‘ഡോക്ടറെ കണ്ടശേഷം മുഖത്ത് ഒട്ടും തെളിച്ചമില്ലാതെ ഇറങ്ങിവരുന്ന വല്യമ്മ, കാര്യമന്വേഷിച്ചപ്പോഴുള്ള മറുപടിയാകട്ടെ, ‘‘ആ ഡോക്ടർക്ക് ഒന്നും അറിയില്ലെന്നേ. പനിക്ക് പാരസെറ്റമോൾ ഗുളിക മാത്രം തന്നു, രണ്ടു ദിവസം വിശ്രമിച്ചാൽ മാറുന്നതേ ഉള്ളുവെന്ന്. ഉപ്പോഴത്തെ പനിയൊക്കെ ആന്റിബയോട്ടിക് കഴിക്കാതെ എങ്ങനെ മാറാനാ..’’. ഇതാണ് ഇപ്പോൾ ഡോക്ടറെ കാണാനെത്തുന്ന ഭൂരിഭാഗം രോഗികളുടെയും ചിന്ത. എന്തു രോഗമായാലും ആന്റിബയോട്ടിക് കഴിച്ചില്ലെങ്കിൽ മാറില്ലെന്ന വിശ്വാസത്തിന്റെ ഫലമോ, ആന്റിബയോട്ടിക് നൽകി ചികിത്സിക്കേണ്ട രോഗങ്ങൾക്ക് അതു കിട്ടാത്ത അവസ്ഥയുണ്ടാകുന്നു. യുകെയിൽ 15 കുട്ടികളുടെ മരണത്തിനു വഴിവച്ച സ്ട്രെപ് എ രോഗത്തിനുള്ള ആന്റിബയോട്ടിക്കുകളുടെ സ്റ്റോക്ക് പ്രാദേശിക കെമിസ്റ്റുകളുടെ പക്കല്‍ തീര്‍ന്നു വരികയാണെന്ന് അവരുടെ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗത്തിനുള്ള മരുന്നുകളുടെ വിതരണത്തിൽ താല്‍ക്കാലിക തടസ്സമുണ്ടെന്ന് യുകെ ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫിസര്‍ ഡേവിഡ് വെബ്ബ് തുറന്നു പറഞ്ഞു. കുട്ടികളിലെ അണുബാധ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്‌സിസിലിൻ അമേരിക്കയിൽ കിട്ടാനില്ല. കുട്ടികളില്‍ രോഗം വര്‍ധിച്ചു വരികയും മരുന്നിനു ദൗർലഭ്യമുണ്ടാകുകയും ചെയ്തതോടെ പല മാതാപിതാക്കളും കുട്ടികളെ പരിപാലിക്കാൻ ജോലി പോലും ഉപേക്ഷിച്ചു. ഒരു ലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ആന്റിബയോട്ടിക് ഉപയോഗം പരിമിതപ്പെടുത്തണമെന്നും അണുബാധ തിരിച്ചറിയും മുൻപ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശം നൽകി. ആന്റിബയോട്ടികൾ ജീവൻ രക്ഷാ മരുന്നാണ്. അവ ഇല്ലാതാകുകയാണോ ? ഈ പ്രതിസന്ധി എങ്ങനെ മറി കടക്കും ? ഇതു സംബന്ധിച്ച സംശയങ്ങൾക്ക് ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും ഫൈലേറിയ റിസർച്ച് യൂണിറ്റ് ഡയറക്ടറുമായ ഡോ. ടി.കെ.