കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്നമായി തുടരാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലുകളില്‍ നിന്ന് അശുദ്ധരക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകള്‍ വീര്‍ത്ത്, തടിച്ച്, കെട്ട് പിണഞ്ഞ് കിടക്കുന്ന അവസ്ഥയ്ക്കാണ് വെരിക്കോസ് വെയ്നുകള്‍ എന്ന് പറയുന്നത്. മുതിര്‍ന്നവരില്‍ 25 ശതമാനത്തിനും വരുന്ന ഈ രോഗം പലപ്പോഴും വേദനയുണ്ടാക്കാതെ ഒരു സൗന്ദര്യ പ്രശ്നമായി തുടരാറുണ്ട്. എന്നാല്‍ ചിലരില്‍ ദീര്‍ഘനേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്താല്‍ കാല്‍ വേദന, കഴപ്പ്, പുകച്ചില്‍, നീര് വയ്ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം. കാലിലെ തൊലി കറുത്ത് കട്ടിയായി വരാനും വൃണങ്ങള്‍ ഉണ്ടാകാനും ഉണ്ടായ വൃണങ്ങള്‍ ഉണങ്ങാതിരിക്കാനുമെല്ലാം സാധ്യത വെരിക്കോസ് വെയ്ന്‍ ഉള്ളവരില്‍ കൂടുതലാണ്. ചിലപ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവവും ഉണ്ടാകാം. 

ADVERTISEMENT

കൈകാലുകളില്‍ നിന്ന് അശുദ്ധ രക്തം തിരികെ ഹൃദയത്തിലേക്ക് എത്തുന്നത് മസില്‍ പമ്പിങ് ആക്ഷന്‍ മൂലമാണ്. കാലുകളില്‍ നിന്ന് മുകളിലേക്ക് കയറുന്ന രക്തം തിരികെ താഴേക്ക് വരാതിരിക്കാന്‍ ചില വാല്‍വുകള്‍ ഈ രക്തക്കുഴലുകളില്‍ ഉണ്ടാകും. ഈ വാല്‍വുകള്‍ക്ക് തകരാര്‍ സംഭഴിക്കുമ്പോഴോ  അവ ദുര്‍ബലമാകുമ്പോഴോ  അവ അടയാതെ വരുകയും രക്തം തിരിച്ച് ഒഴുകാന്‍ തുടങ്ങുകയും ചെയ്യും. ഇത് രക്തം കാലുകളില്‍ കെട്ടിക്കിടക്കാനും രക്തക്കുഴലുകളില്‍ അമിതമായി രക്തമെത്തി അവ വളയാന്‍ കാരണമാകുകയും ചെയ്യുന്നു. 

ഇനി പറയുന്ന അഞ്ച് ഘടകങ്ങള്‍ രക്തക്കുഴലുകളിലെ വാല്‍വുകളെ ദുര്‍ബലപ്പെടുത്തി വെരിക്കോസ് വെയ്നിലേക്ക് നയിക്കാമെന്ന് ഹൈദരാബാദ് അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡോ. ചന്ദ്രശേഖര്‍ ചെവുതുരു ഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ADVERTISEMENT

1. പ്രായം

പ്രായമേറുന്നതോടെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും അവ വലിഞ്ഞ് വെരിക്കോസ് വെയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. 

2. ലിംഗ സ്ഥിതി 

ADVERTISEMENT

പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് വെരിക്കോസ് വെയ്നുകള്‍ വരാന്‍ സാധ്യത കൂടുതല്‍. ആര്‍ത്തവത്തിന്‍റെ സമയത്ത് ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. ഗര്‍ഭകാലത്ത് രക്തയോട്ടം കൂടുമെന്നതിനാല്‍ ഗര്‍ഭിണികള്‍ക്കും വെരിക്കോസ് വെയ്ന്‍ വരാന്‍ സാധ്യതയേറെയാണ്. ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ശരീരത്തില്‍ വരുന്ന മാറ്റങ്ങളും വെരിക്കോസ് വെയ്നിലേക്ക് നയിക്കാം. 

3. പാരമ്പര്യം

ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറാന്‍ സാധ്യതയുള്ള രോഗമാണ് വെരിക്കോസ് വെയ്ന്‍. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വെരിക്കോസ് വെയ്ന്‍ വന്നിട്ടുള്ളവര്‍ക്ക് ഇത് വരാനുള്ള സാധ്യത കൂടുതലാണ്. 

4. അമിതവണ്ണം

അമിതവണ്ണമുള്ളവരില്‍ രക്തക്കുഴലുകള്‍ക്ക് മേല്‍ സമ്മര്‍ദം കൂടുതലായിരിക്കും. ഇത് അവ ദുര്‍ബലമാകാനും വളയാനുമൊക്കെ കാരണമാകാം. 

5. ശരീരചലനങ്ങള്‍

ഒരേ സ്ഥിതിയില്‍ ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പുമെല്ലാം വെരിക്കോസ് വെയ്നിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഒരേ പോസിഷന്‍ രക്തപ്രവാഹത്തെ ബാധിച്ച് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ കാരണമാകും. 

കാലുകള്‍ക്ക് ചലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം, രക്തചംക്രമണം വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, ഭാരനിയന്ത്രണം എന്നിവയെല്ലാം വെരിക്കോസ് വെയ്ന്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഡോ. ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. 

Content Summary: 5 Factors That Can Cause Varicose Veins