പല തൊഴില്‍ മേഖലകളിലെയും ജീവനക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജോലിസ്ഥലത്ത് അവര്‍ നേരിടേണ്ടി വരുന്ന വിവേചനം. പ്രായം, ലിംഗപദവി, വ്യക്തിപരമായ പ്രത്യേകതകള്‍, വംശം എന്നിവയുടെ പേരിലെല്ലാം സഹപ്രവര്‍ത്തകരില്‍ നിന്ന് വിവേചനം അനുഭവിക്കേണ്ടി വരുന്നവരുണ്ട്. ഇത്തരത്തില്‍ തൊഴിലിടങ്ങളിലെ വിവേചനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല തൊഴില്‍ മേഖലകളിലെയും ജീവനക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജോലിസ്ഥലത്ത് അവര്‍ നേരിടേണ്ടി വരുന്ന വിവേചനം. പ്രായം, ലിംഗപദവി, വ്യക്തിപരമായ പ്രത്യേകതകള്‍, വംശം എന്നിവയുടെ പേരിലെല്ലാം സഹപ്രവര്‍ത്തകരില്‍ നിന്ന് വിവേചനം അനുഭവിക്കേണ്ടി വരുന്നവരുണ്ട്. ഇത്തരത്തില്‍ തൊഴിലിടങ്ങളിലെ വിവേചനം വ്യക്തികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാമെന്ന് അമേരിക്കയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. 

ADVERTISEMENT

കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഫീല്‍ഡിങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. ഇതിനായി മിഡ്‌ലൈഫ് ഇൻ ദ യൂണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റഡിയുടെ ഡേറ്റ ഗവേഷകര്‍ ഉപയോഗപ്പെടുത്തി. 2004നും 2006നും ഇടയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദം ഇല്ലാതിരുന്ന 1246 പേരുടെ ഡേറ്റ 2013-2014 കാലഘട്ടം വരെ ഗവേഷകര്‍ രേഖപ്പെടുത്തി. ഇവരില്‍ പകുതിയോളം പേര്‍ സ്ത്രീകളായിരുന്നു. 45 വയസ്സില്‍ താഴെയുള്ളവര്‍, 46നും 55നും ഇടയിലുള്ളവര്‍, 56നും മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു പഠനം. 

ADVERTISEMENT

ഇവരില്‍ ഭൂരിപക്ഷം പേരും പുകവലിക്കാത്തവരും മിതമായ തോതില്‍ മദ്യപിക്കുന്നവരോ മദ്യം ഉപയോഗിക്കാത്തവരോ ആയിരുന്നു. മിതമായ തോതിലോ ഉയര്‍ന്ന തോതിലോ വ്യായാമവും ഇവര്‍ ചെയ്തിരുന്നു. സര്‍വേ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജോലി സ്ഥലത്ത് ഇവര്‍ക്ക് നേരിടേണ്ടി വന്ന വിവേചനം നിര്‍ണയിച്ചത്. ഫോളോ അപ്പ് പഠന കാലയളവില്‍ 319 പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായതായി നിരീക്ഷിച്ചു. ജോലി സ്ഥലത്ത് ഉയര്‍ന്ന തോതിലുള്ള വിവേചനം നേരിടുന്നതായി പ്രതികരിച്ചവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 54 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. മിതമായ തോതില്‍ വിവേചനം നേരിട്ടവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ സാധ്യത വിവേചനം നേരിടാത്തവരെ അപേക്ഷിച്ച് 22 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

ജോലി സ്ഥലത്തെ വിവേചനം വ്യക്തികളില്‍ നിരന്തരമായ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ടെന്നും ഇതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് കാര്‍ഡിയോ വാസ്കുലര്‍ സംവിധാനം അമിതമായി ഉദ്ദീപിക്കപ്പെടുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജിയാന്‍ ലി പറയുന്നു. ഇതാകാം ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നും ഡോ. ലി കൂട്ടിച്ചേര്‍ത്തു. വിവേചനം മൂലമുള്ള അമിത സമ്മര്‍ദം കോര്‍ട്ടിസോള്‍ തോത് ഉയര്‍ത്തുന്നതും  ഇതിന് കാരണമാകുന്നുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവേചനം ഉത്കണ്ഠ, വിഷാദരോഗം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്നും ഇതിനാല്‍ തൊഴിലിടങ്ങളില്‍ നിന്ന് വിവേചനം ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

Content Summary: Discrimination at work can increase risk of high blood pressure