മഴക്കാലത്ത് മനുഷ്യശരീരത്തിൽ രോഗാണുക്കൾ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട 4 വഴികൾ 1. കൊതുകുകൾ കാരണം: ഇടവിട്ട മഴ കൊതുകിനു വളരാൻ അനുകൂലമാണ്. ഏതു വെള്ളക്കെട്ടിലും കൊതുകു വളരും. പ്രധാന രോഗങ്ങൾ: ഡെങ്കിപ്പനി, മലേറിയ, മസ്തിഷ്ക ജ്വരം പ്രതിരോധം: കൊതുകിനെ ഇല്ലാതാക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുക. വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് മനുഷ്യശരീരത്തിൽ രോഗാണുക്കൾ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട 4 വഴികൾ

1. കൊതുകുകൾ

ADVERTISEMENT

കാരണം: ഇടവിട്ട മഴ കൊതുകിനു വളരാൻ അനുകൂലമാണ്. ഏതു വെള്ളക്കെട്ടിലും കൊതുകു വളരും.

പ്രധാന രോഗങ്ങൾ: ഡെങ്കിപ്പനി, മലേറിയ, മസ്തിഷ്ക ജ്വരം

പ്രതിരോധം: കൊതുകിനെ ഇല്ലാതാക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുക. വീട്ടിൽ ഒരാൾക്കു ഡെങ്കിപ്പനി വന്നാൽ അവരെ കൊതുകു വീണ്ടും കടിക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ഈ വ്യക്തിയെ കൊതുകു കടിച്ചാൽ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമാകും. കൊതുകുവല ഉപയോഗിക്കുക.

ADVERTISEMENT

2. വായു

കാരണം: മഴക്കാലമായതോടെ അന്തരീക്ഷത്തിൽ ഈർപ്പം വർധിച്ചു. ഇതു വൈറസുകൾ വ്യാപിക്കാനുള്ള സാഹചര്യമുണ്ടാക്കും. രോഗം ബാധിച്ചവരിൽ നിന്നുള്ള വൈറസ് പുറത്തെ ഈർപ്പത്തിൽ പെട്ടെന്നു വ്യാപിക്കാം.

പ്രധാന രോഗം: എച്ച്1 എൻ1.

പ്രതിരോധം: മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്കു കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുക.

ADVERTISEMENT

3. ജലം

കാരണം: മഴ വരുന്നതോടെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. മറ്റു ജീവികളുടെ വിസർജ്യം വെള്ളത്തിൽ പടരാം.

കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായി. എന്നാൽ, ഇപ്പോൾ അത്തരത്തിൽ കുതിച്ചുയരുന്ന സ്ഥിതിയില്ല. ഒരു പ്രദേശത്ത് ഒട്ടേറെപ്പേർക്കു പനിബാധിക്കുന്ന തരത്തിൽ ഔട്ബ്രേക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊതുകിനനെതിരെ ഡ്രൈഡേ കാര്യക്ഷമമായി നടത്തുന്നു

പ്രധാന രോഗങ്ങൾ: വയറിളക്ക രോഗങ്ങൾ, എലിപ്പനി

പ്രതിരോധം: തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മലിന ജലത്തിൽ ഇറങ്ങാതെ ശ്രദ്ധിക്കുക, ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ മലിനജല സമ്പർക്കം വരാതെ നോക്കണം. അല്ലെങ്കിൽ എലിപ്പനി സാധ്യത കൂടുതലാണ്.

4. ഭക്ഷണം

കാരണം : വെള്ളമടക്കം മലിനമാകാൻ സാധ്യതയുള്ളതിനാൽ മഴക്കാലത്തു കഴിക്കുന്ന ഭക്ഷണം വൃത്തിയുള്ളതെന്ന് ഉറപ്പാക്കുക.

പ്രധാന രോഗങ്ങൾ: ടൈഫോയ്ഡ്, കോളറ

പ്രതിരോധം: തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.

കൊതുക് ചാടിയാൽ ഒരു ഫർലോങ്

കൊതുകുശല്യം വർധിച്ചാൽ ഒരു ഫർലോങ്ങിന് ഉള്ളിൽ (201 മീറ്റർ) അതിന്റെ കാരണവുമുണ്ടാകും. കൊതുകു ദീർഘമായി സഞ്ചരിച്ചുവന്നു കടിക്കുന്ന ജീവിയല്ല. കൊതുകു വർധിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ  ഈ പരിധിയിൽ പരിശോധന നടത്തിയാൽ കാരണവും കണ്ടെത്താം.

വെറുതേ മരുന്ന് അരുത്

∙ പനി വന്നാൽ ഉടൻ സ്വയം ചികിത്സ നടത്തരുത്. ഡോക്ടറുടെ നിർദേശം ഇല്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.

∙ കണ്ണിനു പിന്നിൽ വേദന, കടുത്ത തലവേദന, അനങ്ങാൻ സാധിക്കാത്ത വിധം ദേഹവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതെ ഡോക്ടറുടെ സേവനം ഉപയോഗിക്കുക.

∙ മറ്റു രോഗങ്ങളുള്ളവർ പനി വന്നാൽ ചികിത്സ തേടുന്ന ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ.രാജീവ് ജയദേവൻ,

പബ്ലിക് ഹെൽത്ത് അഡ്വൈസറി പാനൽ,ഐഎംഎ കേരള

Content Summary: Monsoon Diseases and preventing tips