എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം എന്നത് പ്രധാനമായും ഒരു സാമൂഹിക പ്രശ്നമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. രതിമൂർച്ഛയിലേക്ക് എത്താനുള്ള ഒരു വ്യക്തിയുടെ ലൈംഗിക േചഷ്ടകൾ മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതു കൊണ്ട് ഇതു തീർച്ചയായും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. ഒരു സൈക്യാട്രിസ്റ്റോ

എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം എന്നത് പ്രധാനമായും ഒരു സാമൂഹിക പ്രശ്നമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. രതിമൂർച്ഛയിലേക്ക് എത്താനുള്ള ഒരു വ്യക്തിയുടെ ലൈംഗിക േചഷ്ടകൾ മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതു കൊണ്ട് ഇതു തീർച്ചയായും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. ഒരു സൈക്യാട്രിസ്റ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം എന്നത് പ്രധാനമായും ഒരു സാമൂഹിക പ്രശ്നമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. രതിമൂർച്ഛയിലേക്ക് എത്താനുള്ള ഒരു വ്യക്തിയുടെ ലൈംഗിക േചഷ്ടകൾ മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതു കൊണ്ട് ഇതു തീർച്ചയായും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. ഒരു സൈക്യാട്രിസ്റ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം എന്നത് പ്രധാനമായും ഒരു സാമൂഹിക പ്രശ്നമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. രതിമൂർച്ഛയിലേക്ക് എത്താനുള്ള ഒരു വ്യക്തിയുടെ ലൈംഗിക േചഷ്ടകൾ മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതു കൊണ്ട് ഇതു തീർച്ചയായും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. ഒരു സൈക്യാട്രിസ്റ്റോ സൈക്കോളജിസ്റ്റോ ആയി ഇതിനെ വീക്ഷിക്കുമ്പോൾ, സാമൂഹിക പ്രശ്നത്തിലുപരി ഇതിനെ ഒരു മാനസിക വൈകൃതമായാണ് കാണുന്നത്. ICD (International Classification of Disorder) പ്രകാരം എക്സിബിഷനിസത്തെ Disorders of Sexual Preference എന്നു പറയുന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ സാധാരണയായി കേട്ടു വരുന്നത് പാരാഫീലിയ എന്ന വാക്കാണ്.  

 

ADVERTISEMENT

എന്താണ് പാരാഫീലിയ 

ലൈംഗിക േചഷ്ട എന്നത് സാധാരണഗതിയിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു പ്രക്രിയയാണ്. പങ്കാളികൾക്കു രതിമൂർച്ഛയിലെത്താൻ സാധിക്കുന്നുണ്ടെങ്കിൽ നമ്മൾ അതിനെ അക്സെപ്റ്റബിൾ കാറ്റഗറിയിൽ പെടുത്തും. അതേസമയം, പങ്കാളിക്കോ സമൂഹത്തിനോ സ്വീകാര്യമല്ലാത്ത രീതിയിൽ ലൈംഗിക േചഷ്ട രതിമൂർച്ഛയ്ക്കായി ഉപയോഗിക്കുന്നതിനെ ലൈംഗിക വൈകൃതമായാണ് കണക്കാക്കുന്നത്. ഇതിനെയാണ് പാരാഫീലിയ എന്നു പറയുന്നത്. 

 

എന്തുകൊണ്ട് നഗ്നതാ പ്രദർശനം? 

ADVERTISEMENT

രതിമൂർച്ഛയിലേക്ക് എത്താനുള്ള എക്സൈറ്റ്മെന്റിനായാണ് ചിലർ എക്സിബിഷനിസം അഥവാ നഗ്നതാ പ്രദർശനം നടത്തുന്നത്. ഈ വൈകൃതം ശരാശരി രണ്ടു മുതൽ നാലു ശതമാനം വരെ ജനങ്ങളിൽ കണ്ടു വരുന്നു. പക്ഷേ എല്ലാവരും ഇത് പൊതുവിടങ്ങളിലേക്കു കൊണ്ടു വരാറില്ല. ഈ പ്രവണതയുണ്ടെങ്കിൽ പോലും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായി അതിനെ അടക്കിവയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ചില ആൾക്കാർക്ക് ഇത് അടക്കി വയ്ക്കാൻ പറ്റാതെ വരുമ്പോഴാണ് മറ്റുള്ളവരുടെ മുന്നിൽ ലൈംഗികാവയവങ്ങളും ലൈംഗിക ചേഷ്ടകളും പ്രദർശിപ്പിക്കുന്നതും അതുവഴി രതിമൂർച്ഛയിലേക്ക് എത്താൻ ശ്രമിക്കുന്നതും.

