മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട്. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതും വിമർശനങ്ങളുയർന്നതിനു പിന്നാലെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതുമെല്ലാം കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഓർമകൾക്ക് ഇന്ന് മൂന്നാണ്ട്. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതും വിമർശനങ്ങളുയർന്നതിനു പിന്നാലെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ബഷീറിന്റെ മരണത്തെത്തുടർന്ന് വാർത്തകളിൽ നിറഞ്ഞ വാക്കാണ് ശ്രീറാമിനെ ബാധിച്ചതായി പറയുന്ന ‘റിട്രോഗ്രേഡ് അംനേഷ്യ’. എന്താണ് ഈ റിട്രോഗ്രേഡ് അംനേഷ്യ എന്നും ഇത് ആർക്കൊക്കെ വരാമെന്നും വിശദീകരിക്കുകയാണ് കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ന്യൂറോസർജൻ സീനിയർ കൺസൽറ്റന്റ് ഡോ. അരുൺ ഉമ്മൻ.

ADVERTISEMENT

അംനേഷ്യ എല്ലാവർക്കും സുപരിചിതമായ വാക്കാണ്. ആരെങ്കിലും എന്തെങ്കിലും മറന്നു പോകുമ്പോൾ പലപ്പോഴും നമ്മൾ തമാശയായി ചോദിക്കാറുണ്ട് ‘നിനക്കെന്താ അംനേഷ്യ ബാധിച്ചോ?’ എന്ന്. വസ്‌തുതകൾ, വിവരങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെയുള്ള ഓർമകൾ നഷ്‌ടപ്പെടുന്നതിനെയാണ് അംനേഷ്യ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അവരവരുടെ ഐഡന്റിറ്റി മറക്കുന്നത് സിനിമകളിലും മറ്റും സാധാരണ വരാറുള്ള പ്രമേയമാണെങ്കിലും യഥാർഥ ജീവിതത്തിലെ അംനേഷ്യ അത്ര നിസ്സാരമല്ല.

ഡോ. അരുൺ ഉമ്മൻ

എന്താണ് റിട്രോഗ്രേഡ് അംനേഷ്യ?

ADVERTISEMENT

മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘാതമേറ്റ ഒരു വ്യക്തിക്ക്, അതിനു മുമ്പു നടന്ന കാര്യങ്ങൾ ഓർമിക്കാൻ കഴിയാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനേഷ്യ. മസ്തിഷ്കത്തിന്റെ മെമ്മറി-സ്റ്റോറേജ് ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. ആഘാതം മൂലമുള്ള പരുക്ക്, ഗുരുതരമായ അസുഖം, സ്ട്രോക്ക് എന്നിവയിൽനിന്ന് ഇത്തരം കേടുപാടുകൾ സംഭവിക്കാം. റിട്രോഗ്രേഡ് അംനേഷ്യ താൽക്കാലികമോ സ്ഥിരമോ എന്നത് കേടുപാടിന്റെ സ്വഭാവമനുസരിച്ചിരിക്കും. കാലക്രമേണ രോഗിയുടെ അവസ്ഥ മെച്ചപ്പെടുകയോ മോശമാകുകയോ ചെയ്യാം.

ഓരോ വ്യക്തിയിലും റിട്രോഗ്രേഡ് അംനേഷ്യയുടെ വ്യാപ്തി ഗണ്യമായി വ്യത്യാസപ്പെടാം. ചില ആളുകൾക്ക് പരുക്കോ രോഗമോ ഉണ്ടാകുന്നതിനു മുമ്പുള്ള കുറച്ച് സമയത്തെ ഓർമകൾ മാത്രമേ നഷ്‌ടപ്പെടൂ. മറ്റുള്ളവർക്ക് പതിറ്റാണ്ടുകളുടെ ഓർമകൾ പോലും നഷ്ടപ്പെട്ടേക്കാം. എന്നാൽ കാലക്രമേണ അവർക്കു നഷ്ടപ്പെട്ട ഓർമയുടെ ഒരു ഭാഗം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.

ADVERTISEMENT

റിട്രോഗ്രേഡ് ഓർമക്കുറവിനു കാരണമാകുന്ന നിരവധി അവസ്ഥകളുണ്ട്. അവ താഴെ പറയുന്നു:

∙ ട്രോമാറ്റിക് ബ്രയിൻ ഇൻജുറി.

∙ കടുത്ത മദ്യപാനമോ ഗുരുതരമായ പോഷകാഹാരക്കുറവോ മൂലമുണ്ടാവുന്ന തയാമിൻ അപര്യാപ്‌തത.

∙ എൻസെഫലൈറ്റിസ്.

∙ സ്ട്രോക്ക്.

∙ സീഷെർസ്.

∙ കാർഡിയാക് അറസ്റ്റ് - ഇതുമൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുന്നു.‍ (Hypoxic ischemic encephalopathy).

രോഗനിർണയം എപ്രകാരം?

∙ മസ്തിഷ്കത്തിലെ ക്ഷതങ്ങളോ അസ്വാഭാവിക മാറ്റങ്ങളോ കണ്ടെത്താൻ സിടി അല്ലെങ്കിൽ എംആർഐ സ്കാൻ.

∙ പോഷകാഹാരക്കുറവും അണുബാധയും കണ്ടുപിടിക്കാൻ രക്തപരിശോധന.

∙ ഹ്രസ്വകാല, ദീർഘകാല മെമ്മറി വിലയിരുത്തുന്നതിനുള്ള കോഗ്‍നിറ്റീവ് ടെസ്റ്റുകൾ.

∙ സീഷർ ആക്ടിവിറ്റി സ്ഥീതികരിക്കാനുള്ള ഇഇജി ടെസ്റ്റ്.

∙ ചില സന്ദർഭങ്ങളിൽ സിഎസ്എഫ് പരിശോധിക്കേണ്ടി വന്നേക്കാം.

റിട്രോഗ്രേഡ് അംനേഷ്യയുടെ ചികിത്സയ്ക്കു പ്രത്യേക മരുന്നുകളൊന്നും ഉപയോഗിക്കുന്നില്ല. അംനേഷ്യയുടെ അടിസ്ഥാന കാരണത്തെ കേന്ദ്രികരിച്ചായിരിക്കും ചികിത്സ. വെല്ലുവിളികൾ ഏറെയുള്ള  ഗുരുതരമായ അവസ്ഥയാണിത്. അതിനാൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയും പലപ്പോഴും പ്രധാനമാണ്. ഓർമക്കുറവിന്റെ തീവ്രതയെ ആശ്രയിച്ച്, ഒരു വ്യക്തിക്ക് അവരുടെ സ്വാതന്ത്ര്യം വീണ്ടെടുക്കാം. അല്ലെങ്കിൽ അവർക്ക് കൂടുതൽ പരിചരണം ആവശ്യമായി വന്നേക്കാം.

Content Summary: Sriram Venkitaraman and Retrograde amnesia