ഇന്ത്യയിൽ പുരുഷന്മാരിൽ ബീജത്തിന്റെ കൗണ്ട് കുറയുന്നു. സ്പേം കൗണ്ട് കുറയുന്ന അവസ്ഥയ്ക്ക് ഒലിഗോസ്പേമിയ എന്നാണ് പേര്. വൈദ്യശാസ്ത്രപരമായ അവസ്ഥകൾ കൊണ്ടോ ചടഞ്ഞുകൂടിയുള്ള ജീവിതരീതി കൊണ്ടോ ആണ് ഇത് അധികമാകുന്നത്. സ്പേം കൗണ്ട് കുറയുന്നത് ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും. വന്ധ്യതയ്ക്ക് കാരണമാകും, കൂടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ പുരുഷന്മാരിൽ ബീജത്തിന്റെ കൗണ്ട് കുറയുന്നു. സ്പേം കൗണ്ട് കുറയുന്ന അവസ്ഥയ്ക്ക് ഒലിഗോസ്പേമിയ എന്നാണ് പേര്. വൈദ്യശാസ്ത്രപരമായ അവസ്ഥകൾ കൊണ്ടോ ചടഞ്ഞുകൂടിയുള്ള ജീവിതരീതി കൊണ്ടോ ആണ് ഇത് അധികമാകുന്നത്. 

ADVERTISEMENT

സ്പേം കൗണ്ട് കുറയുന്നത് ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും. വന്ധ്യതയ്ക്ക് കാരണമാകും, കൂടാതെ മാനസികപ്രയാസം ഉണ്ടാക്കുകയും ജീവിതഗുണനിലവാരത്തെ തന്നെ ബാധിക്കുകയും ചെയ്യും. ഈ അവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ നിയന്ത്രിക്കേണ്ടതാണ്. ഒപ്പം ലഭ്യമായ ചികിത്സകളെക്കുറിച്ചും മനസ്സിലാക്കുന്നത് നല്ലതാണ്.  

കാരണങ്ങൾ

പുകവലി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ മൂലമുള്ള പൊണ്ണത്തടി, സമ്മർദം തുടങ്ങിയ ജീവിതശൈലീഘടകങ്ങളാണ് സ്പേം കൗണ്ട് കുറയാൻ കാരണം. പുകവലിക്കാത്തവരെ അപേക്ഷിച്ച് സിഗരറ്റ് വലിക്കുന്നവരിൽ സ്പേം കൗണ്ട് കുറവായിരിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അമിതമായ മദ്യപാനവും അനബോളിക് സ്റ്റീറോയ്ഡുകളുടെയും കൊക്കെയ്ന്റെയും ഉപയോഗവും സ്പേം കൗണ്ട് കുറയാൻ കാരണമാകും. 

ADVERTISEMENT

ഇപ്പോഴത്തെ കാലത്ത് ഒരു ആരോഗ്യപ്രശ്നമാണ് സ്ട്രെസ് അഥവാ സമ്മർദം. ഇത് പെട്ടെന്ന് ശരീരഭാരം കൂടാനും ഉറക്കം തടസ്സപ്പെടാനും അതോടൊപ്പം ഫെർട്ടിലിറ്റിയെയും ബാധിക്കും. 

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ, ആന്റിബയോട്ടിക്സ് പോലുള്ള മരുന്നുകളുടെ തുടർച്ചയായ ഉപയോഗം, ഹോർമോൺ അസന്തുലനം തുടങ്ങിയവയെല്ലാം ബീജത്തിന്റെ കൗണ്ട് കുറയാൻ കാരണമാകും. വൃഷണസഞ്ചിക്കു ചുറ്റുമുള്ള ഞരമ്പുകൾ വികസിക്കുന്നത് (Varicocele) വൃഷണങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ടെസ്റ്റോസ്റ്റീറോണിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യും. ലിംഗത്തിന്റെ അറ്റത്തു നിന്നു വരുന്നതിനു പകരം, ബീജം മൂത്രസഞ്ചിയിൽ എത്തുന്നതു (Retrograde ejaculation) വഴിയും സ്പേം കൗണ്ട് കുറയാം.

ADVERTISEMENT

പ്രതിരോധവും ചികിത്സയും

മിക്കവരിലും ജീവിതശൈലി വ്യത്യാസപ്പെടുത്തുന്നതിലൂടെ ഒലിഗോസ്പേമിയ തടയാനും ചികിത്സിച്ചു മാറ്റാനും പറ്റും. ഇതിനായി മദ്യോപയോഗം കുറയ്ക്കാം. പുകവലി ഉപേക്ഷിക്കാം. മയക്കുമരുന്ന് ഉപയോഗിക്കരുത്. കൂടാതെ ആരോഗ്യകരമായ ഭക്ഷണവും വ്യായാമചര്യയും ശീലമാക്കാം. ഒപ്പം സമ്മർദം കുറയ്ക്കുകയും ആവാം. ചൂടുള്ള വസ്തുക്കളുമായി വൃഷണസഞ്ചി സമ്പർക്കത്തിൽ വരാതെയും നോക്കണം. 

കുറഞ്ഞ സ്പേം കൗണ്ടിനുള്ള മറ്റ് ചികിത്സാമാർഗങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലരിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അല്ലെങ്കിൽ ഹോർമോൺ ചികിത്സയും ലഭ്യമാണ്. മരുന്നു കഴിച്ചും ഈ അവസ്ഥ ഭേദമാക്കാവുന്നതാണ്. വൈദ്യസഹായം തേടുന്നതിലൂടെ മികച്ച ചികിത്സ ലഭ്യമാക്കി ആരോഗ്യം കൈവരിക്കാനാകും.

Content Summary: Sperm count decline in Indian men