കോവിഡ് അണുബാധയ്ക്ക് ശേഷം പല രോഗികളിലും കാണപ്പെട്ട ഒരു ദീര്‍ഘകാല കോവിഡ് ലക്ഷണമാണ് അത്യധികമായ ക്ഷീണം. ഇതിനു പിന്നില്‍ നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മന്ദതയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുകെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് കോവിഡ് മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് അണുബാധയ്ക്ക് ശേഷം പല രോഗികളിലും കാണപ്പെട്ട ഒരു ദീര്‍ഘകാല കോവിഡ് ലക്ഷണമാണ് അത്യധികമായ ക്ഷീണം. ഇതിനു പിന്നില്‍ നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മന്ദതയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുകെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. 

ADVERTISEMENT

പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് കോവിഡ് മൂലം നാഡീവ്യൂഹ വ്യവസ്ഥ ബാധിക്കപ്പെടുന്നത്. തലച്ചോറിലെ കോര്‍ട്ടിക്കല്‍ സര്‍ക്യൂട്ടാണ് ഇതില്‍ ആദ്യത്തേത്. ബോധപൂര്‍വമല്ലാത്ത ശാരീരിക പ്രക്രിയകളായ രക്തസമ്മര്‍ദം, ശ്വസനം തുടങ്ങിയവയെ നിയന്ത്രിക്കുന്ന നാഡീവ്യൂഹ ശൃംഖലയായ ഓട്ടോണോമിക് നാഡീവ്യൂഹ വ്യവസ്ഥയാണ് അടുത്തത്. പേശികളിലെ നാഡീതന്തുക്കളും വ്യായാമം ചെയ്യുമ്പോൾ  കോവിഡ് രോഗികളില്‍ പെട്ടെന്ന് ക്ഷീണിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇവയെല്ലാം പലതരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിച്ച് ക്ഷീണമുണ്ടാക്കാന്‍ സാധ്യതയുണ്ട്. 

ADVERTISEMENT

37 കോവിഡ് രോഗികളിലാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇവരില്‍ നടത്തിയ ബിഹേവിയറല്‍, ന്യൂറോഫിസിയോളജിക്കല്‍ പരിശോധനകളുടെ ഫലത്തെ കോവിഡ് ബാധിക്കാത്ത 52 പേരുടെ ഫലവുമായി താരതമ്യപ്പെടുത്തി. ഓട്ടോണോമിക് നാഡീവ്യൂഹ സംവിധാനത്തെ ഉത്തേജിപ്പിക്കുക വഴി കോവിഡ് അനന്തര ക്ഷീണം മാറ്റാനാകുമോ എന്ന പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഗവേഷകർ  ഇപ്പോൾ. ബ്രെയ്ന്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Summary: COVID-19 and fatigue