ലോകത്തു നടക്കുന്ന ഹൃദയാഘാതങ്ങളിൽ ഭൂരിഭാഗവും നമുക്കുതന്നെ തടയാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നിട്ടും മുൻകൂട്ടിയുള്ള ഹൃദയാഘാത പ്രതിരോധത്തിനു വൈദ്യശാസ്ത്രം വലിയ പ്രാധാന്യം നൽകുന്നില്ല. ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഹൃദയാഘാതത്തെ, പ്രതിരോധ മാർഗങ്ങളിലൂടെ, ജീവിതശൈലിയിലെ മാറ്റത്തിലൂടെ തടയാനാകുമെന്നു പറയുന്നു ലോക പ്രശസ്ത പ്രിവന്റീവ് കാർഡിയോളജിസ്റ്റ് ഡോ. പ്രതീക്ഷ ഗാന്ധി. മുൻപ്, ഹൃദ്രോഗ ബാധിതരായി ഡോക്ടറെ തേടിയെത്തിയിരുന്നവർ ശരാശരി 60–70 വയസ്സുള്ളവരായിരുന്നു. എന്നാൽ ഇന്ന് യുവാക്കൾ ഉൾപ്പെടെ ഹൃദയസംബന്ധിയായ പ്രശ്നങ്ങളുമായി ഡോക്ടർമാർക്കു മുന്നിൽ ക്യൂ നിൽക്കുന്നു. ഹൃദയാഘാതമുണ്ടാകുമ്പോൾ 50% പേരും അതിനെ അതിജീവിക്കാൻ കഴിയാതെ മരിക്കുമെന്നതാണ് അവസ്ഥ. അതാണ് ഏറ്റവും വലിയ വെല്ലുവിളിയും. അതുകൊണ്ടാണ് ഹൃദയാഘാതം സംഭവിക്കാതെ തന്നെ അതിനെ പ്രതിരോധിക്കണമെന്നു ഡോ. പ്രതീക്ഷ ഗാന്ധി പറയുന്നത്. അതിന് ഒട്ടേറെ വഴികളുമുണ്ട്. ജീവിതശൈലിയിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്തിയാൽ അത് സാധിക്കും. എങ്ങനെ നമുക്കു തന്നെ ഹൃദയാഘാതത്തെ തടയാനാകും. അതിനുള്ള വഴികളും ഹൃദയാരോഗ്യം സംബന്ധിച്ച നിർണായക വിവരങ്ങളും പങ്കുവയ്ക്കുകയാണ് ഡോ.പ്രതീക്ഷ. ഐപിസി ഹാർട്ട് കെയർ സെന്റർ സ്ഥാപകയും ഗ്ലോബൽ ഫൗണ്ടേഷൻ ഓഫ് പ്രിവന്റീവ് കാർഡിയോളജി (ജിഎഫ്എഫ്‌പിസി) സ്ഥാപകയും ഡയറക്ടറുമായ ഡോ. പ്രതീക്ഷ ഗാന്ധി ‘മനോരമ ഓൺലൈനു’മായി സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

Photo Credit : I Water / Shutterstock.com

∙ താങ്കളൊരു പ്രിവന്റീവ് കാർഡിയോളജിസ്റ്റാണല്ലോ. പൊതുവേ സാധാരണ ജനങ്ങൾക്ക് അത്രത്തോളം പരിചിതമല്ലാത്തതാണു പ്രിവന്റീവ് കാർഡിയോളജി. എന്താണു പ്രിവന്റീവ് കാർഡിയോളജിയുടെ പ്രത്യേകത?

ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിലെത്തുന്നവരുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയാണ് പലരും ആദ്യം ചെയ്യുന്നത്. രോഗവുമായി ആശുപത്രിയിൽ എത്തുന്നവർ മാനസികമായി ഏറെ തകർന്ന നിലയിലായിരിക്കും. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ പറയുന്നതോടെ അവർ കൂടുതൽ മാനസിക സമ്മർദത്തിലാകും. ആ രീതി മാറണം.

