ഓസ്ട്രേലിയയിൽ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരം നടക്കുമ്പോൾ, ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിന് ഇറങ്ങിയ അയർലൻഡ് താരം ജോർജ് ഡോക്റെൽ കോവിഡ് പോസിറ്റീവായിരുന്നു. സമാന സംഭവങ്ങൾ വേറെയുമുണ്ടായി. കോവിഡ് പോസിറ്റീവായ ഒരാളെ മുറിക്കു പുറത്തു പോലും ഇറങ്ങാൻ അനുവദിക്കാതിരുന്ന കാലത്തുനിന്നാണ് ഈ മാറ്റങ്ങൾ വരുന്നത്. കോവിഡിനെ പേടിക്കേണ്ട കാര്യമില്ലായിരുന്നോ? ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനാവശ്യമായിരുന്നോ? അങ്ങനെയെങ്കിൽ ഇപ്പോഴും ചൈന കോവിഡ് ലോക്ഡൗൺ തുടരുന്നത് എന്തിനാണ്? ‘കോവിഡിനൊപ്പം’ ജീവിക്കുക’ എന്ന തലത്തിലേക്ക് ഭരണകൂടങ്ങൾ വരെ എത്തിയതോടെ ഒട്ടേറെ ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ‘ഗൂഢാലോചനാ സിദ്ധാന്തങ്ങൾ’ വേറെയുമുണ്ട്. ഇതിനിടെ, എന്തു വിശ്വസിക്കുമെന്ന അങ്കലാപ്പിൽ ജനവും. കോവിഡ് രോഗത്തിന് എന്താണു സംഭവിച്ചത്? പഴയതുപോലെ ആ രോഗത്തെ പേടിക്കേണ്ടതില്ലേ? കോവിഡിനൊപ്പം നമുക്കെങ്ങനെ ജീവിക്കാം? എന്താകും കോവിഡിന്റെ ഭാവി? പുതിയ വകഭേദം വരാനുള്ള സാധ്യത എത്രത്തോളമുണ്ട്? അതിനെ എത്രത്തോളം ഭയക്കണം? കോവിഡ് ബാധിച്ചവരിൽ ‘ലോങ് കോവിഡ്’ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? കേരളത്തിന് മാസ്ക് ഉപേക്ഷിക്കാൻ സമയമായോ? എല്ലാം വിശദമായിട്ടറിയാം; സംസാരിക്കുകയാണ്, ദേശീയ ഐഎംഎ കോവിഡ് ടാക്സ്ഫോഴ്സ് കോ–ചെയർ‌മാൻ ഡോ. രാജീവ് ജയദേവൻ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. രാജീവ് ജയദേവൻ

ADVERTISEMENT

∙ ‘കോവിഡ് പഴയ ആളല്ല’

കോവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ് 2 (SARS Cov-2) വൈറസിനു വന്ന രൂപമാറ്റത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെയാണ് ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മുതൽ ലോകമെങ്ങും വ്യാപിച്ചിരിക്കുന്നതു ഒമിക്രോൺ വകഭേദമാണ്. ദക്ഷിണാഫ്രിക്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുകയും ഒന്നര മാസം കൊണ്ടു ലോകമെങ്ങും അതിവേഗം വ്യാപിക്കുകയും ചെയ്ത ഒമിക്രോൺ അതിനു മുൻപുണ്ടായിരുന്ന ഡെൽറ്റ വകഭേദത്തെക്കാൾ ഏറെ വ്യത്യസ്തമാണ്. മൂന്നു  കാര്യങ്ങൾ എടുത്തു പറയാം. 

1. ഡെൽറ്റയെപ്പോലെ മാരകമായ വകഭേദമല്ല ഒമിക്രോൺ. 

2. ആവർത്തിച്ചാവർത്തിച്ച് ഒരേ വ്യക്തിയിൽതന്നെ പ്രതിരോധത്തെ മറികടന്ന് അണുബാധ ഉണ്ടാക്കാൻ സാധിക്കുന്നു. 

