വൈദ്യശാസ്ത്രത്തിൽ പറയുന്നു– ‘ആഹാരമാണ് മികച്ച ഔഷധം, അതു നമ്മുടെ ജീവൻ നിലനിർത്തുന്നു’. എന്നാൽ വിശ്വസിച്ചു കഴിക്കുന്ന ഭക്ഷണംതന്നെ നമ്മുടെ ജീവനെടുത്താലോ? അതാണിപ്പോൾ കേരളത്തിൽ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയത്തിനു പിന്നിലെ കാസർകോട്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരിക്കുന്നു. അതും ഒരു മരുന്നിനും രക്ഷിക്കാൻ സാധിക്കാത്ത വിധം! ജീവൻ നിലനിർത്തേണ്ട ഔഷധംതന്നെ ജീവനെടുക്കുന്ന വിഷമാകുന്ന അവസ്ഥ. മരണങ്ങൾക്കു പിന്നാലെ, നാടു മുഴുവൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയാണ്. ദിവസവും ഒട്ടേറെ ഹോട്ടലുകൾ അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസം കൊച്ചി മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലിലെ ബിരിയാണിയിൽനിന്നു കിട്ടിയത് പഴുതാരയെ! പിന്നെയെങ്ങനെ ഭക്ഷ്യ വിഷബാധ ഉണ്ടാകാതിരിക്കും? എന്നാൽ കേരളത്തിലെ ‘ട്രെൻഡ്’ അനുസരിച്ച് ഇപ്പോഴത്തെ ഈ ഭക്ഷ്യവിഷബാധാ കോലാഹലങ്ങളെല്ലാം അവസാനിക്കുന്നതോടെ, പൂട്ടിയ ഹോട്ടലുകളെല്ലാം വീണ്ടും തുറക്കും. എല്ലാവരും അവിടെപ്പോയി വീണ്ടും ഭക്ഷണം കഴിക്കും. എല്ലാം പെട്ടെന്നു മറക്കുന്ന മലയാളിയുടെ പൊതുസ്വഭാവംതന്നെ ഇവിടെയും വിജയിക്കും. വൃത്തിയില്ലാത്ത ഭക്ഷണം വിഷമാണെന്ന പാഠം നാം വീണ്ടും പഠിക്കണമെങ്കിൽ പിന്നീട് എവിടെയെങ്കിലും ആർക്കെങ്കിലും ഗുരുതരമായ ഭക്ഷ്യ വിഷബാധയേൽക്കണം, അല്ലെങ്കിൽ ആരെങ്കിലും മരിക്കണം. ഭക്ഷ്യവിഷബാധയെന്നാൽ ഛർദിയും വയറിളക്കവും മാത്രമാണെന്നാണു പൊതുവെ പലരും കരുതുന്നത്. എന്നാൽ അതു മരണത്തിലേക്കു വരെ നയിക്കുന്ന ഭീകരാവസ്ഥയാണെന്ന് ഇപ്പോഴെങ്കിലും കേരളം തിരിച്ചറിയണം (പല തവണ മുന്നറിയിപ്പുകൾ കിട്ടിയിട്ടും). ഭക്ഷ്യ വിഷബാധയിൽനിന്ന് നമ്മൾ എങ്ങനെ രക്ഷപ്പെടും? ഭക്ഷ്യവിഷബാധയേറ്റാൽ എന്തു ചെയ്യണം? ഷവർമയും അൽഫാമുമെല്ലാം പേടിക്കേണ്ട ഭക്ഷ്യവസ്തുക്കളാണോ? വീട്ടിലെ പഴകിയ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യാം? ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? എല്ലാം വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യശാസ്ത്രത്തിൽ പറയുന്നു– ‘ആഹാരമാണ് മികച്ച ഔഷധം, അതു നമ്മുടെ ജീവൻ നിലനിർത്തുന്നു’. എന്നാൽ വിശ്വസിച്ചു കഴിക്കുന്ന ഭക്ഷണംതന്നെ നമ്മുടെ ജീവനെടുത്താലോ? അതാണിപ്പോൾ കേരളത്തിൽ പലയിടത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയത്തിനു പിന്നിലെ കാസർകോട്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരിക്കുന്നു. അതും ഒരു മരുന്നിനും രക്ഷിക്കാൻ സാധിക്കാത്ത വിധം! ജീവൻ നിലനിർത്തേണ്ട ഔഷധംതന്നെ ജീവനെടുക്കുന്ന വിഷമാകുന്നു. മരണങ്ങൾക്കു പിന്നാലെ, നാടു മുഴുവൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയാണ്. ദിവസവും ഒട്ടേറെ ഹോട്ടലുകൾ അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസം കൊച്ചി മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലിലെ ബിരിയാണിയിൽനിന്നു കിട്ടിയത് പഴുതാരയെ! പിന്നെയെങ്ങനെ ഭക്ഷ്യ വിഷബാധ ഉണ്ടാകാതിരിക്കും? എന്നാൽ കേരളത്തിലെ ‘ട്രെൻഡ്’ അനുസരിച്ച് ഇപ്പോഴത്തെ ഈ ഭക്ഷ്യവിഷബാധാ കോലാഹലങ്ങളെല്ലാം അവസാനിക്കുന്നതോടെ, പൂട്ടിയ ഹോട്ടലുകളെല്ലാം വീണ്ടും തുറക്കും. എല്ലാവരും അവിടെപ്പോയി വീണ്ടും ഭക്ഷണം കഴിക്കും. എല്ലാം പെട്ടെന്നു മറക്കുന്ന മലയാളിയുടെ പൊതുസ്വഭാവംതന്നെ ഇവിടെയും വിജയിക്കും. വൃത്തിയില്ലാത്ത ഭക്ഷണം വിഷമാണെന്ന പാഠം നാം വീണ്ടും പഠിക്കണമെങ്കിൽ പിന്നീട് എവിടെയെങ്കിലും ആർക്കെങ്കിലും ഗുരുതരമായ ഭക്ഷ്യ വിഷബാധയേൽക്കണം, അല്ലെങ്കിൽ ആരെങ്കിലും മരിക്കണം. ഭക്ഷ്യ വിഷബാധയെന്നാൽ ഛർദിയും വയറിളക്കവും മാത്രമാണെന്നാണു പൊതുവെ പലരും കരുതുന്നത്. എന്നാൽ അതു മരണത്തിലേക്കു വരെ നയിക്കുന്ന ഭീകരാവസ്ഥയാണെന്ന് ഇപ്പോഴെങ്കിലും കേരളം തിരിച്ചറിയുന്നു (നേരത്തേ പല തവണ മുന്നറിയിപ്പുകൾ കിട്ടിയിട്ടും). ഛർദ്ദിയും വയറിളക്കവും വന്നാൽ ഭക്ഷ്യവിഷബാധയാണെന്നു കരുതി ആശുപത്രിയിൽ പോകാനൊന്നും ഭൂരിഭാഗം പേരും മെനക്കെടാറില്ലെന്ന സത്യവുമുണ്ട്.

