രോഗിയുടെ മരണം അറിയിച്ച ഡോക്ടർക്കു വയറ്റിലാണ് ചവിട്ടേറ്റത്. രോഗിക്ക് കിടത്തിച്ചികിത്സ വേണമെന്നു നിർദേശിച്ചപ്പോൾ ഡോക്ടറുടെ കൈ പിരിച്ചൊടിച്ചു. വയറ്റിൽ ചവിട്ടേറ്റ ഡോക്ടർ, മനോവേദന മൂലം കേരളം വിടുകയാണെന്നു തീരുമാനിച്ചു. ചികിത്സയിലെ പിഴവുകളുടെ പേരിൽ അടക്കം കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുകയാണ്. ഓരോ മാസവും 10 മുതൽ 12 ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്നു. അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി. ഡോക്ടർമാരെ ദൈവമായി കണ്ട കാലത്തിൽ നിന്നും കേരളം ഏറെ അകന്നോ? രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തിൽ എവിടെയാണ് പിഴവു വന്നത്? ജീവൻ രക്ഷിക്കാനുള്ള കഠിനശ്രമത്തിനിടെ ഏറ്റവും നിർഭാഗ്യകരമായി മരണത്തിനു കീഴടങ്ങുന്ന രോഗികൾ. ഉറ്റവരുടെ ഹൃദയം നൊന്തുള്ള നിലവിളികൾ. മരണത്തിനു മുന്നിൽ നിസ്സഹായരാകുന്ന ഡോക്ടർമാർ. ഇതിനെല്ലാമിടയിൽ അക്രമാസക്തരാകുന്ന ചിലർ കുതിച്ചെത്തുന്നു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നു. ആശുപത്രികൾ തല്ലിത്തകർക്കുന്നു. ഉറ്റവർ നഷ്ടപ്പെടുന്നവരുടെ വേദനയെ കുറച്ചു കാണുന്നില്ല. ആരോഗ്യ പ്രവർത്തകർ പിഴവുകൾക്ക് അതീതരെന്നും ആരും പറയുന്നില്ല. എങ്കിലും മനുഷ്യൻ നിസ്സാരനായിപ്പോകുന്ന നിമിഷങ്ങളിൽ അക്രമമാണോ പരിഹാരം? അടുത്ത കാലത്തുണ്ടായ അക്രമ സംഭവങ്ങൾ ആരോഗ്യ മേഖലയെ എങ്ങനെ ബാധിക്കും? ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു വിലയിരുത്തുന്നു. മരിച്ച രോഗിയുടെ ഭർത്താവിന്റെ ചവിട്ടേറ്റ ഡോക്ടർ ജോലി ഉപേക്ഷിക്കുകയാണെന്ന് തന്നോട് പറഞ്ഞതായി ഡോ. സുൽഫി നൂഹു സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വൈറലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ.സുൽഫി നൂഹു

ADVERTISEMENT

∙ അടുത്ത കാലത്ത് ആശുപത്രികൾക്കും ഡോക്ടർമാർക്കെതിരെയുള്ള ആക്രമണം കൂടുകയാണ്. ഈ സ്ഥിതി ആരോഗ്യ മേഖലയെ എങ്ങനെ ബാധിക്കും?

