ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ആശങ്കയുടെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. എൻഡോസൾഫാൻ, ഭോപ്പാൽ വാതകദുരന്തം എന്നിവ വരുത്തിവച്ച ആരോഗ്യപ്രശ്നങ്ങൾ ഒരു കരിനിഴലായി നമുക്കു മുന്നിലുള്ളപ്പോൾ എങ്ങനെ സമാധാനമായിരിക്കും എന്ന് ഒരു ജനത ചോദിച്ചാൽ ആർക്കാണ് ശരിയായ ഉത്തരം നൽകാനാവുക? ഹരിതാഭയും ശുദ്ധവായുവും ശുദ്ധജലവുമൊക്കെ കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളായിരുന്നു, അടുത്തകാലം വരെ. ആ സ്ഥാനത്താണ് ദിവസങ്ങളോളം നീണ്ടുനിന്ന വിഷപ്പുകയിലൂടെ ഒരു നഗരത്തെത്തന്നെ ശ്വാസംമുട്ടിക്കാൻ ബ്രഹ്മപുരം മാലിന്യപ്ലാന്റിനു കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഒരു ശ്വാസകോശ രോഗിയുടെ മരണം കൂടി കൊച്ചിയിൽ സംഭവിച്ചതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽനിന്നു പുക മാറിയാലും അവ വിദൂര ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ? അങ്ങനെ അപകടങ്ങളുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണ്ടത് ആർക്കൊക്കെയായിരിക്കും? പുക ശ്വസിക്കുന്നത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും എങ്ങനെ ബാധിക്കും? കോവിഡ് വന്നതിനു ശേഷം ശ്വാസകോശത്തിനു പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടോ? നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കാം? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനായ ഡോ.പി.സുകുമാരൻ. കോട്ടയം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും പുഷ്പഗിരി മെഡിക്കൽ കോളജ് ശ്വാസകോശ ചികിത്സാവിഭാഗം പ്രഫസറുമാണ്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ.പി.സുകുമാരൻ

ADVERTISEMENT

∙ ഡൽഹി പോലുള്ള മെട്രോനഗരങ്ങളിൽ അന്തരീക്ഷമലിനീകരണവും പ്രശ്നങ്ങളും പറയുമ്പോൾ നമ്മൾ കേരളീയർ ആശ്വസിച്ചിരുന്നത് ശുദ്ധവായു, ശുദ്ധജലം ഒക്കെ നമുക്ക് ലഭിക്കുന്നുണ്ട് എന്നതിലായിരുന്നു. ബ്രഹ്മപുരം വിഷപ്പുക പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ കേരളവും ഡൽഹി പോലെ ആകുകയാണോ?

തീർച്ചയായും എന്നു പറയേണ്ടിവരും. നമുക്കുതന്നെ നോക്കിയാല്‍ അറിയാം 5–10 വർഷമായി അന്തരീക്ഷ മലിനീകരണം വളരെ കൂടുതലാണ്. ഡൽഹി, ചെന്നൈ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഒരു സേഫ് സോണിൽ ആയിരുന്നു. ‌ഇവിടെ വണ്ടികളൊക്കെ പോകുന്ന ഏകദേശം ഒരു 10 മുതൽ വൈകിട്ട് 5 വരെയുള്ള പകൽ സമയത്ത് അന്തരീക്ഷ മലിനീകരണം കുറച്ചു കൂടുതലാണ്. എന്നാൽ കൊച്ചിയിൽ സാധാരണ മലിനീകരണം കുറഞ്ഞിരിക്കേണ്ട സമയമായ രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള സമയത്തുപോലും കൂടുതൽ കണ്ടിരുന്നു. ബ്രഹ്മപുരം പ്രശ്നം വരുന്നതിനു മുൻപുതന്നെ ഈ സംഭവം ഉണ്ടായിരുന്നു. പല സ്ഥലത്തും മാലിന്യം കത്തിക്കുന്നതൊക്കെ ഉണ്ടാകും. ബ്രഹ്മപുരം പ്രശ്നംകൂടി വന്നതോടെ മലിനീകരണത്തിന്റെ തോത് പെട്ടെന്നു കൂടി. നമ്മുടെ ശ്വാസകോശം 8000 മുതൽ 10,000 ലീറ്റർ വരെ വായു ഒരു ദിവസം ശ്വസിക്കുന്നുണ്ട്. നമ്മുടെ ശ്വാസകോശം വിരിച്ചിട്ടു കഴിഞ്ഞാല്‍ ഒരു െടന്നിസ് കോർട്ടിന്റെ വലുപ്പം ഉണ്ടാകും. അത്രയും ഏരിയ വരുന്നതുകൊണ്ടാണ് വിഷപ്പുക അകത്തേക്കു കയറുമ്പോള്‍ പ്രശ്നം ഉണ്ടാകുന്നത്.

