ഇരുപതാം നൂറ്റാണ്ടിൽ, ആരോഗ്യ മേഖലയിൽ സംഭവിച്ച ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു തന്നെ നമുക്ക് വിശേഷിപ്പിക്കാം ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ എന്ന ഒആർഎസ് ലായനിയെ. ആരോഗ്യ രംഗത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒആർഎസ് ലായനിയുടെ പിതാവ് ഡോ.ദിലീപ് മഹലനാബിസ് ലോകത്തോട് വിട പറഞ്ഞിട്ടിപ്പോൾ ഒരാഴ്ച. വാർധക്യ സഹജമായ

ഇരുപതാം നൂറ്റാണ്ടിൽ, ആരോഗ്യ മേഖലയിൽ സംഭവിച്ച ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു തന്നെ നമുക്ക് വിശേഷിപ്പിക്കാം ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ എന്ന ഒആർഎസ് ലായനിയെ. ആരോഗ്യ രംഗത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒആർഎസ് ലായനിയുടെ പിതാവ് ഡോ.ദിലീപ് മഹലനാബിസ് ലോകത്തോട് വിട പറഞ്ഞിട്ടിപ്പോൾ ഒരാഴ്ച. വാർധക്യ സഹജമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം നൂറ്റാണ്ടിൽ, ആരോഗ്യ മേഖലയിൽ സംഭവിച്ച ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു തന്നെ നമുക്ക് വിശേഷിപ്പിക്കാം ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ എന്ന ഒആർഎസ് ലായനിയെ. ആരോഗ്യ രംഗത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒആർഎസ് ലായനിയുടെ പിതാവ് ഡോ.ദിലീപ് മഹലനാബിസ് ലോകത്തോട് വിട പറഞ്ഞിട്ടിപ്പോൾ ഒരാഴ്ച. വാർധക്യ സഹജമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപതാം നൂറ്റാണ്ടിൽ, ആരോഗ്യ മേഖലയിൽ സംഭവിച്ച ഏറ്റവും വലിയ കണ്ടുപിടിത്തം എന്നു തന്നെ നമുക്ക് വിശേഷിപ്പിക്കാം ഓറൽ റീഹൈഡ്രേഷൻ സൊലൂഷൻ എന്ന ഒആർഎസ് ലായനിയെ. ആരോഗ്യ രംഗത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒആർഎസ് ലായനിയുടെ പിതാവ് ഡോ.ദിലീപ് മഹലനാബിസ് ലോകത്തോട് വിട പറഞ്ഞിട്ടിപ്പോൾ ഒരാഴ്ച. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം മരണമടയുമ്പോൾ, ഈ ലോകം അദ്ദേഹത്തെ ഓർമിക്കുന്നത് ഒആർഎസ് എന്ന മൂന്നക്ഷരത്തിൽ കൂടിയാണ്. ഒആർഎസ് ലായനിയെക്കുറിച്ച് അറിയാം, ഒപ്പം ബംഗ്ലദേശ് വിമോചന യുദ്ധകാലത്ത് അതു ലോകത്തിനു സമ്മാനിച്ച കൊൽക്കത്തക്കാരൻ ഡോ.ദിലീപ് മഹലനാബിസിനെക്കുറിച്ചും!

 

ADVERTISEMENT

∙ ഒആർഎസ് എന്ന മാജിക്

ഒആർഎസ് എന്ന മൂന്നക്ഷരം ആരോഗ്യ മേഖലയിൽ സൃഷ്ടിച്ച മാജിക് എന്താണെന്ന് അറിയണമെങ്കിൽ കുറച്ചു കാലം പിന്നിലേക്കു സഞ്ചരിക്കണം. കോളറയും നിർജലീകരണവുമൊക്കെ ഒട്ടേറെപ്പേരുടെ ജീവനെ അപഹരിച്ചിരുന്നു തുടങ്ങിയിരുന്നു. ഡോ.ദിലീപ് മഹലനാബിസ് കൽക്കട്ടയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഇന്റർനാഷനൽ സെന്ററിൽ 1964ൽ തുടക്കമിട്ട ഗവേഷണത്തിലൂടെയാണ് ഓറൽ റീഹൈഡ്രേഷൻ തെറപ്പിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞത്. ഈ ലായനിയിൽ നടന്ന പരീക്ഷണങ്ങളാണ് പിന്നീട് ഒആർഎസ് ലായനിയിലേക്ക് എത്തിപ്പെട്ടത്. 