Representative graphic: IANS
ADVERTISEMENT

3. വ്യാപന ശേഷി കൂടുതലാണ്.  

ഒമിക്രോൺ പുതിയ വൈറസ് ആണെന്ന തരത്തിൽ വരെ ശാസ്ത്ര സമൂഹത്തിൽ അഭിപ്രായമുണ്ട്. ബോസ്റ്റൺ സർവകലാശാല നടത്തിയ പഠനമാണു ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളുടെ സ്വഭാവ വ്യത്യാസങ്ങൾ പുറത്തു കൊണ്ടു വന്നത്. ഒമിക്രോൺ വൈറസിന്റെ ശരീരത്തിലെ സ്പൈക്ക് (കൊമ്പ്) ഒറിജിനൽ വൈറസിൽ വച്ചാണു പരീക്ഷണം നടത്തിയത്. ഒമിക്രോണിന്റെ കൊമ്പിൽ മാത്രമല്ല, ശരീരത്തിലും മാറ്റങ്ങൾ വന്നതുകൊണ്ടാണ്‌ പ്രഹര ശേഷി കുറഞ്ഞത് എന്നു വ്യക്തമായി. അതിന്റെ അർഥം, ഒമിക്രോണിന്റെ കാലശേഷം അടുത്തതായി വരാൻ പോകുന്ന വകഭേദം (variant) എപ്രകാരം രോഗമുണ്ടാക്കും എന്നുള്ളത് പ്രവചിക്കാൻ കഴിയില്ല എന്നാണ്. എന്തായാലും 2021 നവംബർ മുതൽ ലോകത്ത് നിലനിൽക്കുന്ന ഒമിക്രോണും അതിന്റെ വകഭേദങ്ങളുമാണ് ഇപ്പോൾ കോവിഡ് ഭീതി ഒരു പരിധി വരെ കുറച്ചത്. അണുബാധ ഉണ്ടായാലുള്ള മരണ സാധ്യത കുറഞ്ഞതാണ് അതിനു കാരണം. കൂടാതെ വാക്സിനേഷൻ കാര്യമായി നടന്നതും പ്രതിരോധശേഷി വർധിപ്പിച്ചു.

പ്രതീകാത്മക ചിത്രം (Image Courtesy - DOERS/Shutterstock)
ADVERTISEMENT

∙ ലോക്ഡൗൺ ശരിയോ തെറ്റോ?

കോവിഡ് ലോക്ഡൗൺ നടത്തിയോ എന്നല്ല, എപ്പോൾ നടത്തിയെന്നുള്ളതാണു പ്രധാനം. കോവിഡ‍് വ്യാപിച്ച സമയത്ത് ലോകത്തെ ജനങ്ങൾക്കു കോവിഡിന് എതിരെ യാതൊരുവിധ മുൻകാല പ്രതിരോധ ശേഷിയും ഉണ്ടായിരുന്നില്ല. ‘ഇമ്യൂൺ നൈവ്’ എന്നാണ് ഈ അവസ്ഥയുടെ പേര്. വാക്സീൻ വഴിയോ രോഗം വന്നോ ആർജിത പ്രതിരോധശേഷി പിന്നീടാണു കൈവരുന്നത്. ഇമ്യൂൺ നൈവായിരുന്ന അവസ്ഥയിൽ വലിയൊരു സമൂഹത്തിനു കോവിഡ് ബാധിച്ചിരുന്നെങ്കിൽ വലിയ ദുരന്തമായി അതു മാറിയേനെ. ഇപ്പോഴുള്ള ഒമിക്രോണിനേക്കാൾ ഏറെ മാരകമായ രൂപമായിരുന്നു വുഹാനിൽനിന്നു വന്ന  ഒറിജിനൽ വൈറസ് എന്നതും മറന്നു കൂടാ. 