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പുകഞ്ഞു കത്തുന്ന മാലിന്യങ്ങൾ അണയ്ക്കുന്ന ജോലി പുരോഗമിക്കുമ്പോൾ അതിനിടയിലൂടെ ചൂടും പുകയും സഹിച്ചു നിർദേശങ്ങൾ നൽകാൻ നീങ്ങുന്ന അഗ്നിരക്ഷാ സംഘാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ഡയോക്സിൻ, ഏജന്റ് ഓറഞ്ച് എന്നിവ ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ഇവ പച്ചക്കറികളിലും വെള്ളത്തിലുമൊക്കെ പടരാം. ഇവ കഴിച്ചിട്ട് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കാർസിനോജനിക് ആയതുകൊണ്ടുതന്നെ ചിലപ്പോൾ ഒരു 10 വർഷം കഴിയുമ്പോൾ കാന്‍സർ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ADVERTISEMENT

∙ ബ്രഹ്മപുരം സംഭവം കൊച്ചി നിവാസികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ ആശങ്ക?

ഈ വിഷപ്പുക ആദ്യവും പെട്ടെന്നും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ആസ്മയോ എംഫിസീമയോ സിഒപിഡിയോ ഒക്കെയുള്ള  ആളുകൾക്ക് ശ്വാസകോശസംബന്ധമായ മറ്റ് അസുഖങ്ങൾ പെട്ടെന്ന് കൂടുതലാകാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ഡയോക്സിൻ, ഏജന്റ് ഓറഞ്ച് എന്നിവ ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്. ഇവ പച്ചക്കറികളിലും വെള്ളത്തിലുമൊക്കെ പടരാം. ഇവ കഴിച്ചിട്ട് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാകാം. ഇത് കാർസിനോജനിക് ആയതുകൊണ്ടുതന്നെ ചിലപ്പോൾ ഒരു 10 വർഷം കഴിയുമ്പോൾ കാന്‍സർ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

ADVERTISEMENT

പ്രോസ്റ്റേറ്റ്, യുറിനറി ബ്ലാഡർ എന്നിവിടങ്ങളിലെ അർബുദം, ലിംഫോമ, സാർകോമയൊക്കെ ഡയോക്സിന്റെ പാർശ്വഫലങ്ങളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏജന്റ് ഓറഞ്ചിന്റെ പാർശ്വഫലം വിയറ്റ്നാമിൽ നമ്മൾ കണ്ടതാണ്. ആ രാസവസ്തു പ്രയോഗിച്ച് കാടുകളിൽ ഒളിച്ചിരുന്ന വിയറ്റ്നാം പട്ടാളക്കാരെ കണ്ടെത്താൻ അമേരിക്കയ്ക്കു സാധിച്ചെങ്കിലും മൂന്നു തലമുറ കഴിഞ്ഞിട്ടും വിയറ്റ്നാമിലെ ജനങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നുവച്ച് കുറച്ചു ദിവസങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകുമെന്നു വിചാരിക്കേണ്ടതില്ല. ഗർഭിണികളിൽ കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കാം. ജനിച്ചു കഴിഞ്ഞാലും കുഞ്ഞിനെ ഇതു ബാധിക്കാം. വൈകല്യങ്ങൾ വരാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. ജീനുകളിൽ മാറ്റം വരുത്താൻ ഈ വിഷവാതകങ്ങൾക്കു കഴിയുമെന്നതിനാൽ ഇതിനുള്ള സാധ്യതകളായി മാത്രമേ ഇപ്പോൾ പറയാനാകൂ. 12 വയസ്സുവരെ ശ്വാസകോശം വളരുന്ന സമയമാണ്. രണ്ടോ മൂന്നോ വയസ്സുള്ള കുഞ്ഞുങ്ങൾ ഇവ ശ്വസിച്ചാൽ അവരുടെ ശ്വാസകോശത്തിന്റെ വളർച്ചയെ ബാധിക്കാം. പ്രായമായവരിൽ, അവർക്കുള്ള ശ്വാസകോശരോഗങ്ങൾ അധികരിക്കാം. 