ഡോക്ടറെ മർദിച്ച ശേഷം പുറത്തുവരുന്നയാൾ. സിസിടിവി ദൃശ്യങ്ങളിൽനിന്ന്

ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമം ബാധിക്കുന്നതു പൊതുജനത്തെത്തന്നെയാണ്. ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്ന ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണു കേരളം. പക്ഷേ അതിൽ കർശനമായ വ്യവസ്ഥകളില്ല. നിയമം ദുർബലമാണ്. അക്രമികൾക്കു രക്ഷപ്പെടാൻ ഒരുപാടു പഴുതുകളുണ്ട്. സുരക്ഷ ഉറപ്പാക്കേണ്ട പൊലീസും അതുകൊണ്ടു കാര്യമായി പ്രവർത്തിക്കുന്നില്ല. ഒരു രാജ്യത്തും ഇല്ലാത്ത തരത്തിലുള്ള ആക്രമണങ്ങളാണിവിടെ നടക്കുന്നത്. മരണം റിപ്പോർട്ട് ചെയ്യുമ്പോൾ അടിക്കുക, സ്ത്രീകളുടെ വസ്ത്രം വലിച്ചു കീറുക, കൈ തല്ലിയൊടിക്കുക അങ്ങനെ. നിയമം കർശനമല്ല എന്നതു മാത്രമാണു കാരണം. കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഡോക്ടർമാർക്കെതിരെയുള്ള ആക്രമണം കൂടിക്കൂടി വരുന്നു. 2021 ജൂണിനു ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ 138  കേസുകളാണുള്ളത്. ഇക്കൊല്ലം ഇതുവരെ 42 കേസുകളായി. ഈ സ്ഥിതി മാറണമെങ്കിൽ സർക്കാരിന്റെ ഇടപെടൽ വേണം. 

ADVERTISEMENT

∙ എന്തു കൊണ്ടാണ് ഈ സ്ഥിതി നിയന്ത്രണാതീതമായി തുടരുന്നത്? ആശുപത്രികളിൽ  സുരക്ഷ  കുറവാണോ? അധികൃതരുടെ അനാസ്ഥയാണോ കാരണം?

Representative Image. Photo Credit: PopTika/ Shutterstock

ആശുപത്രികളിൽ സുരക്ഷ നാമമാത്രം. ഇവിടെ മെഡിക്കൽ കോളജുകളിൽപ്പോലും നമുക്കു പൊലീസ് എയ്ഡ് പോസ്റ്റ് പേരിനു മാത്രമേ ഉള്ളൂ. ൽകോഴിക്കോട് മെഡിക്കൽ കോളജുകൾ പോലെയുള്ള വലിയ സ്ഥാപനമായാൽ പോലും എയ്ഡ് പോസ്റ്റ്, കവാടത്തിന്റെയോ റിസപ്ഷന്റെയോ ഭാഗത്തു മാത്രാണുള്ളത്. വാർഡിനകത്തും മറ്റും നടക്കുന്ന കാര്യങ്ങളിൽ പൊലീസിനു പെട്ടെന്ന് ഇടപെടാൻ പറ്റില്ല. എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചാൽ മാത്രം പോരാ, സുരക്ഷയ്ക്ക് ആളും വേണം. ആശുപത്രിക്കകത്ത്, സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിൽ ആരെങ്കിലും മോശമായി പെരുമാറിയാൽ പൊലീസിന് അവിടെയെത്താനുള്ള സംവിധാനം വേണ്ടേ. ആരെങ്കിലും വിളിച്ചറിയിച്ച ശേഷം മാത്രം എത്തുക എന്ന സംവിധാനം പോരാ.  ഗുരുതര രോഗമുള്ളവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഡോക്ടർമാരെ എത്തിക്കാനായി അടിയന്തര സംവിധാനമുണ്ട്. അതുപോലെ അതിക്രമങ്ങൾ ഉണ്ടാകുന്നു എന്ന അറിയിപ്പു പൊലീസിനു കൊടുക്കുന്ന സംവിധാനം വേണം. എല്ലാ സ്ഥലങ്ങളിലും സെക്യൂരിറ്റി സ്റ്റാഫും വേണം. മറ്റൊന്ന്, സർക്കാർ ആശുപത്രികളിലും അകത്ത് ഇത്ര ആളുകളേ കയറാവൂ എന്നു കർശന നിബന്ധന വേണം. ആശുപത്രികളിൽ സിസിടിവി ക്യാമറ വേണമെന്നു സർക്കാർ നിർദേശമുണ്ട്. പക്ഷേ മിക്ക ആശുപത്രികളിലും ക്യാമറകൾ ഇല്ല. ക്യാമറ അടക്കമുള്ള നിരീക്ഷണ സംവിധാനം ഉറപ്പാക്കണം. 

ADVERTISEMENT

∙ ആക്രമണങ്ങൾ കൂടുന്നതിന് കാരണങ്ങൾ എന്താണ്? നടപടി എടുക്കാൻ അധികൃതർ മടിക്കുകയാണോ, അക്രമികൾക്ക് ആരാണ് ഒത്താശ ചെയ്യുന്നത്? 

