പറഞ്ഞ ഫീസ് നൽകിയില്ലെന്നു പറഞ്ഞു മുന്നിലിരിക്കുന്ന രോഗിയെ മടക്കാൻ ഒരു ഡോക്ടർക്ക് കഴിയുമോ? കഴിയുമെന്നു നേരത്തേ തന്നെ അനുഭവങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ വ്യക്തത കൊണ്ടുവരികയാണ്; തൊഴിൽരംഗത്തെ പെരുമാറ്റരീതിയുമായി ബന്ധപ്പെട്ട റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർ ചട്ടം വഴി. അടിയന്തര

പറഞ്ഞ ഫീസ് നൽകിയില്ലെന്നു പറഞ്ഞു മുന്നിലിരിക്കുന്ന രോഗിയെ മടക്കാൻ ഒരു ഡോക്ടർക്ക് കഴിയുമോ? കഴിയുമെന്നു നേരത്തേ തന്നെ അനുഭവങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ വ്യക്തത കൊണ്ടുവരികയാണ്; തൊഴിൽരംഗത്തെ പെരുമാറ്റരീതിയുമായി ബന്ധപ്പെട്ട റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർ ചട്ടം വഴി. അടിയന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറഞ്ഞ ഫീസ് നൽകിയില്ലെന്നു പറഞ്ഞു മുന്നിലിരിക്കുന്ന രോഗിയെ മടക്കാൻ ഒരു ഡോക്ടർക്ക് കഴിയുമോ? കഴിയുമെന്നു നേരത്തേ തന്നെ അനുഭവങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ വ്യക്തത കൊണ്ടുവരികയാണ്; തൊഴിൽരംഗത്തെ പെരുമാറ്റരീതിയുമായി ബന്ധപ്പെട്ട റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർ ചട്ടം വഴി. അടിയന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറഞ്ഞ ഫീസ് നൽകിയില്ലെന്നു പറഞ്ഞു മുന്നിലിരിക്കുന്ന രോഗിയെ മടക്കാൻ ഒരു ഡോക്ടർക്ക് കഴിയുമോ? കഴിയുമെന്നു നേരത്തേ തന്നെ അനുഭവങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ വ്യക്തത കൊണ്ടുവരികയാണ്; തൊഴിൽരംഗത്തെ പെരുമാറ്റരീതിയുമായി ബന്ധപ്പെട്ട റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർ ചട്ടം വഴി. അടിയന്തര ചികിത്സാസഹായം നൽകിയിരിക്കണമെന്നു നേരത്തേ തന്നെ ചട്ടമുണ്ടെങ്കിലും പണം നൽകിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാമെന്നു വ്യക്തമാ‌യി പറയുന്ന വ്യവസ്ഥ ഇതിന്റെ കരടുരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 22 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമേ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുവെന്നാണ് മെഡിക്കൽ കമ്മിഷനു കീഴിലെ എത്തിക്സ് ആൻഡ് മെഡിക്കൽ റജിസ്ട്രേഷൻ ബോർഡ്(ഇഎംആർബി) അറിയിച്ചിട്ടുള്ളത്. (അഭിപ്രായങ്ങൾ അറിയിക്കാൻ ഇമെയിൽ- emrb.ethics@nmc.org.in). 

 