Health workers carry a COVID-19 patient to be admitted to Civil Hospital in Ahmedabad, Wednesday, Jan. 12, 2022. PTI

ലോക്ഡൗൺ വഴി രോഗത്തിന്റെ വ്യാപനം ഒന്നു പിടിച്ചു നിർത്താനും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ വേഗത്തിൽ സജ്ജമാക്കാനും സാധിച്ചു. ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനും കോവിഡിന് എതിരായ പോരാട്ടത്തിനു ബോധവൽക്കരണം അടക്കം നൽകി സജ്ജമാക്കാനും സാധിച്ചില്ലായിരുന്നെകിൽ ആ സംവിധാനം തന്നെ വലിയ പ്രതിസന്ധിയിലേക്കു നീങ്ങുന്ന അവസ്ഥ വരുമായിരുന്നു. ചൈനയിലും ഇറ്റലിയിലും അതാണു നടന്നത്. അതേ സമയം കാര്യങ്ങൾ ഗൗരവത്തോടെ കണ്ട് നേരത്തേ തന്നെ നിയന്ത്രണം വരുത്തി സംവിധാനങ്ങൾ സജ്ജമാക്കി പോരാട്ടം നടത്തിയതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് തുടക്കത്തിലെ ആഘാതം ഇത്രയും കുറഞ്ഞത്. നേരെ മറിച്ച് സംഗതി ആദ്യ ഘട്ടത്തിൽ ലാഘവത്തോടെ കണ്ട ബ്രിട്ടൻ ലോക്‌ഡൗൺ വച്ചു താമസിപ്പിച്ചു, അനേകായിരം അധിക മരണങ്ങൾ അതു മൂലം ഉണ്ടായി എന്ന് ബ്രിട്ടനിൽനിന്നു തന്നെയുള്ള ശാസ്ത ഉപദേഷ്ടാക്കൾ സാക്ഷ്യപ്പെടുത്തുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രതയേറിയ ഇന്ത്യയിൽ, പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്ത് ആദ്യ പ്രതിരോധം തന്നെയായിരുന്നു ലോക്‌ഡൗൺ.

∙ ‘ശരിയാണെങ്കിൽ ചോദ്യം ചെയ്യപ്പെടുന്ന വിരോധാഭാസം’

ഒരു സാംക്രമിക രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യുന്ന പ്രവൃത്തി വിജയിച്ചാൽ ഒരു ചോദ്യം സ്വാഭാവികമായും വരും– ‘ആരും മരിച്ചില്ലല്ലോ. അപ്പോൾ പിന്നെ ഇതൊക്കെ ശരിക്കും വേണമായിരുന്നോ?’ എന്ന മട്ടിലായിരിക്കും അത്. പൊതുജനാരോഗ്യത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണിത്. ഇതിന് പ്രിവൻഷൻ പാരഡോക്സ് (Prevention paradox) എന്നു പറയും. തീപിടിത്തം ഒഴിവാക്കൽ, കുറ്റകൃത്യങ്ങൾ, റോഡപകടങ്ങൾ തടയൽ തുടങ്ങിയവയ്ക്കെല്ലാം ഈ പാരഡോക്സ് ബാധകമാണ്. നിയന്ത്രണങ്ങളിലൂടെ വലിയ അത്യാഹിതങ്ങളിലേക്കു പോകാതെ നിലനിൽക്കാനായാൽ ‘എന്താണ് അത്യാഹിതം വരാത്തത്’ എന്ന ചോദ്യമുയരും. അത് എല്ലാക്കാലത്തും സംഭവിക്കുന്നതാണ്. ആ ചോദ്യം ഉയർത്താൻ ഇന്നു നമ്മൾ ജീവനോടെ ഇവിടെയുണ്ട് എന്നതു തന്നെയാണ് അതിന്റെ ഉത്തരം.

