ഒരു ഗ്ലാസ് ജീരകവെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. കറികളിൽ ചേർക്കുന്ന ജീരകം ഇട്ടg തിളപ്പിച്ച വെള്ളം മികച്ച ആരോഗ്യപാനീയമാണ്. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ള ജീരകം ആന്റി ഇന്‍ഫ്ലമേറ്ററി ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ്. ജീരകവെള്ളം കുടിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഗ്ലാസ് ജീരകവെള്ളം കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. കറികളിൽ ചേർക്കുന്ന ജീരകം ഇട്ടു തിളപ്പിച്ച വെള്ളം മികച്ച ആരോഗ്യപാനീയമാണ്. ആന്റി ബാക്ടീരിയൽ, ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ള ജീരകം ആന്റി ഇന്‍ഫ്ലമേറ്ററി ആന്റി ഓക്സിഡന്റുകൾ നിറഞ്ഞതാണ്. ജീരകവെള്ളം കുടിച്ചാൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നു നോക്കാം. 

 ∙ദഹനക്കേട് മാറ്റുന്നു, അസിഡിറ്റി അകറ്റുന്നു, വയറുവേദന അകറ്റുന്നു, വേദനസംഹാരിയായി പ്രവർത്തിക്കുന്നു, ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളുടെ ഉൽപാദനം കൂട്ടാൻ ജീരകവെള്ളം സഹായിക്കുന്നു. ദഹനം എളുപ്പമാക്കി ഉദരപ്രശ്നങ്ങളെ അകറ്റുന്നു. 
 
ADVERTISEMENT

∙ഗർഭകാലത്ത് ദഹനം മെച്ചപ്പെടുത്താൻ ജീരകവെള്ളം സഹായിക്കും. മുലപ്പാൽ ഉണ്ടാകാനും സഹായകം.
 
∙ഇരുമ്പിന്റെയും ഭക്ഷ്യനാരുകളുടെയും കലവറയാണ് ജീരകം. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
 
∙പ്രമേഹരോഗികൾക്ക് മികച്ച പാനീയമാണിത്.
 
∙ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും ജീരകവെള്ളം ഗുണം ചെയ്യും. 
 
ADVERTISEMENT

∙ജീരകവെള്ളത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 
 
∙ പോഷകങ്ങൾ നിറഞ്ഞ ജീരകവെള്ളം ദിവസം മുഴുവൻ ഊർജം തരുന്നു
 
∙ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. ബൈലിന്റെ ഉൽപാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ കരളിന് ഏറെ നല്ലതാണ് ജീരകവെള്ളം.
 
∙ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയുന്നു. ഇരുമ്പിന്റെ അഭാവമുള്ളവർ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്.
 
ADVERTISEMENT

∙ആർത്തവവേദന അകലുന്നു. ആന്റിസ്പാസ്മോഡിക്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിനു സഹായിക്കുന്നത്.
 
∙ ചർമത്തിന് തിളക്കവും ആരോഗ്യവും ഏകുന്നു. പൊട്ടാസ്യം, കാൽസ്യം, സെലനിയം, കോപ്പർ, മാംഗനീസ് ഇവ അടങ്ങിയതിനാൽ ചർമത്തിന് ഉണർവേകുന്നു. ജീരകവെള്ളത്തിൽ മഞ്ഞൾ ചേർത്ത് പുരട്ടുന്നതും ചർമത്തിന് തിളക്കവും മൃദുലതയും നൽകും.
 
∙ജീവകം ഇ ധാരാളം അടങ്ങിയ ജീരകവെള്ളം അകാലവാർധക്യം തടയുന്നു. ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്.
 
∙ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു അകറ്റാൻ സഹായിക്കും.
 
∙തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഗുണങ്ങൾ ജീരകവെള്ളത്തിനുണ്ട്. പ്രോട്ടീന്റെ കൊഴുപ്പ്, ജലം, കാർബോഹൈഡ്രേറ്റ് ഇവ മുടിവളർച്ചയ്ക്ക് സഹായിക്കുന്നു