ഇൻഡോർ പൊല്യൂഷൻ കുറവായിരിക്കുമെന്നതിനാലാണ് അധികം പുറത്തിറങ്ങേണ്ടെന്നും ഗർഭിണികളും കുട്ടികളും പ്രായമായവരുമൊക്കെ വീടിനുള്ളിൽതന്നെ കഴിഞ്ഞാൽ മതിയെന്നും ആരോഗ്യപ്രവർത്തകരുൾപ്പെടെ നിർദേശം നൽകിയത്. രാവിലെ മഞ്ഞ് ഉണ്ടാകുമ്പോൾ ഇത് അടിയാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് രാവിലെ നടക്കാൻ പോകുന്നതൊക്കെ ഒഴിവാക്കാൻ പറഞ്ഞത്. വ്യായാമം ചെയ്യുമ്പോൾ നമ്മൾ കൂടുതൽ വായു ഉള്ളിലേക്ക് എടുക്കും. മലിനീകരണം വളരെ കൂടിയ സാഹചര്യത്തിൽ ഇത് പ്രശ്നമാകാം. ഡയോക്സിനുകൾ ന്യൂറോ ടോക്സിക്ക് കൂടിയായതിനാൽ ന്യൂറോ പ്രശ്നങ്ങളുണ്ടാകാം, മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും കുറച്ചു ബാധിക്കാം. ന്യൂറോളജിക്കൽ വൈകല്യങ്ങൾക്കുള്ള സാധ്യതയുമുണ്ട്. ഹൃദയത്തിനും പ്രശ്നമാണ്. ഏറ്റവും പെട്ടെന്ന് രോഗം എത്തുന്നത് ശ്വാസകോശത്തിനും കണ്ണിനും ചർമത്തിനുമാണ്.

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീയും പുകയും അണയ്ക്കുന്ന ജോലികൾ പുരോഗമിക്കുമ്പോൾ, ജോലി ചെയ്തു തളർന്ന അഗ്നിരക്ഷാ സംഘം വിശ്രമിക്കുമ്പോൾ അടുത്ത സംഘം പിന്നിൽ പ്രവർത്തിക്കുന്നു. ചിത്രം: മനോരമ

∙ എൻഡോസൾഫാൻ, ഭോപ്പാൽ വാതക ദുരന്തം പോലെ ബ്രഹ്മപുരത്തെ വിഷപ്പുക തലമുറകളെ ബാധിക്കാൻ സാധ്യതയുണ്ടോ?