സുമ മറുപടി നൽകുന്നു. അത്യാവശ്യ രോഗങ്ങൾക്ക് ആന്റിബയോട്ടിക് കിട്ടാതെ വരുന്ന അവസ്ഥ മാത്രമല്ല, ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന ഗുരുതരാവസ്ഥയിലേക്കു കൂടിയാണ് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും നമ്മെ കൊണ്ടെത്തിക്കുന്നത്. മരുന്നുകളിലൂടെ മാത്രമല്ല, ഭക്ഷ്യവസ്തുക്കളിലൂടെയും പലപ്പോഴും ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും സർക്കാരുകളുമൊക്കെ ഈ ഗുരുതര വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നുണ്ടെങ്കിലും ആന്റിബയോട്ടിക് ഇല്ലാതെ എന്തു ചികിത്സ എന്ന മനോഭാവം മാറേണ്ടതുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഡോക്ടറെ കണ്ടശേഷം മുഖത്ത് ഒട്ടും തെളിച്ചമില്ലാതെ ഇറങ്ങിവരുന്ന വല്യമ്മ, കാര്യമന്വേഷിച്ചപ്പോഴുള്ള മറുപടിയാകട്ടെ, ‘‘ആ ഡോക്ടർക്ക് ഒന്നും അറിയില്ലെന്നേ. പനിക്ക് പാരസെറ്റമോൾ ഗുളിക മാത്രം തന്നു, രണ്ടു ദിവസം വിശ്രമിച്ചാൽ മാറുന്നതേ ഉള്ളുവെന്ന്. ഉപ്പോഴത്തെ പനിയൊക്കെ ആന്റിബയോട്ടിക് കഴിക്കാതെ എങ്ങനെ മാറാനാ..’’. ഇതാണ് ഇപ്പോൾ ഡോക്ടറെ കാണാനെത്തുന്ന ഭൂരിഭാഗം രോഗികളുടെയും ചിന്ത. എന്തു രോഗമായാലും ആന്റിബയോട്ടിക് കഴിച്ചില്ലെങ്കിൽ മാറില്ലെന്ന വിശ്വാസത്തിന്റെ ഫലമോ, ആന്റിബയോട്ടിക് നൽകി ചികിത്സിക്കേണ്ട രോഗങ്ങൾക്ക് അതു കിട്ടാത്ത അവസ്ഥയുണ്ടാകുന്നു. യുകെയിൽ 15 കുട്ടികളുടെ മരണത്തിനു വഴിവച്ച സ്ട്രെപ് എ രോഗത്തിനുള്ള ആന്റിബയോട്ടിക്കുകളുടെ സ്റ്റോക്ക് പ്രാദേശിക കെമിസ്റ്റുകളുടെ പക്കല്‍ തീര്‍ന്നു വരികയാണെന്ന് അവരുടെ ആരോഗ്യ വിഭാഗം അറിയിച്ചു. രോഗത്തിനുള്ള മരുന്നുകളുടെ വിതരണത്തിൽ താല്‍ക്കാലിക തടസ്സമുണ്ടെന്ന് യുകെ ചീഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഓഫിസര്‍ ഡേവിഡ് വെബ്ബ് തുറന്നു പറഞ്ഞു. കുട്ടികളിലെ അണുബാധ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അമോക്‌സിലിൻ അമേരിക്കയിൽ കിട്ടാനില്ല.  കുട്ടികളില്‍ രോഗം വര്‍ധിച്ചു വരികയും മരുന്നിനു ദൗർലഭ്യമുണ്ടാകുകയും ചെയ്തതോടെ പല മാതാപിതാക്കളും കുട്ടികളെ പരിപാലിക്കാൻ ജോലി പോലും ഉപേക്ഷിച്ചു. ഒരു ലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ആന്റിബയോട്ടിക് (Antibiotic) ഉപയോഗം പരിമിതപ്പെടുത്തണമെന്നും അണുബാധ തിരിച്ചറിയും മുൻപ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക്ക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) നിർദേശം നൽകി. 