 

സ്വകാര്യഭാഗങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത് സാധാരണ ഗതിയിൽ ആരും ചെയ്യുന്ന പ്രവൃത്തിയല്ല.  ഇത് പൊതുവേദിയിൽ പ്രദർശിപ്പിക്കുകയല്ല അത്തരക്കാർ ചെയ്യുന്നത്. ഇടവഴികളിലോ അധികം ആൾക്കാർ ഇല്ലാത്ത സ്ഥലങ്ങളിലോ ഒന്നോ രണ്ടോ പേരുടെ മുന്നിലാണ് ഇത്തരം ‌നഗ്നതാ പ്രദർശനം നടക്കുക. കാരണം ഒരുപാട് ആള്‍ക്കാർ ഉണ്ടെങ്കിൽ ഇവർക്ക് രതിമൂർച്ഛയോ എക്സൈറ്റ്മെന്റോ കിട്ടാതെ വരും. കാടു പിടിച്ച സ്ഥലങ്ങൾ, വിജനമായ സ്ഥലങ്ങൾ, ഇടവഴികൾ ഇവിടെയൊക്കെ എതിർലിംഗത്തിൽപെട്ട ആളുകൾ വരുമ്പോൾ അവരുടെ മുന്നിലാണ് ‌നഗ്നതാ പ്രദർശനം.

 

ADVERTISEMENT

ഈ എക്സിബിഷനിസത്തെ വീണ്ടും രണ്ടായി തിരിക്കാം. ഒന്ന് സെക്‌ഷ്വൽ ഫ്രസ്ട്രേഷന്റെ ഭാഗമായിട്ടും രണ്ടാമത്തേത് അഗ്രസീവ് ട്രെയിറ്റ്സിന്റെ ഭാഗമായിട്ടും. പലപ്പോഴും ലൈംഗിക സംതൃപ്തി കിട്ടാതെ വരുന്നവർക്ക് സെക്‌ഷ്വൽ ഫ്രസ്ട്രേഷൻ കൂടുതലായിരിക്കും. അവർക്ക് പിടിച്ചു നിർത്താൻ പറ്റാതെ വരുമ്പോൾ എങ്ങനെയെങ്കിലും രതിമൂർച്ഛയിലേക്ക് എത്തിച്ചേരുവാൻ വേണ്ടി നഗ്നതാ പ്രദർശനത്തിലൂടെ ശ്രമിക്കും. സാമൂഹിക വ്യവസ്ഥിതിെയ ഭയമാണ് എന്നതാണ് ഇങ്ങനെയുള്ള ആൾക്കാരുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അങ്ങനെയൊരു പ്രവണത ഉണ്ടെങ്കിൽപ്പോലും പുറത്തു കാണിക്കാൻ അവർ മടിക്കും. തീർത്തും ഗത്യന്തരമില്ലാതെ, സെക്‌ഷ്വൽ ഫ്രസ്ട്രേഷന്‍ വല്ലാതെ കൂടി വരുന്ന സമയത്താണ് പലപ്പോഴും ഇവരിങ്ങനെ ചെയ്യുന്നത്. മദ്യലഹരിയിലും ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്ത് രതിമൂർച്ഛയിലേക്ക് എത്തിയാൽ പോലും ഇവർക്ക് കുറ്റബോധം വളരെ കൂടുതലായിരിക്കും. 

 

രണ്ടാമത്തെ കാറ്റഗറിയിൽ വരുന്ന അഗ്രസീവ് ട്രെയ്റ്റിൽ വ്യക്തിത്വ വൈകൃതങ്ങളും ഉണ്ടാവും. ‌Personality disorders with Sexual disorders എന്നു പറയുന്ന കാറ്റഗറിയിൽ വരും ഇത്. എക്സിബിഷനിസത്തിൽ ഇവർക്ക് ഭയമില്ല. ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡേഴ്സ് ആണ് പ്രധാനമായും കണ്ടുവരുന്നത്. ഇവർക്ക് സമൂഹത്തിന്റെ നിയമങ്ങളെയോ വ്യവസ്ഥിതികളെയോ പേടിയില്ല. അതുകൊണ്ട് ഇവരാണ് പലപ്പോഴും സാമൂഹിക ദ്രോഹവും കുറ്റകൃത്യങ്ങളും ചെയ്യുന്നത്. ഹോസ്റ്റലുകളുടെ മുൻപിലും പൊതുവഴിയിലുംനിന്ന് എക്സിബിഷനിസം നടത്തി ഇവർക്ക് ഓർഗാസത്തിലേക്ക് എത്തിച്ചേരുവാൻ സാധിക്കും. ഇത്തരക്കാർക്കു കുറ്റബോധമില്ല. ഇത് പലപ്പോഴും പബ്ലിക് ന്യൂയിസൻസായി മാറുന്നു.