പഠനങ്ങൾ കാണിച്ചിട്ടുള്ളത് മുനിസിപ്പാലിറ്റി വേസ്റ്റിൽ 10–15 ശതമാനം വരെ പ്ലാസ്റ്റിക് ഉണ്ടെന്നതാണ്. പ്ലാസ്റ്റിക് കത്തുമ്പോൾ ഈ പ്രശ്നത്തിനുള്ള സാധ്യതയുണ്ട്. ജൈവമാലിന്യം ശരിക്കും സംസ്കരിച്ച് കംപോസ്റ്റ് ആക്കേണ്ടതാണ്. ഇതിന്റെ കൂടെ പ്ലാസ്റ്റിക്കും കൂടി ആകുമ്പോൾ ഇതിലുള്ള മീഥേൻ എന്ന വാതകം കാരണമാണ് കത്തിപ്പടരുന്നത്. അതുകൊണ്ട് മാലിന്യസംസ്കരണത്തിൽ നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്. 10 വർഷം കഴിഞ്ഞ് തലമുറകളിലേക്കും ഇതിന്റെ ദോഷഫലങ്ങൾ വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യത്തിൽ. അവരുടെ ശ്വാസകോശത്തിന്റെ വളർച്ചയെ ബാധിച്ചാൽ അടിക്കടി ഇൻഫെക്‌ഷനും ആസ്മയുമൊക്കെ പിടികൂടാം. 

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീയും പുകയും അണയ്ക്കുന്ന ജോലികൾ 11–ാം ദിവസവും പുരോഗമിക്കുമ്പോൾ സമീപത്തെ ചതുപ്പിൽ കരിഞ്ഞു നിൽക്കുന്ന പുല്ലിലേക്കും വെള്ളം തളിക്കുന്നു. ചിത്രം: മനോരമ

∙ ബ്രഹ്മപുരം വിഷപ്പുകയുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശരിക്കും ഒരു പഠനം നടത്തേണ്ടതല്ലേ?

പഠനം നടത്തേണ്ടതാണ്. ചില എൻവയോൺമെന്റൽ സയിന്റിസ്റ്റുകൾ നടത്തിയ പഠനങ്ങളിലാണ് മുനിസിപ്പാലിറ്റി വേസ്റ്റിൽ 10–15 ശതമാനത്തോളം പ്ലാസ്റ്റിക്ക് ആണെന്നു പറയുന്നത്.  ക്ലൈമാറ്റിക് ചേഞ്ചിനുവരെ കാരണമാകാവുന്ന ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മാത്രമല്ല എല്ലാ മാലിന്യങ്ങളും നമുക്ക് ഒരു പ്രശ്നം തന്നെയാണ്. ഈ മലിനീകരണം ശ്വാസകോശത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. എല്ലാ ഇൻഫെക്‌ഷനുകളും ശ്വാസകോശത്തെ ബാധിക്കുന്നുണ്ട്. 1980കളിലൊക്കെ ശ്വാസകോശത്തെ ബാധിക്കുന്ന രോഗം ക്ഷയം (ടിബി) മാത്രമായിരുന്നു. ഇപ്പോൾ ടിബി കുറഞ്ഞു പകരം അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളാണ് കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ട് വളരെ ശ്രദ്ധിക്കേണ്ടതാണ്. 

∙ കോവിഡിന്റെ ഭീകരാവസ്ഥ ഒന്നു മാറിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ശ്വാസകോശ ആരോഗ്യം സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ ആപൽക്കരമായ മാറ്റങ്ങൾ എന്തൊക്കെയാണ് ?

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തീപിടിച്ചത് അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ മാലിന്യക്കൂനയ്ക്കും പുകയ്ക്കുമിടയിൽ. ചിത്രം: മനോരമ

