ഏതെങ്കിലും സംഗീതോപകരണങ്ങല്‍ വായിക്കുന്നതും പാടുന്നതുമൊക്കെ പ്രായമായവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് യുകെയില്‍ നടന്ന ഗവേഷണപഠനത്തില്‍ കണ്ടെത്തി. ഓര്‍മ്മശക്തിയും സങ്കീര്‍ണ്ണമായ ജോലികള്‍ നിര്‍വഹിക്കാനുള്ള ശേഷിയും നിലനിര്‍ത്താന്‍ സംഗീത പഠനവും ഉപകരണങ്ങളുടെ വായനയും സഹായിക്കുമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതെങ്കിലും സംഗീതോപകരണങ്ങല്‍ വായിക്കുന്നതും പാടുന്നതുമൊക്കെ പ്രായമായവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണെന്ന് യുകെയില്‍ നടന്ന ഗവേഷണപഠനത്തില്‍ കണ്ടെത്തി. ഓര്‍മ്മശക്തിയും സങ്കീര്‍ണ്ണമായ ജോലികള്‍ നിര്‍വഹിക്കാനുള്ള ശേഷിയും നിലനിര്‍ത്താന്‍ സംഗീത പഠനവും ഉപകരണങ്ങളുടെ വായനയും സഹായിക്കുമെന്നും ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. 

എക്‌സറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള 1,100 പേര്‍ പങ്കെടുത്തു. 68 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. സംഗീതോപകരണം വായിക്കുന്നതും പാടുന്നതും പുസ്തകം വായിക്കുന്നതും പാട്ടു കേള്‍ക്കുന്നതുമൊക്കെ തലച്ചോറിലുണ്ടാക്കുന്ന സ്വാധീനമാണ് ഗവേഷകര്‍ വിലയിരുത്തിയത്. ഇതില്‍ നിന്നു ലഭിച്ച ഡേറ്റ സംഗീതവുമായി ഇടപെടാത്ത ആളുകളുടെ ഡേറ്റയുമായി താരതമ്യപ്പെടുത്തി. 

Representative image. Photo Credit: Credit: Eda Hoyman/istockphoto.com
ADVERTISEMENT

പിയാനോയോ കീബോര്‍ഡോ വായിക്കുന്നത് പ്രത്യേകിച്ചും ഗുണകരമാണെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഓടക്കുഴല്‍, സാക്‌സോഫോണ്‍, ട്രംപറ്റ് പോലുള്ള ബ്രാസ്, വുഡ്‌വിന്‍ഡ് ഉപകരണങ്ങളും ഗുണകരമാണെന്നു പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം പാട്ട് കേള്‍ക്കുന്നത് കൊണ്ട് മാത്രം ധാരണശേഷിക്ക് എന്തെങ്കിലും പ്രയോജനമുള്ളതായി ഗവേഷകര്‍ കണ്ടെത്തിയില്ല. പാടുന്നത് പക്ഷേ ഒരു കൊയറിലോ ഗായക സംഘത്തിലോ ചേര്‍ന്നാകമെന്നത് സാമൂഹികമായ ഇടപെടലുകള്‍ സാധ്യമാക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

ദിവസവും സംഗീതോപകരണം വായിക്കുന്നവരുടെ സംഖ്യാശാസ്ത്രപരമായ ഓര്‍മ്മയും മെച്ചപ്പെട്ടതായിരിക്കുമെന്ന് പഠനറിപ്പോര്‍ട്ട് അടിവരയിടുന്നു. നമ്മുടെ തലച്ചോറും ഒരു പേശി പോലെയാണെന്നും അതിനും വ്യായാമം ആവശ്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രഫ അന്നെ കോര്‍ബെറ്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ജീവിതശൈലി സമീപനത്തിന്റെ ഭാഗമായി സംഗീതം മാറണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ADVERTISEMENT

പ്രമേഹചികിത്സ പരാജയപ്പെടുന്നോ: വിഡിയോ

English Summary:

Playing Musical Instruments helps brain health in Oldage