സൈനസിൽ കഫക്കെട്ട് അകറ്റാൻ മൂക്കിലൂടെ ചിലർ വെള്ളം കയറ്റി വിടാറുണ്ട്. എന്നാൽ ഇങ്ങനെ കയറ്റി വിടുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ തലച്ചോറിൽ അണുബാധ വന്ന് മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന ഈ അണുബാധ മൂലം കഴിഞ്ഞ മാസം അമേരിക്കയിലെ ഫ്ളോറിഡയിൽ ഒരാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൈനസിൽ കഫക്കെട്ട് അകറ്റാൻ മൂക്കിലൂടെ ചിലർ വെള്ളം കയറ്റി വിടാറുണ്ട്. എന്നാൽ ഇങ്ങനെ കയറ്റി വിടുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ തലച്ചോറിൽ അണുബാധ വന്ന് മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന ഈ അണുബാധ മൂലം കഴിഞ്ഞ മാസം അമേരിക്കയിലെ ഫ്ളോറിഡയിൽ ഒരാൾ മരണപ്പെട്ടതായി ഫോക്സ് 4 ചാനൽ റിപ്പോർട്ട് ചെയ്യുന്നു. 

ADVERTISEMENT

നെഗ്ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂർവ അണുബാധയ്ക്ക് കാരണമായത്. മലിനമാക്കപ്പെട്ട വെള്ളം മൂക്കിലൂടെ തലച്ചോറിൽ എത്തിയതാണ് അണുബാധയ്ക്കും തുടർന്നുണ്ടായ മരണത്തിനും കാരണമായതെന്ന് ഫ്ളോറിഡ ആരോഗ്യ വകുപ്പ് പറയുന്നു. പൈപ്പ് വെള്ളം കുടിക്കുന്നതു വഴി ഈ അണുബാധ ഉണ്ടാകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. 

ADVERTISEMENT

പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിന് ഫലപ്രദമായ ചികിത്സകൾ ഒന്നും ലഭ്യമല്ല. നെഗ്ളേറിയ ഫൗലെരി അരുവികൾ, നദികൾ, ചൂടു നീരുറവകൾ പോലുള്ള ഇടങ്ങളിൽ കാണപ്പെടുന്നതായി യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൂണ്ടിക്കാണിക്കുന്നു. കുളങ്ങളുടെയും നദികളുടെയും മറ്റും അടിത്തട്ടിലും ഇവ ജീവിക്കുന്നു. 

ADVERTISEMENT

വെള്ളത്തിൽ നീന്തിയ ശേഷം തലവേദന, പനി, മനംമറിച്ചിൽ, ഛർദി, കഴുത്തുവേദന, ചുഴലി, ബാലൻസ് ഇല്ലായ്മ, മതിഭ്രമം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടേണ്ടതാണ്. പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചവരിൽ 97 ശതമാനം പേരും മരണപ്പെട്ടതായി സിഡിസി കണക്കുകൾ വ്യക്തമാക്കുന്നു.

Content Summary: brain-eating infection from rinsing sinuses with tap water