കൊറോണവൈറസ് തുടങ്ങിയപ്പോൾ വിചാരിച്ചത് ശ്വാസകോശത്തെ നല്ല രീതിയിൽ ബാധിക്കുമെന്നാണ്. ചിലരിൽ രണ്ടും മൂന്നും വർഷം കഴിഞ്ഞൊക്കെ ഫൈബ്രോസിസ് വരുന്നുണ്ട്. എങ്കിലും ആദ്യം നമ്മൾ വിചാരിച്ചത്ര ഗുരുതരാവസ്ഥ ഉണ്ടായിട്ടില്ല. തുടക്ക സമയത്തും രണ്ടാമത്തെ വേവിലും മൂന്നും നാലും മാസം കഴിഞ്ഞപ്പോൾ പല പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ശ്വാസകോശം ചുരുങ്ങുന്ന ഫൈബ്രോസിസ് എന്ന അസുഖത്തിനു പലരും ചികിത്സ തേടിയിട്ടുണ്ട്. ഒരു വർഷം കഴിഞ്ഞതിനു ശേഷം ഈ പ്രശ്നം എഴുപതോ എൺപതോ ശതമാനം ആകുമെന്ന് വിചാരിച്ചത് പത്തോ പതിനഞ്ചോ ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഡോക്ടർമാരെ സമീപിക്കുന്ന രോഗികളുടെ കാര്യം മാത്രമേ അറിയാൻ സാധിക്കൂ. ഇതിലുള്ള പ്രശ്നം ഒരു രോഗി ഡോക്ടറെ സമീപിക്കണമെങ്കിൽ ശ്വാസകോശത്തിന്റെ 50 ശതമാനമെങ്കിലും പോകണം. ഉദാഹരണത്തിന് രണ്ടു കിഡ്നിയുള്ളതുകൊണ്ട് ഒരു കിഡ്നിയില്ലെങ്കിലും നമുക്ക് വർക്ക് ചെയ്യാം. അതുപോലെ ഒരു ലങ്സ് വച്ച് നമ്മുടെ നോർമൽ കാര്യങ്ങള്‍ എല്ലാം ചെയ്യാം. രോഗികൾക്കത് മനസ്സിലാകണമെന്നില്ല. ഇതിന്റെ ചെറിയ പ്രശ്നങ്ങളൊക്കെ ഗവേഷണം നടത്തി പഠിച്ചാല്‍ മാത്രമേ പറയാൻ പറ്റുകയുള്ളൂ. 

പക്ഷേ കോവിഡ് വന്നതിൽ പിന്നെ ശ്വാസകോശ രോഗങ്ങളായ ആസ്മ, എംഫസീമ, ശ്വാസകോശം ചുരുങ്ങുന്ന അസുഖങ്ങൾ എന്നിവ തീർച്ചയായിട്ടും കൂടിയിട്ടുണ്ട്. ജനങ്ങളിൽ ഇതിനെപ്പറ്റിയുള്ള അവബോധവും കൂടിയിട്ടുണ്ട്. മുൻപ് ഇസിജി എടുക്കണമെന്ന ആവശ്യവുമായാണ് രോഗികൾ എത്തിയിരുന്നതെങ്കിൽ ഇന്ന് ശ്വാസകോശ ബുദ്ധിമുട്ടുണ്ടോ എന്റെ ലങ്സ് ഒന്നു ടെസ്റ്റ് ചെയ്യാമോ എന്നു ചോദിച്ചും രോഗികളെത്തുന്നുണ്ട്. നേരത്തേ പറഞ്ഞതുപോലെ നല്ല വെള്ളം നല്ല ഭക്ഷണം ഇതിനെക്കുറിച്ചൊക്കെ ജനങ്ങൾ ശ്രദ്ധാലുക്കളാണ്. വെള്ളം നമുക്ക് രണ്ട് ലീറ്റർ മതി, പക്ഷേ അകത്തേക്കെടുക്കുന്ന വായു  എണ്ണായിരം– പതിനായിരം ലീറ്ററാണ്. 

∙ ശ്വാസകോശത്തെ സംബന്ധിച്ച് ആളുകൾക്ക് ആശങ്കയുണ്ട് എന്ന് ഡോക്ടർ പറഞ്ഞല്ലോ, ശ്വാസകോശത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ എങ്ങനെ മുൻകൂട്ടി അറിയാം?

ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങൾക്ക് ചുമ, ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഫം തുടങ്ങിയ മൂന്നോ നാലോ ലക്ഷണങ്ങളേ ഉള്ളൂ.  ഇവയോടൊപ്പം ദൈനംദിനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ശ്രദ്ധിക്കണം. ടിബി നമ്മുടെ നാട്ടിൽനിന്ന് പൂർണമായും അപ്രത്യക്ഷമായിട്ടില്ല. മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മൾ ഒരു ഡോക്ടറെ കണ്ട് ടിബി പരിശോധന നടത്തണം. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ടിബി പരിശോധിക്കാവുന്നതാണ്.