ADVERTISEMENT

‘‘ദിവസത്തിൽ ഒരു നേരമെങ്കിലും പുറത്തുനിന്നു ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ വൃത്തി നമ്മളെങ്ങനെ ഉറപ്പാക്കാനാണ്’’– നമ്മളിൽ പലരും നേരിടുന്ന ഈ ചോദ്യം കൊച്ചിയിൽ ഐടി രംഗത്തു പ്രവർത്തിക്കുന്ന ഒരു യുവാവിന്റേതാണ്. മുഴുവൻ ഭക്ഷണവും പുറത്തു നിന്നു കഴിക്കുന്ന മറ്റു ചിലരുമുണ്ട്. ഇവരുടെയെല്ലാമുള്ളിലുള്ള ചോദ്യം ഇതാണ്– ‘‘എവിടെ കിട്ടും നല്ല ഭക്ഷണം?’’. സ്വന്തം വീടിന്റെ അടുക്കള തന്നെയാണു നമുക്കു പൂർണമായും വിശ്വസിക്കാൻ കഴിയുന്നയിടം. പക്ഷേ, അവിടെയും ഇപ്പോൾ പഴയ ഭക്ഷണമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യും? ഭക്ഷ്യ വിഷബാധയിൽനിന്ന് നമ്മൾ എങ്ങനെ രക്ഷപ്പെടും? ഭക്ഷ്യവിഷബാധയേറ്റാൽ എന്തു ചെയ്യണം? ഷവർമയും അൽഫാമുമെല്ലാം പേടിക്കേണ്ട ഭക്ഷ്യവസ്തുക്കളാണോ? വീട്ടിലെ പഴകിയ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യാം? ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? എല്ലാം വിശദമായി പരിശോധിക്കാം...

∙ ഷവർമ വേവ് കുറഞ്ഞാൽ അപകടം

Photo Credit : Motortion Films/ Shutterstock.com

നമ്മുടെ നാട്ടിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഭക്ഷണങ്ങളിലൊന്നാണു ഷവർമ. ഷവർമയിൽനിന്നു ഭക്ഷ്യവിഷബാധയേറ്റെന്നുള്ള വാർത്തകളെല്ലാം ഇടയ്ക്കിടെ വരാറുണ്ടെങ്കിലും അതൊന്നും അതിന്റെ ജനപ്രീതിയെ തെല്ലും ബാധിച്ചിട്ടില്ല. ചിലയിടങ്ങളിൽ ഷവർമ കഴിച്ച് ചിലർക്ക് ഭക്ഷ്യ വിഷബാധയുണ്ടായിട്ടുണ്ടെങ്കിലും എല്ലാ ഷവർമയും മോശക്കാരല്ല എന്നതുതന്നെ കാരണം. ഷവർമ മോശമാകാനുള്ള കാരണങ്ങളൊന്നിലൊന്ന്, നമ്മളുണ്ടാക്കുന്ന ഇറച്ചിക്കറിയെ അപേക്ഷിച്ചു ഷവർമയിലെ ഇറച്ചിയുടെ പുറത്തെ പാളി മാത്രമാണു നല്ല പോലെ വേവുന്നത് എന്നതാണ്. അകത്തെ ഭാഗം അത്രത്തോളം തന്നെ വെന്തിട്ടുണ്ടാകണമെന്നില്ല. ഷവർമ പാകം െചയ്യുന്നയാളിന്റെ പരിചയ സമ്പത്ത്, അവിടുത്തെ തിരക്ക് എന്നീ രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ് അതിന്റെ വേവ് കിടക്കുന്നത്. തിരക്കു കൂടുമ്പോൾ വേഗത്തിൽ ഷവർമ നൽകേണ്ടതിനാൽ വേവ് ഇത്തിരി കുറയും.