ലോകത്തു നടക്കുന്ന ഹൃദയാഘാതത്തിലെ 90 ശതമാനവും നമുക്കുതന്നെ തടയാൻ കഴിയുന്നതാണെന്ന് ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിട്ടും മുൻകൂട്ടിയുള്ള പ്രതിരോധത്തിനു വൈദ്യശാസ്ത്രം വലിയ പ്രാധാന്യം നൽകുന്നില്ല. ഈ സാഹചര്യത്തിലാണു പ്രിവന്റീവ് കാർഡിയോളജി പ്രസക്തമാകുന്നത്. ഹൃദയാഘാതങ്ങളിൽ 50 ശതമാനത്തിലേറെ നടക്കുന്നത് 50 വയസ്സിനു താഴെയുള്ളവർക്കിടയിലാണ്. മുൻപ് ഇങ്ങനെയായിരുന്നില്ല. യുഎസിൽ 55 വയസ്സാണു ഹൃദയാഘാതമുണ്ടാകുന്നവരുടെ ശരാശരി വയസ്സ്.  25 ശതമാനവും 40 വയസ്സിൽ താഴെയാണ്. മുൻപ്, ഹൃദ്രോഗ ബാധിതരായി ഡോക്ടറെ തേടിയെത്തിയിരുന്നവർ 60–70 വയസ്സുള്ളവരാണ്. എന്നാൽ ഇപ്പോഴത് 30– 40 വയസ്സായി കുറഞ്ഞിരിക്കുന്നു. ഹൃദ്രോഗ ബാധിതരായി ചികിത്സ തേടിയെത്തുന്ന വനിതകളുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്.

Representative Image. Photo Credit : Nicks Ads / Shutterstock.com
ADVERTISEMENT

ബൈപാസ് ശസ്ത്രക്രിയയോ ആൻജിയോപ്ലാസ്റ്റിയോ വീണ്ടും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയെ തടയുന്നില്ല. രോഗത്തിന്റെ മൂലകാരണം കണ്ടെത്താനോ അതു പരിഹരിക്കാനോ ശസ്ത്രക്രിയയിലൂടെ കഴിയില്ല. ശസ്ത്രക്രിയ നടത്തിയാലും ഹൃദയത്തിൽ വീണ്ടും ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഹൃദയാഘാതമുണ്ടാകാൻ കാത്തിരിക്കാതെ നമ്മൾ പ്രതിരോധം തുടങ്ങണം. മുൻകൂട്ടിയുള്ള പ്രതിരോധത്തിലൂടെ ഹൃദയാഘാതത്തെ തടയാമെന്ന കാര്യം പലർക്കും അറിയില്ല. കുടുംബത്തിലെ ആർക്കെങ്കിലും ഹൃദയാഘാതത്തിന്റെ ചരിത്രമുണ്ടെങ്കിൽ മറ്റുള്ളവർക്കും അതു സംഭവിക്കുമെന്നു കരുതുന്ന എത്രയോ പേരുണ്ട്. എന്നാൽ അത് അങ്ങനെ വെറുതെ സംഭവിക്കുകയല്ല. ഹൃദയാഘാതത്തിലേക്കു നയിക്കുന്ന കൃത്യമായ വഴികളുണ്ട്. ആ വഴികൾ‌ തിരിച്ചറിഞ്ഞു പ്രതിരോധിക്കുകയെന്നതാണു പ്രാധാന്യം. ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിലായിരിക്കും ഇതു നടപ്പാക്കേണ്ടത്.

ഹൃദയാഘാതമുണ്ടാകുന്ന പലർക്കും ഹൃദയ ശസ്ത്രക്രിയകൾക്കുള്ള ചെലവ് താങ്ങാനാവുന്നതിലുമേറെയാണ്. പലരും മാനസികമായി ശസ്ത്രക്രിയയ്ക്കു തയാറുമല്ല. അങ്ങനെയുള്ളവരിൽ മുൻകൂട്ടിയുള്ള പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്.

∙ ഹൃദയാഘാതത്തിന്റെ ശരാശരി വയസ്സ് കുറഞ്ഞു വരികയാണെന്നു പറഞ്ഞല്ലോ. എന്താണതിനു കാരണം?