∙ ‘രണ്ടാം തരംഗം പേടിപ്പിച്ചു’

2021 ൽ വന്ന കോവിഡ് രണ്ടാം തരംഗം ശരിക്കും പേടിപ്പിച്ചുതന്നെയാണു കടന്നു പോയത്. രോഗം ബാധിച്ചവരിൽ 1–2 ശതമാനം ജനങ്ങൾക്കു ജീവഹാനിയുണ്ടായി. ഇന്ത്യയിൽ ഡെൽറ്റ വകഭേദം എത്തിയ സമയത്തു നമ്മുടെ വാക്സിനേഷൻ നടപടികൾ പ്രാരംഭ ഘട്ടത്തിലായിരുന്നു. യുവാക്കൾക്കു വാക്സീൻ നൽകിത്തുടങ്ങിയിരുന്നില്ല. ഈ സമയത്തു മാരക പ്രഹരശേഷിയുള്ള ഡെൽറ്റ എത്തിയതോടെ മരണങ്ങൾ കുതിച്ചുയർന്നു. ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞു മരിക്കുന്ന ദാരുണ ദൃശ്യങ്ങൾ രാജ്യത്തെ പല ഭാഗങ്ങളിലും കണ്ടു. എല്ലാ പ്രായത്തിൽപ്പെട്ടവരെയും ഡെൽറ്റ ബാധിച്ചു. യുവാക്കൾ കൂടുതൽ മരണപ്പെട്ടതും ഈ തരംഗത്തിലാണ്. 2021 അവസാനത്തോടെ ഡെൽറ്റയ്ക്കു പകരം എത്തിയ ഒമിക്രോൺ ലോകത്താകെ ബാധിച്ചു. ഒരു തരത്തിൽ ലോകത്തെ രക്ഷിച്ച മാറ്റമായിരുന്നു ഇത്. ഇനിയും ഈ വൈറസ് എങ്ങനെ മാറുമെന്നു പറയാൻ സാധിക്കില്ല. 

Photo Credit : Syda Productions / Shutterstock.com

∙ ‘ഭയമല്ല വേണ്ടത് ജാഗ്രത’

ഒരു രാജ്യം അതിന്റെ സൈന്യത്തെ തയാറെടുത്തു നിർത്തിക്കുന്നത് എന്നും യുദ്ധം ചെയ്യാനല്ല. പെട്ടെന്ന് ഒരു ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ സർവ സജ്ജമായ സൈന്യത്തിനേ സാധിക്കൂ. ആരോഗ്യ രംഗത്തും ഇതേ സ്ഥിതിയാണ്. കോവിഡ് ഈ ലോകത്തുനിന്ന് അപ്രത്യക്ഷമായിട്ടില്ല. ചെറിയ ആശ്വാസം വന്നപ്പോൾത്തന്നെ എല്ലാ സംവിധാനങ്ങളും വേണ്ടെന്നു വച്ചാൽ അപകടകാരിയായ പുതിയൊരു വകഭേദം വന്നാൽ ആകെ കുഴപ്പത്തിലാകും. കോവിഡ് വ്യാപനം എത്ര വേഗത്തിലാണെന്നു നമ്മൾ കണ്ടതാണ്. 2021 നവംബർ 27 ന് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ കേരളത്തിൽ ഏറ്റവും ശക്തമായ നിലയിൽ എത്തിയതു 2022 ജനുവരി 25 നാണ്, ടിപിആർ ചരിത്രത്തിൽ ആദ്യമായി 50 ആയി. വെറും ഒന്നര മാസംകൊണ്ട് മറ്റൊരു ഭൂഖണ്ഡത്തിൽനിന്ന് നമ്മുടെ മുറ്റത്ത് ഒമിക്രോൺ സർവ സന്നാഹവുമായി എത്തി. പുതിയ വകദേദം ഉണ്ടായാലും വ്യാപനത്തിന്റെ വേഗം ഇതേ തരത്തിൽ തന്നെയാകും. ഇതാണു പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി നിർത്തേണ്ടത് അത്യാവശ്യം എന്നു പറയുന്നത്. മാസ്കിന്റെ ഉപയോഗം അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ തുടരേണ്ടതും ഇതു കൊണ്ടു തന്നെ. 

