അന്നനാളത്തിനുണ്ടാകുന്ന ചലന വൈകല്യമായ അക്കലേഷ്യ കാർഡിയ ചികിത്സിക്കുന്നതിനുള്ള പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി (POEM) എന്ന തേർഡ് സ്പേസ് എൻഡോസ്കോപ്പി ചികിത്സാരീതി രാജഗിരി ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റർസ്റ്റൈനൽ സയൻസിൽ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അക്കലേഷ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്നനാളത്തിനുണ്ടാകുന്ന ചലന വൈകല്യമായ അക്കലേഷ്യ കാർഡിയ ചികിത്സിക്കുന്നതിനുള്ള പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി (POEM) എന്ന തേർഡ് സ്പേസ് എൻഡോസ്കോപ്പി ചികിത്സാരീതി രാജഗിരി ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റർസ്റ്റൈനൽ സയൻസിൽ ഡോ. ഫിലിപ്പ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. അക്കലേഷ്യ കാർഡിയ ബാധിച്ചതിനെ തുടർന്ന് വർഷങ്ങളായി ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 2 പേരിലാണ് കഴിഞ്ഞ മാസം POEM ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്. 

ADVERTISEMENT

സാധാരണയായി അന്നനാളിയിലുള്ള മാംസപേശികൾ പ്രവർത്തിക്കുന്നത് വഴിയാണ് ഭക്ഷണം ആമാശയത്തിലേക്ക് പോകുന്നത്. എന്നാൽ അക്കലേഷ്യ കാർഡിയ ഉള്ള രോഗികളിൽ മാംസപേശികൾ ചലിക്കാത്തതു മൂലം ഭക്ഷണം ആമാശയത്തിലേക്ക് പോകുന്നതിന് തടസ്സം ഉണ്ടാവുകയും അന്നനാളിയിൽ അത് കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട് തോന്നുകയും പകുതി ദഹിച്ച ഭക്ഷണം പുറത്തേക്ക് തികട്ടി വരിക, ചുമ, ദഹന പ്രശ്നങ്ങൾ, ശരീര ഭാരക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു. 

ബേരിയം എക്‌സ്‌റേ, എൻഡോസ്കോപ്പി, മാനോമെട്രി പരിശോധനകൾ വഴിയാണ് ഈ രോഗം ശാസ്ത്രീയമായി കണ്ടുപിടിക്കുന്നത്. എൻഡോസ്കോപിക് ബലൂൺ ഡയലറ്റേഷൻ വഴിയോ, ലാപറോസ്കോപിക് ശസ്‌ത്രക്രിയയിലൂടെയോ ആണ് സാധാരണയായി ഈ രോഗത്തെ ചികിത്സിക്കുന്നത്. ഇതിൽ എൻഡോസ്കോപ്പിക് ബലൂൺ ഡയലറ്റേഷൻ  വഴി രോഗിക്ക് താൽക്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുക, മാത്രമല്ല ചില രോഗികളിൽ ഇത് തുടർച്ചയായി ചെയ്യുന്നത് മൂലം അന്നനാളത്തിൽ മുറിവുകൾക്കും കാരണമാകുന്നു. ഇവിടെയാണ് അതിനൂതന ചികിത്സ രീതിയായ തേർഡ്‌ സ്പേസ് എൻഡോസ്കോപ്പി അഥവാ പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമിയുടെ പ്രസക്തി.

ADVERTISEMENT

സങ്കീർണമായ ശസ്ത്രക്രിയകൾക്ക് പകരം അന്നനാളത്തിൽ ഇലക്ട്രോ സർജിക്കൽ ചികിത്സ വഴി തടസങ്ങൾ നീക്കുന്ന രീതിയാണ് പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി. ചുരുങ്ങിയ സമയം മാത്രം നീളുന്ന POEM ചികിത്സയിലൂടെ പാർശ്വഫലങ്ങൾ ഇല്ലാതെ വളരെ വേഗം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത. 

ADVERTISEMENT

ഈ മേഖലയിൽ ഇന്ത്യയിലെ തന്നെ വിദഗ്ധനും, ഛണ്ഡീഗഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ( PGIMER ) ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ ജിമിൽ ഷായുടെ മേൽനോട്ടത്തിൽ രാജഗിരി ആശുപത്രിയിലെ കൺസൽറ്റന്റ് ഗ്യാസ്ട്രോ എൻഡറോളജിസ്റ്റ് ഡോക്ടർ റിസ്വാൻ അഹമ്മദും, ടീമുമാണ് ഈ ചികിത്സ രീതി നടപ്പാക്കിയത്.

ജനറൽ അനസ്‌തീസിയയിൽ രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയായ POEM ചികിത്സയ്ക്ക് ശേഷം, 24 മണിക്കൂറിനുള്ളിൽ ദ്രാവക രൂപത്തിലുള്ള ഭക്ഷണ പദാർഥങ്ങൾ കഴിച്ചു തുടങ്ങാൻ രോഗികൾക്ക് സാധിച്ചു. തൊട്ടടുത്ത ദിവസം ചെയ്ത എക്സറേയിൽ പുരോഗതി കണ്ടതോടെ, മൂന്നാം ദിവസം തന്നെ രണ്ട് രോഗികൾക്കും ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രി വിടാൻ കഴിഞ്ഞു.

Content Summary: Achalasia Cardia Treatment