സംസ്ഥാന സർക്കാരിന്റെ ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേഗമേറുന്നു. സാമൂഹികനീതി വകുപ്പിനു കീഴിലെ സാമൂഹികസുരക്ഷാ മിഷന്റെ 'ഓർമത്തോണി' പദ്ധതിക്ക് 92 ലക്ഷം രൂപ സർക്കാർ അനുവദിച്ചതോടെയാണ് പ്രവർത്തനങ്ങൾ സജീവമാകുന്നത്. 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാരിന്റെ ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേഗമേറുന്നു. സാമൂഹികനീതി വകുപ്പിനു കീഴിലെ സാമൂഹികസുരക്ഷാ മിഷന്റെ 'ഓർമത്തോണി' പദ്ധതിക്ക് 92 ലക്ഷം രൂപ സർക്കാർ അനുവദിച്ചതോടെയാണ് പ്രവർത്തനങ്ങൾ സജീവമാകുന്നത്. 2023-24 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്. കേരളത്തിലെ ഡിമെൻഷ്യ (Dementia) / അൽസ്‌ഹൈമേഴ്സ് (Alzheimer) ബാധിതരായ വയോജനങ്ങൾക്കു വേണ്ടിയാണ് ഓർമത്തോണി പദ്ധതി (Ormathoni Project) ആവിഷ്‌കരിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി ഒരുകോടി രൂപ നീക്കി വച്ചിരുന്നു.വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഡിമെൻഷ്യ ചികിത്സിച്ചു മാറ്റാൻ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സാധിക്കുന്നതിനാലാണ് ഓർമത്തോണി അഥവാ അൽസ്‌ഹൈമേഴ്സ് സൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു.

Representative Image. Photo Credit : Katarzyna Bialasiewicz / iStockPhoto.com

വിവരശേഖരണം, സ്‌ക്രീനിങ്, ചികിത്സ
സംസ്ഥാനത്തൊട്ടാകെ ഡിമെൻഷ്യ ബാധിതരുടെ വിവരശേഖരണം, സ്‌ക്രീനിങ്, വിദഗ്ധ ചികിത്സ, പുനരധിവാസം എന്നിവയാണ് ഓർമത്തോണി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ സാമൂഹിക നീതി വകുപ്പിന്റെ വയോമിത്രം പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം ഡിമെൻഷ്യ സ്‌ക്രീനിങ് നടത്തും. രോഗത്തിന്റെ തീവ്രത പരിശോധിച്ച ശേഷമാണ് തുടർനടപടികൾ ഉണ്ടാകുക. രോഗം ഉണ്ടെന്ന് കണ്ടെത്തുന്നവരെ ജില്ലാ മാനസികാരോഗ്യ പരിപാടി വഴിയോ സൈക്യാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമായ ആശുപത്രിയിലേക്കോ റഫർ ചെയ്യും. വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മറവി രോഗം ബാധിച്ചവർക്ക് മരുന്നുകൾ നൽകുക. രോഗതീവ്രതയുടെ തോത് പരിശോധിക്കാൻ വീടുകളിലെത്തുന്നതും ആലോചനയുണ്ട്. എല്ലാ ജില്ലകളിലും നടപ്പാക്കിയ വയോമിത്രം പദ്ധതിയിൽ നിലവിൽ 1.05 ലക്ഷം വയോജനങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.

Representative Image. Photo Credit : Ipopba / iStockPhoto.com
ADVERTISEMENT

മെമ്മറി ക്ലിനിക്കുകൾ
പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ ആരംഭിക്കും. ഡിമെൻഷ്യ ബാധിതർക്കുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കും. ഡോക്ടർ, നഴ്‌സ്, കൗൺസിലർ എന്നിവരുടെ സേവനം ഇവിടെയുണ്ടാകും. ഇതിന്റെ ഭാഗമായി ഡോക്ടർമാർക്കും നഴ്‌സുമാർക്കും വിദഗ്ധ പരിശീലനം നൽകും. വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട് നിയോഗിച്ചവരുടെ സേവനങ്ങളാണ് മെമ്മറി ക്ലിനിക്കുകളിൽ വിനിയോഗിക്കുക.

വയോജനങ്ങളിൽ 7% പേർക്ക് മറവിരോഗം
കേരള ജനസംഖ്യയിൽ ഇപ്പോൾ 16.5% പേർ അറുപതോ അതിലധികമോ പ്രായമുള്ളവരാണ്. മറവിരോഗം ഏറ്റവും കൂടുതലായി കാണുന്നതും ഈ പ്രായത്തിലുള്ളവർക്കാണ്. ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ഏകദേശം 7% പേർക്ക് മറവിരോഗം ഉള്ളതായാണ് കണക്ക്. അതിനാൽത്തന്നെ മറവിരോഗമുള്ളവരെയും അവരുടെ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങളെയും പിന്തുണയ്ക്കാനും പരിചരണത്തിനു വേണ്ട മാർഗനിർദേശങ്ങൾ നൽകാനുമായി സർക്കാരും പൊതുസമൂഹവും മുന്നോട്ടുവരണം. 
- ഡോ.കെ.എസ്.ഷാജി, ഗവേഷണ വിഭാഗം ഡീൻ, ആരോഗ്യ സർവകലാശാല
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് - വിഡിയോ

English Summary:

‘Ormathoni’ to make Kerala dementia-friendly