കൊച്ചി ∙ ശ്രവണസഹായികളുടെ വ്യാപാരത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനമായ സിഗ്നിയ അവതരിപ്പിക്കുന്ന ബ്രില്ലിയൻറ് സൗണ്ട് ഗാലക്സി (BSG) കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കേൾവിശക്തിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സ്വയം മനസിലാക്കുവാനും

കൊച്ചി ∙ ശ്രവണസഹായികളുടെ വ്യാപാരത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനമായ സിഗ്നിയ അവതരിപ്പിക്കുന്ന ബ്രില്ലിയൻറ് സൗണ്ട് ഗാലക്സി (BSG) കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കേൾവിശക്തിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സ്വയം മനസിലാക്കുവാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശ്രവണസഹായികളുടെ വ്യാപാരത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനമായ സിഗ്നിയ അവതരിപ്പിക്കുന്ന ബ്രില്ലിയൻറ് സൗണ്ട് ഗാലക്സി (BSG) കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കേൾവിശക്തിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സ്വയം മനസിലാക്കുവാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ശ്രവണസഹായികളുടെ വ്യാപാരത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനമായ സിഗ്നിയ അവതരിപ്പിക്കുന്ന ബ്രില്ലിയൻറ് സൗണ്ട് ഗാലക്സി (BSG) കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കേൾവിശക്തിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സ്വയം മനസിലാക്കുവാനും അവരവരുടെ കേൾവിശക്തി സ്വയം സ്ക്രീൻ ചെയ്യുവാനും ശ്രവണസഹായികൾ ഉപയോഗിച്ച് ശബ്ദങ്ങൾ ലൈവ് ആയി കേൾക്കുവാനും, അത് വഴി കേൾവിയുടെ പാതയിൽ മുന്നേറാനും ഇവിടെ ഉപഭോഗ്താക്കൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച്, ഇന്ത്യയിൽ ഏതാണ്ട് 63 മില്യൺ ആളുകൾക്ക് കേൾവിശക്തിയുമായി ബന്ധപ്പെട്ട തകരാറുകൾ ഉണ്ട്. ആകെ ജനസംഖ്യയുടെ 6.3% വരും ഇത്. 

 

ADVERTISEMENT

ഈ സ്റ്റോറിന്റെ ഉദ്‌ഘാടനം സിവാന്റോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഓയും മാനേജിങ് ഡയറക്ടറുമായ ശ്രീ. അവിനാശ് പവാർ നിർവഹിച്ചു. കേൾവി തകരാറുകൾ ഫലപ്രദമായി പരിഹരിക്കുവാൻ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുള്ള പരിചരണം നൽകുവാനുള്ള സൗകര്യങ്ങളാണ് ബ്രില്ലിയൻറ് സൗണ്ട് ഗാലക്സിയിൽ ഒരുക്കിയിട്ടുള്ളത്. നൂതനമായ ശ്രവ്യാനുഭവങ്ങൾ, മികവുറ്റ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വിദഗ്ധ ഉപദേശങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ അണിയിച്ചൊരുക്കുന്ന ഇന്ററാക്ടിവ് കൺസെപ്റ്റ് ആണ് ഇവിടുത്തെ പ്രത്യേകത.  

 

"മനുഷ്യർ ഇന്ന് ഏറ്റവുമധികം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് കേൾവിക്കുറവ്. ഇതുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആളുകൾ ഇതിനെ പറ്റി സംസാരിക്കാൻ തയ്യാറാകാറില്ല. വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെ ഇരുന്നാൽ ഇത് മൂലം പല ശാരീരിക-മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളും ഉണ്ടാകാം. കേൾവിയുമായി ബന്ധപ്പെട്ട തകരാറുകളെയും ശ്രവണ സഹായികളെയും പറ്റിയുള്ള തെറ്റായ ധാരണകൾ നീക്കി, ഉപഭോഗ്താക്കൾക്ക് ഏറ്റവും മികച്ച തീരുമാനത്തിൽ എത്തിച്ചേരുവാനുള്ള അവസരം ഒരുക്കുക എന്നതാണ് ബി എസ് ജിയിലൂടെ ലക്ഷ്യമാക്കുന്നത്. ശ്രവണ സഹായികളെ, ഒരു ചികിത്സാ മാർഗം എന്നതിൽ ഉപരിയായി കണ്ട്, മികച്ച ഡിസൈനും മറ്റും നൽകി, കൂടുതൽ ജനകീയമാക്കുവാൻ ബി എസ് ജി വഴി സാധിക്കും", ശ്രീ. പവാർ പറഞ്ഞു.