1971 കാലഘട്ടം, ബംഗ്ലദേശ് വിമോചന യുദ്ധം അതിന്റെ പരകോടിയിൽ നിൽക്കുന്നു. ഒരു ഭാഗത്ത് യുദ്ധം നടക്കുമ്പോൾ നമ്മുടെ ആരോഗ്യ മേഖലയിലും ഒരു യുദ്ധം തന്നെ നടന്നുവെന്നു പറയാം. ‘കോളറ’യെന്ന വില്ലൻ മനുഷ്യരിൽ പടർന്നു പിടിക്കുവാൻ തുടങ്ങി. അഭയാർഥി ക്യാംപുകളിൽ ആ രോഗം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കൽക്കട്ടയിലെ ജോൺ ഹോപ്കിൻസ് ഇന്റർനാഷനൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയ്നിങ്ങിലെ ഇന്ത്യൻ ശിശുരോഗ വിദഗ്ധൻ ഡോ. ദിലീപ് മഹലനാബിസ് ഒആർഎസ് ചികിത്സ ജനകീയമാക്കുന്നത് ഇക്കാലത്താണ്. 

∙ ‘പുതിയ’ പരീക്ഷണം

ADVERTISEMENT

ആരോഗ്യ സ്ഥിതി ഏറെ മോശമായ ഒരു ജനത ജീവിതത്തിനായി കേണു തുടങ്ങിയിരുന്നു. ചികിത്സിക്കാനുള്ള ഐവി ഫ്ലൂയിഡാകട്ടെ, തീർന്നുക്കൊണ്ടേയിരിക്കുന്നു. രോഗികളുടെ അവസ്ഥ ഡോ. ദിലീപ് മഹലനാബിസിനെ പിടിച്ചുലച്ചു. ഓറൽ റീഹൈഡ്രേഷൻ തെറപ്പി എന്ന സാധ്യതയാണ്, ദൈന്യത നിറഞ്ഞ ആ മുഖങ്ങൾ അദ്ദേഹത്തിന്റെയും സംഘത്തിന്റെയും ഓർമയിലേക്കു കൊണ്ടുവന്നത്. ഉടൻ തന്നെ, അവിടെയുണ്ടായിരുന്ന വലിയ പാത്രങ്ങളിൽ ഉപ്പും പഞ്ചസാരയും ശുദ്ധജലവും ചേർത്ത മിശ്രിതം നിറഞ്ഞു. കോളറ ബാധിതർക്കു കുടിക്കാൻ നൽകിയ ഈ ലായനിയുടെ ഫലമാകട്ടെ, പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ആ ചികിത്സ വിജയകരമായി. മറ്റ് അഭയാർഥി ക്യാംപുകളെ അപേക്ഷിച്ച് ഡോ. ദിലീപ് മഹലനാബിസിന്റെ ക്യാംപിലെ കോളറ ബാധിച്ചവരുടെ മരണനിരക്ക് 3.6 ശതമാനം മാത്രമായിരുന്നു. ഐവി ഫ്ലൂയിഡ് നൽകിയ മറ്റു ക്യാംപുകളിലാകട്ടെ, അത് 30 ശതമാനവും. പിന്നീട് ഡോ. ദിലീപ് മഹലനാബിസിന്റെ ക്യാംപിലെ മരണ നിരക്ക് ഒരു ശതമാനത്തിലും താഴെയായി. 

