കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാവുന്ന ഫലപ്രദമായ നവീന രീതിയാണ് ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി. തലച്ചോറിലും നട്ടെല്ലിലും കഴുത്തിലുമൊക്കെ രക്തക്കുഴലുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ ഓപ്പൺ സർജറിക്കു പകരം ഞരമ്പുകൾക്കുള്ളിലൂടെ നടത്തുന്ന ഈ

കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാവുന്ന ഫലപ്രദമായ നവീന രീതിയാണ് ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി. തലച്ചോറിലും നട്ടെല്ലിലും കഴുത്തിലുമൊക്കെ രക്തക്കുഴലുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ ഓപ്പൺ സർജറിക്കു പകരം ഞരമ്പുകൾക്കുള്ളിലൂടെ നടത്തുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാവുന്ന ഫലപ്രദമായ നവീന രീതിയാണ് ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി. തലച്ചോറിലും നട്ടെല്ലിലും കഴുത്തിലുമൊക്കെ രക്തക്കുഴലുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ ഓപ്പൺ സർജറിക്കു പകരം ഞരമ്പുകൾക്കുള്ളിലൂടെ നടത്തുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കാവുന്ന ഫലപ്രദമായ നവീന രീതിയാണ് ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി. തലച്ചോറിലും നട്ടെല്ലിലും കഴുത്തിലുമൊക്കെ രക്തക്കുഴലുകൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ ഓപ്പൺ സർജറിക്കു പകരം ഞരമ്പുകൾക്കുള്ളിലൂടെ നടത്തുന്ന ഈ ചികിത്സാ മാർഗം അവലംബിക്കുന്നു. 

 

ADVERTISEMENT

ഈ ആധുനിക ചികിത്സാ രീതിയെപ്പറ്റിയുള്ള സംശയങ്ങൾക്കു മറുപടി നൽകുകയാണ് കിംസ് ഹെൽത്തിലെ സീനിയർ കൺസൽറ്റന്റും ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ്.

 

ചോദ്യം : ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജിയിലൂടെ ചികിത്സിക്കപ്പെടുന്ന രോഗങ്ങളും സാഹചര്യങ്ങളും ഏതെല്ലാമാണ്?

 

ADVERTISEMENT

∙ സബ് അരക്നോയ്ഡ് ഹെമറേജ് (തലച്ചോറിനും അതിന് ആവരണം തീർക്കുന്ന കോശസംയുക്തങ്ങൾക്കും ഇടയിൽ വരുന്ന രക്തസ്രാവം)

∙അന്യൂറിസം (രക്തധമനികളിൽ ഉണ്ടാകുന്ന നീർക്കെട്ട്).

∙ആർട്ടീരിയോവെനസ് മാൽഫോർമേഷൻ (രക്തക്കുഴലുകൾ അസാധാരണമായി കെട്ടുപിണയുന്ന സാഹചര്യം)

∙ഇസ്കീമിക് സ്ട്രോക്ക് (തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ക്ലോട്ട്)

ADVERTISEMENT

∙രക്തധമനികളിലെ ക്ലോട്ട് നീക്കം ചെയ്യുന്ന ത്രോംബെക്ടമി, ത്രോംബോ ആസ്പിറേഷൻ പ്രക്രിയകൾ.

∙ഇൻട്രാക്രേനിയൽ അതെറോസ്ക്ലിറോടിക് ഡിസീസ് (രക്തധമനികള്‍ കൊഴുപ്പടിഞ്ഞ് കട്ടിയാകുന്ന രോഗം)

∙പെർക്യൂട്ടേനിയസ് ട്രാൻസ്‌ലൂമിനൽ ആൻജിയോപ്ലാസ്റ്റിയും (പിടിഎ) സ്ന്റെന്റിങ്ങും. 

∙എക്സ്ട്രാ ക്രേനിയൽ ആൻട്രോസ്ക്ളിറോടിക് ഡിസീസ്.

 

കരോട്ടി‍ഡ് പിടിഎ സ്റ്റെന്റിങ്

∙ശിശുക്കളിൽ ഉണ്ടാകാവുന്ന ആർട്ടീരിയോ വെനസ് മാൽഫോർമേഷൻ, ഡ്യൂറൽ ആർട്ടീരിയോവെനസ് ഫിസ്റ്റുല, അന്യൂറിസം, വെയ്ൻ ഓഫ് ഗാലൻ മാൽഫോർമേഷൻ.

∙നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളായ ആർട്ടീരിയോവെനസ് മാൽഫോർമേഷൻ, ഡ്യൂറൽ ആർട്ടീരിയോവെനസ് ഫിസ്റ്റുല.

∙തലച്ചോറിനുള്ളിലെ മർദം ഉയരുന്ന ഇഡിയോപതിക് ഇൻട്രാക്രേനിയൽ ൈഹപ്പർടെൻഷൻ. പെർക്യൂട്ടേനിയസ് ട്രാൻസ്‌ലൂമിനൽ ആൻജിയോപ്ലാസ്റ്റിയും  സ്റ്റെന്റിങ്ങും.

