ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും ഭാരം നിയന്ത്രിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനുമൊക്കെ അത്യാവശ്യമാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഒരു പരിധി വിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആവശ്യത്തിന് ഉറങ്ങേണ്ടത് ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും ഭാരം നിയന്ത്രിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനുമൊക്കെ അത്യാവശ്യമാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഒരു പരിധി വിട്ട് ഉറക്കം അധികമായാലും പ്രതികൂലമായ ഫലങ്ങള്‍ ഇത് മൂലം ഉണ്ടാകാം. അമിതമായ ഉറക്കം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്. 

ADVERTISEMENT

ടൈപ്പ് 2 പ്രമേഹം

നമ്മുടെ ശരീരം രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന രീതിയെയും ഊര്‍ജ്ജത്തിനായി പഞ്ചസാരയെ ഉപയോഗപ്പെടുത്തുന്ന പ്രക്രിയയെയും തകിടം മറിക്കുന്ന രോഗമാണ് ടൈപ്പ് 2 പ്രമേഹം. മറ്റ് പല കാരണങ്ങള്‍ക്കൊപ്പം അമിതമായ ഉറക്കവും ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാം. 

ഹൃദ്രോഗം

ADVERTISEMENT

എട്ട് മണിക്കൂര്‍ ദിവസം ഉറങ്ങുന്ന സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മുതല്‍ 11 മണിക്കൂര്‍ ഉറങ്ങുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 38 ശതമാനം അധികമാണെന്ന് നഴ്സസ് ഹെല്‍ത്ത് സ്റ്റഡി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

പക്ഷാഘാതം

തലച്ചോറിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുമ്പോഴാണ്  പക്ഷാഘാതം സംഭവിക്കുന്നത്. രാത്രിയില്‍ 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് എട്ട് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 23 ശതമാനം അധികമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

അമിതവണ്ണം

ഏഴ്-എട്ട് മണിക്കൂറുകള്‍ ഉറങ്ങുന്നവരേക്കാള്‍ 9-10 മണിക്കൂര്‍ ഉറങ്ങുന്നവര്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത 21 ശതമാനം അധികമാണെന്ന് ഗവേഷണറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

വിഷാദരോഗം

ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടാണ് മാനസിക സമ്മര്‍ദവും വിഷാദരോഗവുമൊക്കെ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 15 ശതമാനം പേര്‍ അമിതമായ ഉറക്കം മൂലം വിഷാദരോഗത്തിന് അടിമപ്പെടുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. ആരോഗ്യപ്രദമായ ഉറക്കശീലങ്ങള്‍ പിന്തുടരേണ്ടത് ശാരീരിക ആരോഗ്യത്തിനെന്ന പോലെ മാനസിക ആരോഗ്യത്തിനും സുപ്രധാനമാണ്. 

തലവേദന

അമിതമായ ഉറക്കം സെറോടോണിന്‍ ഉള്‍പ്പെടെയുള്ള തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററുകളെ ബാധിക്കും. ഇത് ശരീരത്തിന്‍റെ പ്രകൃതിദത്ത ക്ലോക്കായ സിര്‍ക്കാഡിയന്‍ റിഥത്തെ സ്വാധീനിക്കുകയും തലവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. 

മരണനിരക്ക് വര്‍ധിപ്പിക്കും

ഏഴെട്ട് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒന്‍പതോ അതിലധികമോ മണിക്കൂര്‍ രാത്രിയില്‍ ഉറങ്ങുന്നവരുടെ മരണനിരക്ക് ഉയര്‍ന്നിരിക്കുന്നതായും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Summary : Over sleeping may increase risk of these diseases