 

ഇത് ഭയക്കേണ്ട അവസ്ഥയാണ്. സൈക്കോപതിക് പഴ്സനാലിറ്റി എന്നൊക്കെ പറയുന്ന വിഭാഗത്തിൽപെടുന്നവരാണ് ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡേഴ്സ് വിഭാഗത്തിൽ പെടുന്നവർ. അവർക്ക് സാമൂഹിക നിയമങ്ങളെയോ വ്യവസ്ഥിതികളെയോ ഭയമില്ലാത്തതു കൊണ്ട് എന്തു കുറ്റകൃത്യം ചെയ്യാനും മടിയുണ്ടാവില്ല. അവരുടെ കാര്യങ്ങൾ നടത്തിയെടുക്കുക എന്നതു മാത്രമാണ് ലക്ഷ്യം. ഇതാണ് പലപ്പോഴും പബ്ലിക് ന്യൂയിസൻസായി മാറുന്നത്. ഇത് ചികിത്സിക്കാനും ബുദ്ധിമുട്ടാണ്. 

 

സെക്‌ഷ്വൽ ഫ്രസ്ട്രേഷന്‍റെ കാറ്റഗറിയിൽ ഉള്ളവർക്ക് ഒരു ഗിൽറ്റി ഫീലിങ് ഉണ്ടായിരിക്കും. അത്ര എളുപ്പമല്ലെങ്കിലും ഇവരെ ചികിത്സിക്കാൻ സാധിക്കും. പക്ഷേ രണ്ടാമത്തെ കാറ്റഗറിയിലുള്ള ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോഡേഴ്സ് ഉള്ള എക്സിബിഷനിസം ചികിത്സിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ഇതൊരു പ്രശ്നമായി അവർക്ക് തോന്നുകയോ ചികിത്സിക്കാൻ തയാറാവുകയോ ഇല്ല.

 

എന്താണ് ഇതിനുള്ള ചികിത്സ

പ്രധാനമായിട്ടും സൈക്കോ തെറപ്പികളാണ് ആവശ്യം. അതിൽതന്നെ ഏറ്റവും പ്രധാനം കൊഗ്‌നിറ്റീവ് ബിഹേവിയറൽ തെറപ്പിയാണ്. ഒരു വ്യക്തി ചിന്താരീതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും മാറ്റം വരുത്തുക എന്നുള്ളതാണ് കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും സൈക്കോ തെറാപ്പിയും കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ കാറ്റഗറിയിൽ പെട്ട ആൾക്കാർ ഇതുമായി സഹകരിക്കും. അവരെ ചികിത്സിക്കാനും എളുപ്പമായിരിക്കും. പക്ഷേ രണ്ടാമത്തെ കാറ്റഗറിയിൽ പെട്ടവർ സഹകരിക്കില്ല. അവർക്ക് കൗൺസലിങ് ചെയ്യാറുണ്ടെങ്കിലും പലപ്പോഴും വിജയിക്കാറില്ല. പിന്നെയുള്ളത് മരുന്നുകൾ കൊടുക്കുക എന്നുള്ളതാണ്. SSRI വിഭാഗത്തിലുള്ള ആന്റി ഡിപ്രസന്റ്സ് മരുന്നുകൾ, ഡോപ്പമിൻ പോലെയുള്ള ആന്റി സൈക്കോട്ടിക് വിഭാഗത്തിലുള്ള മരുന്നുകൾ ഒക്കെ ഉപയോഗിച്ച് ഒരു പരിധി വരെ ഇതിനെ ചികിത്സിക്കാം. പക്ഷേ സാധാരണ മാനസിക അസുഖങ്ങൾ ചികിത്സിക്കുന്നതു പോലെ ഇതത്ര എളുപ്പമല്ല. മാനസിക അസുഖങ്ങൾ പലപ്പോഴും തലച്ചോറിലെ ന്യൂറോട്രാൻസ്മിറ്ററുകളിലെ ദ്രാവകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ്. അത് പെട്ടെന്ന് വരികയും മാറുകയും ചെയ്യുന്ന പ്രവണതയായാണ് പലപ്പോഴും കണ്ടുവരുന്നത്. ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോഡേഴ്സ് ഉള്ള എക്സിബിഷനിസം ഒരു വൈകൃതമാണ്. ഈ വൈകൃതങ്ങൾ ചികിത്സിക്കാനായി തെറപ്പി തന്നെയാണ് വേണ്ടത്. തെറപ്പിയോട് ഇവർ സഹകരിക്കാത്തതു കൊണ്ടാണ് പലപ്പോഴും  പൂർണമായും ചികിത്സിക്കപ്പെടാതെയോ പോകുന്നത്.

Content Summary: Nudity Exhibition: Social Problem and Mental Disorder