∙കൺജെസ്ടീവ് കാർഡിയാക് ഫെയിലർ ധമനികളിലൂടെയോ ഞരമ്പുകളിലൂടെയോ ഉള്ള എംബോളൈസേഷൻ.

 

ചോദ്യം : എങ്ങനെയാണ് ഈ ചികിത്സാരീതി ആശുപത്രി വാസത്തിന്റെ ദൈർഘ്യം കുറയ്ക്കുന്നത്?

 

ന്യൂറോ ഇന്റർവെന്‍ഷനൽ റേഡിയോളജി, ആൻജിയോഗ്രാഫി പോലെ നടത്തുന്ന ഒരു ശസ്ത്രക്രിയയാണ്. ഇതിൽ ഓപ്പൺ സർജറി നടത്തേണ്ടി വരുന്നില്ല. 

 

ചോദ്യം : ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി പ്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എന്തെല്ലാമാണ്?

 

ശസ്ത്രക്രിയയ്ക്ക് മുൻപ് സാധാരണഗതിയിലുള്ള രക്തപരിശോധന, അനസ്തീസിയ ഫിറ്റ്നസ്, കാർഡിയാക് ഫിറ്റ്നസ്, നെഫ്രോ ഫിറ്റ്നസ് എന്നിവ നടത്തും. പിന്നീട് അനസ്തീസിയ നൽകി ഞരമ്പുകൾക്കുള്ളിലൂടെയുള്ള ശസ്ത്രക്രിയയും എക്സ്റ്റുബേഷനും നടത്തും.

 

ശസ്ത്രക്രിയയ്ക്ക‌ു ശേഷം ഒന്നു മുതൽ മൂന്നു വരെ ദിവസം ഐസിയു പരിചരണവും ഒരു ദിവസം വാർഡ് പരിചരണവും നൽകിയ ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരും. 

 

ചോദ്യം : മുൻചികിത്സാ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തലച്ചോറിലെയും കഴുത്തിലെയും നട്ടെല്ലിലെയും ഗുരുതര സാഹചര്യങ്ങൾ ചികിത്സിക്കുന്നതില്‍ ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി ടെക്നിക്കിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്?

 

∙തലച്ചോർ തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കാം. 

∙വേഗത്തിലുള്ള രോഗമുക്തിയും സാധാരണ ജീവിതത്തിലേക്കുള്ള മടക്കവും. 

∙വേഗത്തിൽ ജോലിയിലേക്ക് തിരികെ പ്രവേശിക്കാം. 

∙രോഗിക്ക് കൂടുതൽ സ്വീകാര്യമായ ചികിത്സ രീതി. 

∙ആഗോള നിലവാരത്തിലുള്ള രോഗപരിചരണ സാങ്കേതിക വിദ്യ.

 

ചോദ്യം :പരമ്പരാഗത ചികിത്സാ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് ചെലവ് കൂടുതലാണോ?

 

അതെ. ഓപ്പൺ സർജറിയുമായി താരതമ്യം ചെയ്യുമ്പോൾ ഇംപ്ലാന്റുകളുടെ ഉയർന്ന വില മൂലം ഇതിന് ചെലവു കൂടുതലാണ്. 

 

ചോദ്യം :ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി ചികിത്സാരീതി പ്രചാരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പ്രാരംഭഘട്ടത്തിലാണോ?

 

ഇന്ത്യയിലെ ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജി പൂർണ വികാസം പ്രാപിച്ചതും അവയുടെ ചികിത്സ ഫലങ്ങൾ പാശ്ചാത്യ നാടുകളോട് കിടപിടിക്കുന്നതുമാണ്.

 

(34 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഉള്ള ഡോ.സന്തോഷ് ജോസഫ് അറിയപ്പെടുന്ന ന്യൂറോ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റാണ്. ശ്രീലങ്ക, ഒമാൻ, ഇന്തൊനീഷ്യ, ബ്രൂണെയ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്തും INR സംഘടിപ്പിക്കുന്ന ലൈവ് ക്ലാസുകൾ നയിക്കുന്നുണ്ട്. കൂടാതെ LINNC Asia, ALICE, WFITN എന്നീ രാജ്യാന്തര മീറ്റിങ്ങുകളിലെ ക്ഷണിക്കപ്പെട്ട ഫാക്കൽറ്റിയും ഇന്ത്യൻ സൊസൈറ്റി ഓഫ് വാസ്കുലാർ ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി(ISVIR), ഇന്ത്യൻ സൊസൈറ്റി ഓഫ് ന്യൂറോറേഡിയോളജി(ISNR), സൊസൈറ്റി ഫോർ തെറാപ്യൂട്ടിക് ന്യൂറോഇന്റർവെൻഷൻ(STNI)  എന്നിവയുടെ സ്ഥാപകാംഗവും കൂടിയാണ്)

Content Summary: Neuro Interventional Radiology