രാവിലെ ഒരു ഗ്ലാസ്സ് ചൂട് കോഫി ശീലമാക്കിയ ആളാണോ? രാവിലത്തെ ആ കോഫി കിട്ടിയില്ലെങ്കില്‍ പിന്നെ ഒരു സമാധാനവും ഇല്ലെന്ന തോന്നലുണ്ടോ ? ഒരുപാട് നല്ല ആരോഗ്യവശങ്ങളുള്ള ഒന്നു തന്നെയാണ് കോഫി. എന്നാല്‍ വെറും വയറ്റിലെ കോഫി കുടി നല്ലതാണോ അല്ലയോ എന്നതിലാണ് പ്രശ്നം. ചൂടു കോഫി അതിരാവിലെ വെറും വയറ്റില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാവിലെ ഒരു ഗ്ലാസ്സ് ചൂട് കോഫി ശീലമാക്കിയ ആളാണോ? രാവിലത്തെ ആ കോഫി കിട്ടിയില്ലെങ്കില്‍ പിന്നെ ഒരു സമാധാനവും ഇല്ലെന്ന തോന്നലുണ്ടോ ? ഒരുപാട് നല്ല ആരോഗ്യവശങ്ങളുള്ള ഒന്നു തന്നെയാണ് കോഫി. എന്നാല്‍ വെറും വയറ്റിലെ കോഫി കുടി നല്ലതാണോ അല്ലയോ എന്നതിലാണ് പ്രശ്നം. 

ചൂടു കോഫി അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു അത്ര നന്നല്ല എന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. കഫീന്‍ അടങ്ങിയ കോഫി വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് വയറിന്റെ ആന്തരിക ലൈനിങ്ങില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ദഹനപ്രശ്നങ്ങള്‍, നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകാം.

ADVERTISEMENT

പ്രശസ്ത ന്യൂട്രിഷനിസ്റ്റ് ആയ പ്രിയങ്ക റോഹ്ടാഗി പറയുന്നത് വെറും വയറ്റിലെ ബ്ലാക്ക്‌ കോഫി കുടിയാണ് ഏറ്റവും കൂടുതല്‍ ആസിഡ് ഉല്‍പ്പാദനം ഉണ്ടാക്കുന്നത്‌ എന്നാണ്. പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത കോഫിയും ബ്ലാക്ക്‌ കോഫിയോളം അല്ലെങ്കില്‍ പോലും അപകടകരമാണ്. എന്നാല്‍ അതിനു ഒരു ലിമിറ്റ് സ്വയം തീരുമാനിക്കുന്നത് നന്നായിരിക്കും എന്നവര്‍ ഓര്‍മിപ്പിക്കുന്നു. 

രാവിലെ വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ആണ് ഇവിടെ പ്രശ്നം. മള്‍ട്ടി ഗ്രെയ്ന്‍ ബിസ്കറ്റ് , അല്ലെങ്കില്‍ കുതിര്‍ത്ത ആല്‍മണ്ട് തുടങ്ങിയവ വെറും വയറ്റില്‍ ആദ്യം കഴിച്ച ശേഷം കോഫി കുടിക്കുന്നതില്‍ പ്രശ്നമില്ല. എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഒരിക്കലും വെറും വയറ്റില്‍ കോഫി കുടിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം കുറയ്ക്കാനും കഫീന്‍ കാരണമാകുന്നുണ്ട്. ഇത് ക്ഷീണം ഉണ്ടാക്കിയേക്കാം. ജിമ്മില്‍ വര്‍ക്ക്‌ഔട്ട്‌ ചെയ്യാന്‍ പോകുന്നതിനു മുന്‍പും കോഫി കുടിച്ചിട്ട് പോകുന്നത് ഒഴിവാക്കണം . 

ADVERTISEMENT

കുടിക്കുന്ന കോഫിയുടെ അളവും ഇതില്‍ ഒരു പങ്കു വഹിക്കുന്നുണ്ടെന്ന് പ്രിയങ്ക പറയുന്നു. 120 - 150 ml ആണ് സാധാരണ അളവില്‍ നമ്മള്‍ കുടിക്കുക. എന്നാല്‍ വലിയ മഗ്ഗില്‍ ഇന്ന് കോഫി കുടിക്കുന്നവരുണ്ട് . 250 ml വരെയാണ് ഇതിലൂടെ നമ്മുടെ ഉള്ളിലെത്തുന്നത്. ഇത്രയും അളവില്‍ കോഫി വെറും വയറ്റില്‍ കഴിക്കുന്നതാണ് പ്രശ്നം. കോഫി നല്ലതല്ല എന്നല്ല ഇവിടെ പറയുന്നത് മറിച്ചു അത് കഴിക്കുന്ന രീതിയിലാണ് പ്രശ്നം