മൾബറി കുടുംബത്തിൽപ്പെട്ട അത്തി ചുവപ്പ്, മഞ്ഞ, പർപ്പിൾ മുതലായ നിറങ്ങളിലും വ്യത്യസ്ത രുചികളിലും ഉണ്ട്. പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും (dried fig) ഒരു പോലെ പോഷക സമ്പന്നമാണ്. നാരുകൾ ധാരാളമടങ്ങിയ അത്തിപ്പഴത്തിൽ മഗ്നീഷ്യം, മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും ജീവകം എ, ജീവകം കെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൾബറി കുടുംബത്തിൽപ്പെട്ട അത്തി ചുവപ്പ്, മഞ്ഞ, പർപ്പിൾ മുതലായ നിറങ്ങളിലും വ്യത്യസ്ത രുചികളിലും ഉണ്ട്. പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും (dried fig) ഒരു പോലെ പോഷക സമ്പന്നമാണ്.  നാരുകൾ ധാരാളമടങ്ങിയ അത്തിപ്പഴത്തിൽ മഗ്നീഷ്യം, മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും ജീവകം എ, ജീവകം കെ, ഫോളേറ്റ്, കോളിൻ ഇവയും ഉണ്ട്.  100 ഗ്രാം അത്തിപ്പഴത്തിൽ 35 മില്ലിഗ്രാം കാൽസ്യം ഉണ്ട്. എന്നാൽ ഇതേ അളവ് ഉണക്ക അത്തിപ്പഴത്തിൽ 162 മില്ലിഗ്രാം ആണ് കാൽസ്യം. ശക്തിയേറിയ ആന്റി ഓക്സിഡന്റുകൾ അടങ്ങിയ അത്തിപ്പഴം ഫ്രീറാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളെ തടയുന്നു. അത്തിയുടെ തൊലി, ഇല, പഴം ഇവയെല്ലാം ഔഷധ ഗുണങ്ങളുള്ളതാണ്. 100 ഗ്രാം ഉണക്ക അത്തിപ്പഴത്തിൽ 48 ഗ്രാം പഞ്ചസാരയുണ്ട്. അതായത്, ഒരു മുതിർന്ന ആൾക്ക് ഒരു ദിവസം ആവശ്യമായതിലും 10 ഗ്രാം അധികം. എന്നാൽ ഫ്രഷ് പഴത്തിലാകട്ടെ 16 ഗ്രാം മാത്രമാണ് പഞ്ചസാര ഉള്ളത്. അതുകൊണ്ടുതന്നെ ഉണക്ക അത്തിപ്പഴം കഴിക്കുമ്പോൾ അമിതമാകാതെ ശ്രദ്ധിക്കണം.

അത്തിപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ

ADVERTISEMENT

1. അത്തിപ്പഴത്തിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

2. നൂറ്റാണ്ടുകളായി ലൈംഗിക പ്രശ്നങ്ങൾക്കും ഉദ്ധാരണപ്രശ്നങ്ങൾക്കും പരിഹാരമായി അത്തിപ്പഴം നിർദേശിക്കപ്പെടുന്നു. രണ്ടോ മൂന്നോ അത്തിപ്പഴം പാലിൽ ഒരു രാത്രി ഇട്ട് വച്ച് രാവിലെ കുടിക്കുന്നത് പുരുഷന്മാർക്ക് നല്ലതാണ്. 

3. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. 

4. കാല്‍സ്യം ധാരാളമടങ്ങിയ അത്തിപ്പഴം എല്ലുകൾക്ക് ശക്തി നൽകുന്നു. ഓസ്റ്റിയോ പൊറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു.  

5. നാരുകൾ ധാരാളമുള്ള അത്തിപ്പഴം പ്രമേഹം നിയന്ത്രിക്കുന്നു. അത്തിയുടെ ഇലകളും പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നു.

ADVERTISEMENT

6. പോളിഫിനോളുകൾ ധാരാളമുള്ള അത്തിപ്പഴം ഓക്സീകരണ സമ്മർദത്തിനെതിരെ സംരക്ഷണം നൽകുന്നു. 
 
7. അത്തിപ്പഴത്തിലെ നാരുകള്‍ ബവൽ മൂവ്മെന്റ് ആരോഗ്യമുള്ളതും ക്രമമുള്ളതുമാക്കുന്നു. മലബന്ധം അകറ്റുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാ ക്കുന്നു. 
 
8. ഉണങ്ങിയ അത്തിപ്പഴം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് പഴത്തോടൊപ്പം ആ വെള്ളവും കുടിക്കുന്നത് പൈൽസിനുള്ള വീട്ടുമരുന്ന് ആണ്. ആന്റിസ്പാസ്മോ ഡിക്, ലാക്സേറ്റീവ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ് അത്തിപ്പഴം.

9. അത്തിപ്പഴത്തിൽ പെക്റ്റിൻ എന്ന സോല്യുബിൾ ഫൈബർ ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം കാൻസറിനെയും പ്രതിരോധിക്കുന്നു. 

ADVERTISEMENT

10. ന്യൂറോഡീജനറേറ്റീവ് രോഗങ്ങളായ അൾഷിമേഴ്സ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്  അത്തിപ്പഴം ഫലപ്രദമാണ്. നാഡികളെ ആരോഗ്യമുള്ളതാക്കുന്നു. ന്യൂറോ ഇൻഫ്ലമേഷൻ തടയുന്നു. 

11. അത്തിയിലയുടെ ചായ ബ്രോങ്കൈറ്റിസ് ഉൾപ്പെടെയുള്ള ശ്വസനപ്രശ്നങ്ങൾക്ക് പരിഹാരമേകും. ആസ്മയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് സഹായി ക്കുന്നു. 

ഇത് കൂടാതെ തൊണ്ടവേദന അകറ്റുന്നു. ചർമത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കുന്നു. നേത്രരോഗമായ മാക്യുലാർ ഡീജനറേഷൻ തടയുന്നു. ചുമ, പനി, ചെവിവേദന, കരൾ രോഗങ്ങൾ ഇവയ്ക്കും അത്തിപ്പഴം പരിഹാരമേകും.