കഴുത്തില്‍ ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണുകള്‍ ശരീരത്തിന്‍റെ ചയാപചയം ഉള്‍പ്പെടെ പല കാര്യങ്ങളും നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍ തൈറോയ്ഡിസമെന്നും ആവശ്യത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴുത്തില്‍ ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണുകള്‍ ശരീരത്തിന്‍റെ ചയാപചയം ഉള്‍പ്പെടെ പല കാര്യങ്ങളും നിയന്ത്രിക്കുന്നു. തൈറോയ്ഡ് ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഹൈപ്പര്‍ തൈറോയ്ഡിസമെന്നും ആവശ്യത്തിന് ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കാത്ത അവസ്ഥയ്ക്ക് ഹൈപോതൈറോയ്ഡിസമെന്നും പറയുന്നു. ഇവ രണ്ടും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ പ്രായമായവരിലെ ഹൈപോതൈറോയ്ഡിസവും മറവിരോഗ സാധ്യതയുമായി ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

തായ് വാനില്‍ പുതുതായി മറവിരോഗം അഥവാ ഡിമന്‍ഷ്യ സ്ഥിരീകരിച്ച 7843 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരുടെ പൂര്‍വരോഗ ചരിത്രം മറവിരോഗം ബാധിക്കാത്ത 7843 പേരുമായി താരതമ്യം ചെയ്തു. ഇവരുടെ ശരാശരി പ്രായം 75 ആയിരുന്നു. 15,686 പേരില്‍ 102 പേര്‍ക്ക് ഹൈപോതൈറോയ്ഡിസവും 133 പേര്‍ക്ക് ഹൈപ്പര്‍തൈറോയ്ഡിസവും ഉണ്ടായിരുന്നു. 

ADVERTISEMENT

മറവിരോഗം ബാധിച്ചവരില്‍ 68 പേര്‍ക്ക് (0.9 %) ഹൈപോതൈറോയ്ഡിസം ഉണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ മറവിരോഗം ബാധിക്കാത്തവരില്‍ 34 പേര്‍ക്കാണ്(0.4 %) ഹൈപോതൈറോയ്ഡിസം നിരീക്ഷിച്ചത്. ഹൈപോതൈറോയ്ഡിസം ബാധിച്ച 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അതേ പ്രായത്തിലുള്ള മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ  മറവിരോഗം ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് ഇതില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രായം, ലിംഗപദവി, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി മറവിരോഗ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍ ഒഴിച്ച് നിര്‍ത്തി കഴിഞ്ഞാണ് ഇത്.  

ADVERTISEMENT

 എന്നാല്‍ 65 വയസ്സില്‍ താഴെയുള്ള ഹൈപോതൈറോയ്ഡിസം രോഗികള്‍ക്ക് മറവിരോഗ സാധ്യതയില്ലെന്നും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈപോതൈറോയ്ഡിസത്തിന് പുറമേ പ്രമേഹരോഗവും മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ടൈപ്പ് 2 പ്രമേഹം പാര്‍ക്കിന്‍സണ്‍സ് സാധ്യത 21 ശതമാനം വര്‍ധിപ്പിക്കുന്നതായി 2021ല്‍ മൂവ്മെന്‍റ് ഡിസോഡേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. 

Content Summary: Thyroid problems are linked to an increased risk of dementia