ഡോ. ടി.കെ.സുമ

ADVERTISEMENT

ആന്റിബയോട്ടികൾ ജീവൻ രക്ഷാ മരുന്നാണ്. അവ ഇല്ലാതാകുകയാണോ ? ഈ പ്രതിസന്ധി എങ്ങനെ മറി കടക്കും ? ഇതു സംബന്ധിച്ച സംശയങ്ങൾക്ക് ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും ഫൈലേറിയ റിസർച്ച് യൂണിറ്റ് ഡയറക്ടറുമായ ഡോ. ടി.കെ.സുമ മറുപടി നൽകുന്നു.

Representative Image. Photo Credit : People Images / iStockphoto.com

അത്യാവശ്യ രോഗങ്ങൾക്ക് ആന്റിബയോട്ടിക് കിട്ടാതെ വരുന്ന അവസ്ഥ മാത്രമല്ല, ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന ഗുരുതരാവസ്ഥയിലേക്കു കൂടിയാണ് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും നമ്മെ കൊണ്ടെത്തിക്കുന്നത്. മരുന്നുകളിലൂടെ മാത്രമല്ല, ഭക്ഷ്യവസ്തുക്കളിലൂടെയും പലപ്പോഴും ആന്റിബയോട്ടിക്കുകൾ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും സർക്കാരുകളുമൊക്കെ ഈ ഗുരുതര വിപത്തിനെതിരെ ബോധവൽക്കരണം നൽകുന്നുണ്ടെങ്കിലും ആന്റിബയോട്ടിക് ഇല്ലാതെ എന്തു ചികിത്സ എന്ന മനോഭാവം മാറേണ്ടതുണ്ട്. 

Representative Image. Photo Credit : Marian Vejcik / iStockphoto.com

ADVERTISEMENT

? ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിന് എന്തിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് പുതിയ മാർഗരേഖ ഐസിഎംആർ കൊണ്ടു വരുന്നത് ഗുണമോ അതോ ദോഷമോ. 

∙ ഐസിഎംആറിന്റെ നീക്കം ശരിക്കും ഗുണകരം തന്നെയാണ്. കാരണം ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും നടക്കുന്നുണ്ട്. ആവശ്യമില്ലാതെ ആന്റിബയോട്ടിക് എടുക്കുക, ഒരിക്കൽ ഒരു ഡോക്ടർ എന്തെങ്കിലും അണുബാധയ്ക്ക് ആന്റിബയോട്ടിക് കുറിച്ചാൽ പിന്നെ പനി വന്നാൽപോലും ഓവർ ദ് കൗണ്ടർ പോയി ഈ ആന്റിബയോട്ടിക് വാങ്ങിക്കഴിക്കുക, വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക് കഴിക്കുക ഇങ്ങനെ പല രീതിയിൽ ദുരുപയോഗം നടക്കുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇത്തരം മരുന്നുപയോഗം ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ), അതായത് ആന്റിബയോട്ടിക്കിന് രോഗാണുക്കളെ കൊല്ലാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഡോക്ടറുടെ നിർദേശമില്ലാതെ ഇവ വാങ്ങിക്കഴിക്കാതിരിക്കാൻ രോഗികൾ ശ്രദ്ധിക്കണം. ഡോക്ടർമാർ ഒരു വൈറൽ അണുബാധയ്ക്ക് ആന്റിബയോട്ടിക് നൽകിയെന്നു വരാം, ചെറിയ ഇൻഫെക്‌ഷനാണെങ്കിലും പെട്ടെന്നു മാറട്ടെ എന്ന ധാരണയിൽ കൂടിയ ഡോസ് മരുന്നു നൽകാം. ഈ മരുന്നുകളൊക്കെ ഒരുപാട് ഉപയോഗിച്ചാൾ മൈക്രോബിയൽ ഓർഗാനിസം (രോഗാണു) ക്രമേണ അതിനെ പ്രതിരോധിക്കാൻ തുടങ്ങും. പിന്നീട് ആ മരുന്നിന് രോഗാണുവിനെ നശിപ്പിക്കാനാവില്ല. രോഗിയുടെ അസുഖം മാറുകയുമില്ല. അതുകൊണ്ട് അണുബാധ ഏതെന്ന് ഉറപ്പിക്കും മുൻപ് ആന്റിബയോട്ടിക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമായിരിക്കണമെന്ന ഐസിഎംആറിന്റെ നിർദേശം ഗുണകരം തന്നെയാണ്.

