ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കാന്‍ കേരളം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കൂട്ടായ്മകളിലുമൊക്കെ എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന, അമേരിക്ക, ജപ്പാന്‍, ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വർധിച്ചു വരുന്ന  സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കാന്‍ കേരളം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കൂട്ടായ്മകളിലുമൊക്കെ എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം. ഇതിനൊപ്പം സാമൂഹിക അകലവും എല്ലാ സ്ഥലങ്ങളിലും കര്‍ശനമായും പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പറയുന്നു. 

ADVERTISEMENT

വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കൈകളുടെ ശുചിത്വം പ്രധാനമാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പൊതു,സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും  മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കടകളും തിയറ്ററുകളും ചടങ്ങുകളുടെ  സംഘാടകരും കൈ കഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ജനുവരി 12 മുതല്‍ 30 ദിവസത്തേക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടായിരിക്കും. 

ADVERTISEMENT

ADVERTISEMENT

ഒമിക്രോണ്‍ ഉപവകഭേദം ബിഎഫ്.7 ആണ് നിലവില്‍ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ക്ക് പിന്നിലുള്ളത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ഗസറ്റ് വിജ്ഞാപനം യുക്തിഹീനമാണെന്നും ഈ സമയത്ത് ഇത്തരത്തിലൊരു നിര്‍ദ്ദേശം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ആരോഗ്യവിദഗ്ധരില്‍ ചിലർ  അഭിപ്രായപ്പെടുന്നു. കേരളത്തില്‍ 80 മുതല്‍ 90 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സീന്‍ ലഭിച്ചിട്ടുണ്ടെന്ന് എഴുത്തുകാരനും ആരോഗ്യ വിദഗ്ധനുമായ ടി. ജയകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. നല്ലൊരു ശതമാനം പേര്‍ക്കും സംസ്ഥാനത്ത് ഹൈബ്രിഡ് പ്രതിരോധശേഷിയുണ്ട്. പുതിയ കോവിഡ് തരംഗം ഉണ്ടായാലും ലഘുവായ തോതില്‍ ജലദോഷവും പനിയുമായി മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ എന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായ ഭയം ജനങ്ങളില്‍ ഉണ്ടാക്കാന്‍ മാത്രമേ പുതിയ ഉത്തരവ് ഉപകരിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Summry: Kerala Braces For COVID-19 Wave

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT