വിഷാദവും ടെന്‍ഷനും അനുഭവിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. എന്നാല്‍ ഇത് രണ്ടും കുറയ്ക്കാന്‍ റെഡ് വൈനിന് സാധിക്കുമോ ? സാധിക്കുമെന്ന് പഠനം. റെഡ് വൈനിലെ Resveratrol എന്ന വസ്തുവാണ് ആന്റി സ്‌ട്രെസ് ഗുണങ്ങള്‍ നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂറോഫാര്‍മക്കോളജി ജേര്‍ണലിലാണ് ഇത് സംബന്ധിച്ച് പഠനവിവരങ്ങൾ പുറത്തുവന്നത്. വിഷാദം, സ്‌ട്രെസ് എന്നിവയ്ക്ക് ചികിത്സ തേടുന്നവരില്‍ ഏറെ ഫലവത്താണ് Resveratrol  എന്ന് ഗവേഷകര്‍ പറയുന്നു.

മുന്തിരി, ബെറി എന്നിവയില്‍ Resveratrol  കാണപ്പെടുന്നുണ്ട്. ആന്റിഡിപ്രസ്സന്റ് ഗുണം ഇതിലുണ്ട്.  ആല്‍ക്കഹോളടങ്ങിയ പാനീയങ്ങള്‍ പൊതുവേ ശരീരത്തിന് നല്ലതല്ലെങ്കിലും റെഡ് വൈന്‍  ചെറിയ അളവില്‍ കഴിക്കുന്നത് ശരീരത്തിന്  നല്ലതാണെന്ന് ഗവേഷകര്‍ തന്നെ സൂചിപ്പിക്കുന്നു. റെഡ് വൈന്‍ കുടിക്കുന്നത് വിഷാദം, ഉത്കണ്ഠ എന്നിവയെ തടയാന്‍ സഹായിക്കുമെന്ന്  മുന്‍പും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.