ADVERTISEMENT

? പുതിയ ആന്റിബയോട്ടിക് കണ്ടുപിടിച്ചിട്ട് 10 വർഷത്തിലേറെയായി എന്നാണ് മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു ഇടവേള ഉണ്ടാകുന്നത്? പുതിയ ആന്റിബയോട്ടിക്കുകളുടെ ഉൽപാദനം എത്രത്തോളം പ്രാധാന്യമർഹിക്കുന്നുണ്ട്?

Representative Image. Photo Credit : Liderina / iStockphoto.com

∙ ഒരു പുതിയ ആന്റിബയോട്ടിക്, അല്ലെങ്കിൽ മരുന്ന് കണ്ടെത്താൻ ഒരുപാട് കാലം എടുക്കും. ആന്റിബയോട്ടിക് ആദ്യം മൃഗങ്ങളിൽ പരീക്ഷിച്ച് പഠനം നടത്തണം. ഇവയിൽ ഒരു കുഴപ്പവുമില്ലെന്നു കണ്ടിട്ടു മാത്രമേ മനുഷ്യരിൽ പരീക്ഷിക്കാൻ സാധിക്കൂ. സുരക്ഷിതമാണോ, ഉപയോഗപ്രദമാണോ എന്നറിയാൻ തിരഞ്ഞെടുത്ത വളരെക്കുറച്ചു പേർക്കു മാത്രമാണ് ആദ്യം നൽകുന്നത്. കുഴപ്പമില്ലെങ്കിൽ കൂടുതൽ ആളുകളിൽ പരീക്ഷിക്കും. ഇത് ചിലപ്പോൾ പല രാജ്യങ്ങളിലാകാം, ചിലപ്പോൾ ഒരു സ്ഥലത്തുതന്നെയാകാം, ഏതു രോഗത്തിനു വേണ്ടിയുള്ള മരുന്ന് എന്നതനുസരിച്ചായിരിക്കും ഇതു തീരുമാനിക്കുന്നത്. ഇതാണ് ഫെയ്സ് 3 സ്റ്റഡീസ്. ഇതു കൂടി കഴിഞ്ഞു മാത്രമേ സർട്ടിഫിക്കേഷനു പോകാൻ പറ്റൂ. സാധാരണ ഗതിയിൽ ഒരു പുതിയ മരുന്ന് കണ്ടുപിടിച്ച്, പരീക്ഷിച്ച്, ഉപയോഗത്തിനു ലഭ്യമാക്കാൻ ഏഴു മുതൽ 10 വർഷം വരെ എടുക്കും. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും പുതിയ ആന്റിബയോട്ടിക്കുകൾ വന്നിട്ടില്ല. പുതിയ മരുന്നുകൾ ഉണ്ടാകാതിരിക്കുമ്പോൾ ഉള്ളവയെ അമൂല്യമായി ഉപയോഗിക്കണം. ലഭ്യമായ ആന്റിബയോട്ടിക്കുകൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 

?  ആന്റബയോട്ടിക് ഉപയോഗത്തിൽ എന്താണ് വെല്ലുവിളി. മരുന്നായിട്ടല്ലാതെ ആന്റിബയോട്ടിക് കുത്തിവച്ച ഭക്ഷ്യ വസ്തുക്കളും വിപണിയിലെത്തുന്നുണ്ടല്ലോ. ഇവ ദോഷകരമാണോ 

