പല കാരണങ്ങൾ കൊണ്ട് കൈവിറയൽ ഉണ്ടാകാം. എന്നാൽ പേടിയോ സഭാകമ്പമോ അല്ലാതെ പതിവായി കൈവിറയൽ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. പലപ്പോഴും ഇത് പാർക്കിന്‍സൺ എന്ന രോഗമാണെന്ന ആവശ്യമില്ലാത്ത തെറ്റിദ്ധാരണയില്‍ പലരും എത്തിച്ചേരാറുമുണ്ട്. എന്നാൽ എല്ലാ കൈവിറയലും പാർക്കിൻസൺ രോഗമല്ല. ഹൈദരാബാദ് അപ്പോളോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല കാരണങ്ങൾ കൊണ്ട് കൈവിറയൽ ഉണ്ടാകാം. എന്നാൽ പേടിയോ സഭാകമ്പമോ അല്ലാതെ പതിവായി കൈവിറയൽ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം. പലപ്പോഴും ഇത് പാർക്കിന്‍സൺ എന്ന രോഗമാണെന്ന ആവശ്യമില്ലാത്ത തെറ്റിദ്ധാരണയില്‍ പലരും എത്തിച്ചേരാറുമുണ്ട്. എന്നാൽ എല്ലാ കൈവിറയലും പാർക്കിൻസൺ രോഗമല്ല. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീർ കുമാർ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധിക്കേണ്ടതാണ്.

30 വയസ്സുകാരനായ യുവാവ് കഴിഞ്ഞ ആറ് മാസമായി തന്റെ കൈ വിറയ്ക്കുന്നു എന്ന പ്രശ്നവുമായാണ് ഡോക്ടറിനു മുന്നിൽ എത്തിയത്. ചായ കുടിക്കാൻ കപ്പ് എടുക്കാൻ പോലും ബുദ്ധിമുട്ട്. കയ്യൊപ്പ് മാച്ച് ചെയ്യുന്നില്ല എന്ന പേരിൽ ബാങ്കിൽനിന്നും ചെക്ക് മടങ്ങിയപ്പോഴാണ് കൈവിറയൽ പ്രശ്നം ഗുരുതരമാണെന്നു യുവാവിനു മനസ്സിലാകുന്നത്. ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വന്ന വിവരങ്ങളിൽ നിന്നും തനിക്കു പാർക്കിൻസൺ രോഗമാണെന്ന നിഗമനത്തിലാണ് എത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ മറ്റൊന്നാണ് വ്യക്തമായതെന്ന് ഡോക്ടർ പറയുന്നു. ഇതേ തെറ്റിദ്ധാരണ പലർക്കും ഉണ്ടാകാറുണ്ടെന്നും ഡോക്ടർ കുറിപ്പിൽ പറയുന്നു.

Photo Credit: sruilk/ Shutterstock
ADVERTISEMENT

സാധനങ്ങൾ എടുക്കുമ്പോഴോ, എഴുതുക പോലുള്ള പ്രവർത്തിയിൽ ഏർപ്പെടുമ്പോഴോ മാത്രമാണ് യുവാവിന് കൈവിറയൽ ഉണ്ടാകുന്നത്. വെറുതെ ഇരിക്കുമ്പോൾ കൈ തീരെ വിറയ്ക്കുന്നില്ല. സാധാരണ ഒരു വ്യക്തി നടന്നു വരുന്നതുപോലെ തന്നെയാണ് രോഗിയും വന്നത്. ചലനങ്ങൾ പതിയെയായിരുന്നില്ല. കൈകാലുകള്‍ അനക്കുമ്പോൾ അദ്ദേഹത്തിനു മുറുക്കം അനുഭവപ്പെട്ടിരുന്നില്ല. നടക്കുമ്പോഴോ തിരിയുമ്പോഴോ ബാലൻസ് നഷ്ടപ്പെട്ടിരുന്നുമില്ല. ഇത്രയും വിവരങ്ങളിൽ നിന്നും ഇത് പാര്‍ക്കിൻസൺ രോഗമല്ലെന്നും മറിച്ച് എസ്സെൻഷ്യൽ ട്രമർ (Essential Tremor) ആണെന്നും തനിക്ക് വ്യക്തമാവുകയായിരുന്നു എന്ന് ഡോക്ടർ പറയുന്നു.

എസ്സെൻഷ്യൽ ട്രമറും പാർക്കിൻസൺ രോഗവും തമ്മിൽ വ്യത്യാസങ്ങൾ പലതാണ്.

ADVERTISEMENT

1. എസ്സെൻഷ്യൽ വിറയൽ ഉണ്ടാകുന്നത് എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുമ്പോഴാണെങ്കിൽ പാർക്കിൻസൺ രോഗത്തിൽ കൈ വെറുതേയിരിക്കുമ്പോഴാകും വിറയൽ ഉണ്ടാവുക.
2. പാർക്കിൻസൺ ഉള്ള വ്യക്തികളുടെ ചലനങ്ങളിൽ ഒരു മന്ദത ഉണ്ടാകും. അതോടൊപ്പം കൈകാലുകളിൽ കാഠിന്യം, ബാലൻസ് നഷ്ടപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്. എന്നാൽ ഇവ ഒന്നും തന്നെ എസ്സെൻഷ്യൽ ട്രമറിൽ ഇല്ല.
3. എസ്സെൻഷ്യൽ ട്രമർ രണ്ടു കൈകളേയും ബാധിക്കും എന്നാൽ പാൻക്കിൻസൺ രോഗത്തിൽ ഒരു കൈയ്ക്കു മാത്രമാകും വിറയൽ ഉണ്ടാവുക. നീണ്ട ഇടവേളയ്ക്കു ശേഷമാകും അടുത്ത കയ്യിൽ വിറയൽ ബാധിക്കുക.
4. എസ്സെൻഷ്യൽ ട്രമറിനെ അപേക്ഷിച്ച് പാർക്കിൻസൺ രോഗത്തിൽ രോഗലക്ഷണങ്ങളുടെ അപചയം വളരെ വേഗത്തിലാണ്.

പ്രതീകാത്മക ചിത്രം. Photo Credit : Sruilk / Shutterstock

ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കൈ വിറയ്ക്കുന്നു എന്നതിനർഥം തനിക്ക് പാർക്കിൻസൺ രോഗമായിരിക്കാം എന്ന തെറ്റിദ്ധാരണ മാറ്റണം.
എസ്സെൻഷ്യൽ ട്രമർ വൈകല്യം ഉണ്ടാക്കില്ല
എസ്സെൻഷ്യൽ ട്രമറിനു മികച്ച ചികിത്സാരീതികൾ ലഭ്യമാണ്.

English Summary:

Essential Tremors different from Parkinson's Disease, Doctors Viral Note