∙ വാഹനങ്ങളില്‍നിന്നുള്ള പുക, പൊടി, കൂടാതെ ഇപ്പോൾ പെട്ടെന്നു സംഭവിച്ച ബ്രഹ്മപുരം വിഷപ്പുക ഇതെല്ലാം നമ്മുടെ ശ്വാസകോശത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. ഇവയൊന്നും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യങ്ങളുമല്ല.  ആകെ ചെയ്യാൻ സാധിക്കുന്നത് മുൻകരുതൽ എടുക്കുകയാണ്. എന്തൊക്കെ മുൻകരുതലുകളാണ് എടുക്കാൻ കഴിയുക? 

കൊറോണ വൈറസ് വന്നപ്പോൾ ജനങ്ങളെല്ലാം പുറത്തിറങ്ങുമ്പോൾ  മാസ്ക് ധരിച്ചിരുന്നു. ഈ സമയത്ത് ഇൻഫെക്‌ഷൻസ് വളരെ കുറവായിരുന്നു. പക്ഷേ മാസ്ക് ധരിച്ചാലും കെമിക്കലുകൾ ശ്വാസത്തിലൂടെ ഉള്ളിലെത്തും. എയർ പൊല്യൂഷനിൽ പര്‍ട്ടിക്കുലേറ്റ് മാറ്റർ എന്നൊരു സാധനമുണ്ട്. തരിതരിയായുള്ള ആ കണങ്ങളെ നമുക്ക് N95 മാസ്ക് ഉപയോഗിച്ചാൽ ഒരു പരിധിവരെ തടയാൻ പറ്റും. നമ്മൾ ശ്വാസം വലിക്കുമ്പോൾ ഉള്ളിലെത്തുന്ന പാർട്ടിക്കിളുകൾ ശ്വാസകോശത്തിലെ അറകളിലെല്ലാം പോയി തട്ടി അവിടെ നിൽക്കും. ഗ്രാവിറ്റി കാരണവും ചില കണികകൾ അവിടെ അടിയും. ഉള്ളിലേക്കു കയറുന്ന പാർട്ടിക്കിളിന്റെ വലുപ്പം അനുസരിച്ചായിരിക്കും ഇതൊക്കെ സംഭവിക്കുക. വലുതൊക്കെയാണെങ്കിൽ മൂക്കിൽ കൂടി തന്നെ പോകും. പക്ഷേ കെമിക്കലാകുമ്പോൾ കുറച്ചു റിയാക്‌ഷൻ വരും. ഇവ ആസ്മ പോലെയുള്ള ശ്വാസകോശ സംബന്ധമായ പല രോഗങ്ങൾക്കും കാരണമാകും. 

അലർജി ഉള്ളവർക്ക് പാർട്ടിക്കിളുകൾ ഉള്ളിൽ ചെല്ലുമ്പോൾ പ്രശ്നം തീവ്രമാകും. ഇല്ലാത്തവർക്ക് വരാനുള്ള സാധ്യതയും ഉണ്ട്. ശ്വാസകോശം ചുരുങ്ങുന്നതിന് മുന്‍പു നീർക്കെട്ട് വയ്ക്കും. അതുകഴിഞ്ഞാണ് ചുരുങ്ങുക. നീർക്കെട്ട് ഉണ്ടാകുമ്പോൾ കുറേ റിയാക്‌ഷൻസ് ഉണ്ടാകും. ഇതിന്റെ ഫലമായാണ് കഫം വരുന്നതും ചുമ വരുന്നതുമൊക്കെ. ശ്വാസകോശം ചുരുങ്ങുമ്പോൾ ആവശ്യത്തിനുള്ള ഓക്സിജൻ ഉള്ളിലേക്ക് എത്തില്ല. ഇത് ഉണങ്ങുമ്പോൾ ഫൈബ്രോസിസ് ഉണ്ടാകും. ഇങ്ങനെയുള്ള നീർക്കെട്ടു ഉണ്ടാകുമ്പോൾ ന്യുമോണിയ വരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ മാത്രമല്ല മറ്റുള്ള അവയവങ്ങൾക്കും ഇതുമൂലം പ്രശ്നങ്ങൾ വരാം.