ADVERTISEMENT

∙ ഡോക്ടർ ഫീസ്: നിലവിലെ രീതി 

പണമില്ലെങ്കിൽ ചികിത്സയില്ല എന്ന രീതി നൈതികതയുള്ളതല്ല. ഡോക്ടർമാർ വ്യക്തിഗത താൽപര്യത്തെക്കാൾ രോഗിക്കു മുൻഗണന കൊടുക്കണം. ഡോക്ടർമാരുടെ സാമ്പത്തിക താൽപര്യം രോഗിയുടെ ആരോഗ്യകാര്യവുമായി ഏറ്റുമുട്ടുന്ന സ്ഥിതി പാടില്ല. തന്റെ സേവനം ഏതാണോ അതിനു മുൻപു ഫീസ് എത്രയെന്ന് രോഗിയേയോ ബന്ധുക്കളെയോ അറിയിക്കണം. ഇപ്രകാരം പറഞ്ഞ പ്രതിഫലം ഒരു തുകയായി വേണം സ്വീകരിക്കേണ്ടത്(മറ്റു രീതിയിലുള്ള പ്രതിഫലങ്ങൾ പാടില്ലെന്ന് അർഥം) എന്നിങ്ങനെയാണ് ഡോക്ടർമാരുടെ മര്യാദയും നൈതികതയും സംബന്ധിച്ചു 2002ൽ കൊണ്ടുവരികയും 2016ൽ ഭേദഗതി ചെയ്യുകയും ചെയ്ത ചട്ടങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഏതായാലും അടിയന്തര സേവനങ്ങൾ നിരസിക്കാൻ ഡോക്ടർമാർക്കു കഴിയില്ലെന്നു വ്യക്തം. 

Representational image. Photo: iStock

 

∙ ഫീസിൽ വരാനിരിക്കുന്ന രീതി 

ADVERTISEMENT

പറഞ്ഞ ഫീസ് നൽകിയില്ലെങ്കിൽ ഡോക്ടർമാർക്കു തുടർചികിത്സ നിഷേധിക്കാമെന്ന വ്യവസ്ഥ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണു പുതിയ ചട്ടത്തിന്റെ കരടുരേഖയിലുള്ളത്. ഇതുപ്രകാരം, സർക്കാർ ഡോക്ടർമാർക്കും അടിയന്തര ചികിത്സാസഹായം നൽകുന്ന ഡോക്ടർമാർക്കും ചികിത്സയിൽ നിന്ന് ഒരുഘട്ടത്തിലും ഒഴിഞ്ഞുമാറാൻ പറ്റില്ല. പരിശോധനയ്ക്ക് എത്രരൂപയാകുമെന്നും ശസ്ത്രക്രിയ ഉൾപ്പെടെ ചികിത്സയ്ക്ക് എത്ര ചെലവാകുമെന്നും സ്വകാര്യ ഡോക്ടർമാർ മുൻകൂർ രോഗിയേയും ബന്ധുക്കളെയും അറിയിച്ചിരിക്കണം. ഫീസ് നൽകിയില്ലെങ്കിൽ ഇവ‍ർക്കു തുടർചികിത്സ നിഷേധിക്കാമെന്നാണു കരടുരേഖയിലുള്ളത്. അതേസമയം, രോഗിയെ ഉപേക്ഷിച്ചു കളയുന്ന അവസ്ഥ ഒഴിവാക്കണമെന്നും കരടുരേഖയിലുണ്ട്. 

 

A bench of Justices DY Chandrachud and PS Narasimha said that it will hear the matter which is already listed for hearing on Friday : Shutterstock/Blue Planet Studio

∙ ആരാണ് ഡോക്ടർ?