∙ കയ്യടി, വൻ സ്വീകാര്യത

ബംഗാളിൽ അഭയാർഥികൾക്കിടയിൽ കോളറ പടർന്നുപിടിച്ചപ്പോൾ, ഉപ്പും പഞ്ചസാരയും ശുദ്ധജലവും ചേർത്തു തയാറാക്കുന്ന ലായനി ആ ആരോഗ്യ പ്രതിസന്ധിയെ മറികടക്കുന്നതിനു സഹായകരമായി മാജിക് സൃഷ്ടിച്ചു. അനേകായിരങ്ങൾ ജീവിതത്തിലേക്കു തിരികെയെത്തി. ലളിതവും ചെലവുകുറഞ്ഞതുമായ ചികിത്സാരീതിക്ക് ലഭിച്ചതാകട്ടെ വൻ സ്വീകാര്യത. 1978ൽ ലോകാരോഗ്യ സംഘടന വയറിളക്ക രോഗ നിർമാജന പരിപാടിക്ക് തുടക്കമിട്ടപ്പോൾ, അവിടെ ഉപയോഗിച്ചതും ഒആർഎസ് ലായനിയായിരുന്നു. വയറിളക്കം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിൽ 93 ശതമാനം കുറവാണ് ഇതുമൂലമുണ്ടായത്. ഒആർഎസ് പാക്കറ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമാകുന്നത് അങ്ങനെയാണ്.

ഡോ.ദിലീപ് മഹലനാബിസ്

∙ ഡോ.ദിലീപ് മഹലനാബിസ് 

Photo Credit: Dr_Microbe/ Istockphoto.com
ADVERTISEMENT

1934 നവംബർ 12ന് പശ്ചിമ ബംഗാളിലായിരുന്നു ദിലീപ് മഹലനാബിസിന്റെ ജനനം. കൊൽകത്തയിലും യുകെയിലുമായി പഠനം. യുകെയിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ ഫോർ ചിൽ‍ഡ്രനിലെ ആദ്യത്തെ ഇന്ത്യൻ റജിസ്ട്രാറായിരുന്നു ഡോ. ദിലീപ്. 1960കളിലാണ് അദ്ദേഹം കൊൽക്കത്തയിലെ ജോൺ ഹോപ്കിൻസ് ഇന്റർനാഷനൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയ്നിങ്ങിലെത്തുന്നത്. അവിടെ വച്ചാണ് അദ്ദേഹം ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ചികിത്സയ്ക്കു തുടക്കമിടുന്നത്. 1975 – 79 കാലഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ കോളറ കൺട്രോൾ യൂണിറ്റിൽ സേവനമനുഷ്ഠിച്ചു. അഫ്ഗാനിസ്ഥാൻ, യെമൻ, ഈജിപ്ത് എന്നിവിടങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം. 1980കളിൽ ലോകാരോഗ്യ സംഘടനയുടെ  ബാക്റ്റീരിയൽ രോഗ കൺസൽറ്റന്റായി പ്രവർത്തിച്ചു. 1980കളുടെ പകുതികളിലും 90കളിലും ലോകാരോഗ്യ സംഘടനയുടെ വയറിളക്ക രോഗ നിർമാജന പദ്ധതിയിലെ മെഡിക്കൽ ഓഫിസറായിരുന്നു ഡോ. ദിലീപ് മഹലനാബിസ്. 1990ൽ ബംഗ്ലദേശിലെ ഇന്റർനാഷനൽ സെന്റർ ഫോർ ഡയേറിയൽ ഡിസീസ് റിസർച്ചിൽ (ഐസിഡിഡിആർ, ബി) ക്ലിനിക്കൽ റിസർച്ച് ഓഫിസറായും പ്രവർത്തിച്ചു. പിന്നീട് അവിടെ തന്നെ, ക്ലിനിക്കൽ റിസർച്ചിന്റെ ഡയറക്ടറായി. 2004ൽ, ഒആർഎസിന്റെ അതിനൂതനമായ കണ്ടുപിടിത്തത്തിനായുള്ള ശ്രമം ആരംഭിച്ചിരുന്നു. വിഖ്യാതമായ പോളിൻ പ്രൈസ് 2002ൽ അദ്ദേഹത്തിനു ലഭിച്ചു. 