ADVERTISEMENT

ആദ്യം വിളമ്പുന്നവർക്ക് നല്ല പോലെ വെന്ത ഷവർമയാണു ലഭിക്കുന്നതെങ്കിലും പിന്നീട് വേഗത്തിൽ മുറിച്ചെടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ അവസാനം കിട്ടുന്നയാൾക്കു വേവ് കുറഞ്ഞ ഇറച്ചിയടങ്ങിയ ഷവർമ കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇറച്ചിയിൽ ആദ്യം മുതൽക്കേ രോഗാണുക്കൾ ഉണ്ടെങ്കിൽ അവ നശിക്കാനുള്ള സാധ്യത കുറയും. വേവാത്ത ഇറച്ചി ബാക്ടീരിയയ്ക്കു വളരാൻ പറ്റിയ സാഹചര്യമുള്ള ഒരു ഇടമാണ്. അതിനാൽ ഇറച്ചിയിൽ ബാക്ടീരിയ വേഗത്തിൽ പെറ്റുപെരുകും. വൃത്തിഹീനമായ സ്ഥലത്തു വച്ചാണ് ഇറച്ചി തയാറാക്കുന്നതെങ്കിൽ, അല്ലെങ്കിൽ കൈ കഴുകാതെ ആണ് അത് കൈകാര്യം ചെയ്തിരുന്നതെങ്കിൽ അതിൽ രോഗാണുക്കൾ ഉൾപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വരാം.

അടുക്കളയുടെ വൃത്തി പോലെ തന്നെ പ്രധാനപ്പെട്ടതാണു പാചകം ചെയ്യുന്നവരുടെ വൃത്തിയും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ പൈപ്പിൽനിന്ന് ഒഴുകുന്ന വെള്ളത്തിലാണു കഴുകിയെടുക്കേണ്ടത്. എന്നാൽ പലയിടങ്ങളിലും വലിയ ബക്കറ്റുകളിലിട്ടു പാത്രങ്ങൾ കഴുകിയെടുക്കുകയാണു ചെയ്യുന്നത്.

∙ ഭക്ഷ്യവിഷബാധയേറ്റാൽ എന്തു ചെയ്യണം?

Photo Credit: Manjurul/ Istockphoto
ADVERTISEMENT

ഛർദ്ദിയും വയറിളക്കവുമാണു ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. തീവ്രമായ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും പെട്ടെന്നു ചികിത്സ തേടുകയാണു നല്ലത്. രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷ പദാർഥങ്ങൾ നമ്മുടെ കുടലിന്റെ ഉൾഭാഗത്തെ അതി തീവ്രമായി ബാധിക്കുകയും അതിന്റെ ഉറപ്പിനെ ക്ഷയിപ്പിക്കുകയും ചെയ്യും. ഇതോടെ നമ്മുടെ ശരീരത്തിലെ ജലം പെട്ടെന്നു പുറത്തേക്കു പോകും. ഇതു മൂലം ശരീരത്തിൽ നിർജലീകരണം ശക്തമാകും. ഇതു ചിലപ്പോൾ വളരെ പെട്ടെന്നു സംഭവിക്കാം. ഇത്തരം സാഹചര്യങ്ങളിൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടി ഐവി ഫ്ലൂയിഡ്സ് ശരീരത്തിലേക്ക് എത്തിക്കുന്നതാണു നല്ലത്. ചെറിയ ലക്ഷണങ്ങളാണെങ്കിൽ പേടിക്കേണ്ടതില്ല. എന്നാൽ, തുടർച്ചയായി ലക്ഷണങ്ങൾ കാണിക്കുമ്പോഴാണു ശ്രദ്ധിക്കേണ്ടത്. 