∙ മാംസാവശ്യത്തിനായി ഉപയോഗിക്കുന്ന മിക്ക മൃഗങ്ങളിലും ആന്റിബയോട്ടിക് കുത്തിവയ്ക്കുന്നുണ്ട്. കോഴി വേഗത്തിൽ വളരാനും മറ്റും ആന്റിബയോട്ടിക് കുത്തിവയ്ക്കും. കഴിച്ചിട്ട് കുഴപ്പമൊന്നും വരാതിരിക്കാനായി ചില ഭക്ഷണങ്ങളിൽതന്നെ ആന്റിബയോട്ടിക് ചേർക്കാറുണ്ട്. അക്വാട്ടിക് അതായത് ഫിഷ് കൾച്ചർ ചെയ്യുന്ന സ്ഥലങ്ങളിലും ആന്റിബയോട്ടിക് ചേർക്കാറുണ്ട്. വ്യവസായശാലകളിലൊക്കെ മലിനജലം കൈകാര്യം ചെയ്യുന്നത് ശരിയായിട്ടല്ലെങ്കിൽ പ്രശ്നം വരാം. അവിടെയാണ് വൺ ഹെൽത് എന്ന സംഗതി വരുന്നത്. ആന്റിബയോട്ടിക് പ്രതിരോധം നിലനിൽക്കണമെങ്കിൽ, അത് മനുഷ്യർ ഉപയോഗിക്കുന്നതു മാത്രം തടഞ്ഞാൽ പോരാ. അത് വളരെ ചെറിയൊരു ശതമാനം മാത്രമേ ആകുന്നുള്ളൂ. അതിലും ഒരുപാട് ചെയ്യാനുള്ളത് ഭക്ഷണത്തിലും കാർഷിക ഉൽപന്നങ്ങളിലും മൃഗങ്ങളിലും മത്സ്യക്കൃഷിയിലുമെല്ലാമാണ്. ഇവിടെയെല്ലാം കൂടിയ അളവിൽ ശക്തമായ ആന്റിബയോട്ടിക് ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ റസിസ്റ്റൻസും ഒരുപാട് കൂടാം. ഇതിന് ഓരോന്നിനും നമ്മൾ തടയിടണം. അതാണ് വൺ ഹെൽത് അപ്രോച്ച് എന്നു പറയുന്നത്. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനൊപ്പം മറ്റ് മൃഗങ്ങളുടെയും ആരോഗ്യത്തിനു വേണ്ടിയുള്ള ചികിത്സ, പ്രതിരോധം തുടങ്ങിയ നടപടികൾ എടുത്താൽ മാത്രമേ ഇതിനു പരിഹാരം ഉണ്ടാക്കാൻ പറ്റുകയുള്ളൂ. 

? ആന്റിബയോട്ടിക് റസിസ്റ്റൻസ് എന്ന അവസ്ഥ ഇപ്പോൾ ഉണ്ടോ? ഇല്ലെങ്കിൽ ഭാവിയിൽ ഇതിനുള്ള സാധ്യത എത്രത്തോളമാണ്? 

∙ ചെറിയ ഡോസ് ആന്റിബയോട്ടിക് കൊണ്ടു ഭേദമാകാവുന്ന രോഗങ്ങൾ അങ്ങനെ ഭേദമാവില്ല എന്നതാണ് ആന്റിബയോട്ടിക് റസിസ്റ്റൻസിന്റെ  ഫലം. രോഗി ആശുപത്രിയിൽ അത്രയും ദിവസം കിടക്കേണ്ടി വരും. സ്വാഭാവികമായും ചെലവു കൂടും. രോഗലക്ഷണമായ പനിയൊക്കെ കുറയാതിരുന്നാൽ ഉയർന്ന ഡോസ് ആന്റിബയോട്ടിക് കൊടുക്കേണ്ടി വരും. ഇൻഫെക്‌‍ഷനുകൾക്ക് പല ആന്റിബയോട്ടിക്കുകളും ഫലപ്രദമായെന്നു വരില്ല. അപ്പോൾ ഡോസ് കൂടിയ ആന്റിബയോട്ടിക് കൂടുതൽ ദിവസം കൊടുക്കേണ്ടി വരാം. ചിലപ്പോൾ ആ ഇൻഫെക്‌ഷൻ കുറയണമെന്നുമില്ല. റസിസ്റ്റൻസ് ഓർഗാനിസം വഴി വരുന്ന ഇൻഫെക്‌ഷൻ വൃക്ക, തലച്ചോറ്, ഹൃദയം, ശ്വാസകോശം തുടങ്ങി പ്രധാന അവയവങ്ങളെ ബാധിക്കാം. രോഗിക്ക് ബുദ്ധിമുട്ട് കൂടുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യാം. ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് എല്ലാ രാജ്യങ്ങളിലുമുണ്ട്. ലോകാരോഗ്യ സംഘടനയും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമൊക്കെ (സിഡിസി) എപ്പോഴും ചർച്ച ചെയ്യുന്നതാണിത്. ആർക്കെങ്കിലും രോഗം വന്നാൽ കണ്ടുപിടിക്കാൻതന്നെ പറ്റിയെന്നു വരില്ല. പനിയൊക്കെ വരുമ്പോൾ അതു കുറയണമെന്നില്ല. ലോകമെമ്പാടുമുള്ള ഒരു പ്രശ്നമാണ് ആന്റിമൈക്രോബിയൽ റസിസ്റ്റൻസ്. പക്ഷേ നമ്മളൊരോരുത്തരും ശ്രദ്ധിച്ചാൽ ഇത് കുറെയൊക്കെ കുറയ്ക്കാം.

