പ്രമേഹം ഇപ്പോൾ സാധാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നതു ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം ഇപ്പോൾ സാധാരണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നതു ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

ടൈപ്പ് 2 പ്രമേഹത്തിന് ഒരു കാരണം ഭക്ഷണരീതി കൂടിയാണ്. ഭക്ഷണത്തിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഇവ കുറയ്ക്കുകയും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചില പ്രത്യേക ഭക്ഷണങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് മുട്ട. പ്രഭാത ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷനൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു . 

ADVERTISEMENT

പ്രോട്ടീൻ ഡയറ്റിന്റെ ഭാഗമായി ദിവസവും രണ്ടു മുട്ട കഴിച്ച പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ടതായി കണ്ടു. മുട്ട, ടൈപ്പ് 2 പ്രമേഹത്തിന് ആരോഗ്യകരമായ സമീകൃതാഹാരത്തിന്റെ ഭാഗമാക്കണമെന്ന് പഠനം പറയുന്നു. പ്രോട്ടീന്റെ കലവറയായ മുട്ടയിൽ ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ഉപ്പോ കൊഴുപ്പോ ചേർക്കാതെ വേവിച്ചു വേണം മുട്ട കഴിക്കാൻ. 

അതുപോലെ കറുവപ്പട്ട 90 ദിവസം കഴിച്ച പ്രമേഹരോഗികളിൽ ഗ്ലൂക്കോസുമായി ബന്ധപ്പെട്ട ഹീമോഗ്ലോബിൻ A1C യുടെ അളവ് ഇരട്ടിയിലധികം കുറ‍ഞ്ഞതായും പഠനം പറയുന്നു.