നിർജലീകരണമുണ്ടായാൽ അത് കൂടുതൽ വഷളായിക്കൊണ്ടിരിക്കും. അങ്ങനെ വരുമ്പോൾ അത് വൃക്കയുടെ പ്രവർത്തനത്തെ വരെ ബാധിച്ചേക്കാം. ബാക്ടീരിയ മൂലമുള്ള അണുബാധയുണ്ടെങ്കിൽ ആന്റിബയോട്ടിക് കഴിക്കേണ്ടി വരാം. വീട്ടിലിരുന്നാൽ ഇതിനെല്ലാം കാലതാമസം വരാം. നിർജലീകരണമുണ്ടാകുമ്പോൾ ശരീരത്തിൽ ധാതുലവണങ്ങളുടെ ഏറ്റക്കുറച്ചിലുണ്ടാകുകയും അതു ഹൃദയത്തിന്റെ താളക്രമത്തെ തന്നെ ബാധിക്കുകയും ചെയ്യും. പൊട്ടാസ്യമൊക്കെ പെട്ടെന്നു കുറഞ്ഞു പോയാൽ അതു മരണത്തിലേക്കു വരെ നയിക്കും. അണുബാധ രക്തത്തിലേക്കു കടന്നിട്ടുണ്ടെങ്കിൽ കൂടുതൽ ആശങ്കപ്പെടണം. അങ്ങനെയുണ്ടെങ്കിൽ അണുബാധ എല്ലാ അവയവങ്ങളെയും ബാധിക്കും. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുക.

ഛർദ്ദി, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണു ഭക്ഷ്യവിഷബാധയുടെ പെട്ടെന്നുള്ള ലക്ഷണങ്ങൾ. നമ്മുടെ ശരീരത്തിൽ ധാതുലവണങ്ങൾ വളരെ ശ്രദ്ധാപൂർവം ബാലൻസ് ചെയ്തു വച്ചിരിക്കുകയാണ്. ഈ ബാലൻസ് തെറ്റുമ്പോൾ അതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കും. അങ്ങനെ സംഭവിച്ചാൽ ശരീരത്തിന്റെ സംതുലനാവസ്ഥ തിരികെയെത്താൻ സമയമെടുക്കും. ഈ സംതുലനാവസ്ഥ ഉറപ്പു വരുത്താൻ ചികിത്സയ്ക്കിടെ നൽകുന്ന ഐവി ഫ്ലൂയിഡ്സ് സഹായിക്കും. ഭക്ഷ്യ വിഷബാധ ഗുരുതരമായാൽ വൃക്കയെയാണ് ആദ്യം ബാധിക്കുക. ശരീരത്തിലെ രക്തത്തിന്റെ അളവ് പെട്ടെന്നു കുറയുമ്പോൾ വൃക്കയുടെ പ്രവർത്തനം മന്ദീഭവിക്കുകയും ചിലപ്പോൾ നിലയ്ക്കുകയും ചെയ്യും. പ്രായം ചെന്നവരിലാണ് ഇതു വേഗത്തിൽ സംഭവക്കുക. ചിലരിൽ ഹൃദയമിടിപ്പിന്റെ താളക്രമത്തിൽ വ്യത്യാസമുണ്ടാകുകയും പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കു നീങ്ങുകയും ചെയ്യും.

∙ ഭക്ഷ്യവിഷബാധയ്ക്കു പിന്നിൽ എന്താണ്?

ഇ കോളി, ഷിഗെല്ല ബാക്ടീരിയകളാണു ഭക്ഷ്യ വിഷബാധയ്ക്കു പ്രധാനമായും കാരണമാകുന്നത്. ഒപ്പം തന്നെ സാൽമൊണല്ല (ടൈഫോയ്ഡ് ഗണത്തിലെ ബാക്ടീരിയ), നോറോ വൈറസ്, ഹെപ്പറ്റൈറ്റിസ് എ എന്നിവയും ഇത്തരത്തിൽ ഭക്ഷ്യ വിഷബാധയ്ക്കുള്ള കാരണങ്ങളാണ്. കാംപിലോ ബാക്ടർ ബാക്ടീരിയയും ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുന്നുണ്ട്. ബാക്ടീരിയകൾ ഉൽപാദിപ്പിക്കുന്ന വിഷവസ്തുക്കളും (toxins) അപകടകാരികളാണ്. ഈ വിഷവസ്തുക്കൾ നമ്മുടെ ഭക്ഷണത്തിൽ കലർന്നാൽ പെട്ടെന്നു തന്നെ ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകും. ചിലപ്പോൾ ഒരു ബാക്ടീരിയ മാത്രമാകില്ല ഭക്ഷണത്തിൽ കലരുക. വളരെ വൃത്തിഹീനമായ സാഹചര്യങ്ങളാണെങ്കിൽ പല തരത്തിലുള്ള ബാക്ടീരിയകൾ ഭക്ഷണത്തിൽ ഉൾപ്പെടാം. അപ്പോൾ അപകടവും കൂടും.

