അർബുദത്തെ അതിജീവിച്ച നടി മംമ്ത മോഹൻദാസ് ഇപ്പോൾ തനിക്ക് വിറ്റിലിഗോ(വെള്ളപ്പാണ്ട്) രോഗമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് വെള്ളപ്പാണ്ട് എന്നും ലക്ഷണങ്ങളും ചികിത്സയും എങ്ങനെയെന്നും അറിയാം. എന്താണ് വെള്ളപ്പാണ്ട്? ചർമത്തിനു നിറം നൽകുന്നത് മെലാനിൻ എന്ന പദാർഥമാണ്. ത്വക്കിലെ മെലാനോസൈറ്റ്

അർബുദത്തെ അതിജീവിച്ച നടി മംമ്ത മോഹൻദാസ് ഇപ്പോൾ തനിക്ക് വിറ്റിലിഗോ(വെള്ളപ്പാണ്ട്) രോഗമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് വെള്ളപ്പാണ്ട് എന്നും ലക്ഷണങ്ങളും ചികിത്സയും എങ്ങനെയെന്നും അറിയാം. എന്താണ് വെള്ളപ്പാണ്ട്? ചർമത്തിനു നിറം നൽകുന്നത് മെലാനിൻ എന്ന പദാർഥമാണ്. ത്വക്കിലെ മെലാനോസൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർബുദത്തെ അതിജീവിച്ച നടി മംമ്ത മോഹൻദാസ് ഇപ്പോൾ തനിക്ക് വിറ്റിലിഗോ(വെള്ളപ്പാണ്ട്) രോഗമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് വെള്ളപ്പാണ്ട് എന്നും ലക്ഷണങ്ങളും ചികിത്സയും എങ്ങനെയെന്നും അറിയാം. എന്താണ് വെള്ളപ്പാണ്ട്? ചർമത്തിനു നിറം നൽകുന്നത് മെലാനിൻ എന്ന പദാർഥമാണ്. ത്വക്കിലെ മെലാനോസൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർബുദത്തെ അതിജീവിച്ച നടി മംമ്ത മോഹൻദാസ് ഇപ്പോൾ തനിക്ക് വിറ്റിലിഗോ(വെള്ളപ്പാണ്ട്) രോഗമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. എന്താണ് വെള്ളപ്പാണ്ട് എന്നും ലക്ഷണങ്ങളും ചികിത്സയും എങ്ങനെയെന്നും അറിയാം.

എന്താണ് വെള്ളപ്പാണ്ട്?ചർമത്തിനു നിറം നൽകുന്നത് മെലാനിൻ എന്ന പദാർഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് കോശങ്ങളാണ് മെലാനിൻ ഉൽപാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉൽപദിപ്പിക്കാൻ കഴിയാതെ, ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.

ADVERTISEMENT

ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.

വെള്ളപ്പാണ്ട് പകരുമോ?

വെള്ളപ്പാണ്ട് പകരില്ല. എന്നാൽ ഏകദേശം 30 ശതമാനത്തോളം രോഗികളിൽ അടുത്ത ബന്ധുക്കളിലും ഈ രോഗം കണ്ടു വരുന്നതിനാൽ ജനിതകമായ ഘടകങ്ങളും വെള്ളപ്പാണ്ടിനു പിന്നിൽ പ്രവർത്തിക്കുന്നതായി കരുതി വരുന്നു.

ലക്ഷണങ്ങൾ

ADVERTISEMENT

∙ ശരീരത്തിന്റെ ഏതു ഭാഗത്തു വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടാമെങ്കിലും കൈകാലുകളിലും മുഖത്തും ആണ് സാധാരണ കണ്ടു വരാറ്.

∙പേപ്പർ പോലെ വെളുത്ത, ചൊറിച്ചിലോ മറ്റോ ഇല്ലാത്ത പാടുകളാണ് രോഗലക്ഷണം. ഇത്തരം വെള്ളപ്പാടിനുള്ളിലെ രോമങ്ങളും നരച്ചു കാണപ്പെടുന്നു.

∙ പരുക്കുകൾ ഏൽക്കുന്ന മാതൃകയിൽ പുതിയ പാടുകൾ പ്രത്യക്ഷപ്പെടുന്നത് രോഗം ആക്റ്റീവ് ആണ് എന്നതിന്റെ ലക്ഷണമാണ്.

പാടുകൾ കാണപ്പെടുന്ന ശരീരഭാഗങ്ങൾക്ക് അനുസൃതമായി പലതരം വെള്ളപ്പാണ്ട് ഉണ്ട്.

ADVERTISEMENT

സെഗ്മെന്റൽ വിറ്റിലിഗോ (Segmental Vitiligo)

കുട്ടികളിൽ കൂടുതലായി ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി കണ്ടു വരുന്ന ഇനമാണിത്.

മുക്കോസൽ വിറ്റിലിഗോ (Mucosal vitiligo)

വായ, ചുണ്ട് തുടങ്ങിയ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്നു.

