ജന്മനാ ശ്രവണശേഷിയില്ലാത കുട്ടികൾക്ക് വിപിഎസ് ലേക്‌ഷോർ നടത്തിയ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയം നടൻ രമേഷ് പിഷാരടിക്കൊപ്പം കുട്ടികൾ ആഘോഷിച്ചു. ലേക്‌ഷോറിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് അർഹതപ്പെട്ട 6 കുട്ടികൾക്ക് സർജറി നടത്തിയത്. 'സ്നേഹസ്വരം' എന്ന സൗജന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജന്മനാ ശ്രവണശേഷിയില്ലാത കുട്ടികൾക്ക് വിപിഎസ് ലേക്‌ഷോർ നടത്തിയ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയം നടൻ രമേഷ് പിഷാരടിക്കൊപ്പം കുട്ടികൾ ആഘോഷിച്ചു.  ലേക്‌ഷോറിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് അർഹതപ്പെട്ട 6 കുട്ടികൾക്ക് സർജറി നടത്തിയത്. 'സ്നേഹസ്വരം' എന്ന സൗജന്യ കോക്ലിയർ ഇംപ്ലാന്റ് പദ്ധതിയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്. പൂർണമായും വിജയകരമായ ശസ്ത്രക്രിയയുടെ സ്വിച്ച് ഓൺ കർമവും പൂർത്തിയായി. തുടർന്നുള്ള ഓഡിറ്ററി വെർബൽ തെറാപ്പിയും (Auditory Verbal Therapy) വിപിഎസ് ലേക്‌ഷോർ സൗജന്യമായി നൽകും. 

ADVERTISEMENT

ചടങ്ങിൽ മാനേജിങ് ഡയറക്ടർ എസ്.കെ.അബ്ദുള്ള, സീനിയർ കൺസൽറ്റന്റും ഇഎൻടി വിഭാഗ മേധാവിയുമായ ഡോ. ഇടിക്കുള കെ മാത്യൂസ്, രമേഷ് പിഷാരടി, ഡയറക്ടർ ഓഫ് മെഡിക്കൽ സർവീസസ് ഡോ. എച്ച് രമേശ്, സീനിയർ രജിസ്ട്രാറും കോക്ലിയർ ഇംപ്ലാൻ്റ് സർജനുമായ ഡോ. ലക്ഷ്മി രഞ്ജിത്ത് എന്നിവർക്കൊപ്പം ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു.

ലേക്‌ഷോറിന്റെറെ ‘സ്നേഹസ്വരം’ പദ്ധതിയുടെ ഭാഗമാകുവാൻ താൽപര്യമുള്ള ഏതൊരു വ്യക്തിയോടും സംഘടനയോടും സഹകരിക്കുവാൻ തയാറാണെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ.അബ്ദുള്ള അറിയിച്ചു. 

ADVERTISEMENT

നല്ലകാര്യങ്ങളിൽ പങ്കുചേരുന്നത് മനുഷ്യന്റെ കർതവ്യമാണ്. വിപിഎസ് ലേക്‌ഷോറിന്റെ ഈ സത്പ്രവൃത്തിക്കൊപ്പം നിൽക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും, തുടർന്നും പൂർണ പിന്തുണയുണ്ടാകുമെന്നും രമേഷ് പിഷാരടി അറിയിച്ചു. 

ഡോ. ലക്ഷ്മി രഞ്ജിത്തും ഓഡിയോളജിസ്റ്റ് ജെനീഷയും നടത്തിയ ഓടിറ്ററി വെർബൽ തെറാപ്പി ടെസ്റ്റിൽ സർജറി നടത്തിയ 6 കുട്ടികളും നന്നായി പ്രതികരിച്ചതിന് സദസ്സ് കൈയടിച്ചു.

ADVERTISEMENT

എന്താണ് കോക്ലിയർ ഇംപ്ലാൻ്റ്

പൂർണമായും ശ്രവണശേഷിയില്ലാത കുട്ടികളിലാണ് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നത്. സിടി, എംആർഐ തുടങ്ങിയ സ്കാൻ റിപ്പോർട്ടുകളുടെ  അടിസ്ഥാനത്തിലാണ് കോക്ലിയർ ഇംപ്ലാന്റ് ഗുണകരമാകുമോ എന്ന് നിശ്ചയിക്കുന്നത്. കുറഞ്ഞത്  ആറ് മാസമെങ്കിലും പ്രായമുള്ളവരിലെ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂ. ജന്മനാ കേൾവിശക്തിയില്ലാത്ത കുട്ടികളിൽ രണ്ടു വയസ്സിനു മുമ്പേ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നത് കൂടുതൽ ഫലപ്രദമായിരിക്കും. ശസ്ത്രക്രിയയ്ക്ക് മൂന്ന് ആഴ്ച ശേഷമാണ് കോക്ലിയർ ഡിവൈസ് സ്വിച്ച് ഓൺ ചെയ്യുക. സ്വിച്ച് ഓൺ പ്രക്രിയക്ക് ശേഷം കോക്ലിയർ ഡിവൈസിന്റെ സഹായത്തോടുകൂടി കുട്ടിക്ക് ചെറിയ തോതിലുള്ള ശബ്ദങ്ങൾ കേൾക്കാനാവുന്നതാണ്, ക്രമേണ കോക്ലിയർ ഡിവൈസിന്റെ ശക്തി കൂട്ടുന്നതിലൂടെ ശ്രവണ ശേഷി വർധിക്കും. സ്വിച്ച് ഓൺ പ്രക്രിയക്ക് ശേഷം കുട്ടിക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം എ.വി.ടി അഥവ ഓടിറ്ററി വെർബൽ തെറാപ്പി നൽകേണ്ടതുണ്ട്. തെറാപ്പി നൽകുന്നത് കുട്ടിയുടെ സംസാരശേഷി കൂടുതൽ വേഗത്തിൽ മെച്ചപ്പെടാൻ സഹായിക്കും.

Content Summary: Cochlear Implant Surgery