∙ സാലഡിനേക്കാൾ മിടുക്കൻ നമ്മുടെ വാഴപ്പഴം

Photo Credit : Maridav / Shutterstock.com

പച്ചയ്ക്കു കഴിക്കുന്ന എന്തും രോഗാണുക്കളെ കൂടി നമ്മുടെ ശരീരത്തിലെത്തിക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്. കാണുമ്പോൾ നല്ല ഭംഗിയൊക്കെ തോന്നുമെങ്കിലും പച്ചക്കറി, ഫ്രൂട്ട് സാലഡുകളും ഇക്കാര്യത്തിൽ ഒട്ടും വ്യത്യസ്തമല്ല. കേരളത്തിൽ ഏറെക്കാലമായി ലഭിക്കുന്ന പതിവു നാടൻ ഭക്ഷണത്തിനപ്പുറം നമ്മുടെ ആരോഗ്യത്തിനു ഗുണകരമായ, കാര്യമായ സംഗതികളൊന്നും സാലഡിൽനിന്നു പ്രതീക്ഷിക്കേണ്ടെന്നു പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. രാജീവ് ജയദേവൻ പറയുന്നു. ഫൈബർ അഥവാ നാരിന്റെ അംശം ആണ് പ്രതീക്ഷിക്കുന്നതെങ്കിൽ വേണ്ടുവോളം നമ്മുടെ നാടൻ വാഴപ്പഴത്തിലും പേരയ്ക്കയിലും പയർ വർഗത്തിൽപ്പെട്ട പച്ചക്കറികളിലും ഉണ്ടു താനും. കാണുന്ന ഭംഗിക്കപ്പുറം സാലഡിൽ കാര്യമായ ഫൈബർ ഇല്ലെന്നും ഓർക്കുക. 

99%  വെള്ളവും പിന്നീടുള്ള 1% സെല്ലുലോസുമാണു സാലഡിൽ ഉള്ളത്. സെല്ലുലോസ് ദഹിപ്പിക്കുകയെന്നതു ശരീരത്തിന് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പച്ചക്കറികൾ മുറിച്ച്, ഭംഗിയായി വച്ചിരിക്കുന്നതു കാണുമ്പോൾ ആരോഗ്യദായകമാണ് എന്നൊരു തോന്നലൊക്കെയുണ്ടാകും. ഇതിനു മറ്റൊരു പ്രശ്നവുമുണ്ട്. സാലഡ്, കട്ട് ഫ്രൂട്ട്സ് ഇതൊക്കെ പലപ്പോഴും തുറന്നാണു വച്ചിരിക്കുക. ഈച്ചയും മറ്റുമൊക്കെ വന്നിരിക്കാനുള്ള സാധ്യത കൂടുതൽ. പച്ചക്കറികൾ ചൂടാക്കി പാകം ചെയ്യാതെയാണു സാലഡായി കഴിക്കുന്നത്. അതിനാൽ അഥവാ ഇതിൽ വല്ല ബാക്ടീരിയകളും കയറിക്കൂടിയാൽ അതു കഴിക്കുമ്പോൾ നേരെ നമ്മുടെ വയറ്റിനുള്ളിലുമെത്തും.

Photo Credit : Shark_749/ Shutterstock.com

ഇറച്ചിയിലോ, മീനിലോ ഒരു രോഗാണു കടന്നു കൂടിയാൽ കറിവയ്ക്കുമ്പോൾ അത് ഇല്ലാതാകും. എന്നാൽ സാലഡിൽ ഇതു സംഭവിക്കുന്നില്ല. ലെറ്റ്യൂസൊക്കെ മണ്ണിൽ തന്നെയാണു വിളയുന്നത്. ഇവയ്ക്ക് വളമായി പ്രയോഗിക്കുന്ന വസ്തുക്കളിലും ഇ കോളി പോലുള്ള രോഗാണുക്കൾ ഉണ്ടാവാം. ലെറ്റ്യൂസൊന്നും അത്ര നന്നായി കഴുകാൻ സാധിക്കാറുമില്ല. അതിനാൽ ഇതിൽ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യതയേറെ. പാശ്ചാത്യ രാജ്യങ്ങളിലിൽ നടത്തിയ അനവധി പഠനങ്ങൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. 

തലശ്ശേരി നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ.

വെജ്– നോൺ വെജ് പദാർഥങ്ങൾ മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയും കട്ടിങ് ബോർഡും രണ്ടായി സൂക്ഷിക്കണം. പഴങ്ങളും പച്ചക്കറികളും മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയും കട്ടിങ്ങും ബോർഡും ഉപയോഗിച്ചു മീനും ഇറച്ചിയും മുറിക്കരുത്. നമ്മൾ വീടുകളിൽ പോലും ഇതൊന്നും പാലിക്കാറില്ലെന്നതാണു വസ്തുത. ഇറച്ചിയിലോ, മീനിലോ ഉള്ള രോഗാണുക്കൾ കത്തിയിലുണ്ടാകാം. കത്തി കഴുകി വൃത്തിയാക്കിയാലും ചിലപ്പോൾ അതു പോകണമെന്നില്ല. പൊതുവേ കത്തി അണുവിമുക്തമാക്കി ഉപയോഗിക്കുകയെന്ന ശീലമൊന്നും നമുക്കില്ലല്ലോ. ഈ കത്തി ഉപയോഗിച്ചു പച്ചക്കറിയോ പഴങ്ങളോ മുറിച്ചാൽ ഈ രോഗാണു അതിലേക്കു വരാം.

