രോഗ വിദഗ്ധരെ സമീപിക്കുന്നത്. ഇത്തരം  പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ശിശുരോഗ വിദഗ്ധർക്ക് ഉൾപ്പെടെ പ്രത്യേക പരിശീലനം ആവശ്യമാണ്. ഐഎപി ഇപ്പോൾ അത്തരം പരിശീലനങ്ങൾ നൽകുന്നുണ്ട്. 

 

ഇപ്പോൾ സ്കൂളുകളിലെ അധ്യാപകർ തന്നെ കുട്ടികളിലെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുകയും അത്തരം കാര്യങ്ങൾ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇതു വളരെ നല്ല കാര്യമാണ്. പഠന വൈകല്യം സംബന്ധിച്ച രക്ഷിതാക്കളെയും അധ്യാപകരെയും ബോധവൽക്കരിക്കേണ്ടതുണ്ട്. ചെറു പ്രായത്തിൽ തന്നെ പഠന വൈകല്യം തിരിച്ചറിയുകയെന്നതു പ്രധാനപ്പെട്ട കാര്യമാണ്.

 

ഇക്കാര്യത്തിൽ രക്ഷിതാക്കൾ, അധ്യാപകർ, ഡോക്ടർമാർ എന്നിവരെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഐഎപി നടത്തും. സ്കൂളുകളിൽ കൂടുതൽ കൗൺസിലർമാരെ ഏർപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടി സ്കൂളിലെ അധ്യാപകരിൽ ഒരാളെ തന്നെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയാൽ മതിയാകും. അങ്ങനെയൊരു ‘ലീഡ് ടീച്ചർ’ എല്ലാ സ്കൂളുകളിലും വേണം. അങ്ങനെ ചെയ്താൽ കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ വലിയ തോതിൽ പരിഹരിക്കാൻ സാധിക്കും.

 

രക്ഷാകർതൃത്വത്തിനു മാർഗ നിർദേശം

കുട്ടികളെ എങ്ങനെ നല്ല രീതിയിൽ വളർത്താമെന്നതിനെ കുറിച്ചുള്ള ‘പേരന്റൽ ഗൈഡ്‌ലൈൻ’ ഐഎപി പുറത്തിറക്കിയിട്ടുണ്ട്. വനിത, ശിശു വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ബുക്‌ലെറ്റ് രൂപത്തിൽ തയാറാക്കിയ മാർഗനിർദേശങ്ങൾ അങ്കണവാടികൾ വഴി രക്ഷിതാക്കൾക്കു വിതരണം ചെയ്യും. ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾക്കു പുറമെ പ്രാദേശിക ഭാഷകളിലും ഇതു ലഭ്യമാക്കും.

കോവിഡിനു ശേഷമുള്ള കുട്ടികൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചു കൃത്യമായി പരിശോധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വേനലവധിക്കു ശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കാനുള്ള ഇടപെടലുകൾ വേണം. 

ഇപ്പോൾ കുട്ടികൾ വളരെ വൈകിയാണ് ഉറങ്ങുന്നത്. അതിനു പകരം ആരോഗ്യപരമായ ഉറക്കം ക്രമീകരിക്കണം. കു‍ഞ്ഞുങ്ങളുടെ സന്തോഷത്തിനു വലിയ പരിഗണന നൽകണം. അച്ഛനും അമ്മയും ജോലിക്കാരാണെങ്കിലും തിരക്കുകൾ മാറ്റിവച്ച് എല്ലാ ദിവസവും രണ്ടു മണിക്കൂറെങ്കിലും കുഞ്ഞുങ്ങൾക്കൊപ്പം ചെലവഴിക്കണം. നമ്മുടെ സന്തോഷം മാത്രമല്ല, കുട്ടികളുടെ സന്തോഷം കൂടി പ്രധാനപ്പെട്ടതാണെന്ന് ഓർക്കണം.