∙ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാെമന്നു ഡോക്ടർ പറഞ്ഞല്ലോ? ശ്വാസകോശ രോഗങ്ങൾക്കു പുറമേ മറ്റെന്തെല്ലാം രോഗങ്ങൾക്കെതിരെ നമ്മൾ കരുതലെടുക്കണം? 

നേരത്തേ പറഞ്ഞതുപോലെ പ്രോസ്റ്റേറ്റ്, ബ്ലാഡർ കാൻസർ എന്നിവയ്ക്കൊക്കെ ഇതു കാരണമാകാം. ഹൃദയം, ഞരമ്പുകൾ, ചർമം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെയെല്ലാം ഡയോക്സിൻ ബാധിക്കാം. നമ്മൾ ഉള്ളിലേക്ക് എടുക്കുന്ന ശ്വാസം എല്ലാ  അവയവങ്ങളിലേക്കും എത്തുന്നുണ്ട്. ഏജന്റ് ഓറഞ്ച് വളരെ അപകടകരമാണ്. പ്ലാസ്റ്റിക് കത്തുമ്പോൾ മെർക്കുറിയുടെ പാർട്ടിക്കിൾസ് വരെയുണ്ട്. ഇതൊക്കെ പല ന്യൂറോളജിക്കൽ അസുഖങ്ങൾ ഉണ്ടാക്കുന്നവയാണ്. 

∙ 10 ദിവസത്തിലധികം രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന നിരവധി പേരാണ് ബ്രഹ്മപുരത്ത് ഉണ്ടായത്. എത്രയൊക്കെ സുരക്ഷാമുൻകരുതൽ എടുത്തിരുന്നെങ്കിലും ഈ വിഷപ്പുക അവരുടെ ഉള്ളിൽ എത്തിയിട്ടുണ്ടാകുമല്ലോ? ഇത് അവരെ എത്രത്തോളം ബാധിക്കും? എന്തൊക്കെ ആരോഗ്യപരിശോധനകളാണ് ഇവർക്ക് നിർദേശിക്കാൻ സാധിക്കുക?

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ അഭിനന്ദിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യം ഏറെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുകൂടി നൽകുകയാണ്. ഇവരുടെയെല്ലാം ലങ് ഫങ്ഷൻ പരിശോധിച്ച് അവരുടെ ഭക്ഷണത്തിലുള്ള ആന്റിഓക്സിഡന്റും ന്യൂട്രിയന്റ്സുമൊക്കെ നോക്കി പ്രത്യേക നിരീക്ഷണത്തിൽ വയ്ക്കണം. പെട്ടെന്ന് അസുഖങ്ങളൊന്നും വന്നില്ലെങ്കിലും പിന്നീട് അവരെ ഇത് ബാധിക്കാനിടയുണ്ട്. ഫയർഫോഴ്സുകാരെയൊക്കെ നമ്മൾ എത്ര ബഹുമാനിച്ചാലും മതിയാകില്ല. അവരുടെ ആരോഗ്യം വകവയ്ക്കാതെയാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. സർക്കാരുതന്നെ മുൻകൈയെടുത്ത് ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യേണ്ടതുണ്ട്. ഇപ്പോൾ ബ്രഹ്മപുരത്തെ സംബന്ധിച്ചുള്ള ഹ്രസ്വവും ദീർഘവുമായ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനൊപ്പംതന്നെ വായുമലിനീകരണം ഉണ്ടായ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ സർവേയും ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം സ്വാഗതം ചെയ്യുന്നതിനൊപ്പംതന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് കുറച്ചു നാളത്തേക്കെങ്കിലും എല്ലാ രണ്ടു മാസം കൂടുമ്പോഴും ആരോഗ്യപരിശോധനകൾ െചയ്യേണ്ടതാണ്. ഇപ്പോൾത്തന്നെ എക്സ്റേയും ശ്വാസകോശത്തിന്റെ കപ്പാസിറ്റിയും പരിശോധിക്കേണ്ടതുണ്ട്. 