ഡോ.സുൽഫി നൂഹു

ഡോക്ടർമാരെ അടിച്ചാലും കുഴപ്പമില്ല എന്ന മനോഭാവം സമൂഹത്തിൽ പൊതുവെ ഉണ്ട്. ഇതു മാറ്റിയെടുക്കണം. എന്നാലേ പരിഹാരം കണ്ടെത്താനാകൂ. അതു മാത്രമല്ല, തിരിച്ചടി കിട്ടില്ല എന്നതു നൂറു ശതമാനം ഉറപ്പാണ്. ആശുപത്രിയിൽ ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ അങ്ങനെയൊരു മാനസികാവസ്ഥയിൽ ആയിരിക്കില്ലല്ലോ. ആരോഗ്യമേഖലയിൽ സ്ത്രീകളും പുരുഷൻമാരും ആക്രമണം നേരിടുന്നുണ്ട്. പക്ഷേ, വനിതാ ഡോക്ടർമാർക്കു  കിട്ടുന്ന സ്വാഭാവിക പരിഗണന പോലും ഇപ്പോൾ കിട്ടുന്നില്ല. സ്ത്രീകൾക്കെതിരായ ആക്രമണം എല്ലാ മേഖലയിലുമെന്ന പോലെ ഇവിടെയും കൂടുന്നു. വനിതാ ഡോക്ടർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവർ മിക്കവാറും സ്ത്രീകളായിരിക്കും. അപ്പോൾ ആക്രമണത്തിന്റെ തീവ്രതയും കൂടുന്നു. 

∙ ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ? ആരോഗ്യ പ്രവർത്തകരുടെ സമീപനത്തിൽ മാറ്റം വരുന്നുണ്ട?, എന്താണ് ‘ഡിഫൻസീവ് മെഡിസിൻ’? 

തീർച്ചയായും. ഈ സ്ഥിതി പലവിധ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു. അതാരും അറിയുന്നില്ല. ചികിത്സ തന്നെ താളം തെറ്റുന്നു. ഡോക്ടർമാരെ ആക്രമിക്കുന്നു എന്നതു മാത്രമല്ല പ്രശ്നം. ഇതു ശരിക്കും ബാധിക്കുന്നതു പൊതുജനത്തെയാണ്. ഒരു ഹൃദ്രോഗി ആശുപത്രിയിൽ എത്തുന്നു എന്നു വിചാരിക്കുക. എത്രയും പെട്ടെന്ന് ജീവൻ രക്ഷിക്കുക എന്നതാണ് ആരോഗ്യ പ്രവർത്തകരുടെ ചിന്ത. അതിനായി റിസ്ക് എടുക്കാനും ഡോക്ടർമാർ മടിക്കില്ല. ഇപ്പോൾ അവർക്ക് ഭയമാണ്. എന്തെങ്കിലും പാളിച്ച വന്നാൽ, ചികിത്സാ നടപടികളിലെ പിഴവുകളാണ് പിന്നീട് അവർക്ക് കുരുക്കാവുക. ഉദാഹരണത്തിന് സിപിആർ പോലെ പ്രഥമശുശ്രൂഷ കൊടുക്കുന്നതിനിടെ മറ്റെന്തെങ്കിലും പ്രശ്നമുണ്ടായാലോ എന്നു കരുതും. ഉടൻതന്നെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കും. അതായത്, റിസ്ക് എടുക്കാൻ  ‍ഡോക്ടർ മടിക്കും. കാരണം റിസ്ക് എടുത്താൽ അടി കിട്ടുമോ എന്ന ചിന്ത. ഇതാണു ഡിഫൻസീവ് മെഡിസിൻ. 