? എല്ലാ രോഗങ്ങൾക്കും ആന്റിബയോട്ടിക്കുകളുടെ ആവശ്യമുണ്ടോ എന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്? ഉപയോഗം എങ്ങനെ? 

∙ ഏതു രോഗാണു മൂലമാണ് രോഗം ഉണ്ടായത്, എത്ര തീവ്രമാണ് ഇൻഫെക്‌ഷൻ എന്നൊക്കെ മനസ്സിലാക്കിയാണ് ഡോക്ടർ ആന്റിബയോട്ടിക് കുറിക്കുന്നത്. പക്ഷേ പിന്നീട് എപ്പോൾ പനി വന്നാലും ആ മരുന്നുതന്നെ വാങ്ങിക്കഴിക്കുന്നത് വളരെ ഗുരുതരമായ തെറ്റാണ്. വൈറൽ ഇൻഫെക്‌ഷൻ കൊണ്ടാകാം ചില പനി വരുന്നത്, അല്ലെങ്കിൽ മറ്റെന്തെങ്കിലും ഇൻഫെക്‌ഷൻ കൊണ്ടാകാം. അപ്പോൾ ആന്റിബയോട്ടിക്കുകളുടെ ആവശ്യമേ വരില്ല. രണ്ടു ദിവസം കഴിയുമ്പോൾ പനി മാറിയേക്കാം. കോഴ്സ് പൂർത്തിയാക്കാതെ മരുന്ന് ഇടയ്ക്കുവച്ചു നിർത്തുന്നതും അപകടമാണ്. ആ രോഗിക്ക് അതേ രോഗാണു മൂലം വീണ്ടും ഇൻഫെക്‌ഷൻ വന്നാൽ ആദ്യം കഴിച്ച ആന്റിബയോട്ടിക് കൊണ്ടു പ്രയോജനമുണ്ടാകില്ല. പിന്നെ ഏതു മരുന്നാണ് പ്രയോജനം ചെയ്യുന്നതെന്നൊക്കെ പരിശോധിച്ച് കണ്ടെത്തേണ്ടി വരും. ഇതിനായി പല പ്രാവശ്യം പല ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടി വരും. അപ്പോൾ പല പ്രശ്നങ്ങളുമുണ്ടാകാം.

? ഡോക്ടറോട് ആന്റിബയോട്ടിക് ചോദിച്ചു വാങ്ങുന്ന രോഗികളും ആന്റിബയോട്ടിക് എടുക്കേണ്ട രോഗത്തിന് വളരെ ഭീതിയോടെ അത് കഴിക്കുന്ന രോഗികളുമുണ്ട്. അവരെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമല്ലേ?