∙ ‘സൂക്ഷിക്കണം കൊറോണ വൈറസിനെ’

കോവിഡ് ലോക്‌ഡൗണിന്റെ ഭാഗമായി ഷാങ്ഹായിൽ അടഞ്ഞുകിടക്കുന്ന ജിങ് മേഖലയിൽ പരിശോധന നടത്തുന്നത് നിരീക്ഷിക്കുന്നവർ. (Photo by Hector RETAMAL / AFP)

വെറുമൊരു ജലദോഷ വൈറസല്ല കൊറോണ. ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമെങ്കിലും കൊറോണ വൈറസ് രക്തക്കുഴലുകളെ നേരിട്ടു ബാധിക്കാൻ കഴിവുള്ളവയാണ്. ഒരു വ്യക്തിയിൽത്തന്നെ ആവർത്തിച്ചു വരാനും സാധിക്കും. രക്തക്കുഴലുകളെ ബാധിക്കുന്നത് അനുബന്ധ രോഗങ്ങൾക്കു വഴിവയ്ക്കാം. മറ്റു രോഗങ്ങളുള്ളവർക്ക് അതു മൂർച്ഛിക്കാനും ഇടയാക്കാം. കോവിഡ് വന്നാൽ ഒന്നും സംഭവിക്കില്ല എന്ന വിശ്വാസമല്ല, വരാതിരിക്കാനുള്ള കരുതലാണു വേണ്ടത്. കോവിഡ് വന്ന മിക്കവരും രക്ഷപ്പെട്ടു എന്നുവച്ച് എല്ലാ തവണയും അങ്ങനെ ആകുന്നില്ല. ഉദാഹരണത്തിന്, പുകവലിക്കുന്ന മിക്കവർക്കും കാൻസർ വരുന്നില്ല. പക്ഷേ അവരിൽ കാൻസർ സാധ്യത പതിന്മടങ്ങാണ് എന്നു നാം മനസ്സിലാക്കുന്നു, അതുകൊണ്ടാണ്‌ പൊതുജനാരോഗ്യ ബോധവൽക്കരണ നടപടികളിൽ പുകവലിക്കെതിരായ മാറ്റങ്ങൾ വരുത്തിയത്. 

∙ ‘രൂപമാറ്റം എപ്പോൾ വേണമെങ്കിലും’

കൊറോണ വൈറസിനു രൂപമാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ചും, പ്രതിരോധശേഷി കുറവുള്ള വ്യക്തികളിൽ കൊറോണ ബാധിച്ചാൽ അതു ശരീരത്തിനുള്ളിൽ മാസങ്ങളോളം  നിലനിൽക്കാനും സാധ്യതയുണ്ട് (ആരോഗ്യമുള്ള വ്യക്തികളിൽ ദിവസങ്ങൾക്കുള്ളിൽ വൈറസ് നശിക്കും). മാത്രമല്ല, പ്രതിരോധ ശേഷി കുറവുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് വളരെയേറെ ജനിതകമാറ്റം വന്നു പുറത്തുവരാനും സാധ്യതയുണ്ട്. ഒരാളിൽ പ്രവേശിക്കുന്ന വൈറസാവില്ല ചിലപ്പോൾ മറ്റൊരാളിലേക്ക് പകരുന്നത്.

∙ ലോങ് കോവിഡ്

കോവിഡ് വന്ന അഞ്ചു ശതമാനം പേരിൽ ലോങ് കോവിഡ് എന്ന അവസ്ഥ കാണുന്നുണ്ട്. നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടൽ, ഉറക്കപ്രശ്നങ്ങൾ, തലവേദന, ഡിപ്രഷൻ, ഒന്നും ചെയ്യാൻ തോന്നാത്ത വിധം ക്ഷീണം ഇങ്ങനെ പലവിധ ലക്ഷണങ്ങളാണ് ലോങ് കോവിഡിന് ഉള്ളത്. പലപ്പോഴും ലക്ഷണങ്ങളിൽനിന്ന് ലോങ് കോവിഡ് തിരിച്ചറിയുകയുമില്ല. കോവിഡ് കൂടുതൽ തവണ ബാധിക്കുമ്പോൾ ലോങ് കോവിഡ് സാധ്യതയും കൂടുന്നു. സമൂഹത്തിന്റെ ഉൽപാദന ക്ഷമതയെ (productivity) ബാധിക്കുന്ന ഒരു അവസ്ഥയാണിത്. 