ഡോക്ടർമാർ പ്രതിരോധത്തിലാകുന്നു. രോഗിയുടെ ജീവനേക്കാൾ ഡോക്ടർമാർ സ്വയരക്ഷ നോക്കുന്ന അപകടകരമായ സ്ഥിതി. അതിലേക്കു കേരളത്തിലെ ഡോക്ടർമാരെ തള്ളിവിടരുത്. ഇതു മാത്രമല്ല പ്രശ്നം. അക്രമം നടക്കുന്നത് ആശുപത്രികളിലാണ്. അവിടെയുള്ളവരിൽ കൂടുതൽ പേരും രോഗികളാണ്. ആരോഗ്യപരമായി കടുത്ത വെല്ലുവിളികൾ നേരിടുന്നവർ അവിടെയുണ്ടെന്ന് ഓർക്കുക. അത്യാഹിത വിഭാഗത്തിൽ ആക്രമണങ്ങൾ നടക്കുമ്പോൾ അവിടെയുള്ള  മറ്റു രോഗികളുടെ ചികിത്സയും വൈകും. ഒരു സർജൻ ആക്രമണത്തിനിരയായി ചികിത്സ തേടുന്ന ദിവസങ്ങളിൽ അവരുടെ എത്രയോ രോഗികളുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വരുന്നു.

∙ ഡോക്ടർമാർ ആശങ്കയിലാണോ, ഈ സാഹചര്യത്തിന് എന്താണ് പരിഹാരം?

ഡോക്ടർമാർ ഭീതിയിലാണ്. അക്രമം അവരെ രണ്ടു തരത്തിൽ ബാധിക്കുന്നു. ശാരീരികമായ ആക്രമണത്തേക്കാൾ മാനസികമായ ആഘാതമാണു വലുത്. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമിക്കപ്പെടുന്നത്. അതാണു വലിയ പ്രശ്നം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ മരണം അറിയിക്കവെ അവരുടെ ബന്ധു ചവിട്ടിവീഴ്ത്തിയ ഡോക്ടർ പറഞ്ഞതിങ്ങനെയാണ്–‘ഈ ജോലി എനിക്ക് വേണ്ട’. ദിവസം മുഴുവനും ആശുപത്രിയിൽ ചെലവഴിച്ച അവർ അങ്ങനെ പറയുമ്പോൾ ആ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ. ശസ്ത്രക്രിയകൾ ചെയ്യേണ്ട ഡോക്ടറുടെ കയ്യാണ് മറ്റൊരു രോഗി ഒടിച്ചത്. അതേസമയം ഡോക്ടർമാരെക്കുറിച്ചോ ചികിത്സാരീതികളെക്കുറിച്ചോ പരാതിയുണ്ടെങ്കിൽ ഉറപ്പായും നിയമത്തിന്റെ സഹായം തേടാം. അതിനല്ലേ ശ്രമിക്കേണ്ടത്. 

∙ ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ തടയാൻ എന്താണ് പോംവഴി? നിയമപരമായ പരിഹാരത്തിന് ഐഎംഎ ശ്രമിക്കുന്നുണ്ടോ?

ഹൈക്കോടതി വിധി ആശ്വാസകരമാണ്. ആരെങ്കിലും ഇതു മനസ്സിലാക്കുന്നുണ്ടല്ലോ എന്ന ആശ്വാസം. സർക്കാർ ഇതു സാധാരണ ആക്രമണം പോലെയാണു കാണുന്നത്. എല്ലാ തലങ്ങളിലും സംഘർഷമുണ്ടല്ലോ എന്ന തരത്തിൽ. പക്ഷേ,  കോടതിയുടെ നിരീക്ഷണം വളരെ കൃത്യമാണ്. ആശുപത്രിക്കുള്ള നിയമത്തിൽ ഭേദഗതി ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. 16നു മുൻപു  റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നു കോടതി പറഞ്ഞിട്ടുമുണ്ട്. ഭേദഗതിക്കുള്ള ആവശ്യം ഉന്നയിച്ച് ഐഎംഎ സർക്കാരിനെ സമീപിക്കുകയാണ്. അടി ചെറുക്കുക എന്നതു പൊലീസുകാരുടെ ജോലിയാണ്. ഞങ്ങളുടെ ജോലിയല്ല. ശക്തമായ ശിക്ഷ വേണം. 24 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെതിരെ കുറ്റം ചുമത്തണം. കേസുകൾ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്കു മാറ്റണം. ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പു വന്നാൽ അക്രമം കുറയും. 

English Summary: Violence against Health-care Personnel Must Stop: Interview with IMA President Dr. Sulphi Noohu