ക്ഷയരോഗികളുടെ കുടുംബങ്ങളിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ബിസിജി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്‍റെ സാധ്യതകള്‍ പഠിക്കാന്‍ ഐസിഎംആറിന്‍റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് തീരുമാനിച്ചു. ഇവരില്‍ ക്ഷയം രോഗം വരാതിരിക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായിക്കുമോ എന്നറിയുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷയരോഗികളുടെ കുടുംബങ്ങളിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ബിസിജി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്‍റെ സാധ്യതകള്‍ പഠിക്കാന്‍ ഐസിഎംആറിന്‍റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസ് തീരുമാനിച്ചു. ഇവരില്‍ ക്ഷയം രോഗം വരാതിരിക്കാന്‍ ബൂസ്റ്റര്‍ ഡോസ് സഹായിക്കുമോ എന്നറിയുകയാണ് പഠനത്തിന്‍റെ ലക്ഷ്യം. ഇതിനായി ഇന്ത്യയിലെ ഏഴ് ഇടങ്ങളിലുള്ള 9000ലധികം കുട്ടികളെ എന്‍ റോള്‍ ചെയ്യും. 

ADVERTISEMENT

‍ശ്വാസകോശ സംബന്ധമായ ക്ഷയരോഗം മുതിര്‍ന്നവരില്‍ നിന്ന് വീട്ടിലെ ആറ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളിലേക്ക് വരാതിരിക്കാന്‍ ബിസിജി ബൂസ്റ്റര്‍ ഡോസാണോ പ്രതിരോധ മരുന്നുകളാണോ ഫലപ്രദമെന്ന് ഗവേഷണം  വിലയിരുത്തും. കുട്ടികളെ ഇതിനായി രണ്ട് സംഘങ്ങളായി തിരിച്ച് ഒരു വിഭാഗത്തിന് ബൂസ്റ്റര്‍ ഡോസും ഇതര വിഭാഗത്തിന് പ്രതിരോധ മരുന്നും നല്‍കും. നവജാത ശിശുക്കളില്‍ ജനിച്ച് രണ്ടാഴ്ചയ്ക്കകം എടുക്കുന്ന ബിസിജി വാക്സീന്‍ കുട്ടികളിലെ ക്ഷയരോഗത്തിനും മസ്തിഷ്കവീക്കത്തിനും എതിരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.  

ADVERTISEMENT

എന്നാല്‍ ഇതിന്‍റെ ബൂസ്റ്റര്‍ ഡോസിന്‍റെ കാര്യക്ഷമതയെ കുറിച്ച് അവ്യക്തതകളുണ്ട്. ബൂസ്റ്റര്‍ ഡോസ് പ്രതിരോധ പ്രതികരണം ഉണ്ടാക്കുന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഇടയിലുള്ള ക്ഷയരോഗ പടര്‍ച്ചയെ തടയുമോ എന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. 2025 ഓട് കൂടി ക്ഷയരോഗത്തെ ഇന്ത്യയില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ലക്ഷ്യം.

Content Summary: ICMR to begin study to evaluate BCG booster dose