തണുപ്പു കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മം ഉണങ്ങി വരണ്ടു വരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നറിയാം. 1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. 2. ഷവറില്‍ കുളിക്കരുത്. 3. 10

തണുപ്പു കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മം ഉണങ്ങി വരണ്ടു വരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നറിയാം. 1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. 2. ഷവറില്‍ കുളിക്കരുത്. 3. 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പു കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മം ഉണങ്ങി വരണ്ടു വരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നറിയാം. 1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. 2. ഷവറില്‍ കുളിക്കരുത്. 3. 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പു കാലം വരുന്നതോടെ എല്ലാവരുടെയും ചര്‍മം ഉണങ്ങി വരണ്ടു  വരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നറിയാം.

 

ADVERTISEMENT

1.തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാല്‍ ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക.

 

2. ഷവറില്‍ കുളിക്കരുത്.

 

ADVERTISEMENT

3. 10 മിനിറ്റിനകം കുളിച്ചിറങ്ങുക.

 

4. സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ഉപയോഗിക്കുക.

 

ADVERTISEMENT

5. കുളി കഴിഞ്ഞാല്‍ നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മോയ്സ്ചറൈസിങ് ലോഷൻ പുരട്ടുക. നിറവും മണവും ഇല്ലാത്ത മോയ്സ്ചറൈസിങ് ലോഷൻ ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയില്‍ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കില്‍ Glycolic acid, Lactic acid എന്നിവ അടങ്ങിയ ക്രീം നല്ലതാണ്.

 

6. വിയര്‍പ്പ് തങ്ങി നില്‍ക്കുന്ന ഭാഗങ്ങളില്‍ കാറ്റു കൊള്ളിക്കുക. മടക്കുകളില്‍ അധികം മണമില്ലാത്ത പൗഡര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

 

7. കമ്പിളി വസ്ത്രങ്ങള്‍, പുതപ്പ് എന്നിവ പലര്‍ക്കും അലര്‍ജി ഉണ്ടാക്കാം. അവയ്ക്ക് കോട്ടണ്‍ തുണി കൊണ്ട് ഒരു ആവരണം തയ്ച്ച ശേഷം ഉപയോഗിക്കാം.

 

8. ഗ്ലൗസ്, സോക്‌സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.

 

9. മുടി - താരന്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ താരനു വേണ്ടിയുള്ള ഷാംപൂ ഓരോ ദിവസം ഇടവിട്ട് തലയില്‍ ഉപയോഗിക്കുക. മുടിയുടെ അറ്റം പിളര്‍ന്നു വരാം, അതിനാല്‍ കൃത്യമായി ട്രിം ചെയ്യുക. മുടിയില്‍ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ പൊടിയും മണ്ണും അടിക്കരുത്. തലയോട്ടി വൃത്തിയായി കഴുകി സൂക്ഷിക്കുക.

 

10. നഖം പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. ക്രീം പുരട്ടുക.

 

11. ആഹാരത്തില്‍ ശ്രദ്ധിക്കുക - വെള്ളം ധാരാളം കുടിക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീന്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവ കഴിക്കുക.

 

തണുപ്പു കാലത്ത് അധികരിക്കുന്ന രോഗങ്ങള്‍.

 

∙ Psoriasis - മോയ്സ്ചറൈസർ ഉപയോഗിക്കുക. ശല്‍കങ്ങള്‍ പോലെയുള്ള മൊരിച്ചില്‍ ചുരണ്ടിയിളക്കാതിരിക്കുക. ശീതകാലത്ത് ഉണ്ടാകുന്ന Upper respiratory tract infection സോറിയായസിസിനെ പ്രതികൂലമായി ബാധിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക.

 

∙ Atopic dermatitis - കരപ്പന്‍ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കാണപ്പെടുന്നു. രോഗം വഷളാക്കുന്ന Aggravating factors കണ്ടുപിടിച്ച് ഒഴിവാക്കുക. ചൊറിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മരുന്നുകള്‍ കഴിക്കുക.

 

∙ Asteatotic eczema - വയസ്സായവരില്‍ കാണുന്ന വരണ്ട ചര്‍മം / എക്സിമ. സോപ്പ് ഒഴിവാക്കുക, മോയ്സ്ചറൈസിങ് ലോഷൻ ഇടുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

 

∙ Hand eczema - പാത്രം കഴുകുക, തുണി നനയ്ക്കുക, മീന്‍ വെട്ടുക, ഉള്ളി അരിയുക എന്നിങ്ങനെ കൈകള്‍ കൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗ്ലൗസ് ധരിക്കുക.

 

∙ Forefoot eczema - കാലുകളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടിയൊലിച്ച അല്ലെങ്കില്‍ മൊരിച്ചിലോടു കൂടിയ പാടുകള്‍. സോപ്പ്, പാദരക്ഷകൾ എന്നിവ മൂലം അധികരിക്കാം. ചൊറിച്ചിലിനുള്ള മരുന്നുകള്‍, മോയ്സ്ചറൈസിങ് ലോഷൻ, നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ലേപനങ്ങള്‍ എന്നിവ സമയാസമയങ്ങളില്‍ ഉപയോഗിക്കുക. കാലുകളെ സംരക്ഷിക്കുക.

 

∙ Seborrheic dermatitis - താരന്‍ പോലെയുള്ള രോഗം തലയില്‍ മാത്രമല്ല, മുഖം, നെഞ്ച്, മടക്കുകള്‍ എന്നീ ഭാഗത്തും പ്രത്യക്ഷപ്പെടാം. കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.

 

∙ Cold urticaria - പുഴു ആട്ടിയ പോലുള്ള ചൊറിച്ചിലോടു കൂടിയ ചുമന്ന പാടുകള്‍. അലര്‍ജിക്ക് കൊടുക്കുന്ന മരുന്നുകള്‍ കൊണ്ട് പ്രതിരോധിക്കാം.

 

∙ Polymorphous Light Eruption PMLE - വെയിലിന്റെ അലര്‍ജി, സൂര്യതാപം ഏല്‍ക്കുന്ന ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ചൊറിച്ചിലോടു കൂടി വരുന്ന തിണര്‍പ്പ് മാറിയാലും വെളുത്ത നിറമുള്ള അടയാളങ്ങള്‍ മായാതെ കിടക്കാം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

 

 

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധച്ച് കൃത്യ സമയത്ത് ചികിത്സ തേടുകയാണെങ്കില്‍ ശീതകാല ചര്‍മരോഗങ്ങളില്‍ നിന്നും പൂര്‍ണമുക്തി നേടാവുന്നതാണ്.

Content Summary: Winter season Skin care tips