∙ ഒആർഎസ് ചരിത്രമിങ്ങനെ

1980കളിൽ യുണിസെഫ് ഔദ്യോഗിക ലായനിയായാണ് ഒആർഎസിനെ നിർവചിച്ചത്. എന്നാൽ ഔദ്യോഗികമായി തയാറാക്കുന്ന ലായനി എപ്പോഴും ലഭ്യമല്ലാത്തതിനാൽ ഇതു വീടുകളിൽ തയാറാക്കാവുന്ന ലായനിയായി 1988കളിൽ നിർവചിച്ചു. വയറിളക്കവും ഛർദിയുമുള്ള രോഗികൾക്കു തുടർച്ചയായി നൽകാവുന്ന ലായനിയായി ഒആർഎസിനെ നിർവചിക്കുന്നത് 1993ലാണ്. 2006ലും ഈ മാർഗനിർദേശങ്ങൾ പരിഷ്കരിക്കുകയുണ്ടായി. കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടാകുമ്പോൾ ഒആർഎസിന്റെ കൂടെ സിങ്കും നൽകണമെന്ന നിർദേശമാണത്. മുതിർന്നവർക്കുള്ള സിങ്ക് സൾഫേറ്റ് ലായനിയായും കുട്ടികൾക്ക് ഗുളിക രൂപത്തിലും ലഭ്യമാണ്. 

∙ ഒആർഎസ് ചികിത്സ

വയറിളക്ക രോഗങ്ങൾ മൂലമുണ്ടാകുന്ന നിർജലീകരണം തടയാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നതാണ് ഒആർഎസ്. യഥാസമയത്ത്, ശരിയായ വിധത്തിലുള്ള ഒആർഎസ് പാനീയ ചികിത്സ വയറിളക്ക മരണങ്ങൾ തടയുന്നു. ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ ചേർന്നതാണ് ഒആർഎസ് ലായനി. ഒആർഎസ് പാക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങൾ ഈ ലായനി നമുക്ക് വീടുകളിൽ തന്നെ തയാറാക്കിയെടുക്കാവുന്നതാണ്. തിളപ്പിച്ചാറിയ ഒരു ലീറ്റർ വെള്ളത്തിലേക്ക് 6 ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ചേർത്ത് ഇതു തയാറാക്കാം. വേണമെങ്കിൽ അൽപം ഓറഞ്ച് ജ്യൂസും ഇതിനോടൊപ്പം ചേർക്കാവുന്നതാണ്. പഞ്ചസാരയും ഉപ്പും ഇല്ലാത്ത വെള്ളം ഈ സമയത്ത് ഒഴിവാക്കേണ്ടതും ആവശ്യമാണ്. ഇവയുടെ രണ്ടിന്റെയും അളവിൽ മാറ്റമുണ്ടാകുന്നത്, ചികിത്സയ്ക്കു ഫലം ലഭിക്കാതിരിക്കാൻ കാരണമാകും. കൃത്യമല്ലാത്ത ഒആർഎസ് ഉപയോഗം ഛർദി, ബിപി ഉയരുക പോലുള്ള രോഗങ്ങൾക്കു കാരണമാകും. അതിനാൽ, ഏറെ ശ്രദ്ധയോടെ വേണം, ഇത് തയാറാക്കാനും ഉപയോഗിക്കാനും.

∙ വയറിളക്ക രോഗങ്ങൾ; ശ്രദ്ധിക്കുക

 വൈറസ് മൂലമാണ് കുട്ടികളിൽ പ്രധാനമായും വയറിളക്ക രോഗങ്ങൾ ഉണ്ടാകുന്നത്. നന്നായി വേവിച്ച മത്സ്യവും മാംസവും പച്ചക്കറിയും ധാന്യങ്ങളും ഈ രോഗമുള്ള കുട്ടികൾക്കു നൽകാം. നിർജലീകരണം തടയുകയാണ് ഏറ്റവും പ്രധാനം. വയറിളക്ക രോഗത്തിലൂടെ ശരീരത്തിൽ നിന്നു നഷ്ടമാകുന്ന ജലവും ലവണവും ഒആർഎസ് പാനീയ ചികിത്സയിലൂടെ തിരികെ ശരീരത്തിലേക്ക് ലഭിക്കുന്നു. 

English Summary: Dilip Mahalanabis: The man who saved millions with his crucial Oral Rehydration Solution