ഒരു തുള്ളി മദ്യം കഴിക്കാതെ തന്നെ ഒരാൾക്ക് മദ്യപിച്ചതിന് സമാനമായ അവസ്ഥയുണ്ടാക്കുന്ന രോഗമാണ് ‘ഓട്ടോ ബ്രൂവറി സിൻഡ്രോം. ഈ രോഗമുള്ളവരുടെ രക്തത്തിൽ ഉയർന്ന തോതിലുള്ള മദ്യത്തിന്റെ സാന്നിധ്യം അനുഭവപ്പെടും. ഇവരുടെ ശരീരം കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റും. വയറിലോ കുടലിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു തുള്ളി മദ്യം കഴിക്കാതെ തന്നെ ഒരാൾക്ക് മദ്യപിച്ചതിന് സമാനമായ അവസ്ഥയുണ്ടാക്കുന്ന രോഗമാണ് ‘ഓട്ടോ ബ്രൂവറി സിൻഡ്രോം. ഈ രോഗമുള്ളവരുടെ രക്തത്തിൽ ഉയർന്ന തോതിലുള്ള മദ്യത്തിന്റെ സാന്നിധ്യം അനുഭവപ്പെടും. ഇവരുടെ ശരീരം കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിനെ തന്നെ എഥനോളാക്കി മാറ്റും. വയറിലോ കുടലിലോ വച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. 

ADVERTISEMENT

കുടലിലെ ഈസ്റ്റിന്റെ സാന്നിധ്യം അമിതമാകുന്നതാണ് ഓട്ടോ ബ്രൂവറി സിൻഡ്രോമിലേക്ക് നയിക്കുന്നത്. കാൻഡിഡ ആൽബിക്കൻസ്, കാൻഡിഡ ഗ്ലബ്രാറ്റ, ടോറുലോപ്സിസ് ഗ്ലബ്രാറ്റ പോലുള്ള യീസ്റ്റുകൾ ഈ അവസ്ഥയുണ്ടാക്കാം. 

ADVERTISEMENT

മദ്യപിക്കാതെ തന്നെ ഫിറ്റാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ചിലർക്ക് ചെറിയ അളവിൽ മദ്യം കഴിച്ചാൽ തന്നെ തലയ്ക്ക് പിടിക്കും. തലകറക്കം, തലവേദന, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ചർമം ചുവക്കുന്നത്, നിർജലീകരണം, മനംമറിച്ചിൽ, ഛർദി, വരണ്ട വായ, ക്ഷീണം, ഓർമ തകരാർ, മൂഡ് മാറ്റങ്ങൾ എന്നിവയെല്ലാം ഓട്ടോ ബ്രൂവറി സിൻഡ്രോമിന്റെ മറ്റ് ലക്ഷണങ്ങളാണ്. 

ADVERTISEMENT

കുടലിന് പ്രശ്നമുള്ളവർ, വയറിലെ പേശികൾക്ക് തകരാർ സംഭവിച്ചവർ, പ്രമേഹരോഗികൾ, ഫാറ്റി ലിവർ രോഗികൾ എന്നിവർക്കെല്ലാം ഓട്ടോ ബ്രൂവറി സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത അധികമാണ്. ചിലരിൽ ക്രോൺസ് രോഗം മൂലവും കുടലിലെ യീസ്റ്റിന്റെ സാന്നിധ്യം വർധിക്കാം. മോശം പോഷണം, ആന്റിബയോട്ടിക്സിന്റെ അമിത ഉപയോഗം, പ്രമേഹം, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയും ശരീരത്തിൽ അമിതമായ യീസ്റ്റ് ഉത്പാദനത്തിന് കാരണമാകാം. 

ആന്റിഫംഗൽ മരുന്നുകൾ ഉപയോഗിച്ചാണ് ഓട്ടോ ബ്രൂവറി സിൻഡ്രോം മുഖ്യമായും ചികിത്സിക്കാറുള്ളത്. ആന്റിബയോട്ടിക്സ് ഉപയോഗം നിർത്തുന്നതും പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറഞ്ഞ തോതിലുള്ള ഭക്ഷണക്രമം പിന്തുടരുന്നതും ഗുണം ചെയ്യും.

Content Summary: Auto-brewery syndrome: The condition that makes you drunk without drinking alcohol