ADVERTISEMENT

Photo Credit: udra/ Istockphoto

ഫാസ്റ്റ്ഫുഡ്, ക്രമരഹിതമായ ഉറക്കം, അമിതമായ സമ്മർദം, വ്യായാമത്തിന്റെ അഭാവം... മേൽപ്പറഞ്ഞ നാലു കാര്യങ്ങൾ നോക്കുക. ഇപ്പോഴത്തെ ഒട്ടുമിക്ക യുവാക്കളുടെയും ജീവിതത്തിൽ പൊതുവെയുള്ള കാര്യങ്ങളാണിത്. മൊബൈൽ ഫോൺ വന്നതോടെ ആളുകളുടെ ശാരീരിക പ്രവർത്തനങ്ങൾ വളരെയധികം കുറഞ്ഞു. 50% ഹൃദയാഘാതങ്ങൾക്കുമുള്ള കാരണം നമ്മുടെ തെറ്റായ ഭക്ഷണ രീതിയാണ്. കാർബോ ഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം നമ്മൾ കൂടുതലായി കഴിക്കുന്നു. മത്സരാധിഷ്ഠിതമായ ലോകത്തു നമ്മൾ കടുത്ത മാനസിക സമ്മർദത്തിലാണു ജീവിക്കുന്നത്. എല്ലാ മേഖലയിലും ഈ സമ്മർദമുണ്ട്. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ജോലിയും ജീവിതവും തമ്മിൽ ബാലൻസ് ചെയ്തുകൊണ്ടു പോകാൻ നമുക്കു കഴിയുന്നില്ല. റിലാക്സ് ചെയ്യാൻ കഴിയാതെയാണു നമ്മുടെ യുവാക്കൾ പോലും ജീവിക്കുന്നത്.

ഇന്ത്യയിൽ പ്രമേഹമാണ് ഏറ്റവും വലിയ വില്ലൻ. പ്രമേഹത്തിന്റെ കാര്യത്തിൽ ലോകത്തിന്റെ തന്നെ തലസ്ഥാനമാണ് ഇന്ത്യ. പ്രമേഹം ബാധിച്ചു മരിക്കുന്നവരിൽ 75% പേരിലും മരണകാരണമാകുന്നതു ഹൃദയാഘാതമാണ്. ഇന്നത്തെ കാലത്ത് 30–35 വയസ്സാകുമ്പോഴേക്കും അമിത രക്തസമ്മർദമോ, പ്രമേഹമോ നമുക്കുണ്ടാകുന്നു. മുൻകാലങ്ങളെ പോലെയല്ല, ഹൃദ്രോഗത്തിനുള്ള റിസ്ക് വളരെ ചെറുപ്പത്തിലേയുണ്ടാകുകയാണ്. ഇതുമൂലം ഒട്ടേറെ പേർ ചെറുപ്പത്തിൽ തന്നെ ഹൃദ്രോഗികളായി മാറുന്നു.

Photo Credit: PopTika/ Shutterstock.com

∙ എല്ലാ തരത്തിലുമുള്ള ഹൃദയാഘാതവും നമുക്കു പ്രതിരോധിക്കാൻ കഴിയുമോ?

ഹൃദയ സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർ പഴവും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. പച്ചക്കറികൾ സാലഡ് രൂപത്തിലും കഴിക്കാം.

ഹൃദയാഘാതം രണ്ടു തരത്തിലുണ്ട്. ഒന്ന്, ഹൃദയത്തിലെ വാൽവുകൾ ദുർബലപ്പെടുകയും അതു മൂലം ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്നു. രണ്ടാമത്തേത് ഹൃദയധമനികളിലെ ക്ഷതമോ ബ്ലോക്കോ മൂലമുണ്ടാകുന്ന ഹൃദയാഘാതമാണ്. 80% ഹൃദയാഘാതവും രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, രക്ത സമ്മർദം എന്നിവയാണ് ഇത്തരത്തിൽ ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. രക്തത്തിലെ നീർക്കെട്ടും ഇതിനു കാരണമാകുന്നു. ക്രമരഹിതമായ ഉറക്കം, പുകവലി, മാനസിക സമ്മർദം എന്നിവ കാരണം നമ്മുടെ ശരീര കോശങ്ങളിൽ നീർക്കെട്ടുകളുണ്ടാകുന്നു. ഇതു ഹൃദയധമനികളിൽ ബ്ലോക്കുണ്ടാക്കാൻ കാരണമാകുന്നു. ഈ പ്രശ്നങ്ങളെല്ലാം നമുക്കു ജീവിതശൈലിയിൽ വരുത്തുന്ന വ്യത്യാസം മൂലം നേരിടാൻ കഴിയുന്നവയാണ്. അതുവഴി ഹൃദയാഘാതം വരാനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. 

∙ പ്രിവന്റീവ് കാർഡിയോളജിയിലൂടെ എങ്ങനെയാണു ഹൃദയാഘാത സാധ്യതകളെ പ്രതിരോധിക്കുന്നത്?

ഡോ. പ്രതീക്ഷ ഗാന്ധി

സ്ഥിരമായുള്ള പരിശോധന പ്രധാനപ്പെട്ടതാണ്. സാധാരണഗതിയിൽ ഇസിജിയും ട്രെഡ്മിൽ പരിശോധനയുമാണു നടത്തുക. എന്നാൽ ഇപ്പോൾ ഒമേഗ പരിശോധന ഉൾപ്പെടെ ഒട്ടേറെ ആധുനിക പരിശോധനകൾ ലഭ്യമാണ്. ഇതുവഴി ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതകളുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ കഴിയും. പരിശോധനകളിലൂടെ ഓരോരുത്തരുടെയും പ്രശ്നങ്ങൾ കണ്ടെത്തി അതിനനുസരിച്ച് അവർക്കു വേണ്ടി കൃത്യമായ പദ്ധതി ആസൂത്രണം ചെയ്യും. ഉദാഹരണത്തിന് ചിലരുടെ ഭക്ഷണരീതി നല്ലതായിരിക്കും. എന്നാൽ അവരുടെ വ്യായാമമോ ഉറക്കമോ ശരിയായിരിക്കില്ല. ചിലർക്കു വ്യായാമവും ഉറക്കവുമൊക്കെയുണ്ടായിരിക്കും. എന്നാൽ, മോശം ഭക്ഷണ രീതിയായിരിക്കും. മറ്റു ചിലർക്കാകട്ടെ കടുത്ത മാനസിക സമ്മർദമുണ്ടായിരിക്കും.

പരിശോധനകളിലൂടെയും ആശയവിനിമയത്തിലൂടെയും ഓരോരുത്തരുടെയും പ്രശ്നങ്ങൾ കണ്ടെത്തി കൃത്യമായ രീതിയിൽ ജീവിതം ചിട്ടപ്പെടുത്താനുള്ള പദ്ധതിയാണു പ്രിവന്റീവ് കാർഡിയോളജിയിലൂടെ ആസൂത്രണം ചെയ്യുന്നത്. ജനിതകപരമായി ചിലർക്കു ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടായിരിക്കും. രക്തപരിശോധനയിലൂടെ ഇത്തരം കാര്യങ്ങൾ കണ്ടെത്താൻ സാധിക്കും. റിസ്ക് ഫാക്ടറുകൾ വളരെ ഉയർന്ന നിലയിലാണെങ്കിൽ ചിലർക്ക് മരുന്നുകളിലൂടെ ഇതു കുറച്ചുകൊണ്ടു വരേണ്ടി വരും. മറ്റു ചിലർക്ക് ജീവിതശൈലി ക്രമപ്പെടുത്തിയാൽതന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

∙ ഹൃദയാഘാതമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും ശസ്ത്രക്രിയകൾ ഒഴിവാക്കാൻ കഴിയുമോ?

ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ ശസ്ത്രക്രിയകൾ നടത്താവൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. സ്വകാര്യ മേഖലയിൽ ഒട്ടേറെ അനാവശ്യ ഹൃദയശസ്ത്രക്രിയകൾ നടക്കുന്നു. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ ഇപ്പോൾ സർവ സാധാരണമായിരിക്കുകയാണ്. ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിലെത്തുന്നവരുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യുന്നത്. രോഗവുമായി ആശുപത്രിയിൽ എത്തുന്നവർ മാനസികമായി ഏറെ തകർന്ന നിലയിലായിരിക്കും. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ പറയുന്നതോടെ അവർ കൂടുതൽ മാനസിക സമ്മർദത്തിലാകും. ഹൃദയ സംബന്ധമായ പ്രശ്ങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ തേടുന്നവരോട് ആദ്യം പറയുന്നതു തന്നെ ഹൃദയ ശസ്ത്രക്രിയയെ കുറിച്ചാണ്. മറ്റേതെങ്കിലും ഡോക്ടറോട് അഭിപ്രായം തേടാൻ പോലുമുള്ള അവസരം അവർക്കു നൽകില്ല. കാരണം അത്തരത്തിൽ ചിന്തിക്കാൻ കഴിയാത്ത തരത്തിൽ അവർ മാനസികമായി തളർന്നിരിക്കുകയായിരിക്കും. ആ രീതി മാറണം. 

ഹൃദയത്തിലുണ്ടാകുന്ന ബ്ലോക്കുകളിൽ 70–80 ശതമാനവും പെട്ടെന്ന് ഉണ്ടാകുന്നതല്ല. സമയമെടുത്താണ് അതു സംഭവിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ അതു പരിഹരിക്കാൻ ശസ്ത്രക്രിയയല്ല, മറ്റു മാർഗങ്ങളാണ് അവലംബിക്കേണ്ടത്. ഹൃദയാഘാതമുണ്ടാകുന്ന പലർക്കും ഹൃദയ ശസ്ത്രക്രിയകൾക്കുള്ള ചെലവ് താങ്ങാനാവുന്നതിലുമേറെയാണ്. പലരും മാനസികമായി ശസ്ത്രക്രിയയ്ക്കു തയാറുമല്ല. അങ്ങനെയുള്ളവരിൽ മുൻകൂട്ടിയുള്ള പ്രതിരോധത്തിന് ഏറെ പ്രാധാന്യമുണ്ട്. ഹൃദയശസ്ത്രക്രിയകൾ ഒഴിവാക്കിയുള്ള ഇഇസിപി (എൻഹാൻസ്ഡ് എക്സ്റ്റേണൽ കൗണ്ടർപൾസേഷൻ) തെറപ്പിയും പ്രസക്തമാണ്. ചെറിയ രക്തക്കുഴലുകളിൽ സമ്മർദം ചെലുത്തി ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അപ്പോൾ ഹൃദയം നന്നായി പ്രവർത്തിക്കുന്നു. ഹൃദയം നന്നായി പമ്പ് ചെയ്യുമ്പോൾ ലക്ഷണങ്ങൾ കുറയും.

∙ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതകൾ ഒഴിവാക്കാൻ ജീവിതശൈലിയിൽ എന്തു മാറ്റമാണു നമ്മൾ വരുത്തേണ്ടത്?

ദിവസവും അരമണിക്കൂറെങ്കിലും നടക്കണം. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത് പ്രതിദിനം 10,000 സ്റ്റെപ്പ് നടക്കണമെന്നാണ്. 10,000 സ്റ്റെപ്പ് എന്നാൽ ഏകദേശം 4 മൈൽ (6 കിലോമീറ്റർ). ഇങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ ഏറെ നല്ലത്. അതിനു കഴിയുന്നില്ലെങ്കിൽ അരമണിക്കൂറെങ്കിലും നടക്കണം. ഭക്ഷണക്രമമാണ് മറ്റൊരു പ്രശ്നം. ജോലിത്തിരക്കുകൾക്കിടയിൽ പലരും പകൽ ശരിയായി ഭക്ഷണം കഴിക്കില്ല. പിന്നീട് രാത്രി 9–10 മണിക്ക് അവർ ധാരാളം ഭക്ഷണം കഴിക്കും. അതിനു ശേഷം മറ്റു ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ തന്നെ അവർ ഉറങ്ങാൻ കിടക്കുന്നു. അത്താഴം കഴിക്കുന്നതും ഉറങ്ങുന്നതും തമ്മിൽ 2–3 മണിക്കൂറിന്റെയെങ്കിലും വ്യത്യാസം വേണം. ഉദാഹരണത്തിന് ഒരാൾ രാത്രി 10 മണിക്ക് ഉറങ്ങുന്നുവെന്നു കരുതുക; അയാൾ 7–8 മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങാൻ കിടന്നാൽ ദഹനം ശരിക്കു നടക്കില്ല.

ഹൃദയ സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർക്കു കൊഴുപ്പു കുറഞ്ഞ വെജിറ്റേറിയൻ ഭക്ഷണമാണ് അഭികാമ്യം. പഴവും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. പച്ചക്കറികൾ സാലഡ് രൂപത്തിലും കഴിക്കാം. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറയ്ക്കുക. സംസ്കരിച്ചു തയാറാക്കുന്ന ഭക്ഷണവും കുറയ്ക്കണം. യോഗയും ധ്യാനവും നല്ലതാണ്. യോഗയും ധ്യാനവും പരിശീലിക്കുന്നവർക്കു ഹൃദയാരോഗ്യം മെച്ചപ്പെടുത്താനാകുമെന്നു പഠനഫലങ്ങൾ തെളിയിക്കുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നടത്തുന്നതു നല്ലതാണ്. ചെറു പ്രായത്തിലാണെങ്കിലും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് റിസ്ക് ഇല്ലെന്ന് ഉറപ്പാക്കണം.

∙ ഹൃദയാഘാതമുണ്ടായ ഒരാൾ പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഹൃദയാഘാതമുണ്ടാകുമ്പോൾ 50% പേരും അതിനെ അതിജീവിക്കാൻ കഴിയാതെ മരിക്കും. അതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടാണ് ഹൃദയാഘാതം സംഭവിക്കാതെ തന്നെ അതിനെ പ്രതിരോധിക്കണമെന്നു പറയുന്നത്. ഹൃദയാഘാതത്തെ അതിജീവിക്കാൻ കഴിഞ്ഞവരിലും വലിയ ആഘാതം ഇതുമൂലം ഉണ്ടായിരിക്കും. അതു ഘട്ടം ഘട്ടമായി ഹൃദയപരാജയത്തിലേക്കു (ഹാർട്ട് ഫെയ്‌ല്യർ) നയിക്കാം. ഇത്തരം ചില സാഹചര്യങ്ങളിൽ ഹൃദയ ശസ്ത്രക്രിയകൾ ആവശ്യമായി വന്നേക്കും. ഇത്തരത്തിൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയരായവരും വീണ്ടും ഹൃദയാഘാതത്തിലേക്കു നയിക്കാത്ത രീതിയിൽ അവരുടെ ജീവിതം ചിട്ടപ്പെടുത്തണം.

∙ കോവി‍ഡ് ബാധിച്ചതു ഹൃദയാഘാത സാധ്യതകളെ വർധിപ്പിച്ചിട്ടുണ്ടോ?

തീർച്ചയായും കോവിഡ് നമ്മുടെ ശരീരത്തിന്റെ സംവിധാനങ്ങളെ തകിടം മറിച്ചിട്ടുണ്ട്. ശരീരത്തിൽ നീർക്കെട്ടിനുള്ള സാധ്യതകൾ കൂട്ടി. കോവിഡ്‌ബാധ മൂലം രക്തം കട്ടപ്പിടിക്കാനുള്ള സാധ്യതകൾ കൂടുകയും ഒട്ടേറെ ചെറുപ്പക്കാരിൽ ഇതു മൂലം ഹൃദയാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് ഇനിയുള്ള ജീവിതക്രമത്തിൽ ഹൃദയാഘാതത്തിനു ശേഷമല്ല, അതിനു മുൻപു തന്നെ പ്രതിരോധം ആവശ്യമാണെന്നു പറയുന്നത്. 

English Summary: What is Preventive Cardiology? Dr. Pratiksha Gandhi, MD, Founder, the Institute of Preventive Cardiology (IPC) Mumbai Explains