ഇറച്ചിയും മീനുമെല്ലാം കഴിച്ച ശേഷം അതു ദഹിപ്പിക്കാനായി ഫൈബറാണു നമ്മുടെ ശരീരത്തിനു വേണ്ടതെങ്കിൽ അതിനു സാലഡിനേക്കാൾ നല്ലത് വാഴപ്പഴം കഴിക്കുന്നതാണ്. മുറിച്ചു വച്ച പഴമല്ല. തോലിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നത് ആയതിനാൽ പഴത്തിൽ അണുക്കളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. സാലഡിന്റെ അത്രയും വിലയോ ഗ്ലാമറോ ഇല്ലെങ്കിലും ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം സാധാരണ വാഴപ്പഴത്തിലുണ്ട്. പക്ഷേ, സാലഡിന്റെ പടമെടുത്ത് ഫെയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റുമ്പോൾ കിട്ടുന്ന ലൈക്കുകൾ പഴത്തിന്റെ കാര്യത്തിൽ കിട്ടില്ലെന്നു മാത്രം. അതൊഴിവാക്കിയാൽ ഒരു മാതൃകാ പഴമാണു നമ്മുടെ വാഴപ്പഴം.

∙ ഹോട്ടലിനു പുറത്തെ മാലിന്യവും ശുചിമുറിയുമെല്ലാം വില്ലന്മാർ

അടുക്കളയുടെ വൃത്തി പോലെ തന്നെ പ്രധാനപ്പെട്ടതാണു പാചകം ചെയ്യുന്നവരുടെ വൃത്തിയും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ പൈപ്പിൽനിന്ന് ഒഴുകുന്ന വെള്ളത്തിലാണു കഴുകിയെടുക്കേണ്ടത്. എന്നാൽ പലയിടങ്ങളിലും വലിയ ബക്കറ്റുകളിലിട്ടു പാത്രങ്ങൾ കഴുകിയെടുക്കുകയാണു ചെയ്യുന്നത്. ഇതു മൂലം പാത്രങ്ങൾ പൂർണമായും വൃത്തിയാകാനുള്ള സാധ്യത കുറയും. ഹോട്ടൽ മാത്രമല്ല, ചുറ്റുമുള്ള ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. ഹോട്ടലിന്റെ തൊട്ടടുത്ത്, തുറന്നു കിടക്കുന്ന കാനകളോ, ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളോ, മാലിന്യക്കൂമ്പാരമോ ഉണ്ടെങ്കിൽ അവിടെനിന്ന് ഈച്ചകൾ വഴി ബാക്ടീരിയകൾ ഭക്ഷണത്തിലെത്താം.

ഹോട്ടലുകളിലെ ശുചിമുറികളും രോഗം പരത്തുന്ന പ്രധാന ഇടങ്ങളാണ്. ശുചിമുറിയിൽ പോയ ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണമെന്നതു വൃത്തിയുടെ കാര്യത്തിലെ ആദ്യ പാഠം. എന്നാൽ, രാജ്യത്ത് പല സ്ഥലങ്ങളിലും ശുചിമുറികളിൽ വാഷ്ബേസിൻ ഉണ്ടാകാറില്ല. കൈ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് ഭക്ഷ്യ വിഷബാധയൊഴിവാക്കാനുള്ള പ്രധാനപ്പെട്ട സംഗതിയാണ്. ഇതൊക്കെ വലിയ പണച്ചിലവില്ലാതെ തന്നെ ഹോട്ടൽ ഉടമകൾക്കു ചെയ്യാവുന്ന കാര്യമാണ്. പാചകക്കാരന്‍ വൃത്തിയോടെ തന്നെയല്ലേ പാചകം ചെയ്യുന്നതെന്നു നോക്കാൻ പ്രത്യേകിച്ചു പണച്ചെലവൊന്നുമില്ലല്ലോ. പാചകക്കാരന്റെയും അടുക്കളയുടെയും വൃത്തി തന്നെയാണു ഭക്ഷണത്തിന്റെ വൃത്തിയുമെന്നു ഹോട്ടൽ ഉടമ ഓർത്താൽ അത്രയും നന്ന്.