ലിപ്-ടിപ്പ് അല്ലെങ്കിൽ ഏക്രോ-ഫേഷ്യൽ വിറ്റിലിഗോ (Lip tip or Acrofacial vitiligo)

വിരലുകളുടെ അഗ്രങ്ങളിലും ചുണ്ടിലും ലിംഗാഗ്രത്തിലും കണ്ടു വരുന്നു. താരതമ്യേന മറ്റു തരങ്ങളെ അപേക്ഷിച്ചു നിറം തിരികെ വരാൻ കൂടുതൽ സമയം എടുക്കാനും ദീർഘകാലം ചികിത്സ വേണ്ടി വരാനും സാധ്യത കൂടുതലാണ്, സർജറിയും വേണ്ടി വന്നേക്കാം.

കുറച്ചു ശരീരഭാഗത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ഫോക്കൽ വിറ്റിലിഗോ (Focal vitiligo), കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്ന ജനറലൈസ്ഡ് വിറ്റിലിഗോ (Generalized vitiligo), ശരീരഭാഗങ്ങളെ ഏകദേശം പൂർണമായും ബാധിക്കുന്ന യൂണിവേഴ്സൽ വിറ്റിലിഗോ (Universal vitiligo) എന്നിവയാണ് മറ്റിനങ്ങൾ.

പരിശോധന

ലക്ഷണങ്ങളാണ് രോഗനിർണയത്തിന്റെ ആധാരശില. അതിനാൽതന്നെ രോഗനിർണയത്തിനായി ടെസ്റ്റുകളുടെ ആവശ്യമില്ല. ഒരു ത്വക് രോഗവിദഗ്ധനു പ്രഥമദൃഷ്ട്യാതന്നെ രോഗനിർണയം സാധ്യമാണ്.

പ്രാരംഭഘട്ടത്തിലെ പാടുകൾക്ക് ചിലപ്പോൾ കുഷ്ഠം, ചുണങ്ങ്, തുടങ്ങിയ മറ്റു രോഗങ്ങളുമായി സാദൃശ്യം തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ ബയോപ്സി പരിശോധന വേണ്ടി വന്നേക്കാം. മറ്റ് ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ ഉണ്ടോ എന്നറിയാനായി തൈറോയ്‌ഡ് ഫങ്ഷൻ ടെസ്റ്റ്‌, രക്തത്തിലെ പഞ്ചസാരയുടെ അളവ് മുതലായ ടെസ്റ്റുകൾ ചെയ്യാറുണ്ട്.

ചികിത്സ

പാടുകൾ ചികിൽസിച്ചു പൂർണമായും പൂർവസ്ഥിതിയിൽ ആക്കാവുന്നതാണ്‌. എന്നാൽ, കാലപ്പഴക്കം ചെന്ന രോഗം, രോമങ്ങൾ നരച്ച പാടുകൾ, ശ്ലേഷ്മ സ്തരത്തിലെയും വിരൽ തുമ്പുകളിലെയും പാടുകൾ എന്നിവയിൽ ചികിത്സയോടുള്ള പ്രതികരികരണം താരതമ്യേന കുറവാണ്.

രോഗത്തിന്റെ തീവ്രത, ബാധിച്ച ശരീര ഭാഗങ്ങൾ എന്നിങ്ങനെ പല ഘടകങ്ങൾ അനുസരിച്ചു വിവിധ തരം ചികിത്സാ രീതികൾ നിലവിലുണ്ട്.

ലേപനങ്ങൾ

സ്റ്റിറോയ്ഡ്, ടാക്രോലിമസ് തുടങ്ങി നിരവധി ലേപനങ്ങൾ ഫലപ്രദമാണ്. തീവ്രത കുറഞ്ഞ പരിമിതമായ ഭാഗങ്ങളെ മാത്രം ബാധിക്കുന്ന അവസ്ഥയിൽ ലേപനങ്ങൾ മാത്രം മതിയാകും.

ഫോട്ടോതെറാപ്പി

അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണിത്. സൂര്യപ്രകാശം ഉപയോഗിച്ചോ പ്രത്യേക തരം ഉപകരണങ്ങൾ ഉപയോഗിച്ചോ ഈ ചികിത്സ ചെയ്യാം. ചില സന്ദർഭങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളോടുള്ള ചർമത്തിന്റെ പ്രതികരണശേഷി കൂട്ടാനുതകുന്ന ലേപനങ്ങളോ ഗുളികകളോ ഇതോടൊപ്പം ഉപയോഗിക്കാറുണ്ട്.

ഗുളികകൾ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളാണിവ.

സർജറി

വെള്ളപ്പാടുകൾ ഇല്ലാത്ത തുടയിലെയോ മറ്റോ ചർമം രോഗം ബാധിച്ച ഭാഗത്തേക്ക്‌ പൂർണമായോ മെലാനോസൈറ്റ് കോശങ്ങൾ വേർതിരിച്ചെടുത്തോ ഗ്രാഫ്റ്റ് ചെയ്യാം.

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ആർ. അശ്വിനി, ഇൻഫോക്ലിനിക്)

Content Summary:  Vitiligo:  Causes, Symptoms and treatment