തുടർച്ചയായ ഇരിപ്പ് ശരീരത്തിനു നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ദിവസവും തുടർച്ചയായി 10 മണിക്കൂറോളം ഇരിക്കുന്നത് തലച്ചോറിനെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതെങ്ങനെയെന്നു നോക്കാം. ∙ദീർഘനേരം ഉള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ബൗദ്ധിക പ്രവർത്തനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ ഇരിപ്പ് ശരീരത്തിനു നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ദിവസവും തുടർച്ചയായി 10 മണിക്കൂറോളം ഇരിക്കുന്നത് തലച്ചോറിനെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതെങ്ങനെയെന്നു നോക്കാം.

∙ദീർഘനേരം ഉള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ബൗദ്ധിക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും നാഡീസംബന്ധമായ പ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും. ഇത് പ്രായമായവരിൽ മറവിരോഗം വരാനുള്ള സാധ്യത കൂട്ടും. 

ADVERTISEMENT

∙മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നത് ഏകാഗ്രത നഷ്ടപ്പെടുത്തുന്നതിനാൽ ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാതെ വരും. ഇത് ഉൽപാദനക്ഷമതയും സർഗാത്മകതയും കുറയ്ക്കുകയും മാനസിക ക്ഷീണം ഉണ്ടാക്കുകയും ചെയ്യും. 

∙വിഷാദം, ഉത്കണ്ഠ മുതലായ മൂഡ് ഡിസോർഡറുകൾക്ക് ചടഞ്ഞുകൂടിയുള്ള ഇരിപ്പ് കാരണമാകും.

ADVERTISEMENT

∙ദീർഘനേരം ഇരിക്കുന്നത് സ്ട്രെസ്സ് കൂട്ടുകയും അത് തലച്ചോറിന്റെ ആരോഗ്യത്തെയും സൗഖ്യത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. 

∙വിവരങ്ങളെ തരംതിരിച്ചു വിശകലനം ചെയ്യാൻ തലച്ചോറിന് കാലതാമസം വരും. പെട്ടെന്ന് ചിന്തിക്കാനോ തീരുമാനം എടുക്കാനോ കഴിയാതെ വരും. 

ADVERTISEMENT

∙പുതിയ ഒരു അനുഭവത്തോട് ചേർന്ന് നിൽക്കാൻ തലച്ചോറിന് കഴിയണമെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ പ്രധാനമാണ്. ചടഞ്ഞു കൂടിയുളള ജീവിതശൈലി തലച്ചോറിന്റെ ഈ കഴിവിനെ ഇല്ലാതാക്കും. 

∙ഓർമശക്തി, മനസ്സിലാക്കൽ തുടങ്ങിയവ ഉൾപ്പെടെ തലച്ചോറിന്റെ ആരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രോട്ടീൻ ആണ് ബിഡിഎൻഎഫ്. ദീർഘനേരമുള്ള ഇരിപ്പ് ഈ പ്രോട്ടീനിന്റെ അളവ് കുറയ്ക്കുന്നു. 

∙ദീർഘനേരമുള്ള ഇരിപ്പ് പക്ഷാഘാതത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കും സാധ്യത കൂട്ടും. ഇത് തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കും. 

∙ദീർഘനേരം ഇരിക്കുന്നത് കഴുത്തിനും നടുവിനും വേദനയുണ്ടാക്കും. ഇതു മൂലം ബൗദ്ധിക പ്രവർത്തനങ്ങളിലടക്കം തടസ്സം ഉണ്ടാകും. ഇത് മൊത്തത്തിലുള്ള അസ്വസ്ഥതയ്ക്കു കാരണമാകും. 

ദീർഘനേരം ഇരിക്കുന്നതു മൂലമുള്ള ദോഷങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. കൃത്യമായ സമയങ്ങളില്‍ ഇടവേള എടുക്കുക. ശാരീരിക പ്രവർത്തനങ്ങൾക്കായും ശരിയായി ഇരിക്കാനും ബ്രേക്ക് എടുക്കുക. പതിവായി വ്യായാമം ചെയ്യുന്നതും സമീകൃത ഭക്ഷണം കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പകൽ ചെറുനടത്തമാകാം. ഇത് തലച്ചോറിന്റെയും ശരീരത്തിന്റെ മൊത്തത്തിലുള്ളതുമായ ആരോഗ്യം മെച്ചപ്പെടുത്തും.
 
നടുവേദന അകറ്റാൻ ഒാഫിസിലുരുന്നും ചെയ്യാം ഇൗ ആസനം – വിഡിയോ

English Summary:

Adverse effects of prolonged sitting behavior on the general health of office workers