ചില ജീവിതങ്ങള്‍ നമുക്ക് അത്ഭുതമായി തോന്നാം. ഇനി മടങ്ങിവരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ചിട്ടും പ്രിയപ്പെട്ടവര്‍ നല്‍കിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ബലത്തില്‍ കാന്‍സറിനെ അതിജീവിച്ച ഒരു യുവാവിനെ പരിചയപ്പെടാം. തിരുവല്ല കുന്നന്താനം സ്വദേശി അജിത് കുമാറാണ് പലവിധത്തില്‍ വിധി പരീക്ഷിച്ചി‌ട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ജീവിതങ്ങള്‍ നമുക്ക് അത്ഭുതമായി തോന്നാം. ഇനി മടങ്ങിവരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ചിട്ടും പ്രിയപ്പെട്ടവര്‍ നല്‍കിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ബലത്തില്‍ കാന്‍സറിനെ അതിജീവിച്ച ഒരു യുവാവിനെ പരിചയപ്പെടാം. തിരുവല്ല കുന്നന്താനം സ്വദേശി അജിത് കുമാറാണ് പലവിധത്തില്‍ വിധി പരീക്ഷിച്ചി‌ട്ടും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്നത്. 

ADVERTISEMENT

സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും രോഗത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ഒപ്പമുണ്ടാകുമെന്ന് വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് അജിതിന്റെ ഭാര്യ തെളിയിച്ചത്. ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥിയായി വിവാഹത്തിന്‍റെ രണ്ടാം മാസം കാന്‍സര്‍ എത്തിയപ്പോള്‍ ഭാര്യ സൂര്യലക്ഷ്മിയുടെ കൈ മുറുകെപിടിച്ചാണ് അജിത് കുമാര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ADVERTISEMENT

‘ഭാര്യയും കുടുംബവും കൂടെ നിന്നു. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷമായവര്‍പ്പോലും ഈ രോഗമെന്ന് കേട്ടതോടെ പിരിഞ്ഞു. കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നും ഓര്‍മശക്തി തിരികെ വരില്ലെന്നും ഡോക്ടര്‍മാര്‍ വിധിച്ചു. അതൊന്നും ഭാര്യയ്ക്ക് പ്രശ്നമായിരുന്നില്ല’– അജിത് പറയുന്നു. 

Read also: ‘ഞാൻ കാൻസർ അതിജീവിച്ചവളാണ്, സഹതാപത്തിന്റെ കണ്ണുകൾ വേണ്ട’; പോരാട്ടവഴികളെക്കുറിച്ച് അവനി

ADVERTISEMENT

അതിവേഗം ശരീരം മുഴുവന്‍ വ്യാപിക്കുന്ന എഎംഎല്‍ എന്ന രക്താര്‍ബുദമായിരുന്നു അജിത്തിന്. മരണത്തെ മുഖാമുഖം കണ്ട് ഒമ്പത് മാസം ആശുപത്രിക്കിടക്കയില്‍ കഴിഞ്ഞു. യാതൊന്നും അറിയാതെ ബോധമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കുഞ്ഞിനെയെന്നപോലെ സൂര്യ അവനെ ശുശ്രൂഷിച്ചു. കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോള്‍ അവന്‍റെ അകക്കണ്ണായി ഒപ്പം നിന്നു. 

കാന്‍സറിനെ തോല്‍പിക്കാന്‍ അജിത്ത് കുമാറിനോടൊപ്പം സൂര്യയും ഇരുകുടുംബങ്ങളും ഒന്നായി കൂടെ നിന്നു. അങ്ങനെ ആ പഴയ അജിത്തായി അവന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി. മുമ്പത്തേപ്പോലെ ജോലിക്കുപോയിത്തുടങ്ങി, സ്വന്തമായി വാഹനം ഓടിച്ചുതുടങ്ങി. കുഞ്ഞുങ്ങളുണ്ടാകില്ലെന്ന ഡോക്ടര്‍മാരുടെ പ്രവചനത്തെ തിരുത്തിക്കൊണ്ട്  ഒരു കുഞ്ഞിന്‍റെ മാതാപിതാക്കളാകാനൊരുങ്ങുകയാണ് അവർ. 

Content Summary: Cancer Survivor Ajith Kumar life story, Kerala Can