ആർത്തവത്തിന്റെ ആരംഭഘട്ടം മുതൽ ആർത്തവവിരാമം വരെ ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഇത് കണ്ടുവരാം. ക്രമരഹിതമായ ആർത്തവചക്രം ശരീരത്തിലെ അമിതമായ രോമവളർച്ച, തലമുടി കൊഴിച്ചിൽ, മുഖക്കുരു, പൊണ്ണത്തടി, വന്ധ്യത

ആർത്തവത്തിന്റെ ആരംഭഘട്ടം മുതൽ ആർത്തവവിരാമം വരെ ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഇത് കണ്ടുവരാം. ക്രമരഹിതമായ ആർത്തവചക്രം ശരീരത്തിലെ അമിതമായ രോമവളർച്ച, തലമുടി കൊഴിച്ചിൽ, മുഖക്കുരു, പൊണ്ണത്തടി, വന്ധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോക്ടർ, ഒരു വർഷം മുൻപാണ് 26 വയസ്സുള്ള ഞാൻ വിവാഹിതയായത്. പിസിഒഡിക്ക് ചികിത്സയുണ്ട്. ഈ അവസ്ഥയിൽ കുഞ്ഞുങ്ങളുണ്ടാകാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമോ?

ഉത്തരം : ഇക്കാലത്ത് സ്ത്രീകളിൽ സാധാരണയായി കാണുന്ന ഒരു അസുഖമാണ് പിസിഒഡി. ആർത്തവത്തിന്റെ ആരംഭഘട്ടം മുതൽ ആർത്തവവിരാമം വരെ ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഇത് കണ്ടുവരാം. ക്രമരഹിതമായ ആർത്തവചക്രം ശരീരത്തിലെ അമിതമായ രോമവളർച്ച, തലമുടി കൊഴിച്ചിൽ, മുഖക്കുരു, പൊണ്ണത്തടി, വന്ധ്യത എന്നിവയാണ് ഇതിന്റെ ചില ലക്ഷണങ്ങൾ. 

ADVERTISEMENT

ഇതൊരു ജീവിതശൈലീരോഗമാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ശരീരം ഉൽപാദിപ്പിക്കുന്ന ഇൻസുലിനോട് പ്രതികരിക്കാതെ ഇരിക്കുമ്പോൾ തുടർന്നുണ്ടാകുന്ന ഹോർമോണൽ വ്യതിയാനങ്ങളാണ് പിസിഒഡിക്ക് കാരണം. ശരീരത്തിലെ പല അവയവങ്ങളെയും ഇത് ബാധിക്കാം. ഈ അവസ്ഥമൂലം ഓവുലേഷൻ (അണ്ഡോൽപാദനം) കൃത്യമായി നടക്കാതിരിക്കുകയും വന്ധ്യതയിലേക്കു കൊണ്ടെത്തിക്കുകയും ചെയ്തേക്കാം. 

ADVERTISEMENT

പിസിഒഡി ഉള്ളവർക്ക് ഭാവിയിൽ ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, ഗർഭാശയത്തിലെ കാൻസർ എന്നീ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്തിയെടുക്കാവുന്ന അസുഖമാണിത്. കൃത്യമായ വ്യായാമത്തിലൂടെയും ക്രമീകൃത ആഹാരത്തിലൂടെയും തടി കുറയ്ക്കുക. എങ്കിലും ഓരോരുത്തരുടെയും അവസ്ഥ അനുസരിച്ചാണ് ചികിത്സ നിർദേശിക്കുക. നിങ്ങൾ ചികിത്സ തേടുന്നുണ്ടെന്ന് ചോദ്യത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. അപ്പോൾ അതനുസരിച്ച് വ്യായാമം ചെയ്യുകയും ഭക്ഷണം ക്രമീകരിക്കുകയും അണ്ഡോൽപാദനം നടക്കാനുള്ള മരുന്ന്, ഇൻസുലിൻ പ്രവർത്തനം കൃത്യമാകാനുള്ള മരുന്ന് എന്നിവ ഉപയോഗിക്കുകയും വേണം. ഇതൊന്നും ശരിയായില്ലെങ്കിൽ കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വരും. നിങ്ങളുടെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തുടരുകയും ചെയ്യണം. അതേസമയം, വന്ധ്യതയ്ക്കു കാരണമാകുന്ന മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും പരിശോധനയിലൂടെ ഉറപ്പു വരുത്തണം. ഭർത്താവിനും പരിശോധന നടത്താവുന്നതാണ്. 

ADVERTISEMENT

Content Summary : PCOD and Infertility