തണുത്ത വെള്ളം കുടിച്ചപ്പോൾ വല്ലാത്തൊരു പുളിപ്പിലൂടെ പല്ല് പ്രതിഷേധമറിയിച്ചു. പല്ലു പുളിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർക്ക് ചൂടുചായ കുടിക്കുമ്പോഴാകും പല്ലിനു പുളിപ്പ്. മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴും പല്ലിനു പുളിപ്പുണ്ടാകുന്നവരുണ്ട്. പ്രായമേറിയവരിൽ പല്ലിന്റെ പുളിപ്പ് കൂടുതലായി

തണുത്ത വെള്ളം കുടിച്ചപ്പോൾ വല്ലാത്തൊരു പുളിപ്പിലൂടെ പല്ല് പ്രതിഷേധമറിയിച്ചു. പല്ലു പുളിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർക്ക് ചൂടുചായ കുടിക്കുമ്പോഴാകും പല്ലിനു പുളിപ്പ്. മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴും പല്ലിനു പുളിപ്പുണ്ടാകുന്നവരുണ്ട്. പ്രായമേറിയവരിൽ പല്ലിന്റെ പുളിപ്പ് കൂടുതലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുത്ത വെള്ളം കുടിച്ചപ്പോൾ വല്ലാത്തൊരു പുളിപ്പിലൂടെ പല്ല് പ്രതിഷേധമറിയിച്ചു. പല്ലു പുളിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർക്ക് ചൂടുചായ കുടിക്കുമ്പോഴാകും പല്ലിനു പുളിപ്പ്. മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴും പല്ലിനു പുളിപ്പുണ്ടാകുന്നവരുണ്ട്. പ്രായമേറിയവരിൽ പല്ലിന്റെ പുളിപ്പ് കൂടുതലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുത്ത വെള്ളം കുടിച്ചപ്പോൾ വല്ലാത്തൊരു പുളിപ്പിലൂടെ പല്ല് പ്രതിഷേധമറിയിച്ചു. പല്ലു പുളിക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ചിലർക്ക് ചൂടുചായ കുടിക്കുമ്പോഴാകും പല്ലിനു പുളിപ്പ്. മധുരമുള്ള ഭക്ഷണം കഴിക്കുമ്പോഴും പല്ലിനു പുളിപ്പുണ്ടാകുന്നവരുണ്ട്. പ്രായമേറിയവരിൽ പല്ലിന്റെ പുളിപ്പ് കൂടുതലായി കാണപ്പെടുന്നുണ്ട്.

 

ADVERTISEMENT

പല്ലുപുളിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. താപം, മർദം, സ്പർശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങൾ പല്ലിന്റെ ഉൾക്കാമ്പായ ദന്തവസ്തു(ഡെന്റിൻ)വിനുള്ളിലെ സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനൽ ട്യൂബൂൾസിനെ ബാധിക്കുന്നു. ഇതു ട്യൂബൂൾസിന്റെ വ്യാസം വർധിപ്പിക്കുകയും അതുമൂലം കൂടുതൽ ഉദ്ദീപനങ്ങൾ പല്ലിനുള്ളിലേക്കു കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി, വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു. 

 

ദന്തമജ്ജ വീക്കം

പല്ലിന്റെ ഉൾഭാഗത്തെ ദന്തമജ്ജ അഥവാ പൾപ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പൾപ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തിൽ ഇനാമൽ, പിന്നീട് ദന്തവസ്തു, തുടർന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗൺ ഭാഗത്താണ് പ്രധാനമായും ഇതു സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ, ദന്തവസ്തു നശിക്കുമ്പോൾ അടിയിലുള്ള ‘സിമന്റ്’ എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയിൽ കാറ്റേൽക്കുമ്പോഴോ തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുമ്പോഴോ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തിൽത്തന്നെ ദന്തരോഗ വിദഗ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാൽ ദന്തമജ്ജ വീക്കത്തിൽ എത്താതെ നോക്കാം. 

ADVERTISEMENT

 

മോണരോഗം

മോണരോഗവും പുളിപ്പുണ്ടാക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളിൽ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. ഇതിനു പല കാരണങ്ങളുമുണ്ട്. അവയിൽ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീർഘനേരം ബ്രഷ് ചെയ്താൽ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാവുന്നു. അതിനാൽ, മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതിയിൽ മൂന്നു മിനിറ്റ് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉചിതം.

മുറുക്ക്, പുകവലി, ഉറക്കത്തിൽ പല്ലിറുമ്മുന്നശീലം തുടങ്ങിയവയും പല്ലിൽ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയിൽ പുളിപ്പിനു കാരണമായേക്കാം. 

ADVERTISEMENT

 

അറിയേണ്ടത്

∙ ദന്തശുചിത്വം ഉറപ്പുവരുത്തുക.

∙ ദിവസവും രണ്ടു നേരം, മൂന്നു മിനിറ്റ് വീതം പല്ലുതേയ്ക്കണം. 

∙ മൃദുവായ ബ്രഷ് ഉപയോഗിക്കണം. 

∙ അമർത്തി ബ്രഷ് ചെയ്യരുത്.

∙ പുകവലി, പല്ലിന്റെ ഇടയിൽ പല്ലുകുത്തിയോ മറ്റു വസ്തുക്കളോ തിരുകിക്കയറ്റുക, പല്ലു കൊണ്ട് പൗഡർ ടിൻ, ബോട്ടിലുകളുടെ അടപ്പുകൾ, സേഫ്റ്റി പിൻ തുടങ്ങിയവ കടിച്ചുതുറക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക. 

∙ അമ്ലാംശമുള്ള പാനീയങ്ങൾ, മധുരപലഹാരങ്ങൾ, അച്ചാറുകൾ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. 

 

ചികിത്സ

രോഗകാരണവും രോഗതീവ്രതയും അനുസരിച്ച് ദന്തരോഗ വിദഗ്ധൻ അനുയോജ്യമായ ചികിത്സ നിർദേശിക്കും. 

 

ചികിത്സാരീതികൾ 

1 പുളിപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഡീസെൻസിറ്റൈസിങ് ടൂത്ത് പേസ്റ്റുകൾ (ഇവയിൽ നൊവാമിൻ, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ ഘടകങ്ങൾ ഉണ്ടാവും) ഉപയോഗിക്കുക.

2 തേയ്മാനം വന്ന ഭാഗത്ത് പല്ലിന്റെ നിറത്തിലുള്ള ഫില്ലിങ് ചെയ്യുക. 

3 ചില സന്ദർഭങ്ങളിൽ റൂട്ട് കനാൽ ചികിത്സ ചെയ്യുക. 

4 മോണ കീഴ്പോട്ടിറങ്ങിയവരിൽ മോണയിൽ ചെയ്യുന്ന മ്യൂക്കോജിഞ്ചൈവൽ ശസ്ത്രക്രിയ. 

5 ലേസർ ഉപയോഗിച്ചുള്ള ചികിത്സാരീതി 

6 വൈദ്യുതതരംഗങ്ങൾ പ്രത്യേകതരം രാസപദാർഥത്തിലൂടെ കടത്തിവിട്ട് ദന്തവസ്തുവിനുള്ളിലെ ചെറുകുഴലുകളെ അടച്ചെടുക്കുന്ന അയണ്ടോഫോറസിസ് ചികിത്സാരീതി.  

 

വിവരങ്ങൾക്കു കടപ്പാട്: ഡോ.ജി.ആർ.മണികണ്ഠൻ 

(പെരിയൊഡോണ്ടിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം)

Content Summary: Tooth Sensitivity: Causes, Treatemnt and prevention