വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ(Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം നന്നായി കുടിക്കുന്നുണ്ടെങ്കിലും വായ എപ്പോഴും വരണ്ടുണങ്ങിയതുപോലെ തോന്നുന്നുണ്ടോ? മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളിൽ കാണുന്ന ഈ അവസ്ഥയുടെ പേര് സിറോസ്റ്റോമിയ (Xerostomia) എന്നാണ്. ഉമിനീർ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതു കാരണം ഉമിനീരിന്റെ ഉൽപാദനം കുറയുകയോ ഒട്ടും ഇല്ലാതെ വരികയോ ചെയ്യുന്ന അവസ്ഥയാണിത്. 

പല കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം:
∙ ഉത്കണ്ഠ, പ്രോസ്റ്റേറ്റ് പ്രശ്നം, ശ്വാസകോശരോഗം, അലർജി, രക്തസമ്മർദം, പാർക്കിൻസൺസ് തുടങ്ങിയവയ്ക്കുള്ള ചില മരുന്നുകളുടെ പാർശ്വഫലമായി.
∙ കീമോതെറപ്പി ചെയ്യുന്നവരിൽ.
∙ വെള്ളം കുടിക്കുന്നതു കുറയുമ്പോൾ നിർജലീകരണം വഴി.
∙ വായിലൂടെ ശ്വസിക്കുന്ന പ്രവണതയുള്ളവരിൽ.
∙പ്രമേഹ രോഗികളിലും അൽസ്ഹൈമേഴ്സ് ബാധിതരിലും. 

ADVERTISEMENT

പരിഹാരങ്ങൾ
∙ പാർശ്വഫലമുള്ള മരുന്നുകൾക്ക് പകരം മരുന്നുകൾ കഴിക്കാനാകുമോയെന്ന് ഡോക്ടറുമായി ചർച്ച ചെയ്യുക.
∙ നാവിനടിയിലിട്ട് അലിയിക്കുന്ന മരുന്നുകൾ അത്യാവശ്യഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുക.
∙ ധാരാളം വെള്ളം കുടിക്കുക.
∙ രോഗം തീവ്രമായാൽ ഉമിനീർ ഉൽപാദനം കൂട്ടാനുള്ള മരുന്നുകൾ ഉപയോഗിക്കാം.
∙ കൃത്രിമ ഉമിനീർ ഉണ്ടാകാൻ ചില വായ്ശുചീകരണ ലായനികൾ ലഭ്യമാണ്.
∙ പാശ്ചാത്യരാജ്യങ്ങളിൽ ഹൃദയപ്രവർത്തനത്തിനുള്ള പേസ്മേക്കർ പോലെ കൃത്രിമ ഉമിനീർ ഉൽപാദിപ്പിക്കാനുള്ള സലൈവറി പേസ്മേക്കർ ലഭ്യമാണ്.
∙ മധുരമടങ്ങാത്ത ബബിൾഗം ചവയ്ക്കുന്നതും സഹായകരമാണ്.
∙ നാരടങ്ങിയ പഴവർഗങ്ങൾ ഇടനേരം ഭക്ഷണമായി ഉൾപ്പെടുത്താം. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. മണികണ്ഠൻ ജി.ആർ, കൺസൽറ്റന്റ് പെരിയോഡ‍ോന്റിസ്റ്റ്, ഗവ. അർബൻ ഡെന്റൽ ക്ലിനിക്, തിരുവനന്തപുരം

പ്രമേഹം കിഡ്നിയെ എങ്ങനെയെല്ലാം ബാധിക്കാം? – വിഡിയോ കാണാം

Content Summary : What causes dry mouth in elderly? -  Dr. G. R. Manikandan Explains