സാമ്പാറിലും രസത്തിലും മുതൽ ഇറച്ചിക്കറിയിൽ വരെ നാം ചേർക്കുന്ന മല്ലിപ്പൊടി വെറും രുചിക്കുമാത്രം ചേർക്കുന്നതാണെന്നാണോ കരുതിയത്. എങ്കിൽ തെറ്റി. കണ്ണിനു കാണാൻ മാത്രം വലിപ്പമില്ലെങ്കിലും മല്ലി അത്ര നിസ്സാരക്കാരനല്ലെന്നാണ് ആധുനിക ഗവേഷണപഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ∙ രക്തസമ്മർദം ക്രമീകരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പാറിലും രസത്തിലും മുതൽ ഇറച്ചിക്കറിയിൽ വരെ നാം ചേർക്കുന്ന മല്ലിപ്പൊടി വെറും രുചിക്കുമാത്രം ചേർക്കുന്നതാണെന്നാണോ കരുതിയത്. എങ്കിൽ തെറ്റി. കണ്ണിനു കാണാൻ മാത്രം വലിപ്പമില്ലെങ്കിലും മല്ലി അത്ര നിസ്സാരക്കാരനല്ലെന്നാണ് ആധുനിക ഗവേഷണപഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 

∙ രക്തസമ്മർദം ക്രമീകരിച്ച് നിലനിർത്തുന്നതിൽ മല്ലിക്ക് കാര്യമായ പങ്കുണ്ടത്രേ. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും താഴ്ന്ന രക്തസമ്മർദം ഉള്ളവർ മല്ലിപ്പൊടിയുടെ അളവ് ക്രമീകരിക്കണം. 

ADVERTISEMENT

∙ ടൈപ്പ് 2 പ്രമേഹം വില്ലനായി ഭീഷണി ഉയർത്തുന്നുണ്ടെങ്കിൽ മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. രക്തത്തിൽനിന്നു പഞ്ചസാരയുടെ അളവ് നീക്കം ചെയ്യുന്ന എൻസൈമുകൾ പുറപ്പെടുവിക്കാൻ മല്ലിക്ക് സാധിക്കും. എന്നു കരുതി പ്രമേഹം പിടിപെട്ടു കഴിഞ്ഞാൽ മല്ലി തിളപ്പിച്ച വെള്ളം കുടിച്ച് സ്വയം ചികിൽസ നടത്തരുത്.

∙ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ മല്ലിക്ക് നിർണായക സ്ഥാനമുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മല്ലി. കാൻസറിനെ പ്രതിരോധിക്കുന്ന ആന്റി കാൻസർ ഘടകങ്ങളും ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും ധാരാളമുണ്ട് മല്ലിയിൽ എന്നു മറക്കേണ്ട. ശരീരത്തിലെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും മല്ലിക്ക് സാധിക്കും. 

ADVERTISEMENT

∙ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ മല്ലി സഹായിക്കുമെന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് മല്ലി ബെസ്റ്റാണ്. ഹൃദ്രോഗസാധ്യത ഉള്ളവർ ആഹാരക്രമത്തിൽ മല്ലി കൂടുതലായി ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. 

∙ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും മല്ലിക്ക് സാധിക്കും. അതുകൊണ്ട് പാർക്കിൻസൺ, അൽസ്ഹൈമേഴ്സ്, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മല്ലി നല്ലതാണ്. 

ADVERTISEMENT

∙ ദഹനവ്യവസ്ഥയിലെ തകരാറുകൾ പരിഹരിച്ച് ആഹാരം സുഗമമായി ദഹിക്കുന്നതിനും അതിലെ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനും മല്ലി സഹായകമാണ്. എന്നാൽ അമിതമായ മല്ലിപ്പൊടിയുടെ ഉപയോഗം അൾസർ പോലുള്ള രോഗങ്ങൾ ഉള്ളവരെ സംബന്ധിച്ചിടത്തോളം അത്ര ആശാസ്യമല്ല. 

∙ ആന്തരികമായ ആരോഗ്യത്തിനു മാത്രമല്ല, നിങ്ങളുടെ ത്വക്കിന്റെ ആരോഗ്യത്തിനും മല്ലി ഉത്തമാണ്.