 

ADVERTISEMENT

എഫ്ഫാത്ത സ്പീച് & ഹിയറിങ് എന്ന സ്ഥാപനമാണ് ബ്രില്ലിയൻറ് സൗണ്ട് ഗാലക്സി കൊച്ചിയിൽ അവതരിപ്പിക്കുന്നത്. 1999ൽ ശ്രീ. തോമസ് ജെ പൂണൂലിൽ ആണ് എഫ്ഫാത്ത സ്പീച് & ഹിയറിങ് ആരംഭിച്ചത്. കേരളത്തിലുടനീളം 6 സെന്ററുകളാണ് എഫ്ഫാത്ത സ്പീച് & ഹിയറിങിന് ഉള്ളത്. രോഗനിർണ്ണയത്തിന് ആവശ്യമായ ഏറ്റവും പുതിയ ഉപകരണങ്ങൾ ഈ സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ശ്രവണ സഹായികൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കി നൽകുകയും ചെയ്യുന്നു.

 

"കേൾവി തകരാർ അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ബി എസ് ജി ഞങ്ങൾ അവതരിപ്പിക്കുന്നത്. ശ്രവണ സഹായികളെ പറ്റിയുള്ള തെറ്റായ ധാരണകൾ തിരുത്തി, ശരിയായ അറിവുകൾ പകർന്നു നൽകാൻ ഈ സെന്റർ വഴി സാധിക്കും. ഞങ്ങളുടെ ഓഡിയോളജിസ്റ്റുകൾ ഏറ്റവും വിദഗ്ധമായ പരിശോധനകൾ നടത്തി വേണ്ട പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ചവരാണ്. ഇത് വഴി ഉപഭോകതാവിന്റെ ജീവിത നിലവാരം തന്നെ മെച്ചപ്പെടുത്തുവാൻ സാധിക്കും", ശ്രീ. തോമസ് അഭിപ്രായപ്പെട്ടു.   

 

ADVERTISEMENT

സിവാന്റോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 

 

ലോകത്തിലെ ഏറ്റവും മികച്ച ശ്രവണ സഹായി നിർമ്മാണ സ്ഥാപനമായ ഡബ്ള്യൂ എസ് എ ഗ്രൂപ്പിന്റെ ഭാഗമാണ് സിവാന്റോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്  (മുൻപേര് സീമെൻസ് ഹിയറിങ് ഇൻസ്ട്രമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്). ലോകമെങ്ങുമുള്ള ഉപഭോഗ്താക്കൾ ഉപയോഗിക്കുന്ന ശ്രവണ സഹായികളിൽ മൂന്നിൽ ഒരെണ്ണം കമ്പനി നിർമ്മിച്ചവയാണ്. സിഗ്നിയ, ഓഡിയോ സർവീസ്, റെക്സ്ടൺ, എ & എം തുടങ്ങിയ ബ്രാൻഡുകളിൽ വരുന്ന ശ്രാവൺ സഹായികൾ സിവാന്റോസിന്റേതാണ്. ഇത് കൂടാതെ കോംപ്ലിമെന്ററി ആയി നൽകുന്ന ആക്സസറികൾ, ഫിറ്റിങ് സോഫ്ട്‍വെയറുകൾ, സ്മാർട്ട് ഫോൺ ആപ്പുകൾ, ഡയഗ്നോസ്റ്റിക് വർക്ക്ഫ്ലോ സൊല്യൂഷനുകൾ എന്നിവയും കമ്പനിയുടെ പോർട്ട്ഫോളിയോയുടെ ഭാഗമാണ്.