∙ വിഷപ്പുക ശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായി പലരും ചികിത്സ തേടിയ റിപ്പോർട്ടുകളും വന്നിരുന്നു. ആസ്മ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗികൾക്ക് പ്രശ്നങ്ങൾ അധികരിക്കാൻ സാധ്യതയുണ്ടോ?

തീർച്ചയായും. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ഡയോക്സിൻ ആസ്മയും എംഫസീമയും സിഒപിഡിയുമുള്ള രോഗികൾക്ക് അതു കൂടുന്നതിനു കാരണമാകും. ഇൻഫക്‌ഷൻ വരുത്തുകയും ചെയ്യും. നെബുലൈസേഷൻ‌ ഉപയോഗം കൂടിയെെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഡയോക്സിൻ പെട്ടെന്ന് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ചെറുതായി കണ്ണിനെയും ചർമത്തെയും ബാധിക്കും. ചൊറിച്ചിലും തടിപ്പും പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകാം. യോഗയും ശ്വസനവ്യായാമങ്ങളും ശ്വാസകോശ ആരോഗ്യത്തിനു സഹായകമാണ്. 

∙ ശ്വാസ കോശ ആരോഗ്യത്തിന്റെ സൂചിക എന്താണ്? എങ്ങനെ നമുക്ക് സ്വയം പരിശോധിക്കാനാകും എന്നുകൂടി പറയാമോ?

നമുക്ക് എത്രനേരം ശ്വാസം പിടിച്ച് വയ്ക്കാമെന്നു നോക്കാം. അതനുസരിച്ച് നമ്മുടെ ശ്വാസകോശത്തിന് എത്ര കപ്പാസിറ്റി ഉണ്ടെന്നു മനസ്സിലാക്കാം. ശ്വാസകോശത്തില്‍നിന്ന് ഓക്സിജൻ ബ്ലഡിലേക്ക് പോകുന്നുണ്ട്. തിരിച്ച് എടുക്കാനും പറ്റുന്നുണ്ട്. പിടിച്ചു വയ്ക്കാൻ കഴിയാതെ വരുമ്പോൾ തലച്ചോർ പറയും ‘ശ്വാസംവിട്’ എന്ന്. ഇതാണ് നമുക്ക് സിംപിൾ ആയി ചെയ്യാന്‍ സാധിക്കുന്നത്. പിന്നെ നമ്മുടെ ഡെയ്‌ലി റുട്ടീൻ നിരീക്ഷിക്കാം. നമ്മള്‍ എത്ര നടക്കുന്നുണ്ട്. കോണികൾ കയറുമ്പോൾ ബുദ്ധിമുട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. പണ്ട് ഉപകരണങ്ങളൊന്നും ഇല്ലാതിരുന്നപ്പോൾ ചെയ്തിരുന്നത് ഒരു മെഴുകുതിരി കത്തിച്ചു വച്ചതിനു ശേഷം വായ നല്ലവണ്ണം തുറന്ന് 6 ഇഞ്ച് അകലെ ഇരുന്ന് ശക്തിയായി ഊതാൻ പറയും. അത് കെട്ടു പോകുമെങ്കിൽ ശ്വാസകോശം ആരോഗ്യമുള്ളതാണ്. നമ്മുടെ അതേ പ്രായത്തിലുള്ളവർക്കൊപ്പം നടന്നു നോക്കാം. ഒരു പ്രശ്നങ്ങളുമില്ലാതെ അവരോടൊപ്പം അതുപോലെ നടക്കാൻ സാധിക്കുമെങ്കിൽ ശ്വാസകോശം ആരോഗ്യമുള്ളതാണെന്ന് ഉറപ്പിക്കാം.

English Summary: Exposure to Toxic Fumes from Brahmapuram can Lead to Health Hazards | Explained