ഇന്ത്യയിൽ പുരുഷന്മാരിൽ രണ്ടാം സ്ഥാനത്തും സ്ത്രീകളിൽ അഞ്ചാം സ്ഥാനത്തുമുള്ള അർബുദമാണ് വായിലെ കാൻസർ. തുടക്കത്തിലേ കണ്ടെത്തിയാൽ 80 ശതമാനത്തിലേറെപ്പെരെയും സുഖപ്പെടുത്താൻ സാധ്യത കൂടുതലാണ്. നിർഭാഗ്യവശാൽ അവസാന ഘട്ടത്തിലാണ് പലരിലും രോഗം കണ്ടുപിടിക്കപ്പെടുന്നത്. ഇത് ചികിത്സയുടെ വിജയസാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ പുരുഷന്മാരിൽ രണ്ടാം സ്ഥാനത്തും സ്ത്രീകളിൽ അഞ്ചാം സ്ഥാനത്തുമുള്ള അർബുദമാണ് വായിലെ കാൻസർ. തുടക്കത്തിലേ കണ്ടെത്തിയാൽ 80 ശതമാനത്തിലേറെപ്പെരെയും സുഖപ്പെടുത്താൻ സാധ്യത കൂടുതലാണ്. നിർഭാഗ്യവശാൽ അവസാന ഘട്ടത്തിലാണ് പലരിലും രോഗം കണ്ടുപിടിക്കപ്പെടുന്നത്. ഇത് ചികിത്സയുടെ വിജയസാധ്യത കുറയ്ക്കുന്നു. 

ചുണ്ട്, നാവിന്റെ എല്ലാ പ്രതലങ്ങളും, കവിളിന്റെ ഉൾഭാഗം, അണ്ണാക്ക്, വായുടെ അടിഭാഗം, മോണ, തൊണ്ടയുടെ ഉൾഭാഗം, മേലണ്ണാക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വരുന്നതാണ് വായിലെ കാൻസർ. 

ADVERTISEMENT

ദിവസവും പല്ലുതേക്കുമ്പോൾ വായിലെ എല്ലാ ഭാഗങ്ങളും പരിശോധിക്കുക. വർഷത്തിൽ രണ്ടു തവണ ദന്തപരിശോധന നടത്തുകയും ചെയ്യുക. വായിൽ കാൻസർ ഉണ്ടെങ്കിൽ വളരെ നേരത്തേ തന്നെ കണ്ടുപിടിക്കാൻ ഇതു മൂലം സാധിക്കും. 

കാരണങ്ങൾ

ADVERTISEMENT

∙ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം

∙ മദ്യപാനം. ഇത് പുകവലിക്കുന്നവരിൽ കാൻസർ സാധ്യത ത്വരിതപ്പെടുത്തുന്നു. 

∙ ചുണ്ടുകളിൽ സൺസ്ക്രീൻ ഉപയോഗിക്കാതെ വളരെ നേരം പൊരിവെയിലത്ത് ജോലി ചെയ്യുന്നത്. 

∙ പോഷകക്കുറവ്

ADVERTISEMENT

∙ മാനസിക സമ്മർദം

∙ ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗം

∙ കുടുംബത്തിൽ വായിലെ കാൻസർ വന്ന പാരമ്പര്യം

∙ ചികിത്സിക്കാത്ത മോണരോഗം 

ലക്ഷണങ്ങൾ

∙ചുരണ്ടിക്കളഞ്ഞാലും മായാത്ത വെളുത്ത പാടുകൾ– ധവളപടലം

∙ മുറിപ്പെടുന്ന ചുവന്ന നിറത്തിലുള്ള പാടുകൾ– ശോണപടലം

∙ രണ്ടാഴ്ചയിലേറെ ഉണങ്ങാതെ നിൽക്കുന്ന മുറിവുകൾ

∙ ചവയ്ക്കാനുള്ള ബുദ്ധിമുട്ട്

∙ വായിലും അനുബന്ധ ഭാഗങ്ങളിലും മരവിപ്പ്

∙ നാവ് അനക്കാനും നീട്ടാനും ബുദ്ധിമുട്ട്

∙ പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്

∙ ചെവിവേദന, സ്ഥിരമായ വായ്‌നാറ്റം

എങ്ങനെ തടയാം?

∙ പുകയില ഉൽപന്നങ്ങൾ ഒഴിവാക്കുക

∙ മദ്യപാനം കുറയ്ക്കുക

∙ പൊരിവെയിലിൽ സൺസ്ക്രീൻ ലേപനങ്ങൾ ഉപയോഗിക്കുക. 

∙ പോഷകസമ്പുഷ്ടമായ സമീകൃതാഹാരം ശീലമാക്കുക

(വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജി.ആർ.മണികണ്ഠൻ, 

കൺസൽറ്റന്റ് പെരിയോഡോന്റിസ്റ്റ്, 

ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം) 

Content Summary: Oral Cancer: Symptoms, Treatment, Causes and prevention