∙ ‘കണ്ണടച്ച് എന്തിന് ചൈനയെ എതിർക്കണം?’

ചൈന ഇപ്പോഴും കോവിഡ് ചെറിയ തോതിൽ പൊട്ടിപുറപ്പെടുന്ന സ്ഥലങ്ങളിൽ ഉടൻ ലോക്‌ഡൗൺ ചെയ്യുന്ന രീതി തുടരുകയാണ്. പാശ്ചാത്യലോകം വലിയ വിമർശനങ്ങൾ ചൈനയ്ക്ക് എതിരെ ചൊരിയുന്നുണ്ട്. എന്നാൽ ചൈനയുടെ വിശദീകരണം ആരും ശ്രദ്ധിക്കുന്നില്ല. ‘ചൈന ഡെയ്‌ലി’യിൽ ഹോങ്കോങ്ങിലെ വിദേശകാര്യ വകുപ്പ് കമ്മിഷണർ ലു ഗുവാങ് യുൻ ചൈനയുടെ കാഴ്ചപ്പാട് വിവരിക്കുന്നുണ്ട്. "Every life matters” (ഓരോ ജീവനും പ്രധാനപ്പെട്ടത്) എന്നാണു ചൈനയുടെ നിലപാടെന്ന് അദ്ദേഹം  പറയുന്നു. അതെങ്ങനെ തെറ്റാണെന്ന് പറയാനാകും? അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനു അതാതു സ്ഥലങ്ങളിൽ ലോക്ഡൗൺ അടക്കമുള്ള മാർഗങ്ങൾ ചൈനയ്ക്കു സ്വീകരിക്കാം. ഒരുപക്ഷേ ജനങ്ങളുടെ ആരോഗ്യത്തിൽ ദീർഘ കാലത്തേക്കുള്ള വീക്ഷണമാകാം ചൈനയുടേത്. ചൈനയിൽ കോവിഡ് ബാധ ഇല്ലാത്ത ബാക്കി സ്ഥലങ്ങളിൽ ജനജീവിതം അത്യാവശ്യം സാധാരണ പോലെ നടക്കുന്നുമുണ്ട് എന്നും മറക്കരുത്. 

ചില കണക്കുകൾ നോക്കാം. ജനസംഖ്യാനുപാതത്തിൽ നോക്കുമ്പോൾ അമേരിക്കയിൽ ചൈനയേക്കാൾ ഒന്നും രണ്ടുമല്ല, 157 ഇരട്ടി കോവിഡ് മരണങ്ങൾ ഇതിനോടകം നടന്നു കഴിഞ്ഞു. ഓരോ ആഴ്ചയിലും മൂവായിരത്തിൽ പരം കോവിഡ് മരണങ്ങളാണ് ഇന്നും അമേരിക്കയിൽ നടക്കുന്നത്. 141 കോടി ജനങ്ങളുള്ള ചൈനയിൽ കഴിഞ്ഞ ആഴ്ച 458 കോവിഡ് മരണങ്ങൾ ആണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തത്. എന്നാൽ അമേരിക്കയിൽ (ജനസംഖ്യ അനുപാതത്തിൽ) അതിന്റെ 29 ഇരട്ടി മരണങ്ങളാണ് അതേ കാലയളവിൽ ഉണ്ടായത്. എന്നിട്ടും അമേരിക്കയിലെ വിദഗ്ധർ ചൈനയെ ആക്ഷേപിക്കുന്നു. 

ചൈനയിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാൽ, കോവിഡ് വ്യാപിച്ചാൽ 15 ലക്ഷം വയോധികർ മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് അവരുടെ കണക്ക്. ജനങ്ങളുടെ ജീവനാണു പരമപ്രധാനമെന്നും തന്റെ ലേഖനത്തിൽ ലു പറയുന്നു.

English Summary: Is it Time for us to go without Masks? Why China is still Imposing Lockdowns- Dr. Rajeev Jayadevan Explains