ദേശീയ മെഡിക്കൽ കമ്മിഷൻ നിയമം(2019) പ്രകാരം റജിസ്റ്റർ ചെയ്യപ്പെട്ട റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർക്കു (ആർഎംപി) മാത്രമേ പേരിനു മുൻപിലായി മെഡിക്കൽ ഡോക്ടർ (Med Dr) എന്ന വിശേഷണം ചേർക്കാനാകു. ഇത്തരം റജിസ്റ്റർ ചെയ്യപ്പെട്ട ഡോക്ടർമാർ അവരുടെ സവിശേഷ റജിസ്ട്രേഷൻ തിരിച്ചറിയൽ നമ്പർ, അവർ നൽകുന്ന കുറിപ്പടികൾ, സർട്ടിഫിക്കറ്റ്, രസീത് എന്നിവയിലും ബോർഡിലും പ്രദർശിപ്പിച്ചിരിക്കണം. പേരു കഴിഞ്ഞു ഡോക്ടർമാർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളും മറ്റും (വിദേശത്തു നിന്നു നേടിയത് ഉൾപ്പെടെ) ചേർക്കുമ്പോഴും അത് എൻഎംസി അംഗീകരിച്ചവയാണെന്ന് ഉറാപ്പക്കണം. സ്പെഷ്യാലിറ്റി ബ്രാ‍ഞ്ചിൽ പരിശീലനവും യോഗ്യതയും നേടാതെ ഡോക്ടർമാർ ക്ലിനിക്കൽ സ്പെഷലിസ്റ്റ് എന്നവകാശപ്പെടുന്നതും തെറ്റാണ്. അലോപ്പതിക്കൊപ്പം മറ്റു ചികിത്സാവിഭാഗത്തിലും യോഗ്യത നേടിയാലും ഒരുസമയം ഏതെങ്കിലും ഒന്നു മാത്രമേ പ്രാക്ടീസ് ചെയ്യാനാകു.  പ്രഫഷനൽ മികവു വർധിപ്പിക്കാൻ ഡോക്ടർമാർ എല്ലാവർഷവും നിർബന്ധമായും തുടർപഠന ക്ലാസിൽ പങ്കെടുത്തിരിക്കണം. ഓരോ 5 വർഷവും ഇത്തരത്തിൽ 30 ക്രെഡിറ്റ് മണിക്കൂർ ക്ലാസുകളിൽ പങ്കെടുത്തിരിക്കണം.

ADVERTISEMENT

 

∙ മരുന്നു കുറിക്കുമ്പോൾ 

Representative image: Billion Photos/Shutterstock

മരുന്നു കമ്പനികളുടെ പേരല്ലാതെ ജനറിക് നാമം വ്യക്തയോടെ എഴുതണം. വിവേകത്തോടെ മാത്രമേ രോഗികൾക്കു മരുന്നു കുറിക്കാവു. അനാവശ്യമായി മരുന്നു നൽകുന്നത് ഒഴിവാക്കണം. മതിയായ യോഗ്യതയില്ലാത്തവരെ സാക്ഷ്യപ്പെടുത്തി ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകുന്ന പ്രവണതയ്ക്കും നിരോധനം. ജോലിയുടെ തുടക്കത്തിലും സ്ഥലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലെ മാറ്റത്തിലും പരസ്യം നൽകാമെങ്കിലും ഇവയ്ക്കു കർശന നിയന്ത്രണം. ബോധവൽക്കരണം ആകാം, ഇത് സ്വന്തം സ്ഥാപനത്തിലേക്ക് ആളെ പിടിക്കാനാകരുത്.

 

∙ മരുന്നു കട നടത്താമോ? 

സ്വന്തം രോഗിക്കു മരുന്നു വിൽക്കാമെങ്കിലും റജിസ്ട്രേഡ് ഡോക്ടർമാർക്ക് പൊതുവായി മരുന്നു വിൽപനശാലയോ ചികിത്സാ ഉപകരണങ്ങളുടെ കടയോ നടത്താൻ അനുമതിയില്ല. രോഗി ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മരുന്നും മറ്റും ഡോക്ടർക്ക് എത്തിച്ചു നൽകാം. എന്താണ് ഘടകമെന്നോ അത് ശരീരത്തിൽ എന്തു പ്രത്യാഘാതം ഉണ്ടാക്കുമെന്നോ ഉറപ്പില്ലാത്ത ‘ചികിത്സാ പരിഹാരങ്ങൾ’ നൽകരുത്. ഇത്തരം കുറക്കുവിദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരോധനമുണ്ട്. കമ്മിഷൻ ഉൾപ്പെടെ കാര്യങ്ങളിൽ ഡോക്ടർമാർ പങ്കാളിയാകുന്നതിനും വിലക്കുണ്ട്. ഏതെങ്കിലും ഉൽപന്നത്തിനോ മരുന്നിനോ വേണ്ടി വാദിക്കുന്നതിനും നിരോധനം.