∙ ആന്റിമൈക്രോബിയൽ റസിസ്റ്റൻസിനു തടയിടാനായി കേരള സർക്കാർ ലോകാരോഗ്യ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. ഇതിനായി കേരള ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ (കർസാപ്) എന്നൊരു രേഖയുണ്ട്. ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് ഉണ്ടാകുന്നത് എന്തുകൊണ്ടെന്നും അതിന്റെ ഫലം എത്രത്തോളം ഭീകരമാകാമെന്നും സാധാരണക്കാർക്ക് അടക്കം മനസ്സിലാക്കിക്കൊടുക്കണം. ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് എത്രത്തോളം ഉണ്ടെന്നത് മനസ്സിലാക്കണം. സാധാരണ ഒരാൾക്ക് രോഗം വന്നാൽ മൈക്രോബയോളജി ലാബിൽ രക്തമോ മൂത്രമോ കൾച്ചർ ചെയ്യും. അപ്പോൾ ആന്റിബയോട്ടിക് സെൻസിറ്റിവിറ്റി നോക്കും. ഏത് ആന്റിബയോട്ടിക് ആണ് സെൻസ്റ്റീവ് ആകുന്നത്, ഏതൊക്കെ സെൻസിറ്റീവ് ആകില്ല എന്നൊക്കെ അറിയാൻ സാധിക്കും. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജിലെയും മൈക്രോബയോളജി ലാബുകൾ ഉൾപ്പെടുന്ന ഒരു നെറ്റ്‌വർക് ഉണ്ടാക്കിയിട്ടുണ്ട്. ഓരോ കൾച്ചർ റിപ്പോർട്ടും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിലേക്ക് അയയ്ക്കും. നമ്മുടെ നാട്ടിൽ വരുന്ന ഇൻഫെക്‌ഷൻ ഏതാണ്, ഏത് ആന്റിബയോട്ടിക് ആണ് നന്നായി ഉപയോഗിക്കാൻ പറ്റുക, ഏതാണ് കുറച്ച് ഉപയോഗിക്കാനാവുക എന്നതൊക്കെ അവിടെ പരിശോധിച്ച് മനസ്സിലാക്കാൻ പറ്റും. രോഗത്തെ പ്രതിരോധിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക. ആന്റിബയോട്ടിക്കിന്റെ ആവശ്യകതയെക്കുറിച്ച് അവർ തന്നെ രോഗികളോടു വിശദീകരിക്കണം. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ, ഉയർന്ന ഡോസ് ആന്റിബയോട്ടിക്കുകളുടെ ഓവർ ദ് കൗണ്ടർ വിൽപന ഡ്രഗ് കൺട്രോളർ നിരോധിച്ചിട്ടുണ്ട്. കൂടുതലായി എന്തൊക്കെ പഠനം നടത്താം, എങ്ങനെ ഒരു ആന്റിബയോഗ്രാം ഉണ്ടാക്കാം, ആശുപത്രിയിൽതന്നെ കൾച്ചർ ചെയ്ത് കണ്ടെത്തി എങ്ങനെ ചികിത്സ കൊടുക്കാം തുടങ്ങിയവയെപ്പറ്റി ചിന്തിക്കണം. ചില സമയങ്ങളിൽ വളരെ പെട്ടെന്ന് രോഗിക്ക് ആന്റിബയോട്ടിക് തുടങ്ങേണ്ടി വരും. ഇതു തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞായിരിക്കും ചിലപ്പോൾ കൾച്ചർ റിപ്പോർട്ട് കിട്ടുന്നത്. ‌നൽകിയ മരുന്ന് പോരെന്നു തോന്നുകയാണെങ്കിൽ അത് കുറച്ച് പുതിയ മരുന്ന് നൽകും. ഇത്തരത്തിൽ സമഗ്രമായ കർമ പദ്ധതിയിലൂടെ ആന്റിബയോട്ടിക് ക്ഷാമം പരിഹരിക്കാൻ കഴിയും. 

English Summary: Harmful Effects of Antibiotic Overuse- Explained