ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന പാനീയങ്ങളാണ് ഡീറ്റോക്സ് ഡ്രിങ്കുകള്‍. ഇവ ദഹനസംവിധാനത്തെ മെച്ചപ്പെടുത്തുക വഴി ഭാരം കുറയ്ക്കാനും കാരണമാകുന്നു. നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാന്‍ സാധിക്കുന്ന ചില ഡീറ്റോക്സ് പാനീയങ്ങള്‍ പരിചയപ്പെടാം 1. കറുവാപട്ട വെള്ളം തേന്‍ ചേര്‍ത്ത് കിടക്കുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്ന പാനീയങ്ങളാണ് ഡീറ്റോക്സ് ഡ്രിങ്കുകള്‍. ഇവ ദഹനസംവിധാനത്തെ മെച്ചപ്പെടുത്തുക വഴി ഭാരം കുറയ്ക്കാനും കാരണമാകുന്നു. നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാന്‍ സാധിക്കുന്ന ചില ഡീറ്റോക്സ് പാനീയങ്ങള്‍ പരിചയപ്പെടാം

ADVERTISEMENT

1. കറുവാപട്ട വെള്ളം തേന്‍ ചേര്‍ത്ത്

കിടക്കുന്നതിന് മുന്‍പ് കഴിച്ചാല്‍ ശരീരത്തിലെ അമിതമായ കാലറികള്‍ കത്തിച്ച് കളായന്‍ തേന്‍ സഹായിക്കും. ആവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. വിശപ്പിനെ അടക്കിക്കൊണ്ട് ഭാരം കുറയ്ക്കാനും തേന്‍ സഹായിക്കുന്നു. വയറിനും അവയവങ്ങള്‍ക്കും ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് കത്തിച്ച് കളയാന്‍ സഹായിക്കുന്നതാണ് കറുവാപട്ട. കറികളിലും മറ്റും ചേര്‍ക്കുന്ന കറുവാപട്ട ഇട്ട് വെള്ളം തിളപ്പിച്ച് അതിലേക്ക് തേനും കലര്‍ത്തിയാണ് ഈ ആരോഗ്യകരമായ ഡീറ്റോക്സ് പാനീയം തയാറാക്കുന്നത്. 

2. എബിസി ഡ്രിങ്ക്

ADVERTISEMENT

ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് (എ, ബി, സി) എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ഡീറ്റോക്സ് ഡ്രിങ്ക് ഉയര്‍ന്ന തോതില്‍ ഫൈബര്‍ അടങ്ങിയതും കാലറി കുറഞ്ഞതുമാണ്. ഇത് ചീത്ത കൊളസ്ട്രോളിനെ അകറ്റാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

3. രാമച്ചം

രാമച്ചം ഇട്ട് തിളപ്പിച്ച വെള്ളം ശരീരത്തിന് തണുപ്പ് പകരാന്‍ ഉത്തമമാണ്. ഇത് അരിച്ച് കുടിക്കുന്നത് ഭാരം കുറയ്ക്കാനും നാഡികളെ ശാന്തമാക്കാനും ഉറക്കമില്ലായ്മയെ ചികിത്സിക്കാനും സഹായിക്കും. ചര്‍മത്തിനും കരളിനും ഇത് ഉപകാരപ്രദമാണ്. രാമച്ചത്തില്‍ നിന്ന് ഉണ്ടാക്കുന്ന എണ്ണയും ഉപയോഗിക്കാവുന്നതാണ്. 

ADVERTISEMENT

4. ഓറഞ്ച്, കാരറ്റ് ജ്യൂസ്

വൈറ്റമിന്‍ സി ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ഓറഞ്ചും കാരറ്റും ദാഹമകറ്റാന്‍ മാത്രമല്ല ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്ത് ആരോഗ്യം കാക്കാനും സഹായകമാണ്. 

5. ഉലുവ വെള്ളം

ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്, വൈറ്റമിന്‍ ബി6, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവയെല്ലാം അടങ്ങിയ ഉലുവ ശരീരത്തിന് വളരെയധികം പോഷണം നല്‍കുന്നതാണ്. ഉലവയ്ക്ക് ആന്‍റി-ഇന്‍ഫ്ളമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളും ഉണ്ട്. ഉലുവ രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം പിറ്റേന്ന് രാവിലെ  ഉലുവ അരിച്ച്, വെറും വയറ്റില്‍ ആ വെള്ളം കുടിക്കേണ്ടതാണ്. ഭാരം കുറയ്ക്കാനും ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാനും ഈ ഡീറ്റോക്സ് ഡ്രിങ്ക് സഹായിക്കും. 

6. ജീരക വെള്ളം

ദഹനത്തെ സഹായിക്കുന്ന ചില ഇന്‍സൈമുകളെ പുറന്തള്ളുന്ന ജീരകം ഇത് വഴി ഭാരം കുറയ്ക്കാനും സഹായിക്കും. വേനല്‍ക്കാലത്ത് പല ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ജീരകം ഇട്ട് തിളപ്പിച്ച വെള്ളം. പൊട്ടാസ്യം, കാല്‍സ്യം, ചെമ്പ്  ഉള്‍പ്പെടെയുള്ള പോഷണങ്ങള്‍ അടങ്ങിയ ജീരകം ചര്‍മത്തെയും മൃദുത്വമുള്ളതാക്കുന്നു.

Content Summary: Detox drinks and weight loss tips