 

∙ ഒഴിഞ്ഞുമാറ്റം പാടില്ല 

വന്ധ്യംകരണം, പ്രസവം നിർത്തൽ തുടങ്ങിയവയുടെ കാര്യത്തിൽ മതപരമായ കാരണം പറഞ്ഞു കൊണ്ടുമാത്രം ഡോക്ടർമാർക്ക് ഒഴിഞ്ഞുമാറാനാകില്ല. സഹപ്രവർത്തകരെയും മറ്റുമുള്ള അന്വേഷണത്തിൽ ഭയമോ പക്ഷപാതമോ കൂടാതെ സഹകരിക്കണം. ദയാവധം, വേദനയില്ലാത്ത മരണം തുടങ്ങിയവയ്ക്ക് കൂട്ടുനിൽക്കുന്നത് നൈതികമല്ല. ചില ഘട്ടങ്ങളിൽ നിയമം അനുശാസിക്കുന്ന കാര്യങ്ങൾക്കു വിധേയമായി ഇതു ചെയ്യാം. 

 

∙ എല്ലാറ്റിനും രേഖയുണ്ടാകണം 

രോഗികളുടെ ചികിത്സാവിവരങ്ങൾ 3 വർഷം വരെ ഡോക്ടർമാർ സൂക്ഷിച്ചിരിക്കണം. ഇത്തരം രേഖകൾ ആവശ്യപ്പെട്ടാൽ 5 ദിവസത്തിനുള്ളിലും ചികിത്സാ അടിയന്തര സാഹചര്യങ്ങളിൽ അതേ ദിവസവും എത്തിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്.

 

∙ സമയം, ആദരവ് പിന്നെയും ചിലത് 

പ്രതീകാത്മക ചിത്രം

രോഗിക്കു നൽകുന്ന പരിശോധന സമയം കൃത്യമായി പാലിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം. ന്യായമായ കാരണം സഹിതം കാലതാമസം വരുത്തിയാൽ അക്കാര്യം രോഗിയെ അറിയിച്ചിരിക്കണം. ഉചിത സമയത്തു രോഗിയെ മറ്റു സ്പെഷലിസ്റ്റുകളുടെ അടുത്തേക്കു റഫറൽ ചെയ്യാനും ശ്രദ്ധിക്കണം. ഡോക്ടർ-രോഗി ബന്ധത്തിന്റെ അതിർവരമ്പ് ഡോക്ടർമാർ ആദരവോടെ കാണണം. രോഗികളുടെ വ്യക്തിപരമായ കാര്യങ്ങൾ ചൂഷണം ചെയ്യരുത്. സമൂഹമാധ്യമങ്ങളിലും മറ്റും മാധ്യമങ്ങളിലും പെരുമാറ്റരീതി സംബന്ധിച്ചും ഡോക്ടർമാർ നിലവിലുള്ള മാർഗരേഖ പിന്തുടരണം.

 

∙ മുൻകൂർ അനുമതി പ്രധാനം 

ശസ്ത്രക്രിയ, ചികിത്സ തുടങ്ങിയവയിൽ രോഗിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം, ഡോക്ടറുടെ പേര് ഇതിൽ രേഖപ്പെടുത്തിയിരിക്കണം. മെഡിക്കൽ സംബന്ധിയായതോ അല്ലാത്തതോ ആയ ജേണലുകളിലും മറ്റും രോഗികളുടെ ചിത്രമോ മറ്റു വിവരങ്ങളോ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കാൻ പാടില്ല. മരുന്നിന്റെയും മറ്റും ക്ലിനിക്കൽ ട്രയലുകളാണെങ്കിൽ ഐസിഎംആർ മാർഗരേഖ പിന്തുടരണം.

 

∙ ‘അശക്തനാകുന്നത്’ എപ്പോൾ?

ഡ്യൂട്ടി സമയത്തോ അല്ലാതെയോ മദ്യം ഉൾപ്പെടെയുള്ളവയുടെ ഉപയോഗം ജോലിയെ ബാധിക്കാം. ഇതു മോശം പെരുമാറ്റമായി കരുതാം. ഇതുമൂലം ചികിത്സ നടത്താനോ തീരുമാനം എടുക്കാനോ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ ആ സമയത്തു ജോലി ചെയ്യാൻ അനുവാദമില്ല.

 

∙ രഹസ്യാത്മകത 

രോഗികളുമായുള്ള ആശയവിനിമയം ഡോക്ടർമാർ രഹസ്യമായി സൂക്ഷിക്കണം. നിയമപരമായി ആവശ്യം വന്നാൽ അല്ലാതെ ഇക്കാര്യം പുറത്തുപറയാൻ പാടില്ല. രോഗിയുടെ അവസ്ഥ സംബന്ധിച്ച കാര്യങ്ങൾ പൊലിപ്പിച്ചു പറയാനോ കുറച്ചുപറയാനോ പാടില്ല. രോഗിയ്ക്കോ ബന്ധപ്പെട്ടയാൾക്കോ രോഗിയെ സംബന്ധിച്ച പൂർണ വിവരം നൽകിയിരിക്കണം.

 

∙ തീരുമാനം ഡോക്ടറുടേത് 

ജീവൻ അപകടത്തിൽ അല്ലാത്ത സാഹചര്യമെങ്കിൽ ചികിത്സിക്കണോ വേണ്ടയോ എന്ന കാര്യം ഡോക്ടർക്കു തീരുമാനിക്കാം. അതേസമയം, ചികിത്സ നൽകി തുടങ്ങിയ കേസിൽ പിന്മാറുമ്പോൾ രോഗിക്കും ബന്ധുക്കൾ മുൻകൂർ നോട്ടിസ് നൽകാനും മതിയായ സമയം നൽകാനും ശ്രദ്ധിക്കണം.ലബോറട്ടറി, ഫോളോഅപ് ചികിത്സ, റഫറൽ ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ രോഗിക്ക് അത് ആവശ്യമാണെന്നു തെളിയിക്കാൻ പോന്ന രേഖകൾ ഉറപ്പാക്കണം.

 

∙ പരാതിയും പരിഹാരവും 

സംഭവം നടന്നു 2 വർഷത്തിനുള്ളിൽ സംസ്ഥാന മെഡിക്കൽ കൗൺസിലിനു ബന്ധപ്പെട്ട വെബ് പോർട്ടൽ വഴിയോ നേരിട്ടോ പരാതി നൽകാം. കുറ്റക്കാരനായ ഡോക്ടർ സംഭവം നടക്കുന്ന സമയത്തു കൗൺസിലിനു കീഴിൽ റജിസ്ട്രേഷനുള്ള ആളായിരിക്കണം. മാനസികമായ ശാരീരികമായ പരാതി നൽകാൻ കഴിയാത്ത സാഹര്യമെങ്കിൽ ബന്ധുക്കൾക്കോ നിയമപരമായ ചുമതലയുള്ള ആൾക്കോ പരാതി നൽകാം. കൗൺസിലിനു സ്വമേധയാ കേസെടുക്കുന്നതിനും തടസ്സമില്ല. അന്വേഷണ രീതിക്കും കർശന മാർഗനിർദേശമുണ്ട്. സംസ്ഥാന മെഡിക്കൽ കൗൺസിലിനും എത്തിക്സ് ആൻഡ് മെഡിക്കൽ റജിസ്ട്രേഷൻ ബോർഡിനും ദേശീയ മെഡിക്കൽ കമ്മിഷനും ഇത്തരം കേസുകളിൽ സിവിൽ കോടതിക്കു തുല്യമായ അധികാരങ്ങളുണ്ടാകും. ആളെ വിളിച്ചുവരുത്താനും രേഖകൾ ആവശ്യപ്പെടാനും ഉൾപ്പെടെ കഴിയും.

English Summary: National Medical Commission Issued Draft Registered Medical Practitioner Professional Conduct Regulations 2022- All You Need to Know