ഈ ചൂടത്തു ശരീരം തണുപ്പിക്കാന്‍ ഏറ്റവും പറ്റിയ സാധനമാണ് തൈര്. നല്ല ബാക്ടീരിയകളുടെ കേദാരം കൂടിയാണ് തൈര്. പ്രൊബയോടിക്സ് ആവശ്യം പോലെ അടങ്ങിയതാണ് തൈര്. ദഹനം ശരിയാക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം തൈര് നല്ലതാണ്. എന്നാല്‍ തൈര് രാത്രി കഴിക്കരുതെന്നാണ് നമ്മള്‍ പൊതുവെ കേട്ടിട്ടുള്ളത്. ഇതില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ചൂടത്തു ശരീരം തണുപ്പിക്കാന്‍ ഏറ്റവും പറ്റിയ സാധനമാണ് തൈര്. നല്ല ബാക്ടീരിയകളുടെ കേദാരം കൂടിയാണ് തൈര്. പ്രൊബയോടിക്സ് ആവശ്യം പോലെ അടങ്ങിയതാണ് തൈര്. ദഹനം ശരിയാക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം തൈര് നല്ലതാണ്. എന്നാല്‍ തൈര് രാത്രി കഴിക്കരുതെന്നാണ് നമ്മള്‍ പൊതുവെ കേട്ടിട്ടുള്ളത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ ? 

ആയുര്‍വേദ പ്രകാരം രാത്രിയില്‍ തൈര് കഴിക്കുന്നത്‌ കഫം വര്‍ധിക്കാന്‍ കാരണമാകും. മധുരവും പുളിപ്പും ചേര്‍ന്നതാണ് തൈര്. ഇത് കഫം വര്‍ധിപ്പിക്കാന്‍ ഇടനല്‍കും എന്നാണ് ആയുര്‍വേദം പറയുന്നത്. ആയുര്‍വേദ പ്രകാരം കഫദോഷം വര്‍ധിക്കുന്നത് രാത്രിയിലാണ്. അതുകൊണ്ടുതന്നെ ചുമ, മൂക്കടപ്പ് എന്നിവ ഉണ്ടാകുന്നവര്‍ രാത്രിയില്‍ തൈര് കഴിക്കുന്നത്‌ ഒഴിവാക്കുക.

ADVERTISEMENT

ഇനി രാത്രിയില്‍ തൈര് കഴിച്ചേ പറ്റൂ എന്നുള്ളവര്‍ മോരുംവെള്ളം കുടിച്ചു നോക്കൂ.  ഇനി തൈര് കഴിച്ചേ പറ്റൂ എന്നാണെങ്കില്‍ തൈര് നന്നായി നേര്‍പ്പിച്ച് അതില്‍ സവാള,  വെള്ളരി, തക്കാളി മറ്റു ആയുര്‍വേദമിശ്രിതങ്ങള്‍ എന്നിവ ചേര്‍ത്തു കുരുമുളകും ചേര്‍ത്തു കഴിക്കാം. ഇത് തൈരിന്റെ തണുപ്പ് കുറയ്ക്കും. അതുപോലെ രാത്രി തൈര് കഴിക്കുമ്പോള്‍ ഒരല്‍പം ഷുഗര്‍ ചേര്‍ത്തു കഴിക്കാം. പകല്‍ നേരങ്ങളില്‍ ഇത് ആവശ്യമില്ല. രാത്രി ദഹനം ശരിയാകാനാണിത്. രാത്രിയില്‍ സ്ഥിരമായി മൂക്കടപ്പ് ഉണ്ടാകുകയാണെങ്കില്‍ ഓര്‍ക്കുക തൈര് നിങ്ങള്‍ കഴിച്ചിട്ടുണ്ടോ എന്ന് .