വാനില എന്ന് കേൾക്കുമ്പോഴേ ഡെസർട്ടുകളുടെ രുചിയാകും ഓർമ വരിക. രുചിയും ഗന്ധവും കൂട്ടാൻ ഭക്ഷണത്തിൽ ചേർക്കുന്ന ഇത് ആരോഗ്യഗുണങ്ങളുടെയും കലവറയാണ്. ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തേണ്ട ഒന്നാണിത്. vanila genus എന്ന ചെടിയുടെ പഴമാണ് വാനില. ഇതിന് ഒരു പയറിന്റെ രൂപമാണ് (pod). കുങ്കുമപ്പൂവ് കഴിഞ്ഞാൽ വില കൂടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാനില എന്ന് കേൾക്കുമ്പോഴേ ഡെസർട്ടുകളുടെ രുചിയാകും ഓർമ വരിക. രുചിയും ഗന്ധവും കൂട്ടാൻ ഭക്ഷണത്തിൽ ചേർക്കുന്ന ഇത് ആരോഗ്യഗുണങ്ങളുടെയും കലവറയാണ്. ദിവസവും ഭക്ഷണത്തില്‍ ഉൾപ്പെടുത്തേണ്ട ഒന്നാണിത്. vanila genus എന്ന ചെടിയുടെ പഴമാണ് വാനില. ഇതിന് ഒരു പയറിന്റെ രൂപമാണ് (pod). കുങ്കുമപ്പൂവ് കഴിഞ്ഞാൽ വില കൂടിയ സുഗന്ധവ്യഞ്ജനമാണിത്.

വാനിലയുടെ പതിവായ ഉപയോഗം ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിറോസ്ക്ലീറോസിസ് ഇൻഫ്ലമേഷൻ ഇവ തടയുന്നു.

ADVERTISEMENT

∙ശക്തിയേറിയ ആന്റി ഓക്സിഡന്റായ വാനില, ഫ്രീറാഡിക്കലുകളെ തുരത്തുന്നു. അങ്ങനെ കാൻസർ പോലുള്ള മാരക രോഗങ്ങളെ തടയുന്നു. 

∙കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കലകളുടെയും (tissues) കോശങ്ങളുടെയും നാശം തടയുന്നു. ആന്റി ബാക്ടീരിയൽ ആയതിനാൽ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നു. 

ADVERTISEMENT

∙ഇന്‍ഫ്ലമേഷൻ കുറയ്ക്കുന്നു. ഗൗട്ട്, സന്ധിവാതം ഇവയിൽ നിന്ന് ആശ്വാസമേകാൻ സഹായിക്കുന്നു. 

∙വാനിലയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ അണുബാധകൾ അകറ്റുന്നു. മുഖക്കുരു തടയുന്നു. വടുക്കളും വ്രണങ്ങളും കുറയ്ക്കുന്നു. ചർമത്തിന് തിളക്കമേകുന്നു.

ADVERTISEMENT

∙വാനിലയുടെ സത്ത് അരോമ തെറാപ്പിയിൽ ഉപയോഗിക്കുന്നു. ഉത്കണ്ഠ, വിഷാദം, ഇവ അകറ്റുന്നു. സമ്മർദ്ദമേകാനും വാനിലയുടെ ഗന്ധം സഹായിക്കും.

∙ശരീരഭാരം കുറയ്ക്കുന്നു. ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ദഹനം സുഗമമാക്കുന്നു.

∙തലമുടിയുടെ അറ്റം പിളരാതെ വാനില എസെന്‍ഷ്യൽ ഓയിൽ സഹായിക്കും. മുടി വളർച്ചയ്ക്കും വാനില നല്ലതാണ്. തലമുടിയുടെ ചികിത്സയ്ക്ക് വാനില സത്ത് ഉപയോഗിച്ചു വരുന്നു. 

∙പ്രായമാകലിന്റെ ലക്ഷണങ്ങളായ ചർമത്തിലെ ചുളിവുകൾ, ഏജ് സ്പോട്ട്സ് ഇവയെല്ലാം അകറ്റുന്നു. സൗന്ദര്യ ചികിത്സയിൽ വാനില ഉപയോഗിക്കുന്നുണ്ട്. 

∙ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള വാനില സത്ത് ചുമ, ജലദോഷം, ശ്വസന പ്രശ്നങ്ങൾ ഇവ അകറ്റുന്നു.

14 ശതമാനം ഊർജം അടങ്ങിയ വാനിലയിൽ കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, റൈബോഫ്ലേവിൻ, നിയാസിൻ, കോപ്പർ, മാംഗനീസ് ഇവയും ഉണ്ട്. രുചി കൂട്ടാൻ മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യവര്‍ധനവിനും സഹായിക്കുന്നതാണ് വാനില.