വീട്ടിലാണെങ്കിലും അന്നന്നത്തേക്കു വേണ്ട ഭക്ഷണം മാത്രം വയ്ക്കുകയാണ് ഉത്തമം. ഇനി അഥവാ ഭക്ഷണം ബാക്കിയാകുമെന്നു കരുതുകയാണെങ്കിൽ എത്രയും വേഗം ബാക്കിയുള്ളവ ഫ്രിജിലേക്കു മാറ്റണം. കാരണം നാലു ഡിഗ്രി സെൽഷ്യസ് മുതൽ 60 ഡിഗ്രി വരെ രോഗാണുക്കൾക്കു വളരാൻ പറ്റിയ അന്തരീക്ഷമാണ്. മുറിയിലെ താപനിലയിൽ കൂടുതൽ നേരം ഇരിക്കുന്നത് അണുക്കൾ പെരുകാനുള്ള വഴിയൊരുക്കൽ കൂടിയാണ്. റഫ്രിജറേറ്ററിലെ താപനില 4 ഡിഗ്രി സെൽഷ്യസിനു താഴെയാണ്. ഈ സാഹചര്യത്തിൽ രോഗാണുക്കൾക്കു പെരുകാൻ ബുദ്ധിമുട്ടാണ്. ചൂടാറുന്നതിനു മുൻപു തന്നെ ഭക്ഷണം ഫ്രിജിൽ വയ്ക്കാവുന്നതാണെന്ന് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നിർദേശിക്കുന്നു. റഫ്രിജറേറ്ററിൽ വച്ച് അധികം പഴകുന്നതിനു മുൻപു തന്നെ നല്ല പോലെ ചൂടാക്കി വേണം വീണ്ടും കഴിക്കാൻ.

∙ സൂക്ഷിക്കാം വെള്ളം

ഏതു ഹോട്ടലിൽ ചെന്നാലും നമുക്കു പണി കിട്ടാനുള്ള ഒരു സാധ്യത വെള്ളത്തിലൂടെയാണ്. വെള്ളത്തിന്റെ വൃത്തി പരിശോധിക്കാൻ നമുക്കു കാര്യമായ മാർഗങ്ങളൊന്നുമില്ലെന്നതാണു വസ്തുത. തിളപ്പിച്ചാറ്റിയ വെള്ളമാണെങ്കിൽ വലിയ കുഴപ്പമില്ല. കഴിവതും വീട്ടിൽനിന്നു തിളപ്പിച്ചാറ്റിയ വെള്ളം കൂടെ കൊണ്ടു പോകുന്നതാണു നല്ലത്. ഹോട്ടലുകളിൽനിന്നു നൽകുന്ന പച്ചവെള്ളം ഉപയോഗിക്കരുത്. മറ്റു മാർഗങ്ങളില്ലെങ്കിൽ ബോട്ടിൽ വാട്ടർ ഉപയോഗിക്കാം. കുപ്പികളിൽ വരുന്ന വെള്ളത്തിലും ഇപ്പോൾ വ്യാജൻമാർ ഉള്ള കാലമാണെന്നു കൂടി ഓർക്കണം.

∙ ലൈസൻസ് ഇല്ലാത്ത ഹോട്ടലുകളുമേറെ!

സ്ഥിരമായി ഒരിടത്തുനിന്നു ഭക്ഷണം കഴിക്കുന്നവർക്ക്, അവിടുത്തെ ശുചിത്വത്തെപ്പറ്റി ഭക്ഷണനിലവാരത്തെ പറ്റി പൊതുധാരണയുണ്ട്. അതിനാൽ ഭക്ഷ്യ വിഷബാധയുണ്ടാകാനുള്ള സാധ്യതയും കുറവ്. എന്നാൽ പുതുതായി ഒരു സ്ഥലത്ത് നമ്മൾ ചെല്ലുമ്പോൾ അവിടെ ഏതു ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കണമെന്ന സംശയം നമുക്കുണ്ടാകാം. ഹോട്ടലിലെ തീൻമേശയുടെയോ കസേരയുടെയോ ഭംഗിയല്ല പ്രധാനം. ഭക്ഷണത്തിന്റെയും അതുണ്ടാക്കുന്ന അടുക്കളയുടെയും പാചകക്കാരന്റെയും വൃത്തിയാണ്. ഭക്ഷണത്തിന്റെ രുചിയോ കാഴ്ച ഭംഗിയോ മണമോ അല്ല പ്രധാനം, അതിന്റെ ഗുണവും നിലവാരവുമാണ്. എല്ലാ ഹോട്ടലിലെയും അടുക്കളയിൽ കയറി വൃത്തിയുണ്ടോയെന്നു പരിശോധിച്ചു മാത്രം നമുക്കു ഭക്ഷണം കഴിക്കാനാകില്ല. ചില ഹോട്ടലുകളിൽ ‘ഓപ്പൺ അടുക്കള’കൾ ഉണ്ടായിരിക്കും. അത്തരം അടുക്കളയിൽ വൃത്തിയുണ്ടോയെന്നു നമുക്ക് എളുപ്പം മനസ്സിലാകും.

ഹോട്ടലുകൾക്കു ഭക്ഷ്യസുരക്ഷ വകുപ്പിന്റെ (എഫ്എസ്എസ്എഐ) ലൈസൻസ്  ഉണ്ടോയെന്നു നോക്കാൻ നമുക്കു കഴിയും. ഭക്ഷണ വിൽപനശാലകൾ തുറക്കണമെങ്കിൽ എഫ്എസ്എസ്എഐ ലൈസൻസ് നിർബന്ധമാണ്. ഈ ലൈസൻസ് ഉപഭോക്താക്കൾ കാൺകെ പ്രദർശിപ്പിക്കുകയും വേണം. പക്ഷേ, അതിശയിപ്പിക്കുന്ന കാര്യം, ഇപ്പോഴത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകളിൽ എഫ്എസ്എസ്എഐ ലൈസൻസ് ഇല്ലെന്നു കണ്ടെത്തി ഒട്ടേറെ ഹോട്ടലുകൾ അടച്ചു പൂട്ടുന്നുണ്ടെന്നതാണ്. അതായത് പരിശോധനയില്ലായിരുന്നെങ്കിൽ ഈ ഹോട്ടലുകളൊക്കെ ഇപ്പോൾ പഴയ പോലെ തുറന്നു പ്രവർത്തിമായിരുന്നു.

∙ തിരക്കു കൂടിയാൽ അവിടെ കിട്ടും നല്ല ഭക്ഷണം

ഹോട്ടലിലെ തിരക്കും ഭക്ഷണത്തിന്റെ ഗുണവും തമ്മിൽ ബന്ധമുണ്ട്. തിരക്കു കൂടുതലാണെങ്കിൽ അവിടെ നല്ല ഭക്ഷണം കിട്ടുമെന്ന് അനുമാനിക്കാം. തിരക്കു കൂടുതലുള്ള ഹോട്ടലിൽ പഴകിയ ഭക്ഷണമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും കാണാം. നമുക്ക് അപരിചിതമായൊരു സ്ഥലത്തു പോയി ഭക്ഷണം കഴിക്കുമ്പോൾ പൊതുവെ അറിയപ്പെടുന്ന ഹോട്ടൽ ശൃംഖലകളുടെ ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്. വൃത്തിക്കും നല്ല ഭക്ഷണത്തിനും പേരു കേട്ടതുകൊണ്ടാണല്ലോ അവർക്കു കൂടുതൽ ഹോട്ടൽ ശൃംഖലകൾ ഉണ്ടായത്. പൊതുവെ അവർ ഗുണത്തിനും നിലവാരത്തിനും മുന്തിയ പരിഗണന നൽകുന്നവരാകും. അപൂർവമായി അപവാദങ്ങളുമുണ്ടാകാമെന്നതു വിസ്മരിക്കുന്നില്ല.

∙ ഭക്ഷണം സൂക്ഷിക്കാൻ ചെലവേറും

ഭക്ഷണത്തിന്റെ നിലവാരം ഉറപ്പു വരുത്തണമെങ്കിൽ അതിന് അൽപം വിലയും കൂടുതലാകുമെന്നതാണു വാസ്തവം. മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ ഈ നിലവാരം ഉറപ്പാക്കാൻ വേണ്ടി അത്യാവശ്യം പണം ചെലവാക്കുന്നുണ്ട്. കാരണം ആഹാര പദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ മികച്ച കോൾഡ് സ്റ്റോറേജുകൾ വേണം. ഇതിനു പുറമെ, ഭക്ഷണപദാർഥങ്ങൾ കേടുവരുന്നുണ്ടോയെന്ന് അറിയാൻ ഇടയ്ക്കിടെ അതിന്റെ സാംപിളുകൾ മൈക്രോ ബയോളജി ലാബിൽ പരിശോധനയ്ക്കു വിധേയമാക്കാറുണ്ട്. ഇതിനൊക്കെ ചെലവു വരുമ്പോൾ സാധാരണയായി ഭക്ഷണത്തിനും വില കൂടും. 

അറവുശാലയിൽ നിന്ന് കറിയായി നമ്മുടെ മുൻപിൽ ഇറച്ചിയെത്തുന്നതു വരെ കൃത്യമായ ഒരു പ്രക്രിയയുണ്ട്. ഈ പ്രക്രിയയിലെ ഓരോ ഘട്ടവും കൃത്യമായി വിലയിരുത്തുന്നുണ്ട്. എവിടെനിന്നു വരുന്നു, എങ്ങനെയാണ് കൊണ്ടു വരുന്നത്, അത് സൂക്ഷിക്കുന്നത് എങ്ങനെയാണ്... ഇങ്ങനെ പല ഘട്ടങ്ങളും വിലയിരുത്തണം. ഈ പ്രക്രിയയിൽ വെള്ളം ചേർത്താൽ ലാഭമുണ്ടാക്കാം. അപ്പോൾ ഉൽപന്നത്തിന്റെ വില കുറയ്ക്കുകയും ചെയ്യാം. തീരെ വിലക്കുറവിൽ കിട്ടുന്നുണ്ടെങ്കിൽ ഈ പ്രക്രിയയിൽ ഒരുപക്ഷേ വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്നതും ഓർക്കണം. 

(വിവരങ്ങൾക്കു കടപ്പാട്: ഡോ. രാജീവ് ജയദേവൻ, പൊതുജനാരോഗ്യ വിദഗ്ധൻ)

English Summary: Facts